Friday, January 21, 2011

ദളിതര്‍ ജാതി പറഞ്ഞാല്‍ എന്ത്?
ജാതി യുടെ അടിസ്ഥാനത്തില്‍ സംവരണം നേടി ഉയരുന്ന ദളിതര്‍ ,പിന്നെ ആ ജാതിക് വേണ്ടി ഒന്നും ചെയുനില്ല ,ഉയരുന്നവന്‍ ഉയര്‍ന്നു കൊണ്ടേ ഇരിക്കുന്നു ...പാവപെട്ടവന്‍ കൂടുതല്‍ പാവപെട്ടവന്‍ ആകുന്നു ...ജാതി പറയാന്‍ പോലും ദളിതന് മടി ആണ് ...ഈ complex സവര്‍ണ്ണര്‍ മുതല്‍ എടുക്കുന്നു ....ജാതി തുറന്നു പറയാന്‍ മടി ഇല്ലാത്ത ദളിതനെ പിന്നെ ആര്‍ക്കും അടിച്ചമര്‍ത്താന്‍ കഴിയില്ല ,പോരാത്തതിനു നിയമ പരിരക്ഷയും ഉണ്ട് ദളിതന്... നാട് വിട്ടു നില്‍ക്കുന വെളുത്ത ദളിതര്‍, നായര്‍ അല്ലെങ്കില്‍ ഈഴവര്‍ എന്ന് കള്ളം പറഞ്ഞു ആണ് പല ഇടത്തും താമസികുന്നത്....എന്ടിനു ആണ് ഈ കപട നാടകം ?ദളിത് പെണ്‍കുട്ടികള്‍ പ്രനയിക്കുമ്പോള്‍ സവ്ര്ണനെ തിരഞ്ഞു പിടിച്ചു പ്രണയിക്കുന്നു ,എത്ര ഒകെ dalitism പറഞ്ഞാലും ഇങ്ങനെ ഉള്ള സത്യങ്ങള്‍ കണ്ടില്ല എന്ന് നടിക്കരുത്...മാധ്യമങ്ങള്‍ ദളിതന്റെ ദയനീയ മുഖം മാത്രം ആണ് കാണിക്കുനതു...നല്ല കാര്യം ...ഒപ്പം ദളിതന്റെ ആഘോഷങ്ങളും സംസ്ക്കാരവും പുറത്തു കൊണ്ട് വരാന്‍ ശ്രമിക്കുനില്ല ,ഇതും ദളിതന്റെ complex നു കാരണം ആണ്....
ചാതുര്‍വര്‍ന്യത്തില്‍ ശൂദ്ര ജാതി ആയ നായരും പിനോക്കജാതി ആയ ഈഴവരും മുന്നേറിയത് അവരവരുടെ ഒത്തൊരുമ യിലൂടെ ആണ് ...ആ ചിന്ത ദളിതന് ഇല്ല,കോളേജില്‍ എല്ലാവരും പോയിട്ട് വന്നു stipend വാങ്ങുന്ന ദളിത്‌ വിദ്യാര്‍ത്ഥികളെ കണ്ടിട്ടുണ്ട് ...ആത്മാഭിമാനികള്‍ ആണെന്ന് നടിക്കുന്ന കേരളത്തിലെ സവര്‍ണര്‍ വിദ്യാഭ്യാസ അനുകൂല്യത്തിനും സാമ്പത്തിക സഹായത്തിനുംമടി ഇല്ലാതെ മുറ വിളി കൂട്ടുന്നു .....ഉള്ളത് മറ്റാരും അറിയാതെ പ്രയോജന പെടുത്താന്‍ ആണ് ഇന്നത്തെ ദളിതന് താല്‍പ്പര്യം...

9 comments:

നിസ്സഹായന്‍ said...

അതേ ദളിതര്‍ തങ്ങള്‍ ദളിതര്‍ തന്നെയാണെന്ന് ഉറക്കെപ്പറയുകയാണ് വേണ്ടത്.ദളിതന്‍ അവന്റെ മനസ്സില്‍ നിന്നും മനുഷ്യനെ ഉച്ചനീചപ്പെടുത്തുന്ന ജാതിവ്യവസ്ഥയുടെയും ചാതുര്‍വര്‍ണ്യത്തിന്റെയും അടിത്തറകളായ ഹൈന്ദവവിശ്വാസങ്ങളില്‍ നിന്നും വിട്ടു പോരാതെ അവര്‍ക്ക് ആത്മവവിശ്വാസം നേടാനാവില്ല. ആത്മവിശ്വാസം നേടുന്ന ഓരോ ദളിതനും ഹൈന്ദവികതയെ ഉപേക്ഷിച്ചു കൊണ്ട് അംബേദ്ക്കറിസത്തിന്റെ വക്താവാകുകയാണ് വേണ്ടത്.

നിസ്സഹായന്‍ said...

പോസ്റ്റിന് ആശംസകള്‍ !!

humbleism said...

thanks

ഐടി തൊഴിലാളി said...

ഞാന്‍ വിദ്യാഭ്യാസ വകുപ്പില്‍ ആര് കൊല്ലത്തോളം ജോലി നോക്കിയിട്ടുണ്ട് .
വിദ്യാഭ്യാസ വകുപ്പില്‍ നല്ലൊരു ശതമാനം (എണ്‍പതോളം) ഉന്നത ഉദ്യോഗസ്ഥരും എസ് സീ /എസ് ടീ ആണ്.
പക്ഷെ അവരുടെ മക്കളുടെ ഉയര്‍ച്ച ഉറപ്പക്കനല്ലാതെ സ്വന്തം സമുദാ യതിനായി എന്തെങ്കിലും ചെയ്യാന്‍ അവര്‍ക്ക് താല്പര്യം ഉണ്ടെന്നു തോന്നിയില്ല .
പല എസ് സീ ഹോസ്റെലുകളിലും പകല്‍ കൊള്ളആണ് നടക്കുന്നത്‌ .
ഇത് അവരുടെ ശ്രദ്ധയില്‍ പെടുത്തിയാല്‍ പോലും അവര്‍ക്ക് അതിനു താല്പര്യമോ സമയമോ ഇല്ല .

ഇത് ആരുടെ കുറ്റം?
നിങ്ങള്‍ മറ്റുള്ളവരുടെ മേല്‍ കുതിര കേരുന്നതിനു മുന്‍പായി അവനവന്റെ കൂട്ടത്തിലെ കള്ളനാണയങ്ങളെ തിരിച്ചറിയുക .

പിന്നെ ഇന്ന് ജാതിയുടെ പേരില്‍ നിങ്ങളെ ആരെങ്കിലും ഒറ്റപ്പെടുതുന്നുന്ടെന്കില്‍ നിങ്ങളും അതില്‍ ചെറുതല്ലാത്ത ഒരു പങ്കു വഹിക്കുന്നുണ്ട്‌ .

പണ്ട് കാലത്ത് ജാതി വ്യവസ്ഥയുടെ പേരില്‍ വളരെ അവര്‍ണര്‍ക്ക് സഹിക്കേണ്ടി വന്നിട്ടുണ്ട് എന്നത് സമ്മതിക്കുന്നു. എന്നാല്‍ ഇന്ന് സമൂഹത്തില്‍ വിദ്യാഭ്യാസം ഉള്ള ഒരാളെയും ഒരു കാരണത്തിന്റെ പേരിലും മാറ്റി നിര്‍ത്താനാവില്ല .

ഇന്ന് സവര്‍ണ ഭീകരത എന്ന ഇന്ന് ഇല്ലാത്ത ശത്രുവിനോട് പൊരുതി ഒന്നിനെ നിങ്ങള്‍ സ്ര്ഷ്ടിച്ചു കൊണ്ടിരിക്കുന്നു

humbleism said...

പാര്ശവല്‍ക്കരണം ഉണ്ട്....വര്‍ക്കലയില്‍ ഒരാള്‍ വെട്ടേറ്റു മരിച്ച ഉടനെ പോലീസും മാധ്യമങ്ങളും എഴുതി ദളിത്‌ തീവ്രവാതം ...ഒരു കൂട്ടം പേര്‍ ച്യെത തെറ്റിന് ഒരു സമൂഹത്തെ മുഴുവന്‍ തീവ്രവതികള്‍ ആക്കി ...തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ബോംബ്‌ വെച്ചത് ഒരു നായര്‍ ആയിരുന്നു,മാധ്യമങ്ങള്‍ എഴുതി അയാള്‍ മാനസികരോഗി ആണ് എന്ന്,അല്ലാതെ അയാള്‍ നായര്‍ തീവ്രവാദി ആയില്ല ...ബോംബ്‌ സ്ഫോടന കേസ് ഇലെ പ്രതി സുരേഷ് നായര്‍ മാധ്യമങ്ങള്‍ക്ക് നായര്‍ തീവ്രവാദി ആയില്ല .....പിന്നെ നിങ്ങള്‍ പറഞ്ഞ പോലെ സവര്‍ണ ഭീഗരത ഉണ്ടോ ഇല്ലയോ ....അറിയില്ല....ഉണ്ടാകരുത്.....അത്രെ ഉള്ളു....പിന്നെ ഞങ്ങള്‍ ദളിതര്‍ക്ക് പൈസ കിടുംബോളും നായര്‍ സുഹ്ര്തുക്കല്യെഉമ് സഹായിക്കാറുണ്ട്....ഞാന്‍ സഹായിച്ചിട്ടുണ്ട്....സൌഹ്രദം വേറെ ആശയ പോരാട്ടം വേറെ...

നിസ്സഹായന്‍ said...

@ തൊഴിലാളി

"ഞാന്‍ വിദ്യാഭ്യാസ വകുപ്പില്‍ ആര് കൊല്ലത്തോളം ജോലി നോക്കിയിട്ടുണ്ട് .
വിദ്യാഭ്യാസ വകുപ്പില്‍ നല്ലൊരു ശതമാനം (എണ്‍പതോളം) ഉന്നത ഉദ്യോഗസ്ഥരും എസ് സീ /എസ് ടീ ആണ്."


എത്രയോ വലിയ കള്ളമാണ് താങ്കള്‍ എഴുന്നള്ളിക്കുന്നത്. ചുമ്മാതെ പറയാതെ ഇതു തെളിയിക്ക്. വിദ്യാഭ്യാസ വകുപ്പ് പോലുള്ള സുപ്രധാനമേഖല പോകട്ടെ, ആര്‍ക്കും വേണ്ടാത്ത വകുപ്പില്‍പ്പോലും എണ്‍പതുശതമാനത്തോളം ദളിതരില്ല. ഉണ്ടാകും എല്ലാ ഡിപ്പാര്‍ട്ടുമെന്റിലെയും തൂപ്പുകാരായി. മാലിന്യം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട തൊഴിലുകളും സര്‍ക്കാര്‍ ചെയ്യിക്കുന്നതു് ദളിതരെക്കൊണ്ടായിരിക്കും.

സംവരണത്തിലൂടെ സര്‍ക്കാര്‍ ജോലികളില്‍ കയറിപ്പറ്റിയുള്ള ദളിതര്‍ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ഒരു നിലവാരത്തിലെത്തുന്നതു തന്നെ റിട്ടയറാകുന്ന സമയത്തായിരിക്കും. ക്ലാസ്സ് വണ്‍ , ക്ലാസ്സ് ടു ജോലികളിലെത്തുന്നവര്‍ പോലും കിടപ്പാടത്തിനുള്ള സ്ഥലവും ഒരു വീടും ഉണ്ടാക്കിയെടുക്കുന്നത് പൂര്‍വിക സ്വത്തും വിഭവങ്ങളും ഉപയോഗിച്ചല്ല. അവന്റെ ശമ്പളത്തില്‍ നിന്നും മിച്ചം പിടിക്കുന്നതില്‍ നിന്നാണ്. ഇങ്ങനെ സ്വയം സഹായിക്കാന്‍ പോലും കഴിവില്ലാത്ത ദളിതന്‍ സ്വസമുദായത്തെ അവഗണിക്കുന്നു എന്നൊക്കെപ്പറയുന്നത് നേരത്തെമുതല്‍ സവര്‍ണരും ചിലമുന്നോക്ക അവര്‍ണരും ദളിതര്‍ക്കെതിരെ നിര്‍മിച്ചു വെച്ചിട്ടുള്ള മുന്‍വിധികളാണ്. ഈ പ്രചരണത്തോടൊപ്പം അവര്‍ പറയും "അട്ടയെപ്പിടിച്ചു മെത്തയില്‍ കിടത്തിയാല്‍ കിടക്കുമോ", "കാക്ക കുളിച്ചാല്‍ കൊക്കാകുമോ" അങ്ങിനെ പലതും. വിഭവങ്ങളും ഭൂമിയും സ്വന്തമായുള്ള സവര്‍ണവിഭാഗങ്ങള്‍ക്ക് തുല്യരായി, ജോലിനേടുന്ന ദളിതരെയും കാണുന്നത് താങ്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ സ്ഥാപിക്കുന്നതിനു വേണ്ടിയാണ്.

"എസ് സീ ഹോസ്റെലുകളിലും പകല്‍ കൊള്ളആണ് നടക്കുന്നത്‌ .
ഇത് അവരുടെ ശ്രദ്ധയില്‍ പെടുത്തിയാല്‍ പോലും അവര്‍ക്ക് അതിനു താല്പര്യമോ സമയമോ ഇല്ല ."


യഥാര്‍ത്ഥത്തില്‍ താങ്കള്‍ ഒരു നിഷ്ക്കളങ്കനാണ്. ആരാണ് ഈ ചൂഷണവും പകല്‍കൊള്ളയുമൊക്കെ നടത്തുന്നത് ? ഭൂരിപക്ഷവും സവര്‍ണരും ന്യൂനപക്ഷം അവര്‍ണരുമായ സര്‍ക്കാര്‍ അധികാരികള്‍. ഇവര്‍ക്കെതിരെ ദളിതന്‍ പരാതിയുമായിച്ചെന്നാല്‍ അതിന്റെ പരിണതിയും അതിനു കാരണമായി നിലനില്‍ക്കുന്ന സാമൂഹികസാഹചര്യവും താങ്കള്‍ക്ക് മനസ്സിലാകില്ല. പോലീസ് സ്റ്റേഷനില്‍ ദളിതന്‍ ഇതുമാതിരിയുള്ള കേസുമായി ചെന്നാല്‍ അവന്‍ തന്നെ പ്രതിയായി അകത്തു കിടക്കേണ്ടിവരും. താങ്കള്‍ ഒരു സവര്‍ണനു ലഭ്യമായ സാമൂഹികാവസ്ഥയില്‍ നിന്നുകൊണ്ട് ദളിതരെക്കുറിച്ച് ചിന്നതിക്കുന്നതിനാല്‍ ഉണ്ടാകുന്ന മുന്‍വിധികളാണ് വിളമ്പിക്കൊണ്ടിരിക്കുന്നത്.

നിസ്സഹായന്‍ said...

"വര്‍ക്കലയില്‍ ഒരാള്‍ വെട്ടേറ്റു മരിച്ച ഉടനെ പോലീസും മാധ്യമങ്ങളും എഴുതി ദളിത്‌ തീവ്രവാതം ...ഒരു കൂട്ടം പേര്‍ ച്യെത തെറ്റിന് ഒരു സമൂഹത്തെ മുഴുവന്‍ തീവ്രവതികള്‍ ആക്കി ."

ഏതു കൂട്ടം ചെയ്ത തെറ്റായിരുന്നു വര്‍ക്കലക്കൊലപാതകം? അത് ദളിതര്‍ ചെയ്തതായി അധികാരം കൈയിലുള്ള ഇടതു സര്‍ക്കാരും സര്‍വ്വ സന്നാഹങ്ങളുമുള്ള ഇടതുവലതുഹൈന്ദവ പാര്‍ട്ടികളും ഉള്‍പ്പെടുന്ന ദളിതുവിരുദ്ധ സമൂഹവും ആഞ്ഞുപിടിച്ചു ശ്രമിച്ചിട്ടും നാളിതുവരെ തെളിയിക്കാനായിട്ടില്ല. ഡി.എച്ച്. ആര്‍.എമ്മിനെതിരെ കൃത്രിമതെളിവുണ്ടാക്കാനായി കുറെ ചെറുപ്പക്കാരെയും കുഞ്ഞുങ്ങളെയും സ്ത്രീകളെയും ഇടിച്ചു ഇഞ്ചപ്പരുവത്തിലാക്കിയതും പഠിക്കുന്ന കുറേ കുട്ടികളുടെ ഭാവി നശിപ്പിക്കാനായതും മിച്ചം. ഇതെല്ലാമെന്തിനുവേണ്ടിയായിരുന്നു ? "ദളിതന്റെ സ്വത്വരാഷ്ട്രീയം ഉയര്‍വരുന്നതിലുള്ള മറ്റുള്ളവരുടെ പ്രത്യേകിച്ച് സിപിഎമ്മിന്റെ ഭയപ്പാടായിരുന്നു ഈ കള്ളക്കേസിന്റെ പിന്നില്‍." ദളിതര്‍ക്കെതിരെ നടത്തിയ ഹീനമായ ഈ മനുഷ്യാവകാശ ലംഘനത്തെപ്പറ്റി ചോദിക്കാന്‍ ഒരു മനുഷ്യാവകാശ സംഘടന പോലുമില്ലാത്തപ്പോളാണ് അവര്‍ "എസ് സീ ഹോസ്റെലുകളിലെ പകല്‍ കൊള്ള" ചോദ്യം ചെയ്യാന്‍ താല്പര്യം കാണിക്കുന്നില്ലെന്ന് നമ്മുടെ "ഐടി തൊഴിലാളി" ആരോപിക്കുന്നത് !!!

ഐടി ബുജി said...

നിസ്സഹായന്‍

വെറുതെ വാദി ക്കാനല്ലാതെ നിങ്ങള്ക്ക് ഒര്ന്നും അറിയില്ല എന്ന് എനിക്ക് മനസിലായി .
എസ് സീ / എസ് ടീ വിഭാഗത്തിന് special recruitment വിദ്യാഭ്യാസ വകുപ്പില്‍ നടന്നിട്ടുണ്ട്.
അത് പ്രകാരം ധാരാളം പേര്‍ മുപ്പതം വയസില്‍ തന്നെ ഹെഡ് മാസ്റ്റര്‍ ആയിട്ടുണ്ട്‌ .
ഇന്ന് ഈ വകുപ്പില്‍ DD/DEO postil ഇരിക്കുന്ന ഭൂരിഭാഗോം ഇവര്‍ക്ക് പ്രോമോഷന്‍ ലഭിച്ചതാണ്.

Please clear your facts before publishing rubbish.

ഞാന്‍ ഒന്നും ഇല്ലേലും അവിടെ കുറെ കാലം ഉണ്ടായിരുന്നതല്ലേ .

പിന്നെ നിങ്ങനെ ഉള്ളവര്‍ക്കെന്കിലും ഹോസ്റെലുകളിലെ വെട്ടിപ്പിനെ പ്പറ്റി അന്യോഷിക്കാന്‍ ശുഷ്കാന്തി കാണും എന്ന് ധരിച്ചത് എന്റെ തെറ്റ് .


താങ്കള്‍ പറഞ്ഞു
"ആരാണ് ഈ ചൂഷണവും പകല്‍കൊള്ളയുമൊക്കെ നടത്തുന്നത് ? ഭൂരിപക്ഷവും സവര്‍ണരും ന്യൂനപക്ഷം അവര്‍ണരുമായ സര്‍ക്കാര്‍ അധികാരികള്‍. "

എസ് സീ /എസ് ടീ വകുപ്പിലെ ജീവനക്കാര്‍ ആ വിഭാഗത്തില്‍ പെട്ടവരാണ് . അവരെ ഭരിക്കേണ്ട ഓഫീസര്‍ എസ് സീ /എസ് ടീ ആണു.
പിന്നെ ഇതില്‍ സവര്‍ണ ഗൂഢാലോചന എങ്ങനെ ആരോപിക്കാന്‍ കഴിയും ?
പിന്നെ DHRM കോടതിയുടെ പരിഗണനയില്‍ ഉള്ള കേസിലെ പ്രതികളെ പറ്റി അഭിപ്രയം പറയുന്നത് അനൌചിത്യമല്ലേ ?

അവരെ അപരധികളെന്നോ നിരപരാധികളെന്നോ പറയാന്‍ നിങ്ങള്ക്ക് കേസുമായി നേരിട്റെന്താണ് ബന്ധം ?

ഏതായാലും എനിക്ക് അതിനെ പറ്റി അറിയില്ല .

പിന്നെ ഈ ബ്ലോഗുകളില്‍ നിരങ്ങിയത്തില്‍ നിന്നും എനിക്ക് മനസിലായ ഒരു കാര്യം :

ഒരാള്‍ക്ക് ഉയരാന്‍ രണ്ടു വഴിയുണ്ട് ഒന്നെങ്കില്‍ കഷ്ടപ്പെട്ട് അദ്വാനിച്ചു ഉയരുക അല്ലെങ്കില്‍ മറ്റുള്ളവരെ ചവിട്ടി താഴ്ത്തുക .
നിങ്ങള്‍ രണ്ടാമത്തെ വഴിയാണ് പയറ്റുന്നത് എന്ന് ദുഖത്തോടെ പറയേണ്ടി വരുന്നു.
നിങ്ങള്‍ ആധസ്ഥിതാരുടെ ഉന്നമനത്തിനായി പ്രവര്‍തിക്കൂ . ഞങ്ങളും കൂടാം .

പക്ഷെ എല്ലാം സവര്‍ണ ഗൂടലോചന എന്നാ പേരില്‍ അധിശേപിക്കനനെന്കില്‍

sorry I am not with u

Chethukaran Vasu said...

ദളിതര്‍ , തങ്ങള്‍ ദളിതരാണ് എന്ന് പറയുക അല്ല വേണ്ടത് .. ദളിതന്മാര്‍ അല്ലാതായി ആരുമില്ല എന്നാ യാഥാര്‍ത്ഥ്യം ഉറക്കെ പറയുകയാണ്‌ വേണ്ടത് .