Sunday, January 23, 2011

ദളിതര്‍ ഏതു മതത്തില്‍ വിശ്വസിക്കണം?


പട്ടിണിയും പരിവട്ടവും മുഖ്യധാരയില്‍ നിന്നുള്ള അവഗണനയും മാത്രമല്ലദളിതര്‍ ഇന്ന് അനുഭവിക്കുന ഏറ്റവും വലിയ പ്രശ്നം ...മതപരമായ അനിശിതത്വംദളിതരെ നിരന്തരം വേട്ടയാടികൊണ്ടിരിക്കുകയാണ്.ഭാരതത്തിലെ ദളിതര്‍ഹിന്ദുക്കള്‍ ആണോ എന്നാ ചോദ്യം ഉയരാന്‍ തുടങ്ങിയിട്ട് കൊല്ലങ്ങള്‍ ഏറെആയി എങ്കിലും സവര്‍ണ ഹിന്ടുമാനോഭാവികള്‍ ആ ചോദ്യം കേട്ടതായിഭാവിക്കുന്നില്ല .സംവരണത്തിന്റെ പേര് പറഞ്ഞു ദളിത്‌ വിഭാഗത്തിനെഭീഷണിപ്പെടുത്തി എന്നും കൂടെ നിറുത്താം എന്ന സവര്‍ണ ഹിന്ദു വ്യാമോഹമാണ്അതിനു കാരണം .എങ്കിലും ഈ ചോദ്യം ചരിത്രപരമായും സമകാലീന സാഹചര്യങ്ങളുടെഅടിസ്ഥാനത്തിലും വളരെ പ്രസക്തമാണ്‌ ...ക്ഷേത്ര പ്രവേശന വിളംബരത്തിനും സ്വാതന്ത്ര്യത്തിനും മുന്‍പ് ഉള്ളകേരളത്തിലെ ദളിതരുടെ മതം എന്ടയിരുന്നു എന്ന് പരിശോധിക്കേണ്ടതുണ്ട്...അധസ്ഥിത വിഭാഗക്കാര്‍ക്ക് അമ്പലങ്ങളില്‍ പ്രവേശനം നിഷിദ്ധം ആയിരുന്നു...അമ്പലത്തില്‍ പ്രവേശിച്ചതായി അറിഞ്ഞാല്‍ അവനു ക്രൂരമായ ശിക്ഷലഭിക്കുമായിരുന്നു ...അത് ഹിന്ദു വിശ്വാസത്തിന്റെ ചാതുര്‍വര്‍ണ്യവ്യവസ്ഥിതിയുടെ ലിഖിതാമോ അലിഖിതാമോ ആയ നിയമം ആയിരുന്നു.കേരളത്തിലെദളിതര്‍ സവര്‍ണ ദൈവങ്ങളെ ആരാധിക്കുനതിനു പകരം മാടനെയും മറുതയും എന്ടിനുകെട്ടി തൂക്കിയ കുംബലങ്ങയെ വരെ ആണ് അക്കാലത്തു ആരാധിച്ചിരുന്നത്.ബ്രാഹ്മണ മേധാവിതത്തിനു മുന്‍പ് വരെ മുഖ്യ ധാര ജീവിതം നയിച്ചിരുന്ന ഒരുജനസമൂഹത്തിനയിരുന്നു ഈ ദുരവസ്ഥ.ദളിതര്‍ക്കൊപ്പം അവന്റെ ദൈവങ്ങള്‍ക്കും ഹിന്ദുക്കള്‍ അയിത്തംകല്‍പ്പിച്ചിരുന്നു ...ഈ ഒരു ദയനീയ അവസ്ഥയിലാണ് ക്രിസ്ത്യന്‍ മിഷനറിമാര്‍ അവരുടെ പ്രവര്‍ത്തനം ഇവിടെ വ്യാപകമാക്കിയത് ...ക്രിസ്തു മതത്തിലേക്ക്ചെല്ലുന്ന ദളിതന് ജീവിത സൌകര്യങ്ങള്‍ കിട്ടിയതിനൊപ്പം സമൂഹത്തിലെഅവഗണനയും കുറഞ്ഞു ...ഇത് ഹിന്ടുകളുടെ ഔദാര്യം ആയിരുന്നില്ല മറിച്ച്സായിപ്പിനോട്‌ ഈ ഒരു കാര്യത്തില്‍ പൊരുതി നില്ക്കാന്‍ ഉള്ള ഹിന്ദുക്കളുടെഭയത്തിന്റെ ഭാഗം ആയിരുന്നു.ദളിതന് "തുണിയും അരിമാവും" കൊടുത്തു സായിപ്പു വശത്താക്കി എന്ന്പ്രച്ചരിപ്പിക്കണേ അവര്‍ക്ക് കഴിഞ്ഞുള്ളൂ...കാലം കഴിയും തോറും കൂടുതല്‍ദളിതര്‍ ക്രിസ്തുമതത്തിലേക്ക് പോവുകയും ക്രിസ്ത്യാനികള്‍ ഭൂരിപക്ഷംഅയിമാറും എന്ന അവസ്ഥയും ഉണ്ടായിഈ ഒരു സാഹചര്യത്തില്‍ ആണ് ക്ഷേത്ര പ്രവേശന വിളംബരം വഴി അവര്‍ണരെയുംഅമ്പലങ്ങളില്‍ പ്രവേശിപ്പിക്കാന്‍ സവര്‍ണ്ണര്‍ നിര്‍ബന്ധിതര്‍ആയതു....അപ്പോളും ദളിതര്‍ ഹിന്ദുമതത്തില്‍ സുരക്ഷിതം അല്ലെന്നു മനസിലകിയമഹാനായ അമ്ബെട്ക്ക ലക്ഷ്ക്കനകിനു ദളിതരെ ബുദ്ധ മതത്തിലേക്ക് പരിവര്‍ത്തനംചെയ്തത് .ബുദ്ധ മതത്തില്‍ ജാതി ഇല്ലായിരുന്നു എന്നത് ശ്രദ്ധേയം ആയിരുന്നു.ഭരഘടന എഴുതിയപ്പോള്‍ സംവരണ നിയമത്തിന്റെ പരിധിയില്‍ ദളിത്‌ ബുദ്ധമതക്കാരെയും ദളിത്‌ ഹിന്ദുക്കളെയും ദളിത്‌ സിക്ക് മതക്കാരെയും മാത്രമേഅമ്ബെട്ക്കാര്‍ കാര്യമായി പരിഗണിച്ചുള്ളൂ...ക്രിസ്തു മതത്തില്‍പാണ്ടിത്യം ഉണ്ടായിട് പോലും ആ മതത്തില്‍ ഉള്ള ദളിതര്‍ക്ക് വേണ്ട സംവരണംകൊടുക്കാന്‍ അദ്ദേഹത്തിന് കഴിയാതെ പോയി ...എങ്കിലും ദളിത്‌ക്രിസ്ത്യാനികള്‍ക്ക് ചെറിയ സംവരണം ഇന്ന് നിലവില്‍ ഉണ്ട്...ക്രിസ്ത്യാനികള്‍ എല്ലാം ഒന്നല്ല എന്നതിന്റെ ഉദാഹരണം ആണ് ഇത്.ക്രിസ്തുമതത്തിലേക്ക് മാറി എങ്കിലും ദളിതര്‍ ആ വ്ഭാഗത്തില്‍ നിന്ന് കടുത്ത അവഗണനപലപ്പോഴും അനുഭവിച്ചിരുന്നു ,ഇപ്പോളും പല കത്തോലിക്കാ പള്ളികളിലും ദളിത്‌ ക്രിസ്ത്യാനിയെ മറ്റുള്ളവര്‍ക്ക് പരിചയ പെടുത്തുന്നത് സാധു സഹോദരന്‍"എന്ന് ആണ് ...പരിവര്‍ത്തിത ക്ര്യസ്ഥവരെ അവശ ക്രിസ്ത്യാനി എന്നുംപരമ്പരാഗത ക്രിസ്ത്യാനികളെ സത്യ ക്രിസ്ത്യാനികള്‍ എന്നും ആണ് ഒളിഞ്ഞുംതെളിഞ്ഞും ഇന്ന് ക്രിസ്ത്യാനികള്‍ വിശേഷിപ്പികരുള്ളത് .ഈ അവഗണനസഹിക്കാന്‍ വയാതെ ആണ് കത്തോലിക്കാ വിശ്വാസം വെടിഞ്ഞു പെന്തകോസ്ത്സഭയിലേക്കും csi സഭയിലെകും ദളിതര്‍ മാറിയത് ഇപ്പോളും കാതോലിക സഭയില്‍ അവസ്ശേഷിക്കുന്ന ദളിതര്‍ കുടുംബത്തില്‍ ഒരുവിവാഹ ചടങ്ങുവന്നാല്‍ പോലും സത്യ ക്രിസ്ത്യാനികളുടെ അവഗണന ഭയന്ന് സ്വന്തംജാതിയിലെ ബന്ദുക്കളെ ക്ഷണിക്കാറില്ല...ജാതി നിലനിറുത്തി കൊണ്ട് ആണ്ദളിതര്‍ ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുള്ളത്. അത്കൊണ്ട് ആണ് ഒരു ജാതിക്കു ഒരു സംവരണം എന്ന ആവശ്യം ദളിത്‌ ക്രിസ്ത്യാനികള്‍ഉണയിക്കുനത് .ഇസ്ലാം മതത്തിലേക്ക് ചേക്കേറിയ ദളിതരും അവഗണനഅനുഭവിക്കുന്നുണ്ട്,മലബാര്‍ മേഖലകളില്‍ ചിലയിടങ്ങളില്‍ ദളിത്മുസ്ലിംങ്ങളെ "പുസ്സലാന്‍" എന്ന് വിളിച്ചു അധിക്ഷേപിക്കാറുണ്ട്....ഇങ്ങനെ ഉള്ള അവഗണനകളെ കുറിച്ച് പഠിച്ച രംഗനാഥ് മിശ്ര കമ്മിഷന്‍ ദളിത്‌വിഭാഗങ്ങളിലെ പരിവര്തിത ക്രിസ്തനികള്‍ക്കും മുസ്ലിമ്ങ്ങള്‍ക്കുംസംവരണത്തിന് അവകാശം ഉണ്ട് എന്ന് അഭിപ്രയപെടുകയും സംവരണത്തിനായി ശുപാര്‍ശചെയുകയും ഉണ്ടായി ...ഈ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഉള്ക്കണ്ടാകുലര്‍ ആയതു ഹിന്ദു വാദികള്‍ ആയിരുന്നു ...കമ്മിഷന്റെ ശുപാര്‍ശയില്‍ അനുകൂല നടപടിആയാല്‍ ഹിന്ദു മതത്തില്‍ നിന്ന് ശക്തമായൊരു കൊഴിഞ്ഞു പോകു ഉണ്ടാകും എന്ന്തീര്‍ച്ച ആണ്...<>ആദിവാസി മേഖലകളില്‍ പലരും ക്രിസ്തു മതത്തിലേക്ക് മാറികൊണ്ടിരിക്കുന്നു,പക്ഷെ അത് കൊണ്ട് പട്ടിക വര്‍ഗക്കാര്‍ക്ക് സംവരണ പ്രശ്നം ഉദിക്കുന്നില്ലകാരണം പടിക വര്‍ഗക്കാര്‍ (ആദിവാസി)ഏതു മതത്തില്‍ വിശ്വസിച്ചാലുംഅവര്‍ക്ക് സംവരണം ഉണ്ട്...ഇത് ഹിന്ദു വാദികളെ കൂടുതല്‍ കോപാകുലര്‍ആക്കുന്നു .ഹിന്ദു ആണോ എന്നറിയാന്‍ ദളിതരുടെ വീടുകളില്‍ തീവ്രവാദികളുടെ വീടുകളില്‍നടത്തും പോലെ ഉള്ള റൈഡ് ആണ് വില്ലേജു ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍നടത്തുന്നത് . ഹിന്ദു അയ ദളിതരെ പോലും ക്രിസ്താനികള്‍ എന്ന് മുദ്ര കുത്തിപീഡിപ്പിക്കാന്‍ ആണ് സംവരണ വിരുദ്ധ ഉദ്യോഗസ്ഥര്‍ ശ്രമിക്കുനത്.അപ്പോളുംക്രിസ്ത്യാനികള്‍ ആയി ജീവിക്കുന്ന നാമ മാത്ര ഹിന്ദുക്കളുടെ എണ്ണം>വര്‍ധിക്കുകയാണ് ....ഈ നാമ മാത്രാ ഹിന്ദുക്കളായ ദളിതരെ ഹിന്ദു മതത്തില്‍തളചിടുന്നതിലൂടെ ഹിന്ദുക്കള്‍ക്ക് ഒരു ഗുണവും ലഭിക്കുനില്ല,ഹിന്ദുവിരുദ്ധ നിലപാടുകളില്‍ അനുകൂലമായ ഒരു നിലപാടുകളും ഹിന്ദുക്കള്‍ക്ക്ഇവരില്‍ നിന്ന് ലഭിക്കുവാന്‍ പോകുന്നില്ല.സാങ്കേതികമായി ഹിന്ദുക്കളുടെഎണ്ണം കൂട്ടാം എന്ന് മാത്രം .മനുഷ്യ ദൈവങ്ങളുടെ ഇടയിലെഹിന്ടുമാതതിലേക്കുള്ള വിദേശിയര്‍ ഉള്ളപ്പെടെ ഉള്ളവരുടെ മതം മാറ്റം ഒനുംഹിന്ടുവാടികള്‍ക്ക് പ്രശ്നമേ ഇല്ല എന്നതും ശ്രദ്ധേയം ആണ്...ഇവിടെ ആണ് ഏതു മതത്തില്‍ വിശ്വസിച്ചാലും ദളിതന് അവന്റെ അവകാശങ്ങള്‍ വേണംഎന്നാ വാദത്തിനു ശക്തിയേരുന്നത്‌....

7 comments:

CKLatheef said...

>>> ബ്രാഹ്മണ സമുദായത്തില്‍ നിന്ന് ഇസ്ലാം മതംസ്വീകരിച്ചവര്‍ ആണത്രെ "തങ്ങള്‍" എന്ന സ്ഥാനപേര് ഉപയോഗിക്കുന്നമുസ്ലിംങ്ങള്‍ <<<

ഈ പരാമര്‍ശം സത്യസന്ധമല്ലെന്നാണ് എന്റെ അഭിപ്രായം. ഏത് വിഭാഗത്തില്‍നിന്ന് കടന്നുവരുന്നു എന്നതിനെ ആശ്രയിച്ച് അവരെ തട്ടായിട്ട് നിര്‍ത്തുന്നത് ഇസ്ലാമികമായി കടുത്ത തെറ്റാണ്. അപ്രകാരം ആരെങ്കിലും സ്വകാര്യമായി കരുതുന്നുണ്ടെങ്കില്‍ അവരുടെ വിവരക്കേട്. 'തങ്ങള്‍' എന്നത് പ്രവാചക പരമ്പരയുമായി ബന്ധപ്പെട്ടാണ് എന്നതാണ് പൊതുവില്‍ കരുതപ്പെടുന്നത്.

പ്രവാചകന്‍ മുഹമ്മദ് നബിക്ക് മുതിര്ന്ന പുത്രന്‍മാരുണ്ടായിരുന്നില്ല. പുത്രി ഫാത്തിമ മുഖേനയുള്ള സന്താന പരമ്പരയില്‍ പെട്ടവരാണ് തങ്ങളെന്ന് 'തങ്ങന്‍മാര്‍' എന്ന വിശേഷിപ്പിക്കുന്നവര്‍ അവകാശപ്പെടുന്നു. അപ്രകാരമായിരുന്നാല്‍ പോലും അവര്‍ ഒരു വിഭാഗമായി മാറിനില്‍ക്കുന്നതിന് ന്യായമൊന്നുമില്ല.അവരുടെ ജീവിതരീതി തന്നെയാണ് പരിഗണനീയം.

ഐടി തൊഴിലാളി said...

ഞാന്‍ കേട്ടിടുള്ള വാദങ്ങള്‍ പ്രകാരം സാമൂഹികമായ അസമത്വം ഇല്ലാതെ ആകാനാണ് റിസര്‍വേഷന്‍ കൊണ്ട് വന്നത് .
അതെ ഉദ്ദേശ്യത്തില്‍ നിങ്ങള്‍ മതം മാറണ്നെങ്കില്‍ (അസമത്വം ഇല്ലാതെ ആയെങ്കില്‍) പിന്നെ ആ ആനുകൂല്യത്തിന്റെ ആവശ്യമെന്ത്?


ഇനി അസമത്വം ഇപ്പോളും ഉണ്ടെങ്കില്‍ മതം മാറാന്‍ പോയതെനത്തിന് ?


ഇനി അസമത്വം അല്ല വിശ്വാസം ആണ് വിഷയമെങ്കില്‍ മതം മാറാതെ തന്നെ അതില്‍ വിസ്വസിക്ക്വുന്നതല്ലേ ഉള്ളു.

ടാര്‍ഗറ്റ് തികക്കാന്‍ പോകുന്നതെന്തിന്?

ദളിതന്‍ said...

അസമതം മൂലം ദുരിതം അനുഭവിച്ച ഒരു ജന സമൂഹം ഒരു നല്ല നിലയില്‍ ഏത്തും വരെ ആണ് സംവരണം ....ഇപ്പോള്‍ നായന്മാര്‍ സംവരണം വേണം എന്ന് പറയുന്നത് എന്ടിനാണ്? അവരുടെ swathu നശിച്ചു എങ്കില്‍ അവര് ദൂരത് അടിച്ചതാണ്....ഒരേ സമയം പ്രമാണികള്‍ എന്നും പറയും,സംവരണം വേണം എന്നും പറയും...

പ്രതികരണൻ said...

മിത്രമേ, കറുത്ത പശ്ചാ‍ത്തലത്തിലെ വെളുത്ത അക്ഷരങ്ങൾ മാറ്റിയിരുന്നെങ്കിൽ വായിക്കാൻ പ്രയാസം നേരിടില്ലായിരുന്നു.

napster ... said...

വായിക്കാന്‍ ബുദ്ധിമുട്ടുണ്ട് .....ഓരോ പാരഗ്രഫ് ആക്കിയാല്‍ കൊള്ളാം ...

napster ... said...

വായിക്കാന്‍ ബുദ്ധിമുട്ടുണ്ട് .....ഓരോ പാരഗ്രഫ് ആക്കിയാല്‍ കൊള്ളാം ...

S.Raman said...

ഏത് മതമായാലും ജാതിയും ,വർണ്ണവും സ്വാധീനിക്കാറുണ്ട്.....അതിന് എത്ര എത്ര ഉദാഹരണങ്ങൾ........നിങ്ങൾ മക്കയും മദീനയും സ്ഥിതിചെയ്യുന്ന സൗദിയിൽ തന്നെ നോക്കുക. സ്വദേശിയായ കറുത്ത അറബിയും വിദേശിയായ (ഇറാൻ ) കാരനയ വെളുത്ത അറബിയും തമ്മിൽ ഉള്ള അന്തരം .........