Monday, January 30, 2012

കളങ്കിതം (ചെറുകഥ -രാഹുല്‍ ഹമ്പിള്‍ സനല്‍ )


നഗര മധ്യത്തിലൂടെ ഇന്നോവ ചീറി പായുമ്പോള്‍ അങ്കിത അതിനുള്ളിലിരുന്നു വീര്‍പ്പു മുട്ടുകയായിരുന്നു .അല്‍പ്പം മുന്‍പ് കഴുത്തില്‍ വീണ താലി മാലയിലൂടെ അവള്‍ വിരലോടിച്ചു .റോസാപ്പൂ കൊണ്ടുള്ള ഭാരമേറിയ ഹാരം അസ്വസ്ഥത ഉണ്ടാകിയെങ്കിലും അവള്‍ അത് ഊരി മാറ്റിയില്ല .അവള്‍ അടുത്തിരുന്ന സതീഷ്‌ ന്റെ മുഖത്ത് നോക്കി .അവന്റെ അവസ്ഥയും ഇത് തന്നെയാണ് എങ്കിലും അവന്റെ മുഖത്തെ അസ്വസ്ഥതയുടെ കാരണം രോസ്സാപ്പൂ മാല ആണെന്ന് തോന്നിയില്ല ."ഇനി എത്ര ദൂരം ഉണ്ട് ?"
അവള്‍ അവനോടു ചോദിച്ചു "മൂന്ന് മണിക്കൂര്‍ കൂടെ "അവന്‍ പറഞ്ഞു .
കുഞ്ഞു നാളു മുതലേ അറിഞ്ഞോ അറിയാതെയോ പലതവണ കണ്ട സ്വപ്നങ്ങളില്‍ ഒന്നായിരുന്നു ഇത് പോലൊരു യാത്ര .പട്ടു സാരി ചുറ്റി നിറയെ അഭാരങ്ങലനിഞ്ഞു ,അച്ഛന്റെയും അമ്മയുടെയും കാല്‍ തൊട്ടു വന്ദിച്ചു ,യാത്ര ചോദിക്കുമ്പോള്‍ പൊട്ടിക്കരഞ്ഞു ,കാറില്‍ കയറി ബന്ധു മിത്രാദികളെ കൈ വീശി കാണിച്ചു,ഈറന്‍ കണ്ണുകള്‍ സാരി തലപ്പ്‌ കൊണ്ട് തുടച്ചു ഒരു സ്വപ്ന സാക്ഷകാരത്തിന്റെ നിര്‍വൃതി യോടെയൊരു യാത്ര .പക്ഷെ ഇന്ന് കണ്ണുകള്‍ നിറയുന്നത് സ്വപ്ന സാക്ഷകര്തിന്റെ നിര്‍വൃതി കൊണ്ടല്ല എന്നറിയാം .എപ്പോഴാണ് സ്വപ്ന യാത്രയിലെ എന്റെ വസ്ത്രത്തിന് രൂപ മാറ്റം വന്നത് ?എപ്പോഴാണ് പട്ടു സാരിക്ക് പകരം മാലാഖയുടെ വസ്ത്രം ഞാന്‍ സ്വപ്നം കണ്ടത്?"അങ്കിതയുടെ മനസില്‍ ഓര്‍മ്മകള്‍ അലയടിച്ചു .


കാര്‍ പിന്നെയും ചീറി പാഞ്ഞു കൊണ്ടിരുന്നു .വഴിവക്കിലെതോ പള്ളിയിലെ പടവുകള്‍ ഓരോന്ന് കയറുമ്പോഴുംകൂടുതല്‍ അടുക്കുന്ന യുവ മിഥുനങ്ങളെ അവള്‍ കണ്ടു.നാളെയുടെ ഒത്തുചേരലിന് വേണ്ടിയുള്ള പ്രാര്‍ത്ഥന മാത്രം ആയിരിക്കാം അവരുടെ മനസില്‍ ഇപ്പോള്‍ .അല്ലെങ്കില്‍ കുറച്ചു നേരം സ്വസ്ഥമായി സംസാരിച്ചിരിക്കാന്‍ ഒരിടം .
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതുപോലൊരു യാത്രയില്‍ ആയിരുന്നു എന്റെ ഹൃദയം അവനു കൈമാറിയത് .വിവേക് ആന്റണി ...അന്ന് അവനോടൊപ്പം മെഴുക്തിരി കത്തിച്ചു ക്രൂശിത രൂപത്തിന് മുന്നില്‍ കണ്ണുകള്‍ അടച്ചു പ്രാര്‍ഥിചപ്പോളൊന്നും ആദ്യമായി പള്ളിയില്‍ പ്രാര്‍ത്ഥിക്കുന്നതിന്റെ അപരിചിതത്വം തോന്നിയിരുന്നില്ല .

സമൂഹം കെട്ടി പൊക്കിയ വേലിക്കെടിനുള്ളില്‍ നിസ്സഹായ ആയി ഒരു പിന്തിരിപ്പന്‍ ആദര്‍ശത്തിന്റെ ബലിയാടായി നിന്റെ വേര്‍പാട്‌ ഏറ്റു വങ്ങേണ്ടി വന്നതിന്റെ കുറ്റ ബോധം എന്നെ കാര്‍ന്നു തിന്നുകയാണ് ...ഒന്ന് പൊട്ടിതെറിക്കമായിരുന്നില്ലേ നിനക്ക്?
മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പി. ചെകിടത്ത് ആഞ്ഞുഒരടി ...അത് ഞാന്‍ ഒരുപാടു ആഗ്രഹിച്ചിരുന്നു .അവിടെയും ഞാന്‍ തോറ്റു പോയി .എല്ലാം കേട്ടിട്ടും നിര്‍വികാരമായി നീ തന്ന പുഞ്ചിരി എന്നെ ഇന്നും വേട്ടയാടുകയാണ് .
നമ്മളെ അകറ്റിയത് മതം ആണ് എന്ന് നിന്നോട് പറയേണ്ടി വന്ന കള്ളം നീ മനസിലാകിയതിന്റെ പ്രതികരണം ആയിരുന്നു ആ പുഞ്ചിരി എന്ന് ഞാന്‍ മനസിലാക്കുന്നു .അതല്ലാതെ ഞാന്‍ എങ്ങനെ പറയണമായിരുന്നു ?അച്ഛന്‍ പറഞ്ഞ അതേ വാക്കുകള്‍ ആവര്‍ത്തിക്കണം എന്ന് ആണോ നീ ആഗ്രഹിച്ചത്?പുതുമനക്കല്‍ രാഘവ മേനോന്റെ മകള്‍ക്ക് അച്ചന്റെ അത്രയും മനകട്ടി ഇല്ലാതെ പോയി ...അവസാനമയി നീ യാത്ര പറഞ്ഞു പോയപ്പോള്‍ അച്ചന്റെ വാക്കുകള്‍ എന്നെ കുത്തി നോവിക്കുകയായിരുന്നു "അവന്‍ ഒരു സത്യക്രിസ്ത്യാനി ആയിരുനെകില്‍ പിന്നെയും പോട്ടെ എന്ന് വെക്കാമായിരുന്നു "...

"വിവേക് ..,ലോകത്തിന്റെ ഏതോ ഒരു കോണില്‍ നിന്നുള്ള നിന്റെ ശാപം ഈ ജന്മം മുഴുവനും ഞാന്‍ അനുഭവിച്ചു തീര്‍ക്കുകയാണെന്നു ഒന്ന് സമാധാനിച്ചോട്ടെ ."

വേഗത്തിലായിരുന്ന കാര്‍ ചെക്ക്‌ പോസ്റ്റിനു അടുത്തായി പെട്ടെന്ന് സ്ലോ ചെയ്തു .ഇത് നാലാമത്തെ ചെക്കിംഗ് ആണ് ,വിവാഹ വണ്ടി ആണെന്ന് കണ്ട്ടതോടെ പോലീസ് വാഹനം വേഗം കടന്നു പോകാന്‍ കൈ കാണിച്ചു . മൂന്ന് മണികൂര്‍ പിന്നിട്ട കാര്യം അങ്കിത അപ്പോള്‍ ആണ് ഓര്‍ത്തത്‌ .
കാര്‍ വേഗം ആളൊഴിഞ്ഞ ഒരു വീടിനുള്ളിലേക്ക് പോയി.വണ്ടിയില്‍ നിന്ന് അങ്കിതയും സതീഷും പുറത്തിറങ്ങി .ഹാരവും ആഭരണങ്ങളും എല്ലാം ഊരി സതീഷിനെ എല്പ്പികുമ്പോള്‍ അവള്‍ പറഞ്ഞു
"സതീഷ്‌ ,താല്‍പ്പര്യം ഉണ്ടായിട്ടു അല്ല ,ഇതല്ലാതെ വേറെ നിവൃത്തി ..."
"ങ്ങാ...മതി മതി,"അവന്‍ അവളെ മുഴുവന്‍ പറയാന്‍ അനുവദിച്ചില്ല .കാറിനുള്ളില്‍ നിന്ന് ഒരു ബാഗ്‌ അയാള്‍ പുറത്തെടുത്തു ,അതില്‍ നിന്ന് നോട്ടു കെട്ടുകള്‍ അവള്‍ക് കൈ മാറി ...അവള്‍ ആ നോട്ടു കെട്ടുകള്‍ എണ്ണി നോക്കുമ്പോള്‍ അവന്‍ കാറിനുള്ളില്‍ നിന്നും സ്പിരിറ്റ്‌ നിറച്ച കന്നാസുകള്‍ വീടിനുള്ളിലേക്ക് മാറ്റാന്‍ ഉള്ള തിരക്കില്‍ ആയിരുന്നു .

4 comments:

Pheonix said...

അവസാനത്തെ ട്വിസ്റ്റ് ഇഷ്ടായി.

Joshy Cyriac said...

O Henry Twist polundu.

Aarsha Abhilash said...

ട്വിസ്റ്റ്‌ നന്നായി -പക്ഷെ നായികയ്ക്ക് എന്തിനു അങ്ങനെ ഒരു സാഹചര്യത്തിന് വഴങ്ങേണ്ടി വന്നു എന്ന് കഥയില്‍ നിന്നും വ്യക്തമല്ലാലോ? :) ആ ഭാഗം കുറച്ചു കൂടി ക്ലിയര്‍ ആക്കാം ആയിരന്നു എന്ന് തോന്നി.. ആശംസകള്‍

humble said...

thanks for ur opinion