Friday, June 8, 2012

എന്റെ പ്രണയം


.പ്രണയത്തെ കുറിച്ച് പലരും വായ്തോരാതെ പറയുന്നതും എഴുതുന്നതും ഒകെ കാണുമ്പോള്‍ പലപ്പോഴും ഞാനും ആലോചിച്ചതാണ് എന്റെ പ്രണയത്തെ കുറിച്ച് എഴുതണം എന്ന് .പ്രണയത്തിന്റെ എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയ ബന്ധങ്ങള്‍ ഒന്നും ആയിരുന്നില്ല എങ്കിലും എന്റെ ജീവിതം ഞാന്‍ വിലയിരുത്തുമ്പോള്‍ അതിനെയും പ്രണയത്തിന്റെ പട്ടികയില്‍ ചേര്‍ക്കാനെ എനിക്ക് കഴിയു .പ്രണയിച്ചിരുന്ന കാലത്തും പ്രണയം നഷ്ട്ടപെട്ട കാലത്തും അതിനെ കുറിച്ച് ഞാന്‍ എഴുതിയിരുനെങ്കില്‍ വാക്കുകളില്‍ കാല്പനികത കുത്തി നിറച്ചു ചിലപ്പോഴോകെ എകപക്ഷീയമായും ഞാന്‍ താളുകള്‍ നിറയുവോളം എഴുതുമായിരുന്നു .പക്ഷെ ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കു ഇപ്പുറം ,ജീവിതത്തില്‍ ഞാന്‍ ആര്‍ജിച്ചത് എന്ന് എനിക്ക് തോന്നുന്ന നേരിയ പക്വത കൊണ്ടായിരിക്കാം ഞാന്‍ രണ്ടു പ്രനയങ്ങളെയും വിലയിരുതുന്നത് ഇങ്ങനെയാണ് ഒന്നാം പ്രണയം :കുരിശുകള്‍ ശേഖരിക്കുന്ന വ്യക്തികളുടെ കൈവശം ഉള്ള കുരിശുകള്‍ പരിശോധിച്ചാല്‍ അതില്‍ കര്‍ത്താവിന്റെ കുരിശുകളുടെ കൂടെ ഒരു സാതാനിക്ക് കുരിശു (സാത്താന്റെ കുരിശു )എങ്കിലും കാണും .അതിനു കാരണം അത് "ഒരു വെറൈറ്റി "ആയതു കൊണ്ട് ആണ് .അത് പോലെ ആയിരുന്നു അവള്‍ക്കു എന്നോടുള്ള പ്രണയം .അവളുടെ കമുകന്മാരില്‍ ഞാന്‍ "ഒരു വെറൈറ്റി "ആയിരുന്നു ... രണ്ടാം പ്രണയം :എസ് എല്‍ സി തോറ്റ പെണ്‍കുട്ടികള്‍ ടൈപ്പ് പഠിക്കാന്‍ പോകുന്നത് പോലെ ആയിരുന്നു അവള്‍ക്കു എന്നോടുള്ള പ്രണയം .അവള്‍ക്കു ഒരു കല്യാണം ഉറയ്ക്കുന്നത് വരെ സമയം പോകാന്‍ ഒരു മാര്‍ഗം ...

2 comments:

ഉദയപ്രഭന്‍ said...

പ്രണയകാലത്തെ ചിന്തകളും എഴുത്തുകളും പൈങ്കിളിക്കഥപോലെ ബാലിശമായിരിക്കും.പിന്തിരിഞ്ഞു നോക്കുമ്പോള്‍ നെല്ലും പതിരും തിരിച്ചറിയാനാവും. അതാണ്‌ കാലം നമുക്ക് നല്‍കുന്ന സന്ദേശം.

Harinath said...

:)