Monday, March 4, 2013

"ജാതിയോ അതൊക്കെ പണ്ടല്ലേ ...ഇപ്പോള്‍ ആരാ അങ്ങനെ നോക്കുന്നത് "

..മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ,തിരുവനന്തപുരം നഗരത്തില്‍ ഒരു മെഡിക്കല്‍ സ്ടോരില്‍ ഞാന്‍ മരുന്ന് വാങ്ങാന്‍ ചെന്നപോള്‍ കടക്കാരന്‍ എന്നോട് ചോദിച്ചു "നിങ്ങളെ കുണ്ടമന്‍ കടവ് വെച്ച് കണ്ടല്ലോ ?"ഞാന്‍ പറഞ്ഞു"എന്റെ വീട് അവിടെയാണ് "
അപ്പോള്‍ അയാള്‍ വളരെ അത്ഭുതത്തോടെ "അവിടെ എവിടെയാണ് വീട് ?"
"പാലം കഴിഞ്ഞിട്ടാണ് ,ആ ട്രന്സ്ഫോര്‍മെര്‍ന്റെ അടുത്ത് "ഞാന്‍ പറഞ്ഞു
അപ്പോഴും അയാളുടെ അത്ഭുതം മാറിയിരുന്നില്ല ,കൂടുതല്‍ സംഭാഷണം നീട്ടികൊണ്ട് പോകാന്‍ താല്പര്യം ഇല്ലാത്തതു കൊണ്ട് ഞാന്‍ പറഞ്ഞു"ഞാന്‍ .........ന്റെ മകന്‍ ആണ് "
അപ്പോള്‍ അയാള് വളരെ ആശ്വാസത്തോടെ പറഞ്ഞു "ഓ സാറിന്റെ മോന്‍ ആയിരുന്നോ "

സംഭാഷണം ഇത്രയേ നടന്നുള്ളൂ എങ്കിലും അയാളുടെ ഓരോ ചോദ്യത്തിനും ഒരുപാട് അര്‍ഥങ്ങള്‍ ഉണ്ടായിരുന്നു .കാരണം കുണ്ടമന്‍ കടവ് എന്ന സ്ഥലം നായന്മാര്‍ കൊടി കുത്തി വാഴുന്ന സ്ഥലം ആണ് .പ്രത്യേകിച്ച് എന്റെ വീട് ഇരിക്കുന്ന സ്ഥലം .അവിടെ എങ്ങനെ നിങ്ങള്ക്ക് സ്വന്തം വീടുണ്ടായി എന്നതായിരുന്നു അയാളുടെ സംശയം ...എന്റെ നിറം കണ്ടപ്പോള്‍ ജാതി അയാള്‍ ഉറപ്പിച്ചു ...പക്ഷെ അച്ചന്റെ പേര് പറഞ്ഞപ്പോള്‍ അയളുടെ മറുപടിയില്‍ വന്ന അര്‍ഥം ഇതാണ് "ഓ എങ്കില്‍ ഒക്കെ ...സാധാരണ മറ്റു ജാതികാര്‍ക്ക് അങ്ങനെ സ്ഥലം കിട്ടാറില്ല"

ഇതാണ് കേരളത്തില്‍ പലസ്തലങ്ങളിലെയും അവസ്ഥ .പ്രത്യേകിച്ച് തിരുവനന്തപുരത്ത് ....
രണ്ടു ദിവസ്സം മുന്‍പ് ഒരു സുഹ്രത് ഒരു അനുഭവം പറഞ്ഞു .അയാള്‍ കൊഴികൊടുകാരന്‍ ആണ് .തിരുവനന്ത പുറത്തു ഒരു വാടക വീട് അന്വേഷിച്ചു പോയതാണ് .ഒരു വീട് കണ്ടു .ഇഷ്ട്ടപെട്ടു .പക്ഷെ വീട്ടുടമസ്ഥന്‍ ഭയങ്കര ചോദ്യം ചെയ്യല്‍ ...അവസാനം തിരിച്ചറിയല്‍ കാര്‍ഡ്‌ കാണണം എന്ന് പറഞ്ഞു .എന്റെ സുഹ്രത് അത് കാണിച്ചു ,അതില്‍ അച്ഛന്റെ പേരിന്റെ കൂടെ "നായര്‍ "എന്ന് കണ്ടതോടെ ഉടമസ്ഥന്റെ മുഖം പ്രസന്ന വദന്‍ ആയി .അപ്പോള്‍ തന്നെ വീടും കൊടുത്തു...ഈ അനുഭവം എന്റെ സുഹ്രത് അല്‍പ്പം നീരസത്തോടെ ആണ് പറഞ്ഞത് ...

ഞങ്ങള്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്ത് വന്നിട്ട് ഇരുപതു വര്ഷം ആകാന്‍ പോകുന്നു ,സത്യം പറയാമല്ലോ ഇതുവരെയും അങ്ങനെ വിവേചനപരമായി ഒരു അനുഭവവും ഉണ്ടായിട്ടില്ല ...അതിനു കാരണം സമൂഹത്തില്‍ അല്‍പ്പം അറിയപെടുന്ന ഒരാളുടെ കുടുംബം എന്നാ പരിഗണനയില്‍ മാത്രം ആണ് ...ഇവിടെ, കടം കേറി വീട് വില്‍ക്കേണ്ടി വന്നാലും നായര്‍ നായര്ക്കെ വീട് വില്‌ക്കു .ഞങ്ങള്‍ താമസിക്കാന്‍ വന്ന സമയത്ത് അപ്പുറത്തെ വീടിലെ ഒരു അമ്മച്ചി മുന വെച്ച് അമ്മയോട് പറയുമായിരുന്നു "പണ്ട് ഒരു മേനോന്‍ വില പറഞ്ഞ സ്ഥലം ആണ് നിങ്ങള്‍ വാങ്ങിച്ചത് "
കുണ്ടമന്‍ കടവ് ആറ്റില്‍ നിന്നും ഒരു ദളിതന് രത്നം കിട്ടിയതും,അയാള്‍ അത് വിറ്റു വലിയ വീട് പണി തുടങ്ങിയതും ,നാട്ടുകാര്‍ വീട് പണിയാന്‍ വെച്ചിരുന്ന പണിസാധനങ്ങളും സിമെന്റ് ഉം ആറില്‍ കൊണ്ട് കളഞ്ഞത്,അവസാനം അയാള്‍ക്ക്‌ അന്യായ വിലക്ക് ആ വീടും സ്ഥലവും വില്‍ക്കേണ്ടി വന്നതുമായ കഥ നാട്ടുകാര്‍ തന്നെ പറഞ്ഞിട്ടുണ്ട്.

പണ്ട് വീട്ടില്‍ പാല് കൊണ്ട് വന്നിരുന്ന ഒരു സ്ത്രീ ഞങ്ങളോട് പറഞ്ഞിടുണ്ട് "ഇവിടം പണ്ട് കാടായിരുന്നു .ഒരു കീഴ്ജാതിക്കാരി സ്ത്രീക്ക് ഒരു കുടില്‍ ഉണ്ടായിരുന്നു ,അവരെ ഇവിടെ നിന്ന് ആട്ടിയോടിചതാണ് "

അതെ സ്ഥലത്ത് തന്നെ ഞങ്ങള്‍ക്ക് വീട് വെക്കാന്‍ കഴിഞ്ഞതില്‍ സത്യം പറഞ്ഞാല്‍ വളരെ സന്തോഷം ഉണ്ട് ...
ആദ്യം കുറെ വീടുകളില്‍ വാടകയ്ക്ക് താമസിചിടുണ്ട് ഞങ്ങള്‍...അങ്ങനെ ഒരു വീട്ടില്‍ വീട്ടുടമസ്ഥന്‍ അയ ഒരാള്‍ ആഴ്ച തോറും ചെക്കിംഗ് നു വരുമായിരുന്നു ...അയാളുടെ ജാതി യില്‍ പെട്ട ഒരാള്‍ക്ക്‌ ആയിരുന്നു വീട് കൊടുതിരുന്നതെങ്കില്‍ ഒരു ചെക്കിംഗ് ഉം ഉണ്ടാകുമായിരുന്നില്ല ...ഞങ്ങള്‍ദൈവനുഗ്രഹതാല്‍ പിന്നീട് തിരുവനതപുരത്ത് മൂന്ന് വീട് വെച്ചു .അത് ആ ഉടമസ്ഥനെ അറിയിക്കാന്‍ ഒന്നും കഴിഞ്ഞില്ല .കാരണം ഞങ്ങള്‍ വീടുമാറി കുറച്ചു കഴിഞ്ഞതോടെ തന്നെ അയാള്‍ ആസനത്തില്‍ കാന്‍സര്‍ വന്നു മരിച്ചിരുന്നു ...

ഇപ്പോള്‍ അടുത്ത വീട്ടില്‍ പുതിയ താമസ്സക്കാര്‍ വാടകയ്ക്ക് വന്നു .ആ വീട്ടില്‍ ഒരു സ്ത്രീ നല്ല കറുത്തിട്ടാണ് ...അടുത്ത വീട്ടിലെ നായര്‍ ആന്റിക്ക് ജാതി അറിയണം ,ആന്റി ഞങ്ങളോട് ഒരു ചോദ്യം "നിങ്ങളുടെ റിലെട്ടിവ്വ്സ് ആണോ അവര്‍ ?"
ആന്റി ഉദ്ദേശിച്ചത് അവരുടെ ജാതി തന്നെ ആണ് എന്ന് മനസിലാക്കാന്‍ ഒരു ബുദ്ധി മുട്ടും ഉണ്ടായില്ല ...ആന്റിക്ക് അപ്പോള്‍ അല്ലെങ്കിലും പിന്നീട് ഒരു ചുട്ട മറുപടി കൊടുത്തു ,പിന്നെ അവരെ ആ പരിസരത്ത് കണ്ടില്ല ...

ഇപ്പോഴും കേരളത്തില്‍ അടുത്തടുത്ത്‌ താമസിക്കുന്ന സഹോദരങ്ങള്‍ തമ്മില്‍ വഴക്കുണ്ടാകുമ്പോള്‍ പറയുന്ന ഒരു ടയലോഗ്ഗ് ഉണ്ട് "നീ അധികം സംസാരിക്കാന്‍ വന്നാലെ,ഈ വീടും സ്ഥലവും ഞാന്‍ വല്ല പറയനോ പൊലയനൊ വിറ്റിട്ട് പോകും."

അപ്പോഴും എല്ലാവരും പറയും ,"ജാതിയോ അതൊക്കെ പണ്ടല്ലേ ...ഇപ്പോള്‍ ആരാ അങ്ങനെ നോക്കുന്നത് "

2 comments:

ജഗദീശ് എസ്സ് said...

ജാതി ചിന്ത ഇപ്പോഴും ശക്തമാണ്. കല്യാണമോ പാലുകാച്ചലോ ഒരു പൊതു ചടങ്ങില്‍ പങ്കെടുത്തു നോക്ക്, ഒരാവശ്യവുമില്ലാതെ ആളുകള്‍ അന്യ ജാതി മതങ്ങളെ ദുഷിച്ച് സംസാരിക്കുന്നത് കേള്‍ക്കാം..
അതൊക്കെ പണ്ടല്ലേ എന്ന് ഇന്നാരും പറയില്ല. കാരണം ജാതിക്ക് ഇന്നും മൂല്യമുള്ളതുകൊണ്ടാണ്. നമ്മള്‍ ഏത് ജാതിയിലായാലും അതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്ന് വന്നാലേ ഇതിനൊരറുതി വരൂ. പക്ഷേ അത് നമ്മേ ഭിന്നിപ്പിച്ച് ഭരിക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും(സോണിയയെ ഉദ്ദേശിച്ചല്ല പറഞ്ഞത്) സ്വീകാര്യമല്ല.

humble said...

yessss