Wednesday, June 26, 2013

സ്കൂൾ

1986 ഇല് ആണ്...ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു .ചേച്ചി അതെ സ്കൂളിൽ നാലാം ക്ലാസ്സിൽ ...ഒരു സര്ക്കാര് സ്കൂൾ ആയിരുന്നു ...ഇന്ന് ആ സ്കൂളിന്റെ സ്ഥാനത് ഒരു എന്ജിനിയരിംഗ് കോളെജ്ജ് ആണ് ...ആദ്യ ദിവസ്സം നല്ല ഒര്മയുണ്ട് ...പതിവ് പോലെ ഒരു മഴക്കാലം ...പുതിയ കൂട്ടുകാര് ...ക്ലാസ് കഴിഞ്ഞാൽ കൂട്ടിനു ചേച്ചിയുടെ കൂട്ടുകാരികളും ...ഞങ്ങളുടെ ക്ലാസ്സിലെ കുട്ടികളെയെല്ലാം ഞാൻ ശ്രദ്ധിച്ചു .അവരില നിന്ന് ഒക്കെ വ്യത്യ്സ്തർ ആയി രണ്ടു കുട്ടികൾ ഉണ്ടായിരുന്നു .ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും ...അവർ ആരോടും മിണ്ടുനത് കണ്ടില്ല .അവർ സഹോദരങ്ങൾ ആയിരുന്നു ...എപ്പോളും വായ്‌ തുറന്നു ഒരു ഇരിപ്പ് ആണ്,വായിലൂടെ തുപ്പൽ ഒലിപ്പിചു കൊണ്ടിരിക്കുന്ന ആ പെണ്‍കുട്ടിയുടെ മുഖം മാത്രമേ എനികിപ്പോൾ ഒര്മയുള്ളൂ ...സ്കൂൾ തുറന്നു അധിക ദിവസ്സങ്ങൾ ഒന്നും ആയിരുന്നില്ല ...

പതിവ് പോലെ ഒരു ദിവസ്സം ഞങ്ങൾ രാവിലെ സ്കൂളിൽ പോയി ...തലേദിവസ്സം നല്ല മഴ ഉണ്ടായിരുന്നു ..സ്കൂളിൽ ചെന്നപ്പോൾ തന്നെ ടീച്ചർ മാര് കൂടി നിന് സംസാരിക്കുന്നത് ആണ് കണ്ടത്...ക്ലാസ് ടീച്ചറ മറ്റൊരു ടീച്ചറോട് പറയുന്നത് കേട്ടു"ഇവരോട് പറഞ്ഞിട്ട് സ്കൂൾ വിടാം ..അല്ലെ?"
അത് കേട്ടപ്പോൾ തന്നെ മനസ്സിന് സന്തോഷമായി ,ഇന്ന് സ്കൂൾ ഇല്ലല്ലോ ...അപ്പോഴേക്കും ടീച്ചർ പറഞ്ഞു "ഇവിടെ രണ്ടു കുട്ടികൾ വരുന്നത് അറിയില്ലേ?തുപ്പൽ ഒലിപ്പിചു കൊണ്ടിരിക്കുന്ന ആ കുട്ടികൾ ...?ഇന്നലത്തെ മഴയിൽ മതിൽ ഇടിഞ്ഞു വീണു ആ കുട്ടികൾ മരിച്ചു "

അപ്പോഴും സ്കൂൾ വിട്ടതിന്റെ സന്തോഷമായിരുന്നു മനസ്സില് ...ആ കുട്ടികളുമായി ഒരു അടുപ്പവും ആര്ക്കും ഇല്ലായിരുന്നു ...സ്കൂൾ വിട്ടു വീട്ടിലേക്കു പോകും വഴി ആണ് ഓഫീസിലേക്ക് പോകുന്ന അമ്മയെ കണ്ടത് ,
"എന്ത് പറ്റി,സ്കൂൾ ഇല്ലേ?"
"സ്കൂളിൽ രണ്ടു കുട്ടികൾ മരിച്ചു പോയി ...വളരെ ലാഘവത്തോടെ ആണ് ഞങ്ങൾ പറഞ്ഞത് ... അപ്പോൾ അമ്മയുടെ മുഖം വല്ലാതെ ആകുന്നതു കണ്ടു ...

ഓരോ മഴക്കാലം വരുമ്പോഴും ,ഓരോ സ്കൂൾ തുരക്കലിലും എന്റെ മനസ്സില് ആ കുട്ടികളുടെ മുഖം ഓര്മ്മ വരും ...വിടരും മുൻപേ കൊഴിഞ്ഞ പേരറിയാത്ത മൊട്ടുകൾ ...

1 comment:

aswany umesh said...

കൊഴിഞ്ഞ ഇലകള്‍....,...

ആശംസകള്‍...,....

http://aswanyachu.blogspot.in/