Wednesday, September 25, 2013

ഈ മോൾ വിളിയിലെ മനശാസ്ത്രം



മണൽ മാഫിയ്ക്ക് എതിരെ പോരാടുന്ന ജസ്സീര അബ്ദുല്ലക്കുട്ടിക്കു എഴുതി,മാതൃഭൂമി വാരിക പ്രസിദ്ധീകരിച്ച കത്തിലെ പ്രസക്ത ഭാഗമാണിത് ....എന്താണ് ഈ മോൾ വിളിയിലെ മനശാസ്ത്രം ?സ്ത്രീക്ക് മേലുള്ള പുരുഷന്റെ ആധിപത്യം സൂചിപ്പിക്കാൻ ആണോ ഈ വിളി?അപ്പോൾ സ്ത്രീ പുരുഷനെ മോനെ എന്ന് വിളിക്കുമ്പോൾ ഉണ്ടാകുന്ന വ്യത്യാസം എന്താണ്?
തികച്ചും എന്റെ വ്യക്തി പരമായ ചില നിരീക്ഷണങ്ങൾ മാത്രം ആണ് സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നത് ...രാഷ്ട്രീയവുമായി ഒരു ബന്ധവും ഇല്ല .

അച്ഛന്റെ നാട് കോട്ടയം ആണ് എങ്കിലും തിരുവനന്ത പുരതു ജനിച്ചു വളർന്ന ഞാൻ ഈ മോൾ വിളി ആദ്യം കേള്ക്കുന്നത് പണ്ട് എന്റെ ചേച്ചിയെ അമ്മയും അച്ചനും വിളിക്കുന്നത്‌ ആണ്...ചെറു പ്രായത്തിൽ ആ വിളിയുടെ അർഥം അറിയാതെ ഞാനും കുറച്ചു നാൾ ചേച്ചിയെ മോൾ എന്ന് വിളിച്ചത് നേരിയ ഓര്മ്മ ഉണ്ട് ...കൌമാരം ഒക്കെ കഴിഞ്ഞ കാലഘട്ടത്തിൽ ഞാനും അടുപ്പമുള്ള ഇളയ പെണ്‍കുട്ടികളെ മോളെ എന്ന് വിളിച്ചിരുന്നത്‌ ചിലപ്പോൾ വടക്കുള്ള ബന്ധുക്കളുടെ സ്വാധീനം കൊണ്ട് ആയിരിക്കാം ...തിരുവനന്ത പുറം കാരി ആയ ഒരു പെണ് കുട്ടി എന്നോട് ചോടിചിടുണ്ട് "ഞാൻ ചേട്ടന്റെ മോൾ ആണോ ?"എന്ന് ..(അന്ന് ഈ മോൾ വിളി തിരുവന്നതപുരത്ത് പുതിയ സംഭവം ആയിരുന്നു ...ഐഡിയ സ്റ്റാർ സിങ്ങർ പരിപാടിയിലെ വിധികര്താക്കളുടെ അഭിസംബോധനകൾ ഒന്നും ആക്കാലത്ത്‌ ഇല്ലായിരുന്നല്ലോ ...)
തിരുവനന്ത പുരതു കാര് "മോനെ" എന്നോ "മോളെ " എന്നോ ഒരാളെ വിളിച്ചാൽ അതിനു മുൻപ് ഒരു" നാമ വിശേഷണം 'കാണും എന്ന് ഒരു തമാശ തന്നെ ഉണ്ട് ...
കുറച്ചു വര്ഷങ്ങള്ക്ക് മുൻപ് എന്നെ കാളും ഇളയഒരു കണ്ണൂര് കാരി പെണ് സുഹ്രത് ഉണ്ടായിരുന്നു ...എന്റെ സ്വഭാവത്തിലെ പ്ലസ്‌ പോയിന്റ്‌ ഉം മൈനസ് പോയിന്റും ആയ "കുട്ടിത്തം "കൊണ്ട് ആയിരിക്കാം അവൾ സംസരികുമ്പോൾ എന്നെ "എടാ മോനെ "എന്ന് ആയിരുന്നു വിളിച്ചിരുന്നത്‌ ...
പിന്നെ ഒരു വര്ഷത്തെ എറണാകുളം ജീവിതത്തിൽ ആണ് ഈ" മോനെ മോളെ" വിളി ഞാൻ കൂടുതൽ കേള്ക്കുന്നത് ...ഒരു കടയിൽ ചെന്നാൽ ,വഴി അരികിൽ നില്ക്കുന്ന ആൾ സമയം ചോദിക്കുമ്പോൾ അങ്ങനെ എല്ലാ സന്ദര്ഭങ്ങളിലും തന്നെകാൾ ഇളയത് എന്ന് തോനുന്നവരെ വിളിക്കുന്നത്‌ മോനെ മോളെ എന്ന് ആണ് എന്ന് ഞാൻ അറിഞ്ഞു ...വല്ലാത്തൊരു അനുഭൂതി ആണ് അത് കേൾക്കുമ്പോൾ തോന്നുക ...ഒരിക്കൽ എന്റെ സുഹ്രത് ഒരു കടയിൽ നിന്ന് ഹാൻസ് എന്ന ലഹരിവസ്തു വാങ്ങി .കടയിൽ ഇരുന്നത് ഒരു ചേച്ചി ആയിരുന്നു .ചേച്ചിയെ ഒന്ന് ചൊടിപ്പിക്കാൻ അവൻ എന്നെ നിര്ബന്ധിച്ചു ..."എടാ ഇത് വെയ്ക്ക് ..നല്ലതാണ് "
ഞാൻ വേണ്ട എന്ന് പറയുന്നു .അവൻ വീണ്ടും നിര്ബ്നധിക്കുന്നു ..അപ്പോഴേക്കും ആ ചേച്ചി എന്നോട് പറഞ്ഞു "മോനെ വേണ്ട..കഴിക്കരുത് "....അന്നും ആ വിളിയുടെ കരുതൽ ഞാൻ അറിഞ്ഞു ...

വര്ഷങ്ങള്ക്ക് ശേഷം ( ഈ അടുത്ത കാലത്ത് ) ഒരു ഫേസ് ബുക്ക്‌ പ്രണയത്തിൽ വീണപ്പോഴും ,ആ പെണ്‍കുട്ടിയെ ഞാൻ വിളിച്ചിരുന്നതും മോളെ എന്ന് ആയിരുന്നു .എന്നെ കാലും ഒന്പത് വയസ്സിനു ഇളയതായിരുന്നു അവൾ...ഫോണ്‍ വിളിക്കുമ്പോൾ പോലും ഞാൻ ഹലോ പറയരില്ലയിരുന്നു ..ഫോണ്‍ എടുത്താൽ ഉടനെ പറയുന്നത് "മോളെ " എന്ന് ആയിരുന്നു ...ആ വിളി അവള്ക്കൊരുപാട് ഇഷ്ട്ടമായിരുന്നു എന്ന് എനിക്ക് അറിയാമായിരുന്നു ..അവസാനം അഭിപ്രയവ്യത്യസങ്ങൽക്കൊടുവിൽ പിരിയേണ്ടി വന്ന സാഹചര്യത്തിൽ എല്ലാ വെറുപ്പും മറന്നു അറിയാതെ ഞാൻ "മോളെ"എന്ന് വിളിച്ചപ്പോൾ അവൾ പറഞ്ഞത് ഇങ്ങനെ ആണ് "ഇനി എനിക്ക് കേള്ക്കരുത് ആ വിളി ...ഇനിയെന്നെ അങ്ങനെ വിളിക്കരുത് "....
അപ്പോൾ ഞാൻ അവളോട്‌ പറഞ്ഞു "ഒരിക്കൽ ഈ വിളി കേള്ക്കാൻ നീ കൊതിക്കും "(അവൾ പിന്നെ വിളിച്ചിട്ടില്ല)

സത്യത്തിൽ ഈ വിളിയിൽ ഉള്ളത് എന്താണ്?പുരുഷാധിപത്യത്തിന് അപ്പുറം ഒരു കരുതലും വല്സ്സല്യവും സ്നേഹവും ഒക്കെ തന്നെ അല്ലെ?....

2 comments:

Unknown said...

സത്യത്തിൽ ഈ വിളിയിൽ ഉള്ളത് എന്താണ്?പുരുഷാധിപത്യത്തിന് അപ്പുറം ഒരു കരുതലും വല്സ്സല്യവും സ്നേഹവും ഒക്കെ തന്നെ അല്ലെ? എന്ന് എനിക്കും തോന്നാതില്ല

Harinath said...

“മോനേ/മോളേ” എന്ന് ശത്രുസ്ഥാനത്തുനിന്ന് ഒരാൾ പറയുന്നത് സ്നേഹം കൊണ്ടല്ല. നീ എന്റെ മുന്നിൽ ഒന്നുമല്ല എന്നൊരർത്ഥമാണ്‌ പറയുന്നയാൾ ഇവിടെ ഉദ്ദേശിക്കുന്നത്. ഒരുതരം ഭീഷണിയുടെ സ്വരം. പുരുഷാധിപത്യത്തിന്റെ പ്രശ്നവുമാണെന്ന് കരുതേണ്ടതില്ല. ഒരു പുരുഷനായിരുന്നെങ്കിൽ “മോനേ (പേര്‌), കടപ്പുറത്ത് പൂഴി ഇടക്കരുത്, ...........” എന്നു പറയാനായിരുന്നു സാധ്യത.

ബ്ലോഗിലെ ലേഖനത്തിൽ ഉദ്ദേശിച്ചിരിക്കുന്നപോലുള്ള അർത്ഥത്തിലുള്ള വിളി മിക്കവർക്കും ഇഷ്ടപ്പെടുന്നതും സ്വീകാര്യവുമായിരിക്കും.