Monday, October 13, 2014

കല്യണം മുടക്കികള്


വേണ്ടപെട്ടവരും അല്ലാത്തവരുമായ പലരുടെയും കല്യാണം മുടക്കുക്ക എന്ന വിനോദം കൈമുതലക്കിവർ എല്ലാ നാട്ടിലും ഉണ്ട് .സ്ത്രീ പുരുഷ വ്യത്യാസമില്ലാത്ത ഇവരെ കല്യണം മുടക്കികള് എന്ന് ആണ് വിളിക്കുന്നത്‌ .കല്യാണം മുടക്കിലൂടെ ഇവര നേടുന്നത് സാമ്പത്തിക ലാഭം അല്ല മറിച്ചു ആത്മ സംതൃപ്തി മാത്രം ആണ് .
ആലോചന വരുന്ന വ്യക്തിയുടെ കുറ്റങ്ങള് പറയാൻ ചിലപ്പോള കിട്ടിയില്ലെങ്കില്  "ഒന്ന് രണ്ടു ആലോചനകള് മുടങ്ങി പോയ കുട്ടി ആണ് "എന്ന് ഒരു അഭിപ്രായം എങ്കിലും പറയാതെ ഇവര്ക്ക് സമധാനം ആകില്ല ....കല്യാണ ആലോചനകള് മുടങ്ങാത്ത ആരും ഇല്ല എങ്കിലും ഈ അഭിപ്രായം കേള്ക്കുന്നവരുടെ തീരുമാനം ഊഹ്ഹിക്കാമല്ലോ .
ഞങ്ങളുടെ നാട്ടില് ഒരു സ്ത്രീ ഉണ്ട് അവരോടു ആരെങ്കിലും ഇങ്ങനെ ചോദിക്കുന്നു എന്നിരിക്കട്ടെ "നമ്മുടെ ഗോപാലന്റെ മോൾക്ക്‌ ഒരു ആലോചന വന്നിടുണ്ട് ...അവള് ആള് എങ്ങനെയാ ?'
അപ്പോൾ അവര് പറയും "ഓ ..നമ്മൾ എന്തോന്ന് പറയാന് ?രാവിലെ ഒരു ബാഗും തൂക്കി പോണത് കാണാം .എവിടെ പോണോ എന്തോ ..നമുക്കറിഞ്ഞൂഡേയ് ...നമ്മള് കാണാത്തത് പറയാൻ പാടില്ലല്ലോ ...എന്തരായാലും അവളുടെ കയ്യില് ഇപ്പോൾ കുറെ പൈസ ഉണ്ട് ..."
ഇത് കേള്ക്കുന്ന സാധാരണ ആരും ആ പെണ്‍കുട്ടിയെ കല്യാണം ആലോചിക്കില്ല എന്ന് അവര്ക്കരിയം .
കല്യാണം മുടക്കല് ടയലോഗ്ഗുകള് നിരവധി ആണ് .ഒരു ഉദാഹരണം .
"അവള് പണ്ടൊരു ഹിന്ദിക്കാരന്റെ കൂടെ ഇറങ്ങി  പോയി  ആന്ദ്രയില് ആയിരുന്നു കുറച്ചു  ദിവസ്സം ,അവസാനം ഇവരൊക്കെ പോയി വിളിച്ചോണ്ട് വന്നു ...മോള് എവിടെ ആയിരുന്നു എന്ന് ചോദിച്ച നമ്മോടു പറഞ്ഞത് "അവള് ആന്ധ്രയില് എക്സ് കര്ഷന് പോയിരികുക ആയിരുന്നു എന്ന് ആണ് ..."

പണ്ട് തിരുവനതപുരത്ത് കാട്ടകടയില് ഒരു കല്യാണം മുടക്കി അമ്മാവന് ഉണ്ടായിരുന്നു .ആ നാട്ടില് വരുന്ന കല്യാണം മുഴുവൻ അങ്ങേരു മുടക്കും .അങ്ങനെ ഒരിക്കല് നാട്ടുകാരെല്ലാം കൂടി സംഘടിച്ചു ഇയാളെ ഭീഷണി പെടുത്തി ..."ഇനി മേലാല് ഒരാളുടെയും കുറ്റം നിങ്ങള് പറയരുത് .പറഞ്ഞെന്നു അറിഞ്ഞാല് ...."
അതില് അമ്മാവന വീണു .അന്ന് അയാള് ഒരു തീരുമാനം എടുത്തു ഇനി ആരെയും കുറിച്ച് കുറ്റം പറയില്ല .ആരുടേയും കല്യാണം മുടക്കില്ല ..."
ഈ തീരുമാനം എടുത്തതിന്റെ പിറ്റേ ദിവസ്സം ഒരാള് ഇയാളോട് ചോദിച്ചു ..."നിങ്ങളുടെ ചേട്ടന്റെ മോന്റെ കല്യാണം ഉറപ്പിച്ചു എന്ന് അറിഞ്ഞല്ലോ ...പെണ്ണ് ഞങ്ങള്ക്ക് വേണ്ട പെട്ട വീട്ടിലെയാ...ആ പയ്യന് ആള് എങ്ങനെയാ ?"
അപ്പോൾ അമ്മാവന് : "ഓ ...ഞാൻ ഒന്നും പറയണി ല്ലേ ..നിങ്ങൾ കല്യാണം എല്ലാം ഉറപ്പിചില്ലേ ...അത് നടക്കട്ടെ "
"ശേ അതല്ലാലോ ,നിങ്ങളുടെ ചേട്ടന്റെ മോന് അല്ലെ ...നിങ്ങള്ക്കരിയാതെ ഇരികില്ലല്ലോ .എന്നോട് സ്വകര്യമായി പറ ,എങ്ങനെ ആണ് ആ പയ്യന് "
അപ്പോൾ അമ്മാവന്റെ മറുപടി ഇങ്ങനെ ആയിരുന്നു
"ഇനി ഞാന് വല്ലതും പറഞ്ഞിട്ട് വേണം വൈകും നേരം ആകുമ്പോള് അവൻ വെള്ളം അടിച്ചിട്ട് വന്നിട്ട് എന്നെ പിടിച്ചു തല്ലാന്..അല്ലെ?"

No comments: