Saturday, August 22, 2015

ഇന്ധനം

ചിലപ്പോഴൊക്കെ പൈസക്ക് 'ടൈറ്റ്' വരുമ്പോൾ നൂറു രൂപയ്ക്കു അടിക്കേണ്ട പെട്രോൾ ചിലപ്പോൾ 50 രൂപയ്ക്കു അടിച്ചാണ് ടു വീലെർ ഞാൻ ഓടിക്കുന്നത് .അപ്പോഴും പെട്ടെന്ന് കുറച്ചു ദൂരം കൂടെ ഓടേണ്ടി വന്നാലും ഒരു ഉദ്ദേശം വെച്ച് അങ്ങനെ പോകും ,ഭാഗ്യത്തിന് അവസാനം വീട്ടില് എത്തും...പെട്രോൾ പമ്പിലെ ചേച്ചി എന്റെ വണ്ടി കാണുമ്പോൾ തന്നെ 50 രൂപയ്ക്കു പെട്രോൾ അടിക്കാനുള്ള ബട്ടണ്‍ ഞെക്കും ...ഒരു ദിവസം 200 രൂപയ്ക്കു അടിക്കാൻ ഞാൻ ചെന്നപ്പോൾ ചേച്ചി പറഞ്ഞു "ശോ ..ഞാൻ 50 രൂപയ്ക്കു ഞെക്കി പോയല്ലോ "എന്ന് ...ഒരിക്കൽ ഒരു പാതിരാത്രി പെട്രോൾ തീര്ന്നു 1 കിലോ മീറെരോളം വണ്ടി തള്ളി തളര്ന്നു വഴി അരികിൽ ഇരുട്ടത്ത്‌ ഞാൻ ശര്ദിക്കാരായി നിന്നപോൾ എവിടെ നിനോ ഒരു ബൈക്ക് യാത്രക്കാരൻ വന്നു വീട് വരെ അയാളുടെ ഒരു കാലു കൊണ്ട് വണ്ടി തള്ളി തന്നു എന്നെ പരോപകാരം എന്തെന്ന് പഠിപ്പിച്ചു .ഹെൽമെറ്റ്‌ വെച്ചിരുന്ന അയാളുടെ മുഖം പോലും എനിക്കോർമ ഇല്ല ...ഇതിന്റെ പേരില് അച്ഛൻ എന്നെ വഴക്ക് പറഞ്ഞു പിറ്റേ ദിവസം വീട്ടിൽ പെട്രോൾ സ്റ്റോക്ക്‌ വാങ്ങി കൊണ്ട് വെയ്ക്കുമായിരുന്നു ...പലപ്പോഴും പെട്രോൾ പമ്പ് വരെ പോകാൻ ഉള്ള മടികൊണ്ടും ഇത് സംഭവിക്കും ...ഇതൊക്കെ സാധാരന്കാരന്റെ പ്രശ്നങ്ങൾ ആണ്...
പക്ഷെ തിരുവനന്തപുരത്ത് 155 യാത്രകരുമായി വന്ന വിമാനത്തിൽ ഇന്ധനം തീരുകയും അവസാനം അപകടം മുന് കൂട്ടികണ്ട്‌ ഇനി ഒന്നും ചെയ്യാനില്ല എന്ന സന്ദേശം ലഭികുകയും ,യാത്രക്കാരെ മരണത്തിന്റെ മുൾ മുനയിൽ നിറുത്തുകയും അവസാനം ഭാഗ്യം കൊണ്ട് വിമാനം ലാൻഡ്‌ ചെയുകയും ചെയ്ത പൈലെട്ടിനെ എല്ലാവരും വാഴ്ത്തുകയാണ് .......മനസിലാകാത്ത കാര്യം ഇതാണ് ,വിമാനത്തിനു ആവശ്യമായ

ഇന്ധനം നിറയ്ക്കാത്തത് ആരുടെ വീഴ്ച ആണ്?ഇന്ധനം നിറയ്ക്കാൻ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നോ?
...(പോളി റ്റെക്നിഖ് പഠിച്ച ആരെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞു തരണേ )

2 comments:

ajith said...

ആത്യന്തികമായി പൈലറ്റിന്റെ ഉത്തരവാദിത്വം തന്നെയാണ് ഫ്യൂവല്‍ ഉണ്ടോ എന്ന് നോക്കുന്നത്. അതിന് ടാങ്ക് വരെയൊന്നും ഇറങ്ങിപ്പോകേണ്ട കാര്യമില്ല. മോണിറ്റര്‍ ചെയ്യാന്‍ സംവിധാ‍നങ്ങളുണ്ട്. ഒന്ന്ന്‍ ഫെയില്‍ ആയാല്‍ സ്റ്റാന്‍ഡ് ബൈ ആയി അടുത്ത സംവിധാനങ്ങളുമുണ്ട്

സുധി അറയ്ക്കൽ said...

ആഹാ.പൈലറ്റിനു സസ്പെൻഷനല്ല കിട്ടേണ്ടിയിരുന്നത്‌!!!!