Thursday, September 17, 2015

ചില ഗാനങ്ങളും അവയുടെ ശാസ്ത്രീയ അവലോകനവും

ചില ഗാനങ്ങളും അവയുടെ ശാസ്ത്രീയ അവലോകനവും
1".മാനത്തെ കായലിൻ മണ പ്പുരതിന്നൊരു താമര കളി തോണി"
ശാസ്ത്രം:മാനത്ത് എവിടെയാ കായല?മാനത്ത് കായല് ഇല്ലാതെ എങ്ങനെ മണപ്പുറം ഉണ്ടാകും?
2.പൊന്നാമ്പൽ പുഴ ഇരമ്ബില് നമ്മൾ "
ശാസ്ത്രം:പൊന്നാമ്പല് എന്നൊരു ആമ്പൽ ഇല്ല ,പുഴയില ആമ്പൽ വളരില്ല ,കെട്ടി കിടക്കുന്ന വെള്ളത്തിലെ ആമ്പൽ വളരു...ഉദാഹരണം കുളം 
3.മാനേ....കുറുംബിന്റെ കൊമ്പ് കുലുക്കണ ചോല പെന്മാനെ ..."
ശാസ്ത്രം:പെണ്മാനിനു കൊമ്പ് ഇല്ല ..ആണ്‍ മാനിനു ആണ് കൊമ്പ് ഉള്ളത് ...
4."ചക്കര പന്തലിൽ തേന് മഴ ചൊരിയും ചക്രവര്ത്തി കുമാരാ "
ശാസ്ത്രം:ചക്കര കൊണ്ട് എങ്ങനെ ആണ് പന്തല് ഉണ്ടാക്കുന്നത്‌?അതിൽ തേന് ങ മഴ ചൊരിഞ്ഞാൽ അവിടെ ഇരിക്കുന്ന ചക്ര്വര്തിയുടെ അവസ്ഥ എന്താകും?
5.കാക്ക കുയിലേ ചൊല്ല്,കൈ നോക്കാൻ അറിയാമോ ?"
ശാസ്ത്രം:കാക്ക കുയിൽ എന്ന് ഒരു കുയിൽ ഇല്ല ..കാക്കയും കുയിലും ഇണ ചേരാറില്ല...അങ്ങനെ ഒരു സങ്കര സന്തതി ഉണ്ടാകാൻ ഉള്ള സാധ്യത ശാസ്ത്രീയമായി വളരെ തെറ്റ് ആണ്
6."എല്ലാവര്ക്കും തിമിരം
നമ്മൾ എല്ലാവര്ക്കും തിമിരം
മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം
കണ്ണടകൾ വേണം"
ശത്രീയമായി പരിശോദിച്ചാൽ ഈ കവിത തെറ്റ് ആണ് ...തിമിരം വന്നാൽ കണ്ണട വെച്ചിട്ട് കാര്യം ഇല്ല...ശസ്ത്രക്രിയ തന്നെ ചെയ്യണം ....
(will continue)

1 comment:

ajith said...

കണ്ണുക്കു മയ്യഴക്
കവിതൈയ്ക്കു പൊയ്യഴക്