Wednesday, January 25, 2017

പദ്മരാജൻ

അന്ന് അഞ്ചാം ക്ലാസിൽ പഠിക്കുന്നു .... ഒരു ദിവസം ഉച്ചഭക്ഷണ സമയത്ത് സ്കൂളിന്റെ അടുത്തു താമസിക്കുന്ന സുഹൃത്ത് മനോജ് കുമാർ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചിട്ട്ക്ലാസിൽ വന്നിട്ട് പറഞ്ഞു... എടാ സംവിധായകൻ പദ്മരാജൻ മരിച്ചു.... അന്ന് ക്ലാസിൽ പദ്മരാജനെ അറിയുന്ന ഞങ്ങൾ രണ്ടു പേർ മാത്രമേ ഉണ്ടായിരുന്നുള്ളു... ഞാൻ ഗന്ധർവ്വൻറിലീസായ സമയം ആണ്...
പുലയനാർകോട്ട എന്ന പേരിൽ എന്റെ അച്ഛൻ ഒരു കഥ എഴുതി കുമാരിവാരികയിൽ പ്രസിദ്ധീകരിച്ചിരുന്നു... അതേ പേരിൽ പദ്മരാജൻ മുൻപ് ഒരു കഥ എഴുതിയിട്ടുണ്ട്...കഥ മുഴുവൻ വായിക്കാത്തത് കൊണ്ടായിരിക്കാം പദ്മരാജന് തന്റെ കഥയുടെ കോപ്പി ആണ് ഈ കഥ എന്ന് തോന്നുകയും ആ കാര്യം കുമാരിവാരികയിൽ എഴുതുകയും ചെയ്തിരുന്നു... പക്ഷേ അച്ഛൻ രണ്ട് കഥയും വാരികക്ക് അയച്ചു കൊടുക്കുകയും ,തന്മൂലം പേരിലെ സാദൃശ്യം മാത്രമാണ് സത്യമെന്ന് അവർക്ക് ബോധ്യപ്പെടുകയും ചെയ്തു... അതിന് ശേഷമാണ് കുങ്കുമം പബ്ലിക്കേഷനുമായി അച്ഛന് അടുപ്പം ഉണ്ടായത്...
പക്ഷേ പത്മരാജന്റെ നല്ലൊരു ആരാധകൻ ആയിരുന്നു അച്ഛൻ..
പദ്മരാജന്റെ എല്ലാ ചിത്രങ്ങളും സ്ക്കൂളിൽ പഠിക്കുമ്പോൾ തന്നെ കണ്ടിട്ടുണ്ടെങ്കിലും മനസിൽ വിങ്ങലായി മാറിയ ചിത്രങ്ങൾ ആയിരുന്നു നൊമ്പരത്തി പൂവും ദേശാടനക്കിളി കരയാറില്ല യും മൂന്നാംപക്കവും...
നൊമ്പരത്തി പൂവിലെ അവസാന രംഗം... വളർത്തമ്മക്ക് ഭാരമാകാതിരിക്കാൻ കാട്ടിലേക്ക് ഓടി പോകുന്ന സോണിയയുടെ ആ സീൻ ഓർക്കുമ്പോൾ തന്നെ മനസിൽ ഒരു ഭാരമാണ്..
മൂന്നാംപക്കത്തിലെ ക്ലൈമാക്സിൽ ജഗതിയുടെ കഥാപാത്രം തിലകനോട് പറയുന്ന രണ്ടേ രണ്ട് വാക്ക്.... "നമ്മുടെ കുഞ്ഞ്... നമ്മുടെ കുഞ്ഞ്.."
ആ സീൻ ഇപ്പോൾ കണ്ടാലും കണ്ണ് നിറയും...
നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകളിലെ സോളമന്റെ പ്രണയം സ്വാധീനിക്കാത്തവർ ഉണ്ടോ എന്നു പോലും തോന്നാറുണ്ട്..
ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിൽ പ്രതിപാദിച്ചത് സ്വവർഗ്ഗ പ്രണയം തന്നെ ആയിരുന്നു എന്നും detail ആയി അത് പറയാതെ വേഗത്തിൽ അത് അവതരിപ്പിക്കുക ആയിരുന്നു എന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.... കാർത്തികയുടെയും ശാരിയുടെയും ആത്മഹത്യക്ക് ശേഷമുള്ള അവസാനരംഗത്തിൽ എഴുതി കാണിക്കുന്ന കാപ്ഷൻ ആണ് വെറും 45 വർഷങ്ങൾ മാത്രം ജീവിച്ച അതുല്യപ്രതിഭ പദ്മരാജന്റെ ഓർമ്മ ദിവസം മനസിൽ നിറയുന്നത്...
"കൂടുതൽ Safe ആയ ഒരിടത്തേക്ക്"

No comments: