Wednesday, January 25, 2017

"നിന്നെയൊക്കെ ആര് പ്രേമിക്കാൻ "

എന്ത് കൊണ്ട് കറുത്ത നിറത്തെ കുറിച്ച് പലപ്പോഴും സംസാരിക്കുന്നു?
അതെ, എന്റെ അനുഭവങ്ങളാണ്...
പ്രണയത്തെ കുറിച്ച് സംസാരിച്ചാൽ പോലും പലരും അടക്കി ചിരിക്കുന്നത് കണ്ടിട്ടുണ്ട്... "നിന്നെയൊക്കെ ആര് പ്രേമിക്കാൻ "എന്ന് മുഖത്ത് നോക്കി പറഞ്ഞവരുണ്ട്... പക്ഷേ എനിക്ക് അവരെ കാളുമൊക്കെ നല്ല മനസുണ്ട് എന്നൊരു ആത്മവിശ്വാസം ഉണ്ടായിരുന്നത് മാത്രമാണ് ജീവിക്കാൻ പ്രേരിപ്പിച്ചത്... ഫേസ്ബുക്കിൽ തന്നെ സാമൂഹിക വിഷയങ്ങൾ എഴുതിയിരുന്ന സമയത്ത് അഭിപ്രായ വ്യത്യാസമുള്ളവർ എന്റെ നിറത്തെ പരാമർശിച്ചാണ് പ്രതിരോധിച്ചിരുന്നത്.. കാരണം മൃദുവായി സംസാരിക്കുന്ന കറുത്തവർക്കേ സമൂഹത്തിൽ പരിഗണന എങ്കിലും ലഭിക്കൂ.... ഈ വിഷയത്തിൽ ആണും പെണ്ണുമൊക്കെ കണക്കാണ്...
പല സ്ത്രീ സുഹൃത്തുക്കളുടെയും സഹോദരാ വിളികളിൽ ഒരു മതിലുണ്ടെന്ന് ഞാൻ അറിഞ്ഞു...
പക്ഷേ ഇന്ന് അത്യാവശ്യം സ്ത്രീ സുഹൃത്തുക്കളും പ്രണയവുമൊക്കെ ആയപ്പോൾ ഞാൻ എന്റെ നിറത്തെ കുറിച്ച്.... ചിന്തിക്കാറേ ഇല്ല. അതും എന്റെ മനസ്സിന്റെ കഴിവു കൊണ്ട് ഞാൻ നേടിയത് തന്നെ ആണ്.. അതിന് പിന്നിൽ ഒരു വാശി ഉണ്ടെന്ന് തന്നെ കരുതിയാലും തെറ്റില്ല.... എന്നോട് കൂടുതൽ അടുത്തു എന്നതിന്റെ പേരിൽ ഒരു വെളുത്ത പെൺകുട്ടിയോട് കൂട്ടമായി പിണങ്ങിയ വെളുത്തവന്മാരെ എനിക്കറിയാം.. ആ കളി ഒന്നും എന്നോട് വില പോകില്ല എന്നറിഞ്ഞപ്പോഴാണവർ പിൻ വാങ്ങിയത് തന്നെ... ഇപ്പോൾ പലരും ചോദിക്കാറുണ്ട്... ഈ കളറും ശരീരവുമൊക്കെ വെച്ച് ഇത്രയും കൂട്ടുകാരികളെ എങ്ങനെ ഒപ്പിക്കുന്നു എന്ന്... അതും ഒരു തരം വിവേചനബുദ്ധിയോടെയുള്ള ചോദ്യം തന്നെയാണ്... അവരോടൊക്കെ... പോടാ മൈ..Re എന്ന ഭാവത്തിൽ ഞാൻ പറയും... "കറുപ്പ് നിറം എല്ലാ നിറത്തെയും ആഗിരണം ചെയ്യും എന്നല്ലേ നീയൊക്കെ സയൻസിൽ പഠിച്ചിട്ടുള്ളത്..." എന്ന്.....
(ഈ Post ന് താഴെ complex, അപകർഷതാബോധം എന്നീ കമന്റുകൾ പ്രതീക്ഷിക്കുന്നു... കാരണം എനിക്ക് അതിജീവനത്തിനുള്ള ഊർജ്ജം തരുന്നത് ആ വാക്കുകൾ ആണ് )

1 comment:

സുധി അറയ്ക്കൽ said...

ഹാ ഹാ ഹാ.ഒരു സിനിമക്കാരനോട്‌ സാദൃശ്യമുള്ള എഴുത്തുകാരാ ഞാൻ ചിരിച്ചുപോയി.