Friday, January 27, 2017

ടെലിപ്പതി

ഞാൻ മനശാസ്ത്രം പഠിച്ച ഒരു വ്യക്തിയല്ല... സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ വീട്ടിൽ മനശാസ്ത്രം മാഗസിൻ വരുത്തിയിരുന്നത് കൊണ്ട് ആ വിഷയത്തെ കുറിച്ച് കുറേ വായിക്കാൻ കഴിഞ്ഞിട്ടുണ്ട്.... ആ കാലത്തെപ്പഴോ മനസിൽ കടന്നു കൂടിയ വാക്കാണ് ടെലിപ്പതി... അഥവാ മനസുകൾ തമ്മിലുള്ള ആശയവിനിമയം...
ഞാൻ പറയാൻ പോകുന്നത് ടെലി പതിയെ കുറിച്ചുള്ള ആധികാരിക വിലയിരുത്തലുകൾ അല്ല... എന്റെ ചില ടെലി പതിക്ക് അനുഭവങ്ങൾ മാത്രമാണ്...
distant feeling എന്നർത്ഥം വരുന്ന ഗ്രീക്ക് പദങ്ങളിൽ നിന്നാണ് ടെലി പതി എന്ന വാക്ക് ഉണ്ടായിട്ടുള്ളത്... വളരെ നാളുകൾക്ക് ശേഷം അടുത്ത കാലത്ത് വീണ്ടും മനസിനൊരു താത്പര്യം... brain to brain converSation പഠിക്കണമെന്ന്... കൈയിലൊരു ജിയോ സിം ഉള്ളത് കൊണ്ട് പരമാവധി Net ൽ സെർച്ച് ചെയ്തു... ടെലി പതി methods കുറേ പഠിച്ചു... master mentalist Lior Suchard നെറ Shows കുറേ കണ്ടു... അന്നു മുതൽ ഇന്ന് വരെ ടെലി പതിയെ സാധൂകരിക്കുന്ന ചെറുതും വലുതുമായനിരവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്... എല്ലാ അനുഭവങ്ങളും എഴുതുന്നില്ല... (നമ്മുടെ മനസിൽ സൂക്ഷിക്കാനും ചിലതൊക്കെ വേണ്ടേ? )
നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ പലപ്പോഴും ഇത് സംഭവിക്കുന്നുണ്ട്... നമ്മൾ ശ്രദ്ധിക്കാറില്ല എന്നു മാത്രം... നമ്മുടെ ചിന്തകൾ നമ്മളിൽ തന്നെ ഒതുങ്ങുന്നു എന്നാണ് നമ്മിൽ പലരുടെയും ധാരണ... പക്ഷേ ഇത് തെറ്റാണ് എന്ന് ശാസ്ത്രം പറയുന്നു... ചിന്തകൾ high freequency waves ആയി സഞ്ചരിച്ച് Universe ൽ എത്തി Manifest ആയി സമാന സാഹചര്യങ്ങൾ ഒരുക്കി നമ്മിലേക്ക് തിരിച്ചെത്തുന്നു എന്നാണ് മനശാസ്ത്രം പറയുന്നത്...
ഇന്നലെ ഉണ്ടായ ഒരനുഭവം...
ഞാനും എന്റെ സുഹൃത്തും എന്റെ ഭാര്യയുടെ സഹോദരനെ കുറിച്ച് സംസാരിക്കുകയാണ്... എന്റെ സുഹൃത്തിന്റെ പഴയ അധ്യാപകനാണ് എന്റെ അളിയൻ... അപ്പോൾ തന്നെ എനിക്കൊരു ഫോൺ വരുന്നു... അതെ.. എന്റളിയൻ തന്നെ.. വിളിച്ച കാരണം മറ്റൊന്നും അല്ല... സ്ക്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് ക്ഷണിക്കാനായി എന്റെ സുഹൃത്തിന്റെ നമ്പറ് വേണം എന്ന്...
മറ്റൊരനുഭവം കൂടി..
ഇക്കഴിഞ്ഞ ഡിസംബർ 1
സമയം രാവിലെ പത്ത് മുപ്പത് കഴിഞ്ഞു..
വഴുതക്കാട് ട്രാഫിക്ക് സിഗ്നലിൽ നിൽക്കുമ്പോൾ
വെറുതെ മനസിൽ ഒരു കൗതുകം.... ഈ ടെലിപ്പതി ഒന്നു പരീക്ഷിച്ചാലോ... അടുത്തു ടൂവീലറിൽ ഒരു സ്ത്രീയാണ്... ഞാനവരുടെ മുഖത്തേക്കേ നോക്കിയില്ല... അവരെ കൊണ്ട് എന്നോട് സംസാരിപ്പിക്കണം എന്നൊരാഗ്രഹം.
ട്രാഫിക്ക് സിഗ്നലിൽ Count down തുടങ്ങി...
ആ സമയത്ത് അവരെന്തിന് എന്നോട് സംസാരിക്കണം എന്ന ലോജിക്കിലേക്കൊന്നും മനസിനെ വിട്ടില്ല... ദീർഘമായ ശ്വാസോശ്വാസത്തിൽ മാത്രം ശ്രദ്ധിച്ച് അവരുടെ മനസിലേക്ക് എന്നോട് സംസാരിക്കാൻ ഒരു Sugetion കൊടുത്തു...
അതേസമയം മൈൻഡ് റീഡേഴ്സ് ചെയ്യാറുള്ള രീതി ആയ ചൂണ്ട് വിരലും തള്ളവിരലും ഉരസി കൊണ്ടേ ഇരുന്നു...
പിന്നെ കേട്ടത് ഒരു സ്ത്രീ ശബ്ദമായിരുന്നു..
അതേ... അവർ തന്നെ
" തമ്പാനൂർ പോകുന്നത് എങ്ങനെയാ..."
ആ നിമിഷത്തെ മനസിലെ അനുഭൂതി പറഞ്ഞറിയിക്കാൻ കഴിയില്ല..
എന്റെ അടുത്ത സുഹൃത്തുക്കളോട് ഞാൻ ഈ അനുഭവം പറഞ്ഞെങ്കിലും അവർ അത്ര വിശ്വസിച്ചോ എന്നു സംശയമാണ്..
പക്ഷേ ഞാൻ പറയുന്നു...
"ടെലിപ്പതി സത്യമാണ്... സാദ്ധ്യമാണ്.. "

1 comment:

സുധി അറയ്ക്കൽ said...

ഓഹോ.യാദൃശ്ചികതയല്ലാ അല്ലേ??