Friday, June 2, 2017

(daily reports ഓൺലൈൻ വേണ്ടി ഞാൻ എഴുതിയ ലേഖനം)
(daily reports ഓൺലൈൻ വേണ്ടി ഞാൻ എഴുതിയ ലേഖനം)
ഇന്ന് രാജീവ് ഗാന്ധിയുടെ ഓർമ്മ ദിവസം...
26 വർഷങ്ങൾക്ക് മുൻപ് ആണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്... ശ്രീലങ്കയിലെ തമിഴ് വാദികളുടെ വിമത Army ആയ LTTE വളരെ വിദഗ്ധമായി ആസൂത്രണം ചെയ്തതായിരുന്നു രാജീവിന്റെ കൊല... രാജീവിന്റെ വധത്തിനു പിന്നിലെ ചില വസ്തുതകൾ
1. എന്താണ് LTTE ?
ശ്രീലങ്കയിലെ ന്യൂനപക്ഷ വിഭാഗമായ തമിഴ് വംശജർക്ക് ഭരണത്തിലും തൊഴിലിലും മതിയായ പ്രാതിനിധ്യം നൽകാനുള്ള ശ്രീലങ്കൻ സർക്കാരിന്റെ വിമുഖതയിലും നിരന്തരമായ വിവേചനത്തിലും പ്രതിക്ഷേധിച്ച് വേലുപിള്ള പ്രഭാകരന്റെ നേതൃത്വത്തിൽ രൂപം കൊണ്ട വിമത സംഘടനയാണ് LTTE.... ശ്രീലങ്കയുടെ ഫെഡറൽ സംവിധാനത്തിൽ നിന്നു കൊണ്ട് തന്നെ തമിഴർക്ക് സ്വയംഭരണാവകാശമുള്ള പ്രവിശ്യ എന്ന ആവശ്യം ഉന്നയിച്ചാണ് സംഘടന രൂപം കൊണ്ടത്... മിലിട്ടറി സംവിധാനത്തിൽ ആയിരുന്നു സംഘടന പ്രവർത്തിച്ചിരുന്നത് സ്വാതന്ത്ര്യ സമരത്തിനും തീവ്രവാദത്തിനും ഇടയിൽ നിന്നു കൊണ്ടുള്ള പ്രത്യയശാസ്ത്രമായിരുന്നു LTTE പിന്തുടർന്നത്...
2. LTTE യും ഇന്ത്യയും തമ്മിൽ?
തുടക്കകാലത്ത് എൽ ടി ടി ഇ ക്ക് വേണ്ട സഹായവും ആയുധപരിശീലനവും കൊടുത്തത് ഇന്ത്യയാണ്... തമിഴ്നാട്ടിലെ ജനങ്ങളുടെ പിന്തുണ തങ്ങൾക്ക് അനുകൂലമാക്കുക എന്ന ലക്ഷ്യം കോൺഗ്രസിന് ഉണ്ടായിരുന്നു.ഇന്ത്യ ചൈന യുദ്ധത്തിൽ ചൈനയുടെ യുദ്ധകപ്പലുകൾക്ക് ഇന്ധനം നിറക്കാൻ .ശ്രീലങ്കയിലെ കൊളംബോയിൽസൗകര്യം ഒരുക്കി കൊടുത്ത ശ്രീലങ്കയോട് പകരം വീട്ടുക എന്നൊരു ലക്ഷ്യവും LTTEക്ക് പിന്തുണ കൊടുക്കുന്നതിലൂടെ ഇന്ത്യക്കുണ്ടായിരുന്നു... ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിന് ശേഷം ഭരണത്തിൽ വന്ന രാജീവ് ഗാന്ധിയുടെ പിന്തുണയും പിന്നീട്LTTEക്ക് ലഭിച്ചു....
3. LTTE യും രാജീവ് ഗാന്ധിയും തമ്മിൽ?
ഇന്ത്യൻ പീസ് കീപ്പിങ് ഫോഴ്സ് എന്ന ഇന്ത്യയുടെ സമാധാനസേന രൂപീകൃതമാകത് 1987 ൽ ആണ്... ശ്രീലങ്കൻ പ്രസിഡന്റ് ജയവർദ്ധനയുടെ അഭ്യർത്ഥന പ്രകാരം അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന രാജീവ് ഗാന്ധി IPKF നെ ശ്രീലങ്കയിലേക്ക് അയക്കുക ഉണ്ടായി.. ( 1987 ജൂലൈയിൽ ൽ ഡൽഹിയിലെ അശോക ഹോട്ടലിൽ വച്ച് രാജീവും പ്രഭാകരനും നേരിട്ട് നടത്തിയ ചർച്ചയിൽ രമ്യമായ തീരുമാനം എടുക്കാൻ കഴിയാതെ പോയിരുന്നു.. ).
തുടർന്ന് LTTE യും ശ്രീലങ്കയുമായുള്ള Civil war രമ്യമായി പരിഹരിക്കുക എന്ന ഉദ്ദേശത്തോടെയാണ് രാജീവ് ഗാന്ധി സമാധാനസേനയെ ശ്രീലങ്കയിലേക്ക് അയച്ചത്എന്ന് പ്രസ്താവിച്ചിരുന്നു എങ്കിലും LTTE ഇന്ത്യയുടെ സമാധാനസേനയെ സംശയത്തോടെ ആയിരുന്നു കണ്ടത്... തന്മൂലം LTTE യും IPKF ഉം ആയി തുറന്ന യുദ്ധം നടക്കുകയും ഇരുഭാഗത്തും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തു... 1500 പട്ടാളക്കാരെയാണ് ഇന്ത്യക്ക് നഷ്ട്ടമായത്... 1989 ൽ vp സിങ് മന്ത്രിസഭയുടെ രൂപീകരണ സമയത്ത് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ശ്രീലങ്കൻ പ്രസിഡന്റ് പ്രേമദാസയുടെ ഇടപെടൽ കൊണ്ട് ഇന്ത്യയുടെ സമാധാനസേന ശ്രീലങ്കയിൽ നിന്ന് പിന്മാറി... പക്ഷേ LTTEക്ക് രാജീവ് ഗാന്ധിയോടുള്ള പക വളർന്നിരുന്നു...
താൻ വീണ്ടും അധികാരത്തിലെത്തിയാൽ വീണ്ടും സമാധന സംരക്ഷണ സേനയെ ശ്രീലങ്കയിലേക്കയക്കും എന്ന് 1990 ഓഗസ്റ്റ് 21 ന് Time മാഗസനിൽ രാജീവ് ഗാന്ധി അഭിപ്രായപ്പെട്ടതാണ് LTTE യെ ചൊടിപ്പിച്ചത്..
ശ്രീ പെരുമ്പതൂരിൽ വെച്ച് രാജീവ് ഗാന്ധിയെ കൊലപ്പെടുത്താൻ കഴിഞ്ഞില്ല എങ്കിൽ ഡൽഹിയിൽ വെച്ച് ആ കൃത്യം നിർവ്വഹിക്കാനുള്ള മറ്റൊരു പദ്ധതിയും LTTE ആസൂത്രണം ചെയ്തിരുന്നു...
അതിനായി backup Suiside bomber ആയി മറ്റൊരു പെൺകുട്ടിയെ ഡൽഹിയിൽ നിയോഗിച്ചിരുന്നു...
4. കൊലപാതകം നടന്നത്?
വിശാഖപട്ടണത്തിലെ തിരഞ്ഞെടുപ്പ് പ്രചാരത്തിനു ശേഷം 1991 മേയ് 21-ന് ശ്രീപെരുമ്പത്തൂരിലായിരുന്നു അടുത്ത ജാഥ. മദ്രാസിൽ (ചെന്നൈ) എത്തിയ രാജീവ് ഗാന്ധി വാഹനമാർഗ്ഗം ശ്രീപെരുമ്പത്തൂരിലേക്കു പുറപ്പെട്ടു. നിരവധി പ്രചാരണ വേദികളിൽ നിർത്തുകയും പ്രസംഗിക്കുകയും ചെയ്തശേഷമാണ് അദ്ദേഹം പെരുമ്പത്തൂരിലെത്തുന്നത്. വേദിക്കകലെ അദ്ദേഹം കാറിൽ നിന്നിറങ്ങുകയും, വേദിക്കരികിലേക്കു നടന്നു പോകാൻ തീരുമാനിക്കുകയും ചെയ്തു. ജനങ്ങൾ നൽകിയ പൂച്ചെണ്ടുകളും, പൂമാലകളും സ്വീകരിച്ചായിരുന്നു അദ്ദേഹം വേദിക്കരികിലേക്കു നടന്നത്. 22:21 മണി ആയപ്പോൾ തനു എന്നതേൻ മൊഴി രാജരത്നം അദ്ദേഹത്തിനെ സമീപിച്ച് അനുഗ്രഹം തേടാനെന്ന വ്യാജേന കാലിൽ തൊടാൻ കുനിയുകയും തന്റെ അരയിൽ സ്ഥാപിച്ചിരുന്ന ബോബ് പൊട്ടിക്കുകയും ചേയ്തു. ഗാന്ധിയോടൊപ്പം മറ്റു പതിനാലു പേർ കൂടി തുടർന്നുണ്ടായ വൻ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു...
5. ആരാണ് ധനു?
തേൻ മൊഴി രാജരത്നം എന്നതനുവിനെ കുറിച്ച് വളരെയേറെ വിവരങ്ങൾ ലഭ്യമല്ല എങ്കിലും LTTE പുറത്തിറക്കിയ ഡോക്യുമെൻററിയിൽ തനു മറ്റുLTTE പ്രവർത്തകർക്കൊപ്പം നടത്തിയ ആയുധപരിശീലനത്തിന്റെ വീഡിയോ ലഭ്യമാണ്...
9-05-91ൽ LITE ഇന്റലിജൻസ് വനിതാ വിഭാഗം ചീഫ് ആയ അഖിലക്ക് ശുഭയും ധനുവും എഴുതിയ കത്തിൽ പറയുന്നത് ഇങ്ങനെയാണ്.. "ഈ മാസത്തിന്റെ അവസാനം ഞങ്ങൾ ഈ ദൗത്യം നിറവേറ്റും ,അഖില അക്ക പറഞ്ഞ ഓരോ കാര്യവും അവസാനം വരെയും ഞങ്ങൾ ഓർക്കും... "
6. സുരക്ഷാവീഴ്ചകളും മറ്റു പിന്തുണകളും..
രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന് ദ്രാവിഡ മുന്നേറ്റ കഴകം എന്ന സംഘടന പുലികൾക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുത്തുവെന്ന് ഇതിനെക്കുറിച്ചന്വേഷിച്ച് മിലാപ് ചന്ദ് ജെയിന്റെ ഇടക്കാല റിപ്പോർട്ടിൽ പറയുന്നു. സുബ്രഹ്മണ്യൻ സ്വാമിയുടെ വിദേശ ബന്ധങ്ങളെക്കുറിച്ചന്വേഷിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശചെയ്തിരിക്കുന്നു. 1991 മേയ് 21 ന് മുൻകൂട്ടി തയ്യാറാക്കിയ ഒരു പരിപാടി ഡൽഹിയിലുണ്ടായിരുന്നിട്ടും, അതു റദ്ദാക്കി സുബ്രഹ്മണ്യൻ സ്വാമി തന്റെ സഹപ്രവർത്തകരെ ആരേയും അറിയിക്കാതെ മദ്രാസിൽ തങ്ങിയത് സംശയാസ്പദമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചിരുന്നു...
ശ്രീപെരുമ്പത്തൂരിൽ രാജീവ് ഗാന്ധിക്കായി ഏർപ്പെടുത്തിയ സുരക്ഷാനടപടികൾ തികച്ചും തൃപ്തികരമായിരുന്നുവെന്നും, എന്നാൽ പ്രാദേശിക കോൺഗ്രസ്സ് നേതാക്കളുടെ ചില ഇടപെടലുകൾ സുരക്ഷാ വീഴ്ചകൾ ഉണ്ടാക്കി എന്നും ഇതേക്കുറിച്ചന്വേഷിച്ച ജസ്റ്റീസ്. ജെ.എസ് വർമ്മ കമ്മീഷൻ കണ്ടെത്തി. തമിഴ്നാടു സന്ദർശനത്തിനിടെ രാജീവിന്റെ ജീവനു ഭീഷണിയുണ്ടായേക്കാമെന്ന് അദ്ദേഹത്തിനു നേരത്തേ തന്നെ വിവരം ലഭിച്ചിരുന്നു. തമിഴ്നാടു ഗവർണറായിരുന്ന ഭീഷ്മ നാരായൺ സിങ്, രാജീവ് ഗാന്ധിയുടെ ജീവനു നേരേയുള്ള ഭീഷണിയെക്കുറിച്ച് അദ്ദേഹത്തെ മുൻകൂട്ടി അറിയിച്ചിരുന്നു.
മുൻ ഇന്റലിജൻസ് മേധാവിയും, ബംഗാൾ ഗവർണറുമായിരുന്ന എം.കെ.നാരായണന് രാജീവ് ഗാന്ധിയുടെ കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും, അദ്ദേഹം തെളിവുകൾ മൂടിവെക്കാൻ ശ്രമിച്ചുവെന്നും, ആദ്യം കേസന്വേഷിച്ച സി.ബി.ഐ സംഘത്തലവൻ കെ. രാഗോത്തമൻ തന്റെ പുസ്തകമായ കോൺസ്പിറസി ടു കിൽ രാജീവ് ഗാന്ധി, ഫ്രം സി.ബി.ഐ ഫയൽസ് എന്ന പുസ്തകത്തിൽ പരാമർശിച്ചിരുന്നു. സി.ബി.ഐ പ്രത്യേകാന്വേഷണ സംഘം മേധാവി ഡി.ആർ.കാർത്തികേയൻ ഈ കേസ് തള്ളിക്കളയുകയായിരുന്നു.
7. ആരായിരുന്നു സൂത്രധാരൻ?
തുടക്കം മുതലും പിന്നീട് 2002 ൽ ശ്രീലങ്കയിൽ വച്ചു നടത്തിയ പത്രസമ്മേളനത്തിലും പ്രഭാകരൻ പറഞ്ഞത് " ഈ നിഷ്ഠുരമായ കൊലപാതകത്തിൽ ഞങ്ങൾക്ക് ഒരു പങ്കുമില്ല... പത്ത് വർഷങ്ങൾക്ക് ശേഷം ഇതിനെ കുറിച്ച് സംസാരിക്കാൻ താത്പര്യപ്പെടുന്നില്ല" എന്നാണ്...
2006 വരെ എൽ.ടി.ടി വധത്തിന്റെ ഉത്തരവദിത്ത്വം ഏറ്റെടുത്തില്ല. 2006-ൽ എൽ.ടി.ടി സമാധാന മധ്യസ്ഥനും ബൗദ്ധിക ഉപദേഷ്ടാവും ആയിരുന്ന ആന്റൺ ബാലസിൻഗ്ഗം രാജിവ് ഗാന്ധി വധത്തിൽ ഖേദിക്കുന്നതായി സ്വകാര്യ ഇന്ത്യൻ ടെലിവിഷൻ ചാനലിനുള്ള അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ചത് തമിഴ് പുലികള്‍ ചെയ്ത ഏറ്റവും വലിയ തെറ്റെന്ന് എല്‍ടിടിഇ സൈദ്ധാന്തികന്‍ ആന്റണ്‍ ബാലസിങ്കം പറഞ്ഞതായി മാര്‍ക്ക് സാള്‍ട്ടറിന്റെ ടു എന്‍ഡ് എ സിവില്‍ വാര്‍ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിരുന്നു.... എല്‍ടിടിഇയുടെ ഔദ്യോഗിക അവകാശവാദത്തിന് വിരുദ്ധമാണ് ബാലസിങ്കത്തിന്റെ അഭിപ്രായം. രാജീവിനെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന് എല്‍ടിടിഇ ഒരിക്കലും ഔദ്യോഗികമായി സമ്മതിച്ചിട്ടില്ല.
രാജീവിന്റെ വധത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പുലിത്തലവന്‍ വേലുപ്പിള്ള പ്രഭാകരനും എല്‍ടിടിയുടെ ഇന്റലിജന്‍സ് തലവനായ പൊട്ടുഅമ്മനും തുടക്കത്തില്‍ പറഞ്ഞിരുന്നതെന്ന് ബാലസിങ്കം ശ്രീലങ്കയിലെ മുന്‍ നോര്‍വീജ്യന്‍ പ്രതിനിധിയായ എറിക് സോള്‍ഹിമിനോട്‌ പറഞ്ഞു
ഇരുപതു വർഷങ്ങൾക്കു ശേഷം 2010 ഡിസംബർ 13-ന് മുൻ എൽ.ടി.ടി പ്രവർത്തകനും പിന്നീട് ശ്രീലങ്കൻ മന്ത്രിയുമായ കേണൽ കരുണ എന്നറിയപ്പെടുന്ന വിനായകമൂർത്തി മുരളീധരൻ കുറ്റസമ്മതം നടത്തുകയുണ്ടായി...
8. രാജീവ് ഗാന്ധി വധം പ്രമേയം ആയ സിനിമകൾ?
ആർകെ ശെൽവമണി സംവിധാനം ചെയ്തകുറ്റപത്രി കൈ എന്ന ചിത്രം 1992 ൽ ചിത്രീകരണം ആരംഭിച്ചു എങ്കിലും 2007 ൽ ആണ് റിലീസ് ആയത്....
2006 ൽ റിലീസായ കുപ്പി എന്ന ചിത്രം രാജീവ് വധത്തിന്റെ സൂത്രധാരകരിൽ ഒരാളായ ശിവരസനെ കേന്ദ്രകഥാപാത്രം ആക്കിയ സിനിമയാണ്..
2007 ൽ റിലീസായ മേജർ രവി സംവിധാനം ചെയ്ത മിഷൻ 90 ഡേയ്സ് എന്ന ചിത്രത്തിന്റെയും 2013ൽ റിലീസായ മദ്രാസ് കഫേ എന്ന ഹിന്ദി ചിത്രത്തിന്റെയും പ്രമേയം രാജീവ് വധം ആണ്.
ഇവക്ക് പുറമേ സന്തോഷ് ശിവൻ സംവിധാനം ചെയ്ത ടെററിസ്റ്റ് എന്ന ചിത്രത്തിന്റെ കഥാസന്ദർഭവും രാജീവ് ഗാന്ധി വധം തന്നെയാണ്....

No comments: