Wednesday, November 13, 2013

16

പതിനാറു വയസ്സിനോട് എനികിപ്പോൾ ഭയങ്കര ഭ്രമം ആണ് ...വീണ്ടും തിരിച്ചു കിട്ടാൻ ഞാൻ ആഗ്രഹിക്കുന്ന വയസ്സ് .ഇന്നത്തെ കാലഘട്ടത്തിലെ പതിനാറിനെ കുറിച്ചാണ് പറയുന്നത് ... നിന്നെ കണ്ടാൽ പ്രായം തോനില്ല എന്ന് ഒക്കെ മറ്റുള്ളവര പറയുന്നത് കേള്ക്കാൻ വല്ലാത്ത സുഖം ആണ് ..എന്നാലും എന്റെ ശരീരത്തിന്റെ വണ്ണം ആണ് പ്രായം പലപ്പോഴും കുറച്ചു കാണിക്കാൻ വിഘാതം ആയി നില്ക്കുന്നത് ...ഒരിക്കൽ ഒരു പെണ് സുഹ്ര്തിനോട് എന്റെ മറ്റൊരു സുഹ്രത്തായ ഒരു ചേച്ചി "അറിഞ്ഞോ രാഹുൽ അച്ഛൻ ആയി "എന്ന് പറഞ്ഞപ്പോൾ ആ പെണ്ണ് പറഞ്ഞത് ഇപ്പോഴും ഒരു സ്വകാര്യ സന്തോഷത്തോടെ ഞാൻ ഓര്ക്കാറുണ്ട് "രാഹുൽ കല്യാണം കഴിച്ചതാണോ?ഞാൻ കൊച്ചു പയ്യന് എന്നല്ലേ വിചാരിച്ചത് "
സ്വഭാവവും ഏറെ കുറെ അങ്ങനെ ഒക്കെ തന്നെയാണ്
ശരീരത്തിന്റെ വലുപ്പം ഞാൻ പലപ്പോഴും എന്റെ സ്വഭാവം കൊണ്ട് ആണ് മൈന്റൈൻ ചെയുന്നത് ...ഒരു ടപ്പാം കുത്ത് കേട്ടാൽ ഡാൻസ് ചെയുക ,ഏറ്റവും പുതിയ പട്ടു കേള്ക്കുക ,കഴിവതും ചെറുപ്പക്കാരുമായി സംസാരിക്കുക ഇത് ഒക്കെ ആണ് താല്പര്യം ..

ഇപ്പോൾ കഴിവതും ടി ഷർട്ടും ജീനസ് ഉമാണ് ഇഷ്ട്ടവേഷം...ഭാര്യയുടെ ചേച്ചിയുടെ മോൾ പ്ലസ്‌ വണ്ണിനാണ് പഠിക്കുന്നത് ...വല്ലപ്പോഴും കാണുമ്പോഴൊക്കെ എന്നോട് സംസാരിക്കുന്നതു പുതിയ പാട്ടുകളെ കുറിച്ചും സ്കൂളിലെ പുതിയ ട്രെൻഡ്കളെ കുറിച്ചുമാണ് ...അത് ഒക്കെ സംസാരിക്കാൻ പറ്റിയ ആള് ഞാൻ ആണ് എന്നത് കൊണ്ടാണ് ...അടുത്ത കാലത്ത് കുടുംബ ഫോട്ടോ എടുത്തപ്പോഴും ഒരു സ്കൂൾ uniform പോലെ ഒരു ഡ്രസ്സ്‌ ആണ് ഞാൻ ഇട്ടതും ...

അങ്ങനെ പതിനാറു വയസ്സിനോട് അടങ്ങാത്ത അഭിനിവേശവുമായി കഴിയുകയായിരുന്നു .നാല് ദിവസ്സം മുന്പാണ് ,വഴുതയ്കാട്‌ ബസ്‌ കാത്തു നില്ക്കുകയായിരുന്നു ..സ്കൂൾ വിട്ട സമയം .വിദ്യാധിരാജ സ്കൂളിലെ പ്ലസ്‌ വണ്ണിനു പഠിക്കുന്ന ആണ്‍ കുട്ടികൾ ബസ്‌ സ്റ്റോപ്പിൽ അരുമാതികുകയാണ് ...തമാശയും ബഹളവും ...അത് ഒക്കെ ശ്രദ്ധിച്ചു ഞാൻ നില്കുകയായിരുന്നു .. അത് ഒക്കെ കണ്ടപ്പോൾ എനിക്കും പതിനാറു വയസ്സാണ് എന്ന് മനസ്സില് ഞാൻ സങ്കല്പ്പിച്ചു ...കുറെ നിന്നിട്ടും ബസ്‌ വരാത്തപ്പോൾ അക്കൂട്ടത്തിൽ ഒരു പയ്യനോട് ഞാൻ ചോദിച്ചു
"ഇപ്പോൾ ഇത് വഴി ബസ്‌ ഉണ്ടോ ?"
എന്നെ ഞെട്ടിച്ചു കൊണ്ട് അവൻ പറഞ്ഞു
"അറിഞ്ഞൂടാ മാമാ"

3 comments:

ajith said...

ഹഹഹ...ഞാനും പതിനാറ് എന്നൊക്കെ വിചാരിക്കും. കുട്ട്യോള് സമ്മതിക്കൂലാ. അവര്‍ അങ്കിള്‍, മാമന്‍ എന്നൊക്കെയേ വിളിക്കൂ!

Harinath said...

ഒരു ഞെട്ടൽ. അല്ലേ ?

ബൈജു മണിയങ്കാല said...

16 കഴിഞ്ഞാൽ മാമാ എന്ന് വിളിക്കാം സർക്കുലർ വരെ ഉണ്ടല്ലോ കുഴപ്പമില്ലാന്നു എന്തായാലും 16 മനസ്സിൽ സൂക്ഷിക്കുന്നത് നല്ലതാ ഒരു 66 വരെ അങ്ങിനെ പോട്ടെ