Thursday, November 28, 2013

"നെഞ്ച് പൊട്ടി മരിച്ചു "

ഓണ്‍ലൈൻ ന്യൂസ്‌ വെബ്‌ പോര്ടലുകളുടെ തലകെട്ടുകളുടെ നിലവാര തകര്ച്ച കുറിച്ചാണ് പറയുന്നത് ...ആള്ക്കാരെ അവരുടെ സൈറ്റിൽ എത്തിക്കാനായി വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന തലകെട്ടുകൾ ആണ് ഇവര ഉപയോഗിക്കുന്നത് ...കൂടുതൽ പേര് സൈറ്റിൽ എത്തുന്നതോടെ വരുമാനവും വര്ധിക്കുന്നു ...ഈ കൌശലം വര്ഷങ്ങള്ക്ക് മുൻപേ ചില മഞ്ഞ പത്രങ്ങൾ വിജയിപ്പിചെടുത്ത ഒരു വിദ്യ ആണ് ...കൂടാതെ ,യാത്രയിൽ ആയിരിക്കുന്ന വായനക്കാരെ കൊണ്ട് പത്രം വാങ്ങിപ്പികാൻ സായാഹ്ന പത്രക്കാരും ഉപയോഗിക്കുന്ന trick ഇത് തന്നെയാണ് ...ബസ്സിൽ യാത്ര ചെയുംബോളായിരിക്കും സായാഹ്ന പത്രകര്ന്റെ കയിലെ പത്രത്തിന്റെ തലകെട്ട് കാണുന്നത് ,അതും പോസ്റ്റർ വലുപ്പത്തിൽ "നെഞ്ച് പൊട്ടി മരിച്ചു "...ആകാംഷയോടെ പത്രം വാങ്ങി നോക്കുമ്പോൾ കാണാം "ധാക്ഷയനി അമ്മ നെഞ്ച് വേദനയെ തുടർന്ന് നിര്യാത ആയി "എന്ന് ...

വര്ഷങ്ങള്ക്ക് മുന്പാണ് അന്ന് ഇത്രയും ന്യൂസ്‌ ചനെലുകൾ ഇല്ല ...exclusive വാര്ത്ത വായിക്കണം എങ്കിൽ മഞ്ഞ പത്രങ്ങളെ ഉള്ളു ശരണം ...ക്രൈം,ഫയർ ഇവക്കാന് demand ...അതിലും വ്യാജന്മാർ ഉണ്ട് ...palco ക്രൈം ,ക്രൈം ഫയൽ എന്നീ പേരുകളിൽ ആയിരിക്കും അത് ഒക്കെ ...ഒരിക്കൽ ബസ്‌ കത്ത് നിന്നപ്പോൾ ആണ് ഒരു മാസികയുടെ തലകെട്ട് കണ്ടത് "നാട്ടിൽ എയിഡ്സ് പടരുന്നു ...കാരണക്കാരി വനിതാ എം എല് എ ..."
എന്താ സംഭവം ആന്നരിയാൻ ഞാൻ ആ മാസിക വാങ്ങി ...അപ്പോഴാണ്‌ വാര്ത്ത അറിഞ്ഞത് സംഭവം ഇങ്ങനെ "നാട്ടിൽ എയിഡ്സ് പടരുന്നതായി ജനങ്ങള് ക്ക് ആശങ്ക ഉണ്ട് ,എന്നിട്ടും വേണ്ടത്ര പ്രതിരോധ പ്രവര്തനങ്ങല്ക്കോ ബോധവല്ക്കരണ പരിപടികല്ക്കോ വനിതാ എം എല് എ താല്പര്യം കാനിക്കുനില്ല എന്നും പരാതി ഉണ്ട് "
(അങ്ങനെ എന്റെ പത്തു രൂപ പോയി 

2 comments:

ബൈജു മണിയങ്കാല said...

പോക്കെറ്റ് പൊള്ളിക്കുന്ന തന്ത്രങ്ങൾ

Harinath said...

മാധ്യമങ്ങളുടെ കുതന്ത്രങ്ങൾ