ഡിസ്സ മ്പര്‍ -08
അച്ഛൻ ഞങ്ങളെ വിട്ടു പോയിട്ട് ഒരു മാസം ആകുന്നു ...അച്ഛനില്ലാതെ ഒരു മാസം എങ്ങനെ പോയി എന്ന് മന്സിലാകുനില്ല ...ദൂരെ എവിടെയോ പ്രോഗ്രാമിന് അലെങ്കിൽ വിദേശ യാത്രക്ക് അച്ഛൻ പോയി എന്ന് ഒരു തോന്നല്‍ മാത്രം ആണ് മനസ്സില്‍...യാത്ര കഴിഞ്ഞു കുറച്ചു സ്നാക്സും ടി ഷർട്ട് ഉം കുട്ടികളുക്കു ഉടുപ്പും കുറെ ഫോട്ടോ കളുമായി അച്ഛൻ മടങ്ങി വരും എന്ന് പലപ്പോഴും ചിന്തിച്ചു പോകാറുണ്ട് ...ഇപ്പോളും ഒന്നും വിശ്വസിക്കാനെ കഴിയുന്നില്ല ...ജോലി കഴിഞ്ഞു വീട്ടിൽ ചെല്ലുമ്പോള്‍ അച്ഛൻ computer നു മുന്നില്‍ ഉണ്ട് എന്ന തോന്നല്‍ ആണ്..ഞാൻ പ്രതീക്ഷയോടെ നോക്കും .പക്ഷെ അവിടെ ശൂന്യം ആയിരിക്കും...
നവംബര്‍ -08
രാവിലെ ഉണര്ന്നതെ അച്ഛന്റെ സംസാരം കേട്ടാണ് ... തലേ ദിവസ്സം ചെറിയ അസ്വസ്ഥതകള്‍ അച്ഛൻ കാണിച്ചിരുന്നതും ആശുപത്രിയില്‍ പോകാനുള്ള അമ്മയുടെ നിര്ബന്ധതോട് അച്ഛൻ ദേഷ്യത്തോടെ പ്രതികരിച്ചതും ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല .തലേ ദിവസ്സം വൈകും നേരം പ്രസ് ക്ലബ് ലെ അച്ചന്റെ ചിരി അരങ്ങിനു പോകുന്നതിനു മുൻപ് പതിവില്ലാതെ അമ്മയെ വിളിച്ചു പറഞ്ഞു "എടി ഒന്ന് വന്നു നോക്കിയേ , എന്റെ ഗെറ്റ് അപ്പ് "... അത്രയും stylish ആയി ആണ് അച്ഛൻ അന്ന് പോയത് ...നരേന്ദ്ര മോടിയുടെ വസ്ത്രധാരണ രീതി ആണ് അവസാന മാസങ്ങളില്‍ അച്ഛൻ ഫോളോ ച്യെതിരുന്നത് ...ചേച്ചിയുടെ മകന് കാശിയെ കൊണ്ട് കുറെ ഫോട്ടോയും എടുത്താണ് അച്ഛൻ പരിപാടിക്ക് പോയത് .പരിപാടി വന്നു കഴിഞ്ഞ ഉടനെ അവിടെ അച്ഛന് കഴിക്കാൻ കൊടുത്ത കട്ട് ലെറ്റും ലടുവും കേക്കും പഴവും എനിക്ക് കൊണ്ട് തന്നിട്ടാണ് അച്ഛൻ അകത്തേക്ക് പോയത്...എന്നിട്ട് അമ്മയോട് പറഞ്ഞു"ഞാൻ എല്ലാവരെയും ഇളക്കി മറിചെടി .."
പിന്നീട് സാധാരണ സംസാരിക്കും പോലെ എന്നോട് സംസരികുകയും ചെയ്തു .ഇടയ്ക്കു ഒരു സിഗരട്ട് വലിക്കുനത് കണ്ടിട്ട് ആദ്യം വഴക്ക് പറയണം എന്ന് തോന്നി എങ്കിലും ഞാൻ പറഞ്ഞില്ല ...പിറ്റേ ദിവസ്സം രാവിലെ അമ്മയുടെ കുറെ കുറ്റങ്ങള്‍ എന്നോട് പറഞ്ഞു .ഞാൻ എല്ലാം സാധാരണ കേള്‍ക്കുംപോലെ കേട്ടിരുന്നത്തെ ഉള്ളൂ ..അത് അങ്ങനെ ആണ് അമ്മയും അച്ചനും തമ്മിലുള്ള വഴക്കാണ് അവര്‍ തമ്മിലുള്ള കെമിസ്ട്രി ..ഒരു പത്തു മിനിട്ട് നേരതെക്കയിരിക്കും ഈ വഴക് ...ഇടയ്ക്കു അച്ഛൻ ഇങ്ങനെ കൂടെ പറഞ്ഞു ,എന്റെ മോളെ കുറിച്ച് "നല്ല വണ്ണത്തില്‍ ഇരുന്ന കൊച്ചിനെ അവളുടെ വീടില് കൊണ്ട് പോയി കരുവാട് പോലെ ആക്കി "
എന്താണെന്നറിയില്ല അത് എന്റെ മനസ്സിൽ ഉടക്കി ,രാവിലെ ജോലിക്ക് പോകുമ്പോള്‍ ഇതയിഉർന്നു മനസ്സിൽ .എത്രയും പെട്ടെന്ന് മോളെ വണ്ണം വെയ്പ്പിക്കണം ...ഞാൻ ഇറങ്ങുമ്പോൾ "കൈ വേദനിക്കുന്നു "എന്ന് പറഞ്ഞു അച്ഛൻ കിടകുകയായിരുന്നു ...അത് ഞാൻ അത്ര മൈൻഡ് ചെയ്തതും ഇല്ല ..പിന്നെയാണ് അറിയുന്നത് ഇതൊക്കെ അറ്റാക്ക് ന്റെ ലക്ഷണങ്ങള്‍ ആയിരുന്നു എന്ന് ...
ഓഫീസി ല്‍ വന്നു കുറച്ചു സമയമേ ആയുള്ളൂ അടുത്ത വീട്ടിലെ പയ്യന്റെ ഫോണ്‍ "ചേട്ടന് ഹോസ്പിടളില് വരണം അങ്കിൾ നു ഒരു നെഞ്ച് വേദന "
പത്തു മിനിട്ട് കൊണ്ട് ഞാൻ അവിടെ എത്തി ..അവിടെ ചെന്നപ്പോള്‍ തന്നെ എനിക്ക് ഏകദേശം കാര്യങ്ങള്‍ മനസിലായി .ഡോക്ടറുടെ സഹതാപം നിറഞ്ഞ നോട്ടം ."ഇവിടെ വന്നപ്പോലെ ഡെഡ് ആയിട്ടാണ് വന്നത് " ഇത് കേട്ട്ടഹും ഞാൻ അലറി .അപ്പോഴാണ് അമ്മ അടുത്തുള്ളത് ഞ കണ്ടത് ..അമ്മ പറഞ്ഞു " ഒനും ഇല്ല നോക്കി കൊണ്ടിരിക്കയാണ് .."ഞാൻ പറഞ്ഞു അല്ല അമ്മ അച്ഛൻ പോയി ,എന്നോട് ഡോക്ടര്‍ പറഞ്ഞു
' പിന്നെ കേട്ടത് അമ്മയുടെ നിലവിളി ആയിഉർന്നു
" പോയോ ഡോക്ടറെ ...പോയോ?"......
രവിലെ ഭക്ഷണം കഴിച്ചിട്ട് പെട്ടെന്ന് നെഞ്ച് വേദന വരുകയായിരുന്നു ...ശ്വാസം കിട്ടുനില്ല ഏന് പറഞ്ഞപ്പോൾ അമ്മ വണ്ടി വിളിക്കട്ടെ എന്ന് ചോദിച്ചപ്പോൾ ദേഷ്യ പെട്ട് "നീ തടവി തന്നാൽ മതി "എന്ന് പറഞ്ഞു .പക്ഷെ അവസാനം വണ്ടി വിളിക്കാൻ അച്ഛൻ പറഞ്ഞു അമ്മ വേഗം പൈസ എടുക്കാൻ പോയപ്പോലെക്കും അച്ഛൻ പാന്റ് ഇട്നുള്ള ശ്രമത്തില്‍ താഴെ വീഴുക ആയിരുന്നു ..ഹോസ്പിറ്റലിൽ കൊട്നു പോയെങ്കിലും...അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു ...മരിക്കുന്നതിനു കുറച്ചു മുന്‍പും ഹിന്ദി പാട്ട് പാടിയിരുന്നു .ശബ്ദത്തില്‍ ചെറിയ പതര്‍ച്ച അമ്മക്ക് തോന്നി എങ്കിലും പുറത്തു പറഞ്ഞില്ല ... ഫേസ് ബൂകിലും കുറെ നേരം ഇരിക്കയും കാരുണ്യ ലോട്ടെരിയെ കുറിച്ച് ഒരു പോസ്റ്റ് ഇടുകയും ചെയ്തിരുന്നു ..
ഇപ്പോള്‍ എല്ലാം ഒരു സ്വപ്നം പോലെയേ തോനുള്ളൂ ....
അച്ഛനെ കുറിച്ച് എഴുതാൻ തന്നെ എനിക്ക് മടി ആണ് .അച്ഛനോടുള്ള ആരാധനാ അച്ചനില്‍ നിന് ഞാൻ മറച്ചു പിടിചിട്ടെ ഉള്ളൂ ..അച്ഛനെ കുരിചെഴുതിയാല് ഇവിടെ ഒന്നും നില്‍ക്കില്ല ...എന്റെ ഓര്‍മകള്‍ തുടങ്ങുന്നതേ അച്ചനില്‍ നിന്ന് ആണ് .. ഞങ്ങള്‍ സുഹ്ര്തുകളെ പോലെ ആയിരുന്നു ....ഞാൻ പറയുന്ന പല തമാശകളും അച്ഛൻ ഒരു പാട് ആസ്വദിച്ചിരുന്നു .അത് പലപ്പോഴും അച്ഛന്റെ പ്രസംഗത്തില്‍ കയറ്റും .എന്നിട്ട് വീടില് വരുമ്പോള്‍ പറയും "നീ പറഞ്ഞ തമാശക്ക് വലിയ കൈ അടി ആയിരുന്നു "എന്ന് . ..
എനിക്ക് പ്രതിസന്തി വരുമ്പോഴൊക്കെ അച്ഛൻ അമ്മയോട് പറയും"ഈ സമയത്ത് അവനെ കുറ്റം പറയരുത് ഈ സമയത്ത് നമ്മള് അവന്റെ കൂടെ നില്‍ക്കണം " എന്ന്
പലരും ചോടികാറുണ്ട് "ഒറ്റ മോനു ആണോ"എന്ന് ...പലര്‍ക്കും ഇനിയും രണ്ടു മക്കള്‍ ഉണ്ട് എന്ന് അറിയില്ലായിരുന്നു ...മരണത്തിനു വന്ന പലരും ചേച്ചിയോട് പറഞ്ഞത് ഇങ്ങനെ ആണ് "അപര്ന്നയുടെ അച്ഛൻ മരിച്ചു എന്ന് അറിഞ്ഞാണ് വന്നത് .സനല്‍ സാറിന്റെമോള് ആണെന്ന് ഞങ്ങൾക്കരിയില്ലരുന്നു ..."
അച്ഛന്റെ വേര്‍പാട് അനുഭവിച്ച ഈ ഒരു മാസം കൊണ്ട് ഞാൻ അനുഭവിച്ച കാര്യങ്ങള്‍ അത് എന്റെ ജീവിതത്തില്‍ ഞാൻ പഠിച്ച വലിയ പാഠങ്ങള്‍ ആയി തന്നെ നിലനില്ക്കും ...ഫോണില്‍ വിളിചു കരഞ്ഞ ഞങ്ങള്ക്കരിയാത്ത ആരൊക്കെയോ ...ഇപ്പോളും ഞങ്ങളെ വിളിച്ച കൊണ്ടിരിക്കുന്ന ആരൊക്കെയോ ...ഇവരുടെ വേദന നിറഞ്ഞ വാക്കുകളില്‍ നിന്നുമാണ് ജീവിതം എന്ത് എന്ന് ഞങ്ങൾ മന്സിലാക്കുനത് ..
അച്ഛന്റെ മരണം വിളിച്ചു പറഞ്ഞപ്പോള്‍ പിന്നീട് തിരിച്ചു വിളിച്ചു ഇനി വിളിക്കരുത് എന്ന് പറഞ്ഞ പൂർവ കാമുകിയോടോ ,കൂടെ ഉണ്ടാകും എന്ന് കരുതി യിട്ടും പതിവഴിയെ തിരിച്ചു പോയ ചില സുഹ്ര്തുക്കലോ ടോ എനിക്ക് പരിഭവമില്ല ...ആ അനുഭവങ്ങളാണ് മനസ്സിന് കട്ടി തന്നത് എന്ന് ഇപ്പോളും തോനുന്നു ...
ഇനി അച്ഛനില്ലാത്ത മാസ്സങ്ങള് വര്ഷങ്ങലാകും ....അന്നും അച്ഛന് മരിച്ചു എന്ന് തോന്നില്ല ...എവിടെയോ ചിരി അരങ്ങിനു പോയിട്ട് ,അല്ലെങ്കില്‍ സുഹ്ര്തുക്കളെ കാണാന്‍ പോയിട്ട്,അല്ലെങ്കില്‍ വിനോദ യാത്ര പോയിട്ട് അച്ഛൻ മടങ്ങി വരും എന്ന് തന്നെ ഞാൻ ചിന്തിക്കും ...അച്ഛൻ ആഗ്രഹിച്ചത് പോലെ തന്നെ എന്റെ മോള് സുബ്ബലക്ഷ്മിയെ ഞാൻ ഒരു പാട്ടുകാരി ആക്കും ...
1 comment:
ആദരാഞ്ജലികള്‍.
Post a Comment