Friday, June 2, 2017

പ്രണയനൈരാശ്യം

പ്രായഭേദമന്യേ എല്ലാവരെയും കാർന്നുതിന്നുന്ന വിപത്താണ് പ്രണയനൈരാശ്യം... ജീവിതത്തെ വെല്ലുവിളിച്ച് സംസാരിക്കുന്ന പലരും പ്രണയനൈരാശ്യത്തിനു മുന്നിൽ പഞ്ചപുശ്ചം അടക്കി നിൽക്കുന്ന കാഴ്ചയാണ് പലപ്പോഴും കാണുന്നത്... എന്തുകൊണ്ട് ആണ് പ്രണയനൈരാശ്യം ഇത്രക്കും മനുഷ്യരെ കീഴടക്കുന്നത്..?
സ്നേഹിച്ച വ്യക്തിപെട്ടെന്ന് നഷ്ടപ്പെടുന്നു എന്ന ചിന്തയിൽ നിന്നുണ്ടാകുന്ന Shock ആണ് ഏറ്റവും വേദനാജനകം ആകുന്നത്..തന്മൂലം തുടർന്നു ജീവിക്കാനുള്ള ഊർജ്ജം പെട്ടെന്ന് നഷ്ടപ്പെടുന്നതായി അനുഭവപ്പെടുന്നു...
പിരിയേണ്ട സാഹചര്യം അനിവാര്യമായ സമയത്ത് അത് കമിതാക്കളിൽ ഒരാൾ മറ്റേയാളെ സമചിത്തതയോടെ പറഞ്ഞു മനസിലാക്കേണ്ടതാണ്... പക്ഷേ പലപ്പോഴും സംഭവിക്കുന്നത് ഒരു കല്യാണം ഉറച്ചാൽ പിന്നെ കാമുകനെ ( കാമുകിയെ )ക്രൂരമായി ഒഴിവാക്കുക, ഫോൺ എടുക്കാതെ ഇരിക്കുക, Sim മാറ്റുക, നമ്പർ ബ്ലോക്ക് ചെയ്യുക തുടങ്ങിയ പ്രവൃത്തികളാണ് കമിതാക്കൾ സ്ഥിരം ചെയ്യുന്നത്... ഇത് താങ്ങാനുള്ള കരുത്ത് വീര വാദം മുഴക്കി നടക്കുന്ന ഒരുത്തനും (ഒരുത്തിക്കും)ഇല്ല എന്നതാണ് സത്യം.. ഇത് കാരണം അവർ പൂർണ്ണമായും വൈകാരികമായി ചിന്തിക്കുകയും അപക്വമായി പെരുമാറുകയും ചെയ്യുന്നു...
കാമുകന്റെ ഫോൺ എടുക്കാതെ ഇരിക്കുമ്പോൾ ആ സമയം കോൾ വെയിറ്റിങ് സന്ദേശം കേൾക്കേണ്ടി വരുന്ന ഒരു ശരാശരി കാമുകന്റെ മാനസികാവസ്ഥയെക്കുറിച്ച് ഓരോ കാമുകിയും ചിന്തിച്ച് ,തമ്മിൽപിരിയേണ്ട അനിവാര്യത അയാളെ ബോധ്യപ്പെടുത്തിയാൽ പരമാവധി പ്രശ്നങ്ങൾ ഒഴിവാക്കാവുന്നതാണ്.... (ഇത് തിരിച്ചും ബാധകമാണ്)... പക്ഷേ പലപ്പോഴും സംഭവിക്കുന്നത്, കാമുകനെ കാണുമ്പോൾ അല്ലെങ്കിൽ സംസാരിക്കേണ്ടി വരുമ്പോൾ തീർത്തും പുതിയ ഒരു വ്യക്തിയെ പോലെയുള്ള കാമുകിയുടെ പെരുമാറ്റമാണ് അയാളെ കൂടുതൽ ബാധിക്കുന്നത്...
ഒരിക്കലും കമിതാക്കൾ പരസ്പരം വെല്ലുവിളിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകരുത്... മൊബൈൽ ക്ലിപ്പുകൾ, സെൽഫികൾ തുടങ്ങിയവ ലീക്ക് ആകാതെ ഇരിക്കാൻ തങ്ങളുടെ നിസഹായത പരസ്പരം ബോധ്യപ്പെടുത്തേണ്ടതാണ്...
ഇനി എത്രയൊക്കെ ശ്രദ്ധിച്ചാലും ക്രിമിനൽ മെന്റാലിറ്റി ഉള്ളവർ പ്രണയനൈരാശ്യത്തിൽ പകരം വീട്ടും എന്നത് ഒരു വസ്തുതയാണ്... പക്ഷേ അത് നേരത്തേ തിരിച്ചറിയേണ്ട വിവേകം കമിതാക്കൾ കാണിക്കേണ്ടതാണ്...
ഇനി പ്രണയനൈരാശ്യം ബാധിച്ചു തുടങ്ങിയാൽ എങ്ങനെ അതിനെ അതിജീവിക്കാം എന്നു നോക്കാം...
1. ഒരു പ്രണയ പരാജയത്തിൽ തീരുന്നതല്ല ജീവിതം എന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്...
2.Self hurting എല്ലാം ഒരു ലഹരി ആയി ആദ്യം തോന്നും എങ്കിലും ഇതേ സമയം മറുതലക്കലെ വ്യക്തി ചിലപ്പോൾ നിങ്ങളെ ഓർക്കുക പോലും ഉണ്ടാകില്ല എന്ന് മനസിലാക്കുക..
3. അവൾ മാത്രം അല്ല ഈ ലോകത്ത്, അവളെ കാളും നല്ല പെണ്ണിനെ ഇനിയും പ്രേമിക്കും എന്നൊരു തീരുമാനം എടുത്താൽ തന്നെ 90% പ്രണയ നൈരാശ്യവും പമ്പ കടക്കും...
4. ഒരു കാര്യത്തിലും engaged ആകാതെ ഇരിക്കുന്നതാണ് ഏറ്റവും അപകടകരം.. ക്രിയാത്മകമായ പ്രവൃത്തികളിലേക്ക് ശ്രദ്ധ തിരിക്കുക എന്നതാണ് ഏറ്റവും ആവശ്യം..
5. Love failure Songs കേൾക്കുന്നത് മനസിന് ആശ്വാസം ആകും എങ്കിലും ഒരു പരിധിക്കപ്പുറം കേൾക്കുന്നത് ജീവിതം കൂടുതൽ Negavity ലേക്ക് പോകാൻ സാധ്യത ഉണ്ട്..
6. എല്ലാത്തിലുമുപരി പ്രണയിച്ച സമയത്ത് ഞാൻ ആത്മാർത്ഥമായി തന്നെ ആയിരുന്നു പ്രണയിച്ചത് എന്നൊരു ആത്മസംതൃപ്തിയോടെ കൂടുതൽ Positive ആയി ജീവിതത്തെ സമീപിച്ചാൽ പ്രണയ നൈരാശ്യം ജീവിതത്തെ ഒരു തരത്തിലും ബാധിക്കുകയില്ല...
ചുരുക്കത്തിൽ "പ്രണയം നിർത്തരുത്.. തുടരുക."

No comments: