Sunday, May 11, 2014
Thursday, November 28, 2013
"നെഞ്ച് പൊട്ടി മരിച്ചു "
ഓണ്‍ലൈൻ ന്യൂസ് വെബ് പോര്ടലുകളുടെ തലകെട്ടുകളുടെ നിലവാര തകര്ച്ച കുറിച്ചാണ് പറയുന്നത് ...ആള്ക്കാരെ അവരുടെ സൈറ്റിൽ എത്തിക്കാനായി വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന തലകെട്ടുകൾ ആണ് ഇവര ഉപയോഗിക്കുന്നത് ...കൂടുതൽ പേര് സൈറ്റിൽ എത്തുന്നതോടെ വരുമാനവും വര്ധിക്കുന്നു ...ഈ കൌശലം വര്ഷങ്ങള്ക്ക് മുൻപേ ചില മഞ്ഞ പത്രങ്ങൾ വിജയിപ്പിചെടുത്ത ഒരു വിദ്യ ആണ് ...കൂടാതെ ,യാത്രയിൽ ആയിരിക്കുന്ന വായനക്കാരെ കൊണ്ട് പത്രം വാങ്ങിപ്പികാൻ സായാഹ്ന പത്രക്കാരും ഉപയോഗിക്കുന്ന trick ഇത് തന്നെയാണ് ...ബസ്സിൽ യാത്ര ചെയുംബോളായിരിക്കും സായാഹ്ന പത്രകര്ന്റെ കയിലെ പത്രത്തിന്റെ തലകെട്ട് കാണുന്നത് ,അതും പോസ്റ്റർ വലുപ്പത്തിൽ "നെഞ്ച് പൊട്ടി മരിച്ചു "...ആകാംഷയോടെ പത്രം വാങ്ങി നോക്കുമ്പോൾ കാണാം "ധാക്ഷയനി അമ്മ നെഞ്ച് വേദനയെ തുടർന്ന് നിര്യാത ആയി "എന്ന് ...
വര്ഷങ്ങള്ക്ക് മുന്പാണ് അന്ന് ഇത്രയും ന്യൂസ് ചനെലുകൾ ഇല്ല ...exclusive വാര്ത്ത വായിക്കണം എങ്കിൽ മഞ്ഞ പത്രങ്ങളെ ഉള്ളു ശരണം ...ക്രൈം,ഫയർ ഇവക്കാന് demand ...അതിലും വ്യാജന്മാർ ഉണ്ട് ...palco ക്രൈം ,ക്രൈം ഫയൽ എന്നീ പേരുകളിൽ ആയിരിക്കും അത് ഒക്കെ ...ഒരിക്കൽ ബസ് കത്ത് നിന്നപ്പോൾ ആണ് ഒരു മാസികയുടെ തലകെട്ട് കണ്ടത് "നാട്ടിൽ എയിഡ്സ് പടരുന്നു ...കാരണക്കാരി വനിതാ എം എല് എ ..."
എന്താ സംഭവം ആന്നരിയാൻ ഞാൻ ആ മാസിക വാങ്ങി ...അപ്പോഴാണ് വാര്ത്ത അറിഞ്ഞത് സംഭവം ഇങ്ങനെ "നാട്ടിൽ എയിഡ്സ് പടരുന്നതായി ജനങ്ങള് ക്ക് ആശങ്ക ഉണ്ട് ,എന്നിട്ടും വേണ്ടത്ര പ്രതിരോധ പ്രവര്തനങ്ങല്ക്കോ ബോധവല്ക്കരണ പരിപടികല്ക്കോ വനിതാ എം എല് എ താല്പര്യം കാനിക്കുനില്ല എന്നും പരാതി ഉണ്ട് "
(അങ്ങനെ എന്റെ പത്തു രൂപ പോയി

Wednesday, November 13, 2013
16
പതിനാറു വയസ്സിനോട് എനികിപ്പോൾ ഭയങ്കര ഭ്രമം ആണ് ...വീണ്ടും തിരിച്ചു കിട്ടാൻ ഞാൻ ആഗ്രഹിക്കുന്ന വയസ്സ് .ഇന്നത്തെ കാലഘട്ടത്തിലെ പതിനാറിനെ കുറിച്ചാണ് പറയുന്നത് ... നിന്നെ കണ്ടാൽ പ്രായം തോനില്ല എന്ന് ഒക്കെ മറ്റുള്ളവര പറയുന്നത് കേള്ക്കാൻ വല്ലാത്ത സുഖം ആണ് ..എന്നാലും എന്റെ ശരീരത്തിന്റെ വണ്ണം ആണ് പ്രായം പലപ്പോഴും കുറച്ചു കാണിക്കാൻ വിഘാതം ആയി നില്ക്കുന്നത് ...ഒരിക്കൽ ഒരു പെണ് സുഹ്ര്തിനോട് എന്റെ മറ്റൊരു സുഹ്രത്തായ ഒരു ചേച്ചി "അറിഞ്ഞോ രാഹുൽ അച്ഛൻ ആയി "എന്ന് പറഞ്ഞപ്പോൾ ആ പെണ്ണ് പറഞ്ഞത് ഇപ്പോഴും ഒരു സ്വകാര്യ സന്തോഷത്തോടെ ഞാൻ ഓര്ക്കാറുണ്ട് "രാഹുൽ കല്യാണം കഴിച്ചതാണോ?ഞാൻ കൊച്ചു പയ്യന് എന്നല്ലേ വിചാരിച്ചത് "
സ്വഭാവവും ഏറെ കുറെ അങ്ങനെ ഒക്കെ തന്നെയാണ്
ശരീരത്തിന്റെ വലുപ്പം ഞാൻ പലപ്പോഴും എന്റെ സ്വഭാവം കൊണ്ട് ആണ് മൈന്റൈൻ ചെയുന്നത് ...ഒരു ടപ്പാം കുത്ത് കേട്ടാൽ ഡാൻസ് ചെയുക ,ഏറ്റവും പുതിയ പട്ടു കേള്ക്കുക ,കഴിവതും ചെറുപ്പക്കാരുമായി സംസാരിക്കുക ഇത് ഒക്കെ ആണ് താല്പര്യം ..
ഇപ്പോൾ കഴിവതും ടി ഷർട്ടും ജീനസ് ഉമാണ് ഇഷ്ട്ടവേഷം...ഭാര്യയുടെ ചേച്ചിയുടെ മോൾ പ്ലസ് വണ്ണിനാണ് പഠിക്കുന്നത് ...വല്ലപ്പോഴും കാണുമ്പോഴൊക്കെ എന്നോട് സംസാരിക്കുന്നതു പുതിയ പാട്ടുകളെ കുറിച്ചും സ്കൂളിലെ പുതിയ ട്രെൻഡ്കളെ കുറിച്ചുമാണ് ...അത് ഒക്കെ സംസാരിക്കാൻ പറ്റിയ ആള് ഞാൻ ആണ് എന്നത് കൊണ്ടാണ് ...അടുത്ത കാലത്ത് കുടുംബ ഫോട്ടോ എടുത്തപ്പോഴും ഒരു സ്കൂൾ uniform പോലെ ഒരു ഡ്രസ്സ് ആണ് ഞാൻ ഇട്ടതും ...
അങ്ങനെ പതിനാറു വയസ്സിനോട് അടങ്ങാത്ത അഭിനിവേശവുമായി കഴിയുകയായിരുന്നു .നാല് ദിവസ്സം മുന്പാണ് ,വഴുതയ്കാട് ബസ് കാത്തു നില്ക്കുകയായിരുന്നു ..സ്കൂൾ വിട്ട സമയം .വിദ്യാധിരാജ സ്കൂളിലെ പ്ലസ് വണ്ണിനു പഠിക്കുന്ന ആണ്‍ കുട്ടികൾ ബസ് സ്റ്റോപ്പിൽ അരുമാതികുകയാണ് ...തമാശയും ബഹളവും ...അത് ഒക്കെ ശ്രദ്ധിച്ചു ഞാൻ നില്കുകയായിരുന്നു .. അത് ഒക്കെ കണ്ടപ്പോൾ എനിക്കും പതിനാറു വയസ്സാണ് എന്ന് മനസ്സില് ഞാൻ സങ്കല്പ്പിച്ചു ...കുറെ നിന്നിട്ടും ബസ് വരാത്തപ്പോൾ അക്കൂട്ടത്തിൽ ഒരു പയ്യനോട് ഞാൻ ചോദിച്ചു
"ഇപ്പോൾ ഇത് വഴി ബസ് ഉണ്ടോ ?"
എന്നെ ഞെട്ടിച്ചു കൊണ്ട് അവൻ പറഞ്ഞു
"അറിഞ്ഞൂടാ മാമാ"

Wednesday, September 25, 2013
ഈ മോൾ വിളിയിലെ മനശാസ്ത്രം
മണൽ മാഫിയ്ക്ക് എതിരെ പോരാടുന്ന ജസ്സീര അബ്ദുല്ലക്കുട്ടിക്കു എഴുതി,മാതൃഭൂമി വാരിക പ്രസിദ്ധീകരിച്ച കത്തിലെ പ്രസക്ത ഭാഗമാണിത് ....എന്താണ് ഈ മോൾ വിളിയിലെ മനശാസ്ത്രം ?സ്ത്രീക്ക് മേലുള്ള പുരുഷന്റെ ആധിപത്യം സൂചിപ്പിക്കാൻ ആണോ ഈ വിളി?അപ്പോൾ സ്ത്രീ പുരുഷനെ മോനെ എന്ന് വിളിക്കുമ്പോൾ ഉണ്ടാകുന്ന വ്യത്യാസം എന്താണ്?
തികച്ചും എന്റെ വ്യക്തി പരമായ ചില നിരീക്ഷണങ്ങൾ മാത്രം ആണ് സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നത് ...രാഷ്ട്രീയവുമായി ഒരു ബന്ധവും ഇല്ല .
അച്ഛന്റെ നാട് കോട്ടയം ആണ് എങ്കിലും തിരുവനന്ത പുരതു ജനിച്ചു വളർന്ന ഞാൻ ഈ മോൾ വിളി ആദ്യം കേള്ക്കുന്നത് പണ്ട് എന്റെ ചേച്ചിയെ അമ്മയും അച്ചനും വിളിക്കുന്നത് ആണ്...ചെറു പ്രായത്തിൽ ആ വിളിയുടെ അർഥം അറിയാതെ ഞാനും കുറച്ചു നാൾ ചേച്ചിയെ മോൾ എന്ന് വിളിച്ചത് നേരിയ ഓര്മ്മ ഉണ്ട് ...കൌമാരം ഒക്കെ കഴിഞ്ഞ കാലഘട്ടത്തിൽ ഞാനും അടുപ്പമുള്ള ഇളയ പെണ്‍കുട്ടികളെ മോളെ എന്ന് വിളിച്ചിരുന്നത് ചിലപ്പോൾ വടക്കുള്ള ബന്ധുക്കളുടെ സ്വാധീനം കൊണ്ട് ആയിരിക്കാം ...തിരുവനന്ത പുറം കാരി ആയ ഒരു പെണ് കുട്ടി എന്നോട് ചോടിചിടുണ്ട് "ഞാൻ ചേട്ടന്റെ മോൾ ആണോ ?"എന്ന് ..(അന്ന് ഈ മോൾ വിളി തിരുവന്നതപുരത്ത് പുതിയ സംഭവം ആയിരുന്നു ...ഐഡിയ സ്റ്റാർ സിങ്ങർ പരിപാടിയിലെ വിധികര്താക്കളുടെ അഭിസംബോധനകൾ ഒന്നും ആക്കാലത്ത് ഇല്ലായിരുന്നല്ലോ ...)
തിരുവനന്ത പുരതു കാര് "മോനെ" എന്നോ "മോളെ " എന്നോ ഒരാളെ വിളിച്ചാൽ അതിനു മുൻപ് ഒരു" നാമ വിശേഷണം 'കാണും എന്ന് ഒരു തമാശ തന്നെ ഉണ്ട് ...
കുറച്ചു വര്ഷങ്ങള്ക്ക് മുൻപ് എന്നെ കാളും ഇളയഒരു കണ്ണൂര് കാരി പെണ് സുഹ്രത് ഉണ്ടായിരുന്നു ...എന്റെ സ്വഭാവത്തിലെ പ്ലസ് പോയിന്റ് ഉം മൈനസ് പോയിന്റും ആയ "കുട്ടിത്തം "കൊണ്ട് ആയിരിക്കാം അവൾ സംസരികുമ്പോൾ എന്നെ "എടാ മോനെ "എന്ന് ആയിരുന്നു വിളിച്ചിരുന്നത് ...
പിന്നെ ഒരു വര്ഷത്തെ എറണാകുളം ജീവിതത്തിൽ ആണ് ഈ" മോനെ മോളെ" വിളി ഞാൻ കൂടുതൽ കേള്ക്കുന്നത് ...ഒരു കടയിൽ ചെന്നാൽ ,വഴി അരികിൽ നില്ക്കുന്ന ആൾ സമയം ചോദിക്കുമ്പോൾ അങ്ങനെ എല്ലാ സന്ദര്ഭങ്ങളിലും തന്നെകാൾ ഇളയത് എന്ന് തോനുന്നവരെ വിളിക്കുന്നത് മോനെ മോളെ എന്ന് ആണ് എന്ന് ഞാൻ അറിഞ്ഞു ...വല്ലാത്തൊരു അനുഭൂതി ആണ് അത് കേൾക്കുമ്പോൾ തോന്നുക ...ഒരിക്കൽ എന്റെ സുഹ്രത് ഒരു കടയിൽ നിന്ന് ഹാൻസ് എന്ന ലഹരിവസ്തു വാങ്ങി .കടയിൽ ഇരുന്നത് ഒരു ചേച്ചി ആയിരുന്നു .ചേച്ചിയെ ഒന്ന് ചൊടിപ്പിക്കാൻ അവൻ എന്നെ നിര്ബന്ധിച്ചു ..."എടാ ഇത് വെയ്ക്ക് ..നല്ലതാണ് "
ഞാൻ വേണ്ട എന്ന് പറയുന്നു .അവൻ വീണ്ടും നിര്ബ്നധിക്കുന്നു ..അപ്പോഴേക്കും ആ ചേച്ചി എന്നോട് പറഞ്ഞു "മോനെ വേണ്ട..കഴിക്കരുത് "....അന്നും ആ വിളിയുടെ കരുതൽ ഞാൻ അറിഞ്ഞു ...
വര്ഷങ്ങള്ക്ക് ശേഷം ( ഈ അടുത്ത കാലത്ത് ) ഒരു ഫേസ് ബുക്ക് പ്രണയത്തിൽ വീണപ്പോഴും ,ആ പെണ്‍കുട്ടിയെ ഞാൻ വിളിച്ചിരുന്നതും മോളെ എന്ന് ആയിരുന്നു .എന്നെ കാലും ഒന്പത് വയസ്സിനു ഇളയതായിരുന്നു അവൾ...ഫോണ്‍ വിളിക്കുമ്പോൾ പോലും ഞാൻ ഹലോ പറയരില്ലയിരുന്നു ..ഫോണ്‍ എടുത്താൽ ഉടനെ പറയുന്നത് "മോളെ " എന്ന് ആയിരുന്നു ...ആ വിളി അവള്ക്കൊരുപാട് ഇഷ്ട്ടമായിരുന്നു എന്ന് എനിക്ക് അറിയാമായിരുന്നു ..അവസാനം അഭിപ്രയവ്യത്യസങ്ങൽക്കൊടുവിൽ പിരിയേണ്ടി വന്ന സാഹചര്യത്തിൽ എല്ലാ വെറുപ്പും മറന്നു അറിയാതെ ഞാൻ "മോളെ"എന്ന് വിളിച്ചപ്പോൾ അവൾ പറഞ്ഞത് ഇങ്ങനെ ആണ് "ഇനി എനിക്ക് കേള്ക്കരുത് ആ വിളി ...ഇനിയെന്നെ അങ്ങനെ വിളിക്കരുത് "....
അപ്പോൾ ഞാൻ അവളോട് പറഞ്ഞു "ഒരിക്കൽ ഈ വിളി കേള്ക്കാൻ നീ കൊതിക്കും "(അവൾ പിന്നെ വിളിച്ചിട്ടില്ല)
സത്യത്തിൽ ഈ വിളിയിൽ ഉള്ളത് എന്താണ്?പുരുഷാധിപത്യത്തിന് അപ്പുറം ഒരു കരുതലും വല്സ്സല്യവും സ്നേഹവും ഒക്കെ തന്നെ അല്ലെ?....
Sunday, September 22, 2013
Subscribe to:
Posts (Atom)