ഏദന്‍ പാര്‍ക്കിലെ ബഞ്ചില്‍ ഇരുന്നു
ലാപ് ടോപ്പില്‍ ചാറ്റ് ചെയ്യുകയായിരുന്ന
ഹവ്വ ക്ക് മുന്പില് സാത്താന്
പ്രത്യക്ഷനായി പരിചയം പുതുക്കി.
ഗതകാലസ്മരണയ്ക്കായി
സാത്താന് കൊടുത്ത ആപ്പിള്‍
എന്ടോ സല്ഫാന്റെ പേടിയാല്‍
അവള് കഴിക്കാതെ വലിച്ചെറിഞ്ഞു
അവളുടെ നഗ്ന ചിത്രം കട്ടിയുള്ള
സാത്താന്റെ അന്ത്യ പ്രലോഭനത്തിന് മുന്നില്‍
അവള് പുച്ഛത്തോടെ പറഞ്ഞു
"ഹും മോര്‍ഫിംഗ് ...മോര്‍ഫിംഗ്"
Monday, May 30, 2011
Thursday, May 26, 2011
രമ്യം

രണ്ടു കുപ്പി കിങ്ങ്ഫിഷേര്‍ ബിയറിന്റെ ലഹരിയില്‍
എന്റെ ഉള്ളില്‍ അവള് നുരയുന്നു പതയുന്നു ന്രത്തം ചവിട്ടുന്നു
മാധവേനലിലെ ഒരു പരിശുദ്ധ ഞായറാഴ്ച കാലത്ത്
നഗര മധ്യത്തിലൂടെ
എന്നെ തിരിഞ്ഞു നോക്കി നടന്നകന്നത്
അവള് ആയിരുന്നോ?
അല്ലായിരുന്നു എങ്കില്‍
ദൂരെ എത്തിയിട്ട് എന്തിനു
എന്നെ തിരിഞ്ഞു നോക്കി?
മാസ്സങ്ങള് നീണ്ട പ്രണയതിനോടുവിലും
നമ്മള് കണ്ടുമുട്ടാത്ത കമിതാക്കള്‍
ആയതില്‍ നെടുവീര്‍പ്പിടാന്‍
ഇനിയും എനിക്ക് വയ്യ ...
നിന്റെ selection ഉഗ്രന്‍ എന്ന സുഹ്ര്തുകളുടെ
അഭിനന്ദനം ഞാന്‍ കാരണം നിനക്ക് നഷ്ട്ടമായില്ലല്ലോ
അതില്‍ നിനക്ക് ആശ്വസിക്കാം
അപ്പോള്‍ ഞാനോ ...
ഏയ്... എന്നെ കുറിച്ച് എന്തിനു ചിന്തിക്കണം ?
ഒരിക്കല്‍ ഒരു ബിയറിന്റെ രുചി ഞാന്‍ അറിഞ്ഞപ്പോള്‍
പൊട്ടികരഞ്ഞ ആ 'പൊട്ടി പെണ്ണില്‍' നിന്ന് നീ എന്ത് മാറി
അത് നിന്റെ വിജയം അല്ലേ
അതില്‍ അഭിമാനിക്കാമല്ലോ നിനക്ക്
അപ്പോള്‍ എന്റെ കാര്യമോ ....
ശോ...ഞാന്‍ പറഞ്ഞില്ലേ
എന്നെ കുറിച്ച് നീ എന്തിനോര്‍ക്കണം?
പ്ലീസ്.... ദൂരെ എത്തിയിട്ട് തിരിഞ്ഞു നോക്കരുത് എന്നെ ....
നഗര മധ്യതിലെന്നെ തിരഞ്ഞു നോക്കി
നടന്ന പെണ്‍കുട്ടി നീ അല്ലായിരുന്നു
എന്ന് ചിന്തിക്കാനാണ് എനികിഷ്ട്ടം
"നീ" ഞാന്‍...
നിന്നെ കുറിച്ചോര്‍ക്കുമ്പോള്‍
എനിക്കെന്നെ ഓര്‍മ്മ വരുന്നു
പഴയ ഞാന്‍ ഇപ്പോഴത്തെ "നീ" ആയിരുന്നു
ഇന്ന് നീ ഞാന്‍ ആയി മാറിയിരിക്കുന്നു
എനിക്കിനിയും പഴയ ഞാന്‍ ആകാന്‍ വയ്യ
ആയാല്‍.....എനിക്ക് നിന്നെ ഇങ്ങനെ ഒഴിവാക്കാന്‍ കഴിയില്ലല്ലോ ...
എനിക്കെന്നെ ഓര്‍മ്മ വരുന്നു
പഴയ ഞാന്‍ ഇപ്പോഴത്തെ "നീ" ആയിരുന്നു
ഇന്ന് നീ ഞാന്‍ ആയി മാറിയിരിക്കുന്നു
എനിക്കിനിയും പഴയ ഞാന്‍ ആകാന്‍ വയ്യ
ആയാല്‍.....എനിക്ക് നിന്നെ ഇങ്ങനെ ഒഴിവാക്കാന്‍ കഴിയില്ലല്ലോ ...
Wednesday, May 18, 2011
കിരീടത്തിലെ മുള്ളുകള്‍
കിരീടത്തിലെ മുള്ളുകള്‍ ഓര്‍മ്മപ്പെടുത്തലുകളാണ്
സൌഭാഗ്യങ്ങളില്‍ മുഴുകുമ്പോള്‍ വിധിയുടെ നോവ്
ഹൃദയയത്തിലെ കുന്തമുനകൊണ്ടുള്ള വേദനയെക്കാള്‍ വലുത്
തലയിലെ മുള്ളുകള്‍ കൊണ്ടുള്ള വേദനയാണ്
ശിരസ്സില്‍ ഞെരിഞ്ഞമര്‍ന്നു മുറിവുകളെ അപ്ഡേറ്റ് ചെയ്യാന്‍
മുള്ളുകള്ക്കേ കഴിയു ....
ഇപ്പോള്‍ ഈ മുള്ളുകളെ ഞാന്‍ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു
സൌഭാഗ്യങ്ങളില്‍ മുഴുകുമ്പോള്‍ വിധിയുടെ നോവ്
ഹൃദയയത്തിലെ കുന്തമുനകൊണ്ടുള്ള വേദനയെക്കാള്‍ വലുത്
തലയിലെ മുള്ളുകള്‍ കൊണ്ടുള്ള വേദനയാണ്
ശിരസ്സില്‍ ഞെരിഞ്ഞമര്‍ന്നു മുറിവുകളെ അപ്ഡേറ്റ് ചെയ്യാന്‍
മുള്ളുകള്ക്കേ കഴിയു ....
ഇപ്പോള്‍ ഈ മുള്ളുകളെ ഞാന്‍ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു
Friday, May 13, 2011
എന്ത് കൊണ്ട് താമര വിരിഞ്ഞില്ല?
ഇത്തവണ തിരഞ്ഞെടുപ്പില്‍ bjp കേന്ദ്രത്തില്‍ നിന്ന് ശക്തമായ പ്രചരണം ആണ് രാജഗോപാലിന് വേണ്ടി നടത്തിയത്,പതിവ് പോലെ അക്കൗണ്ട് തുറക്കും എന്ന് പറഞ്ഞില്ല ,,കാരണം തോറ്റു കഴിയുമ്പോള്‍ കഴിഞ്ഞ തവണ വന്ന പോലെ ഉള്ള sms വീണ്ടും വരും എന്നറിയാം"bjp അക്കൗണ്ട് തുറന്നത് എവിടെ?എ.icici ബാങ്ക്,ബി.ഫെടെരല്‍ ബാങ്ക് .ക.സ്റ്റേറ്റ് ബാങ്ക് "......അത് കൊണ്ട് പറഞ്ഞത് "നിയമസഭയില്‍ ശക്തമായ സാനിധ്യം ആകും"എന്ന് ആണ് ,സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റ് ഇലെ നായര്‍ പിള്ളേരെ ഇറക്കി കൊണ്ടായിരുന്നു അടുത്ത പ്രചരണം ,"രാജേട്ടന്" എന്ന് ഒരു വിളി മറ്റൊരു തവണയും ഇല്ലാത്ത തരത്തില്‍ മാധ്യമങ്ങള്‍ വരെ കൊട്ടിഖോഷിച്ചു ,അപ്പോഴാണ് അടുത്ത അനുകൂല ഘടകം "നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് നു സ്ഥാനാര്‍ഥി ഇല്ല ,udf ഇല് അടുത്തകാലത്ത് വന്ന സോഷ്യലിസ്റ്റ് ജനതയുടെ ഒട്ടും പ്രശസ്തനല്ലാത്ത സ്ഥാനാര്‍ഥി ചാര് പറ രവി യെ ആണ് udf രാജഗോപാലിന് എതിരെ നിരുത്യത് . പൊതു പരിപാടികളിലെ പരുക്കന്‍ സ്വഭാവവും "കണ്ട്രാക്ക്" അടിയും "ശിവന്‍കുട്ടിക്കു പാര ആകും എന്ന് ആയിരുന്നു രാജേട്ടന്റെ പിള്ളേരുടെ കണക്കു കൂട്ടല്‍ ,പക്ഷെ ഇവര്‍ മറന്നു പോയ ഒരു കാര്യം ഉണ്ട് ഹിന്ദുക്കള്‍ എല്ലാം bjp അല്ല ,നായന്മാര് എല്ലാം bjp അല്ല .കേരളത്തിലെ ന്യുനപക്ഷ ക്കാര് ന്യുനപക്ഷ വിരോധികളെ ജയിപ്പിക്കും എന്നാ മണ്ടന്‍ സ്വപ്നം കാണാന്‍ കേരളത്തിലെ bjp ക്കെ കഴിയു....എന്തോകെ ആയാലും വോട്ട് കച്ചവടം എന്നും ,ന്യുനപക്ഷ ദൃവികരണം എന്നും,നിഅലമെച്ച പ്പെടുത്തി എന്നും അടുത്ത തവണ കാണാം എന്ന് ഒകെ പറഞ്ഞു തല്ല്കലം തടി തപ്പാം "രാജേട്ടനും" പിള്ളേര്‍ക്കും.
"താമര വിരിയാന്‍ കുളം അല്ല കേരളം"
വാല്‍കഷണം:
സാരം ഇല്ല സഭസമ്മേളനം കൂടുമ്പോള്‍ നിയമസഭ audiance പാസ് എടുത്താല്‍ bjp ക്കും നിയ സഭയില്‍ സാനിധ്യം ആകാം,തല്ക്കാലം ശക്തമാകാന്‍ നോക്കണ്ട ,സെക്യൂരിറ്റി പിള്ളേര് പിടിച്ചു പുറത്തു ആക്കും
"താമര വിരിയാന്‍ കുളം അല്ല കേരളം"
വാല്‍കഷണം:
സാരം ഇല്ല സഭസമ്മേളനം കൂടുമ്പോള്‍ നിയമസഭ audiance പാസ് എടുത്താല്‍ bjp ക്കും നിയ സഭയില്‍ സാനിധ്യം ആകാം,തല്ക്കാലം ശക്തമാകാന്‍ നോക്കണ്ട ,സെക്യൂരിറ്റി പിള്ളേര് പിടിച്ചു പുറത്തു ആക്കും
Wednesday, May 11, 2011
കേരള നിയമസഭയും അംബേദ്കര്‍ പ്രതിമയും -pc sanal kumar ias
കേരളത്തിന്റെ സാമൂഹികച്ചരിത്രം പരിശോധിച്ചാല്‍ ലളിതമായിമനസ്സിലാക്കാന്‍ കഴിയുന്ന ചില സത്യങ്ങളുണ്ട്.ആദിവാസികളും അധസ്ഥിതരുമാണ് ഏറ്റവും കൂടുതല്‍ കബളിപ്പിക്ക പെട്ടത്. ഇവിടത്തെ സമ്പന്ന വര്‍ഗ്ഗത്തിന്റെ ഭൌതിക സ്വത്തുക്കള്‍ അവരുടെ വിയര്‍പ്പിന്റെയും അധ്വാനത്തിന്റെയും നേട്ടമാണ്.അവരുടെ ഉയിര്തെഴുനെല്പ്പിനു ഒരു കാലഘട്ടത്തില്‍ കംമുനിസ്ടുകാരും ചില നിമിത്തങ്ങളായിരുന്നുപക്ഷെ പാര്‍ട്ടിയുടെ സംഘടന ബലം കൂടിയതോടെ പാര്‍ട്ടി അവരെ അകറ്റി നിര്‍ത്തിയ ചരിത്രമാണ് കേരളത്തിനുള്ളത്.ഈ വിഭാഗങ്ങള്‍ കൂടുതലായി കോണ്‍ഗ്രസില്‍ ചേക്കേറാന്‍ തുടങ്ങിയത് അതിനു ശേഷമാണു.കേരളത്തിലെ അധസ്ഥിത ജന വിഭാഗങ്ങളുടെ എക്കാലത്തെയും വലിയ നേതാവും മുന്നനിപ്പോരളിയും ആയിരുന്ന അയ്യങ്കാളിയുടെ പൂര്‍ണകായ പ്രതിമ തലസ്ഥാന നഗരിയിലെ ഏറ്റവും കണ്ണായ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.മറ്റൊരു നേതാവിനും കിട്ടാത്ത പരിഗണന അയ്യങ്കാളിക്ക് കിട്ടി.അതിന്റെ പൂര്‍ണ ക്രെഡിറ്റ് നല്‍കേണ്ടത് എ കെ ആന്റണിയുടെ നല്ലമനസ്സിനാണ്അധസ്ഥിതന്റെ ആത്മാഭിമാനമാണ് ആന്റണി സംരക്ഷിച്ചത്. ഡല്‍ഹിയില്‍ parliament മന്ദിരത്തിനു മുന്പില് തല ഉയര്‍ത്തി നില്ക്കുന്ന ഒരു മഹാ പ്രതിമയുണ്ട്. ഡോക്ടര്‍ ബീ ആര് ambedkarudethanu ആ പ്രതിമ .കേരളത്തിലെ അധസ്ഥിത വിഭാഗങ്ങളുടെ ഏറ്റവും വലിയ ഒരു അഭിലാഷമായിരുന്നു തലസ്ഥാന നഗരിയിലെ അസ്സെംബ്ളി മന്ദിരത്തിനു മുന്പില് അത് പോലെ അംബേദ് കറുടെ ഒരു പ്രതിമ സ്ഥപിക്കപ്പെടുക എന്നത്. അതിനു ഒരു വിപ്ലവ നേതാവ് പ്രതികരിച്ചത് അതങ്ങ് ചെങ്കല്‍ ചൂളയില്‍ വച്ചാലെന്താ എന്നാണ്. നീണ്ട സമരങ്ങള്‍ക്കൊടുവില്‍ പ്രതിമ സ്ഥാപിക്കപ്പെട്ടു.അവിടെയാണ് അധസ്തിതന്‍ കബളിപ്പിക്കപ്പെട്ടത്.അമ്ബട്കരോടോപ്പംനെഹൃവും ഗാന്ധിയും.അപ്പോള്‍ അമ്ബദ് കറുടെ പ്രാധാന്യം കുറയുമല്ലോ. നെഹ്രുവിന്റെയും ഗാന്ധിയുടെയും പ്രതിമ ആരും ആവശ്യപ്പെട്ടതല്ല.അവരുടെ പ്രതിമകള്‍ ഇഷ്ടം പോലെകേരളത്തില്‍ ഉണ്ട് താനും. ഗാന്ധിജിക്ക് യൂനിവേര്സിടി തന്നെ ഉണ്ട്. അമ്ബട്കരുടെ പ്രാധാന്യം കുറയ്ക്കുക എന്നുദ്ദേശം തന്നെ ആയിരുന്നു ഇതിനു പിന്നില്‍.ഗാന്ധിജിയുടെ പ്രതിമയുടെ പകുതി വലിപ്പമേ മറ്റു രണ്ടു പ്രതിമകള്‍ക്കും ഉള്ളൂ.ഇതാണ് വിപ്ലവ കേരളം. അമ്ബട്കര്‍ ഭരണ ഘടനാ ശില്പിയാണ്. അതുല്യനാണ്.കേവലം അധസ്ഥിതനല്ല. ....ഇന്ദ്ര പ്രസ്ഥത്തില്‍ അമ്ബട്കാര്‍ക്ക് രാഷ്ട്രം കല്പിച്ച പരമ പ്രാധാന്യം കേരളത്തിലെത്തിയപ്പോള്‍ ഏതു വിധത്തില്‍ വഴിമാറി എന്നുമനസ്സിലാക്കുക. നമ്മുടെവിപ്ലവചെഗുവേരകള്‍ അധസ്ഥിതനെ ചവിട്ടു പടിയാക്കുക മാത്രമേചെയ്തിട്ടുള്ളൂ.ആ കലാപരമായ വഞ്ചനയുടെ ബാക്കി പത്രമാണ് നിങ്ങള്‍ നമ്മുടെ അസ്സെമ്ബിളി മന്ദിരത്തിനു മുന്നില്‍ കാണുന്ന അമ്ബട്കര്‍ പ്രതിമ.
Subscribe to:
Posts (Atom)