ഏദന്‍ പാര്‍ക്കിലെ ബഞ്ചില്‍ ഇരുന്നു
ലാപ് ടോപ്പില്‍ ചാറ്റ് ചെയ്യുകയായിരുന്ന
ഹവ്വ ക്ക് മുന്‍പില്‍ സാത്താന്‍
പ്രത്യക്ഷനായി പരിചയം പുതുക്കി.
ഗതകാലസ്മരണയ്ക്കായി
സാത്താന്‍ കൊടുത്ത ആപ്പിള്‍
എന്ടോ സല്ഫാന്റെ പേടിയാല്‍
അവള്‍ കഴിക്കാതെ വലിച്ചെറിഞ്ഞു
അവളുടെ നഗ്ന ചിത്രം കട്ടിയുള്ള
സാത്താന്റെ അന്ത്യ പ്രലോഭനത്തിന് മുന്നില്‍
അവള്‍ പുച്ഛത്തോടെ പറഞ്ഞു
"ഹും മോര്‍ഫിംഗ് ...മോര്‍ഫിംഗ്"
No comments:
Post a Comment