
രണ്ടു കുപ്പി കിങ്ങ്ഫിഷേര്‍ ബിയറിന്റെ ലഹരിയില്‍
എന്റെ ഉള്ളില്‍ അവള്‍ നുരയുന്നു പതയുന്നു ന്രത്തം ചവിട്ടുന്നു
മാധവേനലിലെ ഒരു പരിശുദ്ധ ഞായറാഴ്ച കാലത്ത്
നഗര മധ്യത്തിലൂടെ
എന്നെ തിരിഞ്ഞു നോക്കി നടന്നകന്നത്
അവള്‍ ആയിരുന്നോ?
അല്ലായിരുന്നു എങ്കില്‍
ദൂരെ എത്തിയിട്ട് എന്തിനു
എന്നെ തിരിഞ്ഞു നോക്കി?
മാസ്സങ്ങള്‍ നീണ്ട പ്രണയതിനോടുവിലും
നമ്മള്‍ കണ്ടുമുട്ടാത്ത കമിതാക്കള്‍
ആയതില്‍ നെടുവീര്‍പ്പിടാന്‍
ഇനിയും എനിക്ക് വയ്യ ...
നിന്റെ selection ഉഗ്രന്‍ എന്ന സുഹ്ര്തുകളുടെ
അഭിനന്ദനം ഞാന്‍ കാരണം നിനക്ക് നഷ്ട്ടമായില്ലല്ലോ
അതില്‍ നിനക്ക് ആശ്വസിക്കാം
അപ്പോള്‍ ഞാനോ ...
ഏയ്... എന്നെ കുറിച്ച് എന്തിനു ചിന്തിക്കണം ?
ഒരിക്കല്‍ ഒരു ബിയറിന്റെ രുചി ഞാന്‍ അറിഞ്ഞപ്പോള്‍
പൊട്ടികരഞ്ഞ ആ 'പൊട്ടി പെണ്ണില്‍' നിന്ന് നീ എന്ത് മാറി
അത് നിന്റെ വിജയം അല്ലേ
അതില്‍ അഭിമാനിക്കാമല്ലോ നിനക്ക്
അപ്പോള്‍ എന്റെ കാര്യമോ ....
ശോ...ഞാന്‍ പറഞ്ഞില്ലേ
എന്നെ കുറിച്ച് നീ എന്തിനോര്‍ക്കണം?
പ്ലീസ്.... ദൂരെ എത്തിയിട്ട് തിരിഞ്ഞു നോക്കരുത് എന്നെ ....
നഗര മധ്യതിലെന്നെ തിരഞ്ഞു നോക്കി
നടന്ന പെണ്‍കുട്ടി നീ അല്ലായിരുന്നു
എന്ന് ചിന്തിക്കാനാണ് എനികിഷ്ട്ടം
3 comments:
ഇത് ജീവിതത്തില്‍ നിന്നുള്ള ഒരു ഒളിച്ചോട്ടം അല്ലെ
ആയിരിക്കാം ,ചിലപ്പോള്‍ ഓടേണ്ടി വരും
നല്ല ഓട്ടം ആശംസിക്കുന്നു ;)
Post a Comment