Sunday, January 23, 2011

ദളിതര്‍ ഏതു മതത്തില്‍ വിശ്വസിക്കണം?


പട്ടിണിയും പരിവട്ടവും മുഖ്യധാരയില്‍ നിന്നുള്ള അവഗണനയും മാത്രമല്ലദളിതര്‍ ഇന്ന് അനുഭവിക്കുന ഏറ്റവും വലിയ പ്രശ്നം ...മതപരമായ അനിശിതത്വംദളിതരെ നിരന്തരം വേട്ടയാടികൊണ്ടിരിക്കുകയാണ്.ഭാരതത്തിലെ ദളിതര്‍ഹിന്ദുക്കള്‍ ആണോ എന്നാ ചോദ്യം ഉയരാന്‍ തുടങ്ങിയിട്ട് കൊല്ലങ്ങള്‍ ഏറെആയി എങ്കിലും സവര്‍ണ ഹിന്ടുമാനോഭാവികള്‍ ആ ചോദ്യം കേട്ടതായിഭാവിക്കുന്നില്ല .സംവരണത്തിന്റെ പേര് പറഞ്ഞു ദളിത്‌ വിഭാഗത്തിനെഭീഷണിപ്പെടുത്തി എന്നും കൂടെ നിറുത്താം എന്ന സവര്‍ണ ഹിന്ദു വ്യാമോഹമാണ്അതിനു കാരണം .എങ്കിലും ഈ ചോദ്യം ചരിത്രപരമായും സമകാലീന സാഹചര്യങ്ങളുടെഅടിസ്ഥാനത്തിലും വളരെ പ്രസക്തമാണ്‌ ...ക്ഷേത്ര പ്രവേശന വിളംബരത്തിനും സ്വാതന്ത്ര്യത്തിനും മുന്‍പ് ഉള്ളകേരളത്തിലെ ദളിതരുടെ മതം എന്ടയിരുന്നു എന്ന് പരിശോധിക്കേണ്ടതുണ്ട്...അധസ്ഥിത വിഭാഗക്കാര്‍ക്ക് അമ്പലങ്ങളില്‍ പ്രവേശനം നിഷിദ്ധം ആയിരുന്നു...അമ്പലത്തില്‍ പ്രവേശിച്ചതായി അറിഞ്ഞാല്‍ അവനു ക്രൂരമായ ശിക്ഷലഭിക്കുമായിരുന്നു ...അത് ഹിന്ദു വിശ്വാസത്തിന്റെ ചാതുര്‍വര്‍ണ്യവ്യവസ്ഥിതിയുടെ ലിഖിതാമോ അലിഖിതാമോ ആയ നിയമം ആയിരുന്നു.കേരളത്തിലെദളിതര്‍ സവര്‍ണ ദൈവങ്ങളെ ആരാധിക്കുനതിനു പകരം മാടനെയും മറുതയും എന്ടിനുകെട്ടി തൂക്കിയ കുംബലങ്ങയെ വരെ ആണ് അക്കാലത്തു ആരാധിച്ചിരുന്നത്.ബ്രാഹ്മണ മേധാവിതത്തിനു മുന്‍പ് വരെ മുഖ്യ ധാര ജീവിതം നയിച്ചിരുന്ന ഒരുജനസമൂഹത്തിനയിരുന്നു ഈ ദുരവസ്ഥ.ദളിതര്‍ക്കൊപ്പം അവന്റെ ദൈവങ്ങള്‍ക്കും ഹിന്ദുക്കള്‍ അയിത്തംകല്‍പ്പിച്ചിരുന്നു ...ഈ ഒരു ദയനീയ അവസ്ഥയിലാണ് ക്രിസ്ത്യന്‍ മിഷനറിമാര്‍ അവരുടെ പ്രവര്‍ത്തനം ഇവിടെ വ്യാപകമാക്കിയത് ...ക്രിസ്തു മതത്തിലേക്ക്ചെല്ലുന്ന ദളിതന് ജീവിത സൌകര്യങ്ങള്‍ കിട്ടിയതിനൊപ്പം സമൂഹത്തിലെഅവഗണനയും കുറഞ്ഞു ...ഇത് ഹിന്ടുകളുടെ ഔദാര്യം ആയിരുന്നില്ല മറിച്ച്സായിപ്പിനോട്‌ ഈ ഒരു കാര്യത്തില്‍ പൊരുതി നില്ക്കാന്‍ ഉള്ള ഹിന്ദുക്കളുടെഭയത്തിന്റെ ഭാഗം ആയിരുന്നു.ദളിതന് "തുണിയും അരിമാവും" കൊടുത്തു സായിപ്പു വശത്താക്കി എന്ന്പ്രച്ചരിപ്പിക്കണേ അവര്‍ക്ക് കഴിഞ്ഞുള്ളൂ...കാലം കഴിയും തോറും കൂടുതല്‍ദളിതര്‍ ക്രിസ്തുമതത്തിലേക്ക് പോവുകയും ക്രിസ്ത്യാനികള്‍ ഭൂരിപക്ഷംഅയിമാറും എന്ന അവസ്ഥയും ഉണ്ടായിഈ ഒരു സാഹചര്യത്തില്‍ ആണ് ക്ഷേത്ര പ്രവേശന വിളംബരം വഴി അവര്‍ണരെയുംഅമ്പലങ്ങളില്‍ പ്രവേശിപ്പിക്കാന്‍ സവര്‍ണ്ണര്‍ നിര്‍ബന്ധിതര്‍ആയതു....അപ്പോളും ദളിതര്‍ ഹിന്ദുമതത്തില്‍ സുരക്ഷിതം അല്ലെന്നു മനസിലകിയമഹാനായ അമ്ബെട്ക്ക ലക്ഷ്ക്കനകിനു ദളിതരെ ബുദ്ധ മതത്തിലേക്ക് പരിവര്‍ത്തനംചെയ്തത് .ബുദ്ധ മതത്തില്‍ ജാതി ഇല്ലായിരുന്നു എന്നത് ശ്രദ്ധേയം ആയിരുന്നു.ഭരഘടന എഴുതിയപ്പോള്‍ സംവരണ നിയമത്തിന്റെ പരിധിയില്‍ ദളിത്‌ ബുദ്ധമതക്കാരെയും ദളിത്‌ ഹിന്ദുക്കളെയും ദളിത്‌ സിക്ക് മതക്കാരെയും മാത്രമേഅമ്ബെട്ക്കാര്‍ കാര്യമായി പരിഗണിച്ചുള്ളൂ...ക്രിസ്തു മതത്തില്‍പാണ്ടിത്യം ഉണ്ടായിട് പോലും ആ മതത്തില്‍ ഉള്ള ദളിതര്‍ക്ക് വേണ്ട സംവരണംകൊടുക്കാന്‍ അദ്ദേഹത്തിന് കഴിയാതെ പോയി ...എങ്കിലും ദളിത്‌ക്രിസ്ത്യാനികള്‍ക്ക് ചെറിയ സംവരണം ഇന്ന് നിലവില്‍ ഉണ്ട്...ക്രിസ്ത്യാനികള്‍ എല്ലാം ഒന്നല്ല എന്നതിന്റെ ഉദാഹരണം ആണ് ഇത്.ക്രിസ്തുമതത്തിലേക്ക് മാറി എങ്കിലും ദളിതര്‍ ആ വ്ഭാഗത്തില്‍ നിന്ന് കടുത്ത അവഗണനപലപ്പോഴും അനുഭവിച്ചിരുന്നു ,ഇപ്പോളും പല കത്തോലിക്കാ പള്ളികളിലും ദളിത്‌ ക്രിസ്ത്യാനിയെ മറ്റുള്ളവര്‍ക്ക് പരിചയ പെടുത്തുന്നത് സാധു സഹോദരന്‍"എന്ന് ആണ് ...പരിവര്‍ത്തിത ക്ര്യസ്ഥവരെ അവശ ക്രിസ്ത്യാനി എന്നുംപരമ്പരാഗത ക്രിസ്ത്യാനികളെ സത്യ ക്രിസ്ത്യാനികള്‍ എന്നും ആണ് ഒളിഞ്ഞുംതെളിഞ്ഞും ഇന്ന് ക്രിസ്ത്യാനികള്‍ വിശേഷിപ്പികരുള്ളത് .ഈ അവഗണനസഹിക്കാന്‍ വയാതെ ആണ് കത്തോലിക്കാ വിശ്വാസം വെടിഞ്ഞു പെന്തകോസ്ത്സഭയിലേക്കും csi സഭയിലെകും ദളിതര്‍ മാറിയത് ഇപ്പോളും കാതോലിക സഭയില്‍ അവസ്ശേഷിക്കുന്ന ദളിതര്‍ കുടുംബത്തില്‍ ഒരുവിവാഹ ചടങ്ങുവന്നാല്‍ പോലും സത്യ ക്രിസ്ത്യാനികളുടെ അവഗണന ഭയന്ന് സ്വന്തംജാതിയിലെ ബന്ദുക്കളെ ക്ഷണിക്കാറില്ല...ജാതി നിലനിറുത്തി കൊണ്ട് ആണ്ദളിതര്‍ ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുള്ളത്. അത്കൊണ്ട് ആണ് ഒരു ജാതിക്കു ഒരു സംവരണം എന്ന ആവശ്യം ദളിത്‌ ക്രിസ്ത്യാനികള്‍ഉണയിക്കുനത് .ഇസ്ലാം മതത്തിലേക്ക് ചേക്കേറിയ ദളിതരും അവഗണനഅനുഭവിക്കുന്നുണ്ട്,മലബാര്‍ മേഖലകളില്‍ ചിലയിടങ്ങളില്‍ ദളിത്മുസ്ലിംങ്ങളെ "പുസ്സലാന്‍" എന്ന് വിളിച്ചു അധിക്ഷേപിക്കാറുണ്ട്....ഇങ്ങനെ ഉള്ള അവഗണനകളെ കുറിച്ച് പഠിച്ച രംഗനാഥ് മിശ്ര കമ്മിഷന്‍ ദളിത്‌വിഭാഗങ്ങളിലെ പരിവര്തിത ക്രിസ്തനികള്‍ക്കും മുസ്ലിമ്ങ്ങള്‍ക്കുംസംവരണത്തിന് അവകാശം ഉണ്ട് എന്ന് അഭിപ്രയപെടുകയും സംവരണത്തിനായി ശുപാര്‍ശചെയുകയും ഉണ്ടായി ...ഈ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഉള്ക്കണ്ടാകുലര്‍ ആയതു ഹിന്ദു വാദികള്‍ ആയിരുന്നു ...കമ്മിഷന്റെ ശുപാര്‍ശയില്‍ അനുകൂല നടപടിആയാല്‍ ഹിന്ദു മതത്തില്‍ നിന്ന് ശക്തമായൊരു കൊഴിഞ്ഞു പോകു ഉണ്ടാകും എന്ന്തീര്‍ച്ച ആണ്...<>ആദിവാസി മേഖലകളില്‍ പലരും ക്രിസ്തു മതത്തിലേക്ക് മാറികൊണ്ടിരിക്കുന്നു,പക്ഷെ അത് കൊണ്ട് പട്ടിക വര്‍ഗക്കാര്‍ക്ക് സംവരണ പ്രശ്നം ഉദിക്കുന്നില്ലകാരണം പടിക വര്‍ഗക്കാര്‍ (ആദിവാസി)ഏതു മതത്തില്‍ വിശ്വസിച്ചാലുംഅവര്‍ക്ക് സംവരണം ഉണ്ട്...ഇത് ഹിന്ദു വാദികളെ കൂടുതല്‍ കോപാകുലര്‍ആക്കുന്നു .ഹിന്ദു ആണോ എന്നറിയാന്‍ ദളിതരുടെ വീടുകളില്‍ തീവ്രവാദികളുടെ വീടുകളില്‍നടത്തും പോലെ ഉള്ള റൈഡ് ആണ് വില്ലേജു ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍നടത്തുന്നത് . ഹിന്ദു അയ ദളിതരെ പോലും ക്രിസ്താനികള്‍ എന്ന് മുദ്ര കുത്തിപീഡിപ്പിക്കാന്‍ ആണ് സംവരണ വിരുദ്ധ ഉദ്യോഗസ്ഥര്‍ ശ്രമിക്കുനത്.അപ്പോളുംക്രിസ്ത്യാനികള്‍ ആയി ജീവിക്കുന്ന നാമ മാത്ര ഹിന്ദുക്കളുടെ എണ്ണം>വര്‍ധിക്കുകയാണ് ....ഈ നാമ മാത്രാ ഹിന്ദുക്കളായ ദളിതരെ ഹിന്ദു മതത്തില്‍തളചിടുന്നതിലൂടെ ഹിന്ദുക്കള്‍ക്ക് ഒരു ഗുണവും ലഭിക്കുനില്ല,ഹിന്ദുവിരുദ്ധ നിലപാടുകളില്‍ അനുകൂലമായ ഒരു നിലപാടുകളും ഹിന്ദുക്കള്‍ക്ക്ഇവരില്‍ നിന്ന് ലഭിക്കുവാന്‍ പോകുന്നില്ല.സാങ്കേതികമായി ഹിന്ദുക്കളുടെഎണ്ണം കൂട്ടാം എന്ന് മാത്രം .മനുഷ്യ ദൈവങ്ങളുടെ ഇടയിലെഹിന്ടുമാതതിലേക്കുള്ള വിദേശിയര്‍ ഉള്ളപ്പെടെ ഉള്ളവരുടെ മതം മാറ്റം ഒനുംഹിന്ടുവാടികള്‍ക്ക് പ്രശ്നമേ ഇല്ല എന്നതും ശ്രദ്ധേയം ആണ്...ഇവിടെ ആണ് ഏതു മതത്തില്‍ വിശ്വസിച്ചാലും ദളിതന് അവന്റെ അവകാശങ്ങള്‍ വേണംഎന്നാ വാദത്തിനു ശക്തിയേരുന്നത്‌....

Friday, January 21, 2011

ദളിതര്‍ ജാതി പറഞ്ഞാല്‍ എന്ത്?
ജാതി യുടെ അടിസ്ഥാനത്തില്‍ സംവരണം നേടി ഉയരുന്ന ദളിതര്‍ ,പിന്നെ ആ ജാതിക് വേണ്ടി ഒന്നും ചെയുനില്ല ,ഉയരുന്നവന്‍ ഉയര്‍ന്നു കൊണ്ടേ ഇരിക്കുന്നു ...പാവപെട്ടവന്‍ കൂടുതല്‍ പാവപെട്ടവന്‍ ആകുന്നു ...ജാതി പറയാന്‍ പോലും ദളിതന് മടി ആണ് ...ഈ complex സവര്‍ണ്ണര്‍ മുതല്‍ എടുക്കുന്നു ....ജാതി തുറന്നു പറയാന്‍ മടി ഇല്ലാത്ത ദളിതനെ പിന്നെ ആര്‍ക്കും അടിച്ചമര്‍ത്താന്‍ കഴിയില്ല ,പോരാത്തതിനു നിയമ പരിരക്ഷയും ഉണ്ട് ദളിതന്... നാട് വിട്ടു നില്‍ക്കുന വെളുത്ത ദളിതര്‍, നായര്‍ അല്ലെങ്കില്‍ ഈഴവര്‍ എന്ന് കള്ളം പറഞ്ഞു ആണ് പല ഇടത്തും താമസികുന്നത്....എന്ടിനു ആണ് ഈ കപട നാടകം ?ദളിത് പെണ്‍കുട്ടികള്‍ പ്രനയിക്കുമ്പോള്‍ സവ്ര്ണനെ തിരഞ്ഞു പിടിച്ചു പ്രണയിക്കുന്നു ,എത്ര ഒകെ dalitism പറഞ്ഞാലും ഇങ്ങനെ ഉള്ള സത്യങ്ങള്‍ കണ്ടില്ല എന്ന് നടിക്കരുത്...മാധ്യമങ്ങള്‍ ദളിതന്റെ ദയനീയ മുഖം മാത്രം ആണ് കാണിക്കുനതു...നല്ല കാര്യം ...ഒപ്പം ദളിതന്റെ ആഘോഷങ്ങളും സംസ്ക്കാരവും പുറത്തു കൊണ്ട് വരാന്‍ ശ്രമിക്കുനില്ല ,ഇതും ദളിതന്റെ complex നു കാരണം ആണ്....
ചാതുര്‍വര്‍ന്യത്തില്‍ ശൂദ്ര ജാതി ആയ നായരും പിനോക്കജാതി ആയ ഈഴവരും മുന്നേറിയത് അവരവരുടെ ഒത്തൊരുമ യിലൂടെ ആണ് ...ആ ചിന്ത ദളിതന് ഇല്ല,കോളേജില്‍ എല്ലാവരും പോയിട്ട് വന്നു stipend വാങ്ങുന്ന ദളിത്‌ വിദ്യാര്‍ത്ഥികളെ കണ്ടിട്ടുണ്ട് ...ആത്മാഭിമാനികള്‍ ആണെന്ന് നടിക്കുന്ന കേരളത്തിലെ സവര്‍ണര്‍ വിദ്യാഭ്യാസ അനുകൂല്യത്തിനും സാമ്പത്തിക സഹായത്തിനുംമടി ഇല്ലാതെ മുറ വിളി കൂട്ടുന്നു .....ഉള്ളത് മറ്റാരും അറിയാതെ പ്രയോജന പെടുത്താന്‍ ആണ് ഇന്നത്തെ ദളിതന് താല്‍പ്പര്യം...

Tuesday, January 18, 2011

മലയാള സിനിമയിലെ സവര്‍ണ വല്‍ക്കരണം


എന്ന് മുതല്‍ ആണ് മലയാള സിനിമയിലെ നായകന്മാര്‍ സവര്‍ണര്‍ ആയതു?മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ നു ശേഷം അതായതു 1990 നു ശേഷം ആണ് മലയാള സിനിമയിലെ കഥയും കഥാപാത്രങ്ങളും സവ്ര്‍ണവല്‍ക്കരിക്ക പെട്ടത്...ഇതിലൂടെ താഴ്ന്ന ജാതികള്‍ എന്ന് സവര്‍ണര്‍ വിസ്വസികുന്നവരെ പര്‍ശവല്‍ക്കരികുക എന്നാ ലക്‌ഷ്യം ആണോ ഉണ്ടായിരുന്നത്? ....മോഹന്‍ലാല്‍ ഹിന്ദു ആയി അഭിനയിച്ച എല്ലാ സിനിമകളിലും സവര്‍ണ ഹിന്ദു ആണ് ,ഒരു ദളിത്‌ ഹിന്ദു ആയിട്ടോ എന്ടിനു ഒരു ഈഴവ ഹിന്ദു ആയിട്ടോ അഭിനയിച്ചിട്ടില്ല ,മോഹന്‍ലാല്‍ നു കൂടുതല്‍ ആരാധകര്‍ ഉള്ളതും, ആദ്യമായി ഫാന്‍സ്‌ അസോസിയേഷന്‍ സ്ഥാപിച്ചതും തിരുവനനതപുഅരതെ ചെങ്കല്‍ ചുള്ളാ നിവാസികള്‍ അയ ദളിതര്‍ ആണ്.....ഈ കാര്യം അദ്ദേഹത്തിന് ഓര്‍മ്മയുണ്ടോ എന്ന് പോലും അറിയില്ല..."നല്ല ഇല്ലാതെ നായര്‍ ആണ് ഞാന്‍ ഇല്ലെങ്കില്‍ കാണാമയിരുന്നു "(ചന്ദ്രലേഖ)...ഈ daialogue കൊണ്ട് സംവിധായകന്‍ ഉദ്ദേശിക്കുനത് എന്താണ്? ...നക്കി നായര്‍ എന്ന് ഒരു പ്രയോഗം സ്ക്രിപ്റ്റ് റൈറ്റര്‍ എഴുതിയാല്‍ ലാലേട്ടന്‍ അത് പറയാന്‍ തയ്യാറാകുമോ?
ഭൂമിയിലെ രാജാക്കന്മാര്‍ എന്നാ ചിത്രത്തില്‍ ദളിത്‌ കുട്ടിയെ ഉമ്മ വെച്ചിട്ട് ടെറ്റൊളില്‍ കുളിക്കുന്ന മോഹന്‍ലാല്നെയാണ് നമ്മള്‍ കാണുന്നത്.....നരന്‍ എന്നാ ചിത്രത്തിലും അന്യ സമുദായങ്ങളെ മോഹന്‍ലാല്‍ അധിക്ഷേപിക്കുന്നുണ്ട് ...സത്യമേവ ജയതേ എന്നാ സിനിമയില്‍ "പൊലയാടി മോനെ "എന്നാ സുരേഷ് ഗോപിയുടെ വിളി ക്ലോസഅപ്പിള്‍ ആണ് കാണിക്കുന്നത്...

മലയാള സിനിമയിലെ സവര്‍ണ വല്‍ക്കരണം കൊണ്ട് ആ സമുദായത്തിന് എങ്കിലും ഗുണം ഉണ്ടായോ എന്ന് ചിന്തിക്കേണ്ടതാണ് ...."നായര്‍ സമുദായത്തിലെ 90 % കുടുംബങ്ങളും പട്ടിണിയില്‍ ആണ്"എന്ന നാരായണ പണിക്കര്‍ സാറിന്റെ പ്രസ്താവന ഇതിനോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്...


പ്രിത്വിരാജ് എല്ലാ സിനിമയിലും ബ്രാഹ്മണന്‍ ആണ് ...ബ്രാഹ്മണന്‍ മാറോടു എന്ടിനാണ് ഇവര്‍ക്ക് ഒകെ താല്‍പ്പര്യം?...പണ്ട് കാലത്തെ കൊടുക്കല്‍ വാങ്ങലുകളുടെ നന്ദി ആണോ?ആര്യന്‍ ,വാസ്തവം എന്നീ ചിത്രങ്ങള്‍ റിസര്‍വേഷന്‍ സമ്പ്രദായങ്ങളെ വെല്ലുവിളിക്കുകയാണ് ചെയുന്നത് ....വാസ്തവം എന്നാ ചിത്രത്തില്‍ പ്രിത്വിരാജ് പറയുന്ന ഒരു ഡയലോഗ് ഉണ്ട്"ഒരു പൂണ് നൂല് ഇട്ടു എന്നത് കൊണ്ട് സര്‍ക്കാര്‍ ഓഫീസികളുടെ മുന്‍ വാതിലുകള്‍ പലതും എനിക്ക് അടഞ്ഞിട്ടുണ്ട്...
പുണ്യം അഹം"എന്നാ സിനിമയുടെ ഓണ്‍ലൈന്‍ വെള്ളിനക്ഷത്രം വാരികയില്‍ dvd റിപ്പോര്‍ട്ടില്‍ വായിക്കാനിടയായി...."ജാതി സംവരണത്തില്‍ ജോലി കിട്ടാത്ത കഷ്ടപെടുന്ന നമ്പൂതിരി യുവാവ്‌..."......നമ്പൂതിരി യുവാക്കള്‍ക്ക് ജോലി ഇല്ലതയത്തിനു കാരണം ദളിതര്‍ ആണോ?...മാടമ്പി, പ്രമാണി,ദേവാസുരം, ആറാം തമ്പുരാന്‍ ,നരസിംഹം എന്നീ ചിത്രങ്ങളില്‍ എല്ലാം സവര്‍ണ മേധാവിത്തം മറ ഇല്ലാതെ അവിഷ്ക്കരിചിരിക്കുന്നു... തമിഴ് സിനിമയില്‍ ദളിതരുടെ കഥ പ്രമേയം ആക്കി സിനിമകള്‍ വരികയും വിജയിക്കുകയും ചെയ്യുന്നു ....പിതാമഹന്‍,പേരാണ്മായി,സുബ്രഹ്മനിയപുരം ,പരുത്തിവീരന്‍ ....തുട്നഗിയ ചിത്രങ്ങള്‍ ഉദാഹരണം മാത്രം .....മഹാനായ പ്രേം നസീര്‍ ഒരു സിനിമയില്‍ ദളിതനായി അഭിനയിച്ചിട്ടുണ്ട് എന്നാ കാര്യം വിസ്മരികുന്നില്ല ....(കൊച്ചുമോന്‍),,,മോഹന്‍ലാല്‍ ഉയരും ഞാന്‍ നാടാകെ എന്നാ ചിത്രത്തില്‍ ആദിവാസി ആയി അഭിനയിച്ചിട്ടുണ്ട്,റേഡിയോ കാണുമ്പോള്‍ വടി എടുത്തു അടിക്കുന്ന അപരിഷ്കൃതന്‍ ....അറിവും വിദ്യാഭ്യാസവും ഉള്ള ദളിതര്‍ ഇല്ലഞ്ഞിട്ടാണോ പിന്നെ അദ്ദേഹം ദളിത്‌ വേഷങ്ങള്‍ ചെയ്യാത്തത്?....സുപ്പെര്‍ സ്റ്റാര്‍ എന്ന് സ്വയം വിശേഷിപ്പിച്ചു അംഗീകാരം നേടിയ ഒരു നടന്‍ 15 വര്‍ഷങ്കള്‍ക്ക് മുന്‍പ് നാനാ സിനിമ വാരികയില്‍ മെഡിക്കല്‍ കോളേജ് തലങ്ങളിലെ ജാതി സംവരണത്തെ വിമര്‍ശിച്ചു അഭിപ്രയപെട്ടിരുന്നു,അന്ന് മാദ്യമങ്ങള്‍ ഇത്ര വിപുലം ആയിരുനില്ല,അത് കൊണ്ട് പലരും അത് വായിക്കാനും ഇട ആയില്ല ....നായര്‍ യുവാവിനു പുലയ സ്ത്രീയില്‍ കുഞ്ഞു ജനിക്കുനത് തുടര്‍ന്ന് ഉണ്ടാകുന്ന സംഭവങ്ങളും ആയിരുന്നു "നീലകുയില്‍" എന്നാ സിനിമയുടെ പ്രമേയം ...നീലത്താമര remake ചെയെതത് പോലെ നീലകുയിലും ചെയ്തു കൂടാ എന്നുണ്ടോ?....
അപ്പോളും ദളിതര്‍ക്ക് രോമാഞ്ചം ഉണ്ടാക്കുന്ന ഡയലോഗ് കല്‍ തീരെ ഇല്ലാതില്ല എന്നും തോന്നി പോകും ...
"ഈ ഊരൂട്ടംബലം സ്കൂളില്‍ ഒരു പൊലയ കുട്ടി പഠിച്ചാല്‍ നിന്റെ ഒകെ നായര്‍ പ്രമാണിതം പോകുന്നെകില്‍ അങ്ങ് പോട്ടെ "...---മമ്മൂട്ടി -യുഗ പുരുഷന്‍ ....ഈ ഡയലോഗ് സവര്‍ണ ചിന്താഗതിക്കാരായ ഓരോ മലയാള സിനെമാക്കരോടും ആണ് എന്ന് സങ്കല്പ്പികാന്‍ തോനുന്നു ......

Sunday, January 16, 2011


വാക്കുകള്‍

എന്റെ മാതാവേ എനിക്ക് ഇത് തന്നെ വേണം ,

എനിക്ക് "ഇത്""തന്നെ"വേണം ....

എങ്ങനെ മറക്കും നീ എപ്പോളും

പറയാറുണ്ടായിരുന്ന ഈ വാക്കുക്കള്‍?

പിന്നെ നീ പോയപ്പോളും

ഞാന്‍ തളര്ന്നപോളുംഎന്റെ

മനസ് പറഞ്ഞതും ഇതായിരുന്നു ....

എന്റെ മാതാവേ എനിക്ക് ഇത് തന്നെ വേണം ,

എനിക്ക് "ഇത്""തന്നെ"വേണം ....