Friday, October 9, 2015

അവർ ദളിതർ ആണ് "

ഉത്തർ പ്രദേശിൽ പോലീസ് സ്റെഷനില് പരതിപെടാൻ പോയ സ്ത്രീകള് ഉള്പ്പടെ ഉള്ള ദളിതരെ പോലീസ് നഗ്നരാക്കി മർദിച്ചു...
മാധ്യമങ്ങൾ ഈ വാര്ത്ത കണ്ടില്ല എന്ന് നടിച്ചപ്പോഴും സോഷ്യൽ മീഡിയ ആണ് ആ ദാരുണ സംഭവം ജനങ്ങളുടെ മുന്നില് എത്തിച്ചത് ...പതിവ് പോലെ ദളിതരുടെ വിഷയം ആയതു കൊണ്ട് നുണ പ്രചാരണങ്ങളും ആയി സവർണ്ണ അധിഷ്ടിത പൊതു സമൂഹം എത്തി...അവർ കുറ്റക്കാരെ ശിക്ഷിക്കാതത്തില് പ്രതിക്ഷേധിച്ച് സ്വയം നഗ്നരായി പ്രതിക്ഷേധിച്ചതാണ് അത്രേ "ഹോ എന്തൊരു കണ്ടു പിടിത്തം "
പക്ഷെ ആ വാദം പൊളിഞ്ഞിരിക്കുന്നു ...അവരെ ബലം പ്രയോഗിച്ചു നഗ്നർ ആക്കിയതാണ് എന്ന് ഉത്തർ പ്രദേശ്‌ സര്ക്കാര് തന്നെ അറിയിച്ചിരിക്കുന്നു ....
ആര് ഭരിച്ചാലും ദളിതന്റെ അവസ്ഥ ഇതാണ് ഇവിടെ ...
ജാതി വിവേചനങ്ങൾ അവസാനിച്ചിട്ടില്ല എന്ന് മാത്രം അല്ല പൂര്വാധികം ശക്തി ആയി തിരിച്ചു വരികയാണ്‌ ഇവിടെ
'ഈ സംഭവത്തെ അപലപിച്ചു തെരുവുകളിൽ
ഒരു മെഴുകുതിരിയും കത്തില്ല...
നഗരത്തില് ഒരു പ്രതിക്ഷേധവും ഉണ്ടാകില്ല
സ്ത്രീ സുരക്ഷയോ മൗലിക അവകാശങ്ങളോ
ഇവിടെ പ്രസക്തമാകില്ല .....
കാരണം അവർ ദളിതർ ആണ് "



Monday, October 5, 2015

'ഫ്ളെക്സ്സി

ഒരു മെഡിക്കൽ സ്റൊരില് ചെന്നിട്ടു ഒരാള് കടക്കാരനോട് പറഞ്ഞു
"എന്റെ ഭാര്യ സ്ഥിരം ഇവിടെ വന്നു നിങ്ങളോട് ഭയങ്കര സംസാരം ആണെന്ന് കേട്ടല്ലോ ..എന്താ നിങ്ങള്ക്ക് ഇത്ര സംസാരിക്കാൻ?"
"ഏയ്‌ ..അത് ചേച്ചി മൊബൈൽ റീ ചാര്ജ്ജ് ചെയ്യാൻ വരുന്നതാ ...അല്ലാതെ വേറെ ഒന്നും അല്ല "
"അത്രേ ഉള്ളു?...വേറെ നിങ്ങള് തമ്മിൽ ഇടപാട് ഒന്നും ഇല്ല?
"ഒന്ന് രണ്ടു തവണ ഞാൻ ചേച്ചിക്ക് 'ഫ്ളെക്സ്സി ' അടിച്ചു കൊടുത്തിട്ടുണ്ട്‌ "
"ഓഹോ ...അത്രക്കായോ ?...നിനക്കൊക്കെ ഫ്ളെക്സ്സി അടിക്കാൻ ആണോട എന്റെ ഭാര്യ ?"
"ഏയ്‌ അല്ല ചേട്ടാ ...ഞാൻ ഉദേശിച്ചത്‌ ...."
"വേണ്ട...നീയൊരു കോപ്പും പറയണ്ട ...ഇത് ഞാൻ ക്ഷമിക്കില്ല ...ഭര്ത്താവ് ജീവിച്ചിരിക്കുമ്പോൾ സ്വന്തം ഭാര്യ വേറെ ഒരുത്തനെ കൊണ്ട് 'ഫ്ളെക്സ്സി അടിപ്പിക്കുന്നു എന്നറിയുമ്പോൾ ഒരു ഭര്ത്താവ് അനുഭവിക്കുന്ന മനോവേദന ...അത് അനുഭവിച്ചാലേ അറിയൂ ...."

പാര്‍കിംഗ്

ഞായറാഴ്ച ദിവസം പള്ളിക്ക് മുന്നില്‍ വാഹങ്ങളുടെ പാര്‍കിംഗ് കാരണം ബുദ്ധിമുട്ട് ഉണ്ടായപ്പോള്‍ പള്ളിയിലെ അച്ഛന്‍ ഒരു ബോര്‍ഡ്‌ വെച്ചു"പള്ളിക്ക് മുന്നില്‍ വാഹങ്ങള്‍ പാര്‍ക്ക് ചെയ്യരുത് ",പക്ഷെ ആ ബോര്‍ഡ്‌ ആരും മൈന്‍ഡ് ചെയ്തില്ല,വീണ്ടും പാര്‍കിംഗ് കൂടി,ഇതിനെന്താ പരിഹാരം എന്ന് തലപുകഞ്ഞു ആലോചിച്ച പള്ളിയിലെ അച്ഛന്‍ ബോര്‍ഡ് തിരുത്തി ,"പള്ളിക്ക് മുന്നില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത് (1 .പത്രോസ് 35 :36 )

Thursday, October 1, 2015

വീരപ്പന്റെ ജീവിതം

വീണ്ടും ഒരു സിനിമ പോസ്റ്റ്‌
ചന്ദന കള്ളകടത്ത് കാരൻ വീരപ്പന്റെ ജീവിതം ആസ്പദമാക്കി നിരവധി ചിത്രങ്ങൾ ഇന്ത്യയില് ഇറങ്ങിയിട്ടുണ്ട് ..പല തരത്തിലുള്ള സിനിമകൾ ആണ് വീരപ്പനെ കുറിച്ച് ഇറങ്ങിയിട്ടുള്ളത് 1.വീരപ്പൻ -1991 -കന്നഡ
ദേവരാജ് നായകനായി അഭിനയിച്ച ഈ ചിത്രം ആണ് വീരപ്പനെ കുറിച്ച് ആദ്യം പുറത്തിറങ്ങിയ ചിത്രം ...നായകനായി അഭിനയിച്ച ദേവരാജിന്റെ അപ്പിയരന്സ്സിനു വീരപ്പനുമായി വലിയ സാദൃശ്യം ഒന്നും ഇല്ലാതിരുന്നതും വീരപ്പന്റെ സൈനിക വേഷത്തിൽ ആയിരുന്നില്ല ഈ ചിത്രത്തിലെ നായകൻ എന്നതും ചിത്രത്തിന്റെ പ്രത്യേകത ആണ് ...
2.ക്യാപ്റ്റൻ പ്രഭാകരാൻ -തമിഴ് -1991
വിജയകാന്ത് നായകനായി അഭിനയിച്ച ഈ ചിത്രത്തിലെ വില്ലാൻ കഥാപാത്രം ആയ വീര ഭദ്രൻ എന്ന മൻസൂര് അലിഖാന്റെ വേഷം വീരപനെ ഉദേശിട്ടുള്ളതാണ്...ചിത്രം വാൻ വിജയം ആയിരുന്നു...കാട്ടുകള്ളൻ വീരപ്പനെ വളര്തുന്നത് രാഷ്ട്രീയക്കാർ ആണ് എന്ന സന്ദേശം ആണ് ഈ ചിത്രം പറഞ്ഞത് .കാട്ടു കള്ളൻ വീര ഭദ്രനെ നായക കഥാപാത്രമായ വിജയകാന്ത് കൊല്ലുന്നതയിരുന്നു ചിത്രത്തിന്റെ ക്ലൈമാക്സ് ...
3.അസുരൻ-1995-തമിഴ്
അരുൾ പാണ്ട്യൻ നായകനായി വേലു പ്രഭാകരാൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ കാട്ടുകള്ളൻ വീരഭദ്രൻ ആയി വീണ്ടും മൻസൂര് അലിഖാൻ അഭിനയിച്ചു .ക്യപ്പ്ടൻ പ്രഭാകരന്റെ രണ്ടാം ഭാഗം ആയി ആണ് ഈ ചിത്രം ഇറങ്ങിയത്‌ ...ആദ്യ ഭാഗത്തില് വീരഭദ്രൻ കൊല്ലപെട്ടതായി കാണിച്ചിരുന്നു എങ്കിലും .യഥാര്ത വീരപ്പൻ അപ്പോഴും മരിച്ചിട്ടില്ലയിരുന്നത് കൊണ്ട് ചിത്രം ശ്രദ്ധ നേടി ...ഈ ചിത്രത്തിലെ "ചാക്ക് ചാക്ക് ഒതിക്കിച്ചു ...ഒയിലെ ഒയിലെ "എന്ന ഗാന രംഗ ത്തിലെ മൻസൂര് അലിഖന്റെയും കല്യാണ്‍ മസ്റെര്ന്റെയും നൃത്തം വളരെ ഏറെ പ്രശംസ നേടി ...സിനിമയുടെ ആദ്യ പകുതിക്കു ശേഷം arnold അഭിനയിച്ച' predator ' എന്ന ചിത്രത്തിന്റെ റീമേക്ക് ആയി ആണ് ചിത്രം അവതരിപ്പിച്ചത് ...
4.യമ ലോക ദള്ളി വീരപ്പൻ -1998-കന്നഡ
ധീരേന്ദ്ര ഗോപാൽ നായകനായി അഭിനയിച്ച ഈ ചിത്രം ഒരു കോമെടി സിനിമ ആയിരുന്നു ...വീരപ്പനും യമദേവനും ആയുള്ള രസകരം ആയ സംഭവങ്ങൾ ആണ് ചിത്രത്തിന്റെ തീം ..ഒരു കോമെടി ഫാന്ടസ്സി ചിത്രം എന്നതൊഴിച്ച് വീരപ്പന്റെ യഥാര്ത ജീവിത കഥയൊന്നും ഇതിൽ പ്രതിപാദിചിരുന്നില്ല...
5. കോരപ്പൻ ദി ഗ്രേറ്റ്‌ -മലയാളം -2001
1998 ല് ചിത്രീകരണം പൂർത്തി ആയ ഈ മലയള ചിത്രംറിലീസ് ആകാതെ ഇരിക്കുക ആയിരുന്നു ,പിന്നീട് വീരപ്പൻ കന്നഡ നടന രാജ്കുമാറിനെ തട്ടിക്കൊണ്ടു പോയ സംഭവം വാർത്തകളിൽ നിറഞ്ഞപ്പോൾ 2001 ല് ആണ് ഈ ചിത്രം റിലീസ് ആയതു ..ഇതും ഒരു കൊമെടി സിനിമ ആയിരുന്നു ,മാമുക്കോയ ആയിരുന്നു കോരപ്പൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ...
6.അട്ടഹാസ 2013-കന്നഡ a m r രമേശ്‌ സംവിധാനം ചെയ്ത ഈ ചിത്രം ആണ് വീരപ്പന്റെ ജീവിതത്തെ ആധാരമാക്കി ചരിത്രപരമായി അവതരിപ്പിച്ച ചിത്രം ...വീരപ്പന്റെ ജനനം മുതൽ മരണം വരെയുള്ള സംഭവങ്ങൾ ആണ് ചിത്രത്തിൽ അവതരിപ്പിച്ചത് ...കിഷോര് ആണ് ചിത്രത്തിലെ വീരപ്പൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ..നൂറോളം മനുഷ്യരെയും ആനകളെയും കൊന്ന ഒരു ഭീകരൻ ആയിരുന്നു വീരപ്പൻ എന്ന അറിവ് ജനങ്ങളിൽ എത്തിക്കണം എന്നും തമിഴ് ദേശിയ വികാരവാദി ആയി അയാളെ നാളെ ആരും വില ഇരുത്തരുത് എന്ന സന്ദേശവും ചിത്രം പറയുന്നു ...വന യുദ്ധം എന്ന പേരില് തമിഴിലും ,വീരപ്പൻ എന്ന പേരില് മലയാളത്തിലും ഈ ചിത്രം ഡബ്ബ് ചെയ്തു റിലീസ് ആയി ...
7.കില്ലിംഗ് വീരപ്പൻ -2015 ല് ചിത്രീകരണം തുടങ്ങി -ഹിന്ദി,തമിഴ്,തെലുന്ഗ്,കന്നഡ
റാം ഗോപാൽ വര്മ്മ തിരക്കഥ എഴുതി സംവിധാനം ചെയുന്ന ചിത്രം ആണ് കില്ലിംഗ് വീരപ്പൻ .സന്ദീപ്‌ ഭാരത്വാജ് ആണ് വീരപ്പൻ ആയി അഭിനയിക്കുന്നത് ...വീരപ്പനെ വധിച്ച ഓപറേഷൻ കൊക്കൂണ്‍ ' നെ അധികരിച്ച് ആണ് ഈ ചിത്രം നിര്മ്മിക്ക പെട്ടിരിക്കുന്നത് ...വീരപ്പൻ മുൻപ് തട്ടിക്കൊണ്ടു പോയ നടൻ രാജ്കുമാറിന്റെ മകൻ ശിവ രാജ്കുമാർ ആണ് ഈ ചിത്രത്തിലെ നായകൻ എന്നതാണ് ഈ സിനിമയുടെ പ്രത്യേകത ...വീരപ്പനെ വധിച്ച ദൗത്യ സംഘ തലവൻ ആയി ആണ് ശിവരാജ്കുമാർ ഈ സിനിമയിൽ അഭിനയിക്കുന്നത് ..വീരപ്പന്റെ ക്രൂരതകൾ ആണ് ചിത്രത്തിലെ അടിസ്ഥാന പ്രമേയം ..