Friday, October 21, 2011

christian devotional song

പറയാനൊരാളില്ലാതെ എന്‍ ദിനങ്ങള്‍ നീങ്ങിയ നേരം
എന്റെ നെടുവീര്‍പ്പുകള്‍ എന്നും പ്രാര്‍ഥനയായി
ഹൃദയം നീറി ഞാന്‍ അലഞ്ഞപ്പോള്‍
എന്റെ യേശു എന്നെ തേടി വന്നു (പറയാനൊരാളില്ലാതെ)

പാപത്തിന്‍ കര മായ്ക്കാന്‍
ദുഖത്തിന്‍ മറ മാറ്റാന്‍
ദിവ്യ രക്തം എന്നിലവന്‍ ചൊരിഞ്ഞു
ലോക മോഹങ്ങള്‍ അകന്നു പോയി
സമാധാന രാത്രികള്‍ മടങ്ങി വന്നു
എന്റെ ദൈവം എത്ര നല്ലവന്‍
എന്റെ യേശു മതിയായവന്‍ (പറയാനൊരാളില്ലാതെ)

ശാപത്തിന്‍ തീരാ ദുരിതങ്ങള്‍
മോഹത്തിന്‍ തീരാ നഷ്ട്ടങ്ങള്‍
എല്ലമാവന്‍ ഏറ്റെടുത്തു
നഷ്ട്ടങ്ങള്‍ ഒക്കെയും നേട്ടങ്ങളായി
സന്താപമൊക്കെയും
സന്തോഷമായി

എന്റെ ദൈവം എത്ര നല്ലവന്‍
എന്റെ യേശു മതിയായവന്‍ (പറയാനൊരാളില്ലാതെ

Sunday, October 2, 2011

പിള്ള വാതമാണ് (kv sanoop's face book note)

മുസ്ലീം തീവ്രവാദം അരങ്ങു വാഴുമ്പോള്‍"

"ദളിത്‌ തീവ്രവാദത്തിന്റെ നാള്‍വഴികള്‍'

"നക്സല്‍ തീവ്രവാദികള്‍:നിഷ്ടൂരതകള്‍"

ഒരു മാഷേ ആരോ തല്ലിച്ചതച്ചപ്പോള്‍,കൊല്ലാന്‍ ആക്കിയപ്പോള്‍ ആ വിവരം മാത്രം കേട്ട ഹരി നായര്‍ എന്ന പ്രിയപ്പെട്ട പത്രകാരന്‍ തയ്യാറാക്കിയ മൂന്നു വാര്‍ത്തകള്‍.എന്നും ഹരി നായര്‍ ഇങ്ങനെ ആണ്,എന്ത് കേട്ടാലും അപ്പൊ തന്നെ എഴുത്ത് തുടങ്ങും,രണ്ടു മൂന്നു തരത്തിലെങ്കിലും എഴുതി വെക്കും.എഴുതി പൂര്‍ത്തിയായി ശ്വാസം വിട്ടപോളെക്കും പത്രാധിപന്റെ ഫോണ്‍...."ഹരീ,ഇത്തവണ മറ്റെന്തെലും എഴുതൂ..തെളിവുകള്‍ മുഴുവന്‍ രാമകൃഷ്ണ പിള്ളയ്ക്കും മകനും എതിരെ ആണ്'

ഹരി നായര്‍ നിശബ്ദനായി പോയി,എന്തെഴുതും,എങ്ങനെ എഴുതും.നാട്ടില്‍ മുസ്ലീം.ദളിത്‌,നക്സല്‍ തീവ്രവാദം മാത്രല്ലേ ഉള്ളൂ,പിന്നെ ഉള്ളത് പിള്ള വാതമാണ് അല്ലാതെ പിള്ള തീവ്രവാദമോ നായര്‍ തീവ്രവാദമോ സ്വപ്നത്തില്‍ പോലും ഇല്ല...നായന്മാര്‍ തീവ്രവാദികള്‍ ആകുമോ,അതും പത്തനാപുരതെയും തിരോന്തോരതെയും നായന്മാര്‍....

ചിന്തയില്‍ നിന്നും എണീറ്റ ഹരി നായര്‍ ഇങ്ങനെ എഴുതി,'അധ്യാപകനെതിരായ ആക്രമണം:ഭാര്യാ കാമുകനെ സംശയം"...