Saturday, February 4, 2012

രോഷ്നി


(2001 ഇല്‍ ഞാന്‍ എഴുതിയ കഥയാണ് "രോഷ്നി" .കൃത്യം പതിനൊന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് .അന്ന് നടന്ന ഒരു ചെറുകഥ മത്സരത്തില്‍ ഈ കഥക്ക് സമ്മാനം കിട്ടിയിട്ടുണ്ട് .രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം കാസര്‍കോട്‌ നിന്നും പ്രസിദ്ധീകരിക്കുന്ന ഉത്തരദേശം
എന്ന പത്രത്തില്‍ ഈ കഥ പിന്നെ പ്രസിദ്ധീകരിച്ചു

***********************************************************************************8

പതിവിലും നേരത്തെയാണ് രോഷ്നി അന്നുന്നര്‍ന്നത്‌ .ഉണര്ന്നയുടനെ ചുറ്റുമൊന്നു കണ്ണ് ഓടിച്ചു .കൂടെ ഉള്ളവര്‍ ആരും ഉണര്‍ന്നിട്ടില്ല .എല്ലാവരും സുഖ നിദ്രയില്‍ ആണ്.ആരെയും തട്ടി ഉണര്‍ത്താനും തോന്നിയില്ല .എന്തിനു വെറുതെ...താളംതെറ്റിയ മനസുള്ളവര്‍ ആണെങ്കിലും ഉറക്കം അവരുടെയും അവകാശമാണല്ലോ .അവള്‍ പതിയെ എഴുനേറ്റു .മുറിയുടെ വാതിലിനടുത്തേക്ക് നടന്നു.കമ്പി അഴികളിലൂടെ പുറത്തേക്കു നോക്കി .നേരം വെളുത്തിട്ടില്ല.എങ്ങും നിശബ്ദത .നിശബ്ദതയില്‍ സന്ഗീതമുണ്ടെന്നു പണ്ട് ആരോ പറഞ്ഞതോര്‍മ്മ വന്നു .മേലെ ആകാശത്ത് രാത്രിയോട്‌ വിട പറയാന്‍ മടിക്കുന്ന നക്ഷത്രങ്ങള്‍ .ഒരിറ്റു കണ്ണുനീര്‍ മോഹിചിട്ടെന്ന പോലെ അവ ചിമ്മുന്നു .നേരം വെളുക്കാന്‍ ഇനിയും മണിക്കൂറുകള്‍ കഴിയണമെന്ന് തോന്നുന്നു.അവള്‍ വാതിലിനോടു ചേര്‍ന്ന് ഇരുന്നു .രോഷ്നി ഭ്രാന്താശുപത്രിയുടെ മതിലുകള്‍ക്കുള്ളില്‍ വന്നിട്ട് വര്ഷം കുറെ ആയിരിക്കുന്നു .എത്ര വര്ഷം ആയെന്നു അവള്‍ക്കു തന്നെ ഒരു നിശ്ചയവും ഇല്ല .അല്ലെങ്കില്‍ തന്നെ കൂട്ടലുകള്‍ക്കും കിഴിക്കലുകള്‍ക്കും ഭ്രാന്താശുപത്രിയില്‍ എന്ത് പ്രസക്തി?
ഓര്‍മകളില്‍ നിന്നോടിയോളിക്കാന്‍ ഭ്രാന്താശുപത്രിയും തന്നെ സഹായിക്കില്ല എന്ന് രോഷ്നിക്കറിയാം.അവിടെ വന്നതില്‍ പിന്നെ അവളുടെ സ്വര്‍ഗ്ഗവും നര്ഗവും എല്ലാം ഈ ആശുപത്രിയാണ് .ഏകാന്തതയുടെ നിമിഷങ്ങളില്‍ അവളെന്നും മനസ് കൊണ്ടൊരു തീര്‍ഥാ ടനതിനു ഒരുങ്ങുമായിരുന്നു .അന്നും അവലോരുങ്ങി .ഓര്‍മകളിലേക്ക് ഒരു തീര്‍ഥടനതിനായി.തുടയ്ക്കും തോറും തിളക്കമേറുന്ന ഓര്‍മകളിലേക്ക്....

ഞാന്‍ എങ്ങനെയാണ് ഭ്രാന്തി ആയതു ?ഭ്രാന്തമായ ചിന്തകലായിരുന്നോ എനിക്കുണ്ടായിരുന്നത്?എനിക്ക് ഭ്രാന്തില്ലെന്നോരായിരം വട്ടം ഞാനന്ന് പറഞ്ഞതായിരുന്നു .അതാര് കേള്‍ക്കാന്‍ ?ഭ്രാന്തുള്ള എല്ലാവരും പറയുന്നത് അതാണത്രേ .ഒരു കണക്കിന് അത് തന്നെയല്ലേ ഭ്രാന്തിന്റെ ലക്ഷണവും .പറഞ്ഞു വരുമ്പോള്‍ ഞാനൊരു ഭ്രാന്തി മാത്രമല്ല .ചെയ്തത് കൊല കുറ്റമാണ് .ആരിലും അറപ്പുളവാക്കുന്ന കൊല .അതോര്‍ക്കുമ്പോള്‍ ഇപ്പോളും മൂക്കില്‍ തുളച്ചു കയറുന്നത് ചോരയുടെയും പച്ച മാംസത്തിന്റെയും ഗന്ധം .പലരും പിന്നെ എന്നോട് ചോദിച്ചിട്ടുണ്ട് .നിസ്സാരം ഒരു പാട്ട് കേള്‍ക്കുമ്പോള്‍ പോലും കണ്ണ് നിറയുന്ന നിനക്കിതു എങ്ങനെ സാധിച്ചു എന്ന് .അവരുടെ ഒകെ മനസ്സില്‍ ഞാനൊരു തെറ്റുകാരി ആയിരിക്കും.പക്ഷെ ഞാന്‍ എങ്ങനെ ഒരു തെറ്റുകാരിയാവും?ഇഷ്ട്ടപെട്ട പുരുഷനെ കൊന്നത് എങ്ങനെ തെറ്റാവും?
അവനെ എന്റേത് മാത്രമാക്കാന്‍ വേണ്ടിയല്ലേ ഞാനവനെ കൊന്നത്?അവനോടുള്ള സ്നേഹം കൊണ്ട് അല്ലെ ഞാനങ്ങനെ ചെയ്തത് ?എന്റെ സ്നേഹം ആര്‍ക്കും മനസിലാക്കാന്‍ കഴിഞ്ഞില്ല .എല്ലാവര്ക്കും ഞാനൊരധിക പെറ്റായിരുന്നു.വെറും കറിവേപ്പില.
ജീവിതത്തില്‍ ആദ്യമായി മധുരം നുണയുന്നത് അച്ചനില്ലാത്ത സമയത്ത് വീട്ടിലെത്തുന്ന അങ്കിള്‍മാരും അമ്മയില്ലാത്ത സമയത്ത് വീടിലെതുന്ന ആന്റിമാരും തരുന്ന മധുര പലഹാരങ്ങളില്‍ നിന്നുമായിരുന്നു .പിന്നെ പിന്നെ ആ പലഹാരങ്ങള്‍ക്കും കയ്പ്പന് എന്ന് തോന്നി തുടങ്ങി .അകലെയുള്ള സ്കൂള്‍ ബോര്‍ഡിങ്ങില്‍ എന്നെ ചേര്‍ത്തപ്പോള്‍ അമ്മയുടെ മുഖത്ത് കണ്ട്ടഹു ഒരു ഭാരം ഒഴിഞ്ഞതിന്റെ സംതൃപ്തി ആയിരുന്നു.സ്കൂള്‍ ബോര്ടിങ്ങിലെ എന്റെ കിടപ്പ് മുറിയിലെ തലയണകല്‍ക്കെന്നും ഈര്പ്പമായിരുന്നു .ആ ഈര്പ്പമായിരുന്നു എനിക്കെന്നും കൂട്ട് .ഏകാന്തതയുടെ നിമിഷങ്ങള്‍ എനിക്ക് തന്നത് വേദന മാത്രമായിരുന്നു .അച്ഛന്റെ സ്നേഹവും അമ്മയുടെ താരാട്ടും എനിക്ക് വെറും സങ്കല്പ്പങ്ങലായിരുന്നു .അകലെയുള്ള കുന്നിന്‍ ചെരുവിലെ പള്ളി മണികളില്‍ ഞാനൊരു താരാട്ടിന്റെ സംഗീതം കേട്ടുവോ?
ഞാന്‍ വയസ്സറി യിച്ചപ്പോലെങ്കിലും അമ്മ വന്നു എന്നെ കാണുമെന്നു കരുതിയത്‌ എന്റെ തെറ്റ് .വന്നത് അമ്മയുടെ ഒരു കത്ത് ആയിരുന്നു .ക്ലബിലെ ഓണാഘോഷ പരിപാടികളുടെ മുഴുവന്‍ ചുമതല വനിതാ വിംഗ് പ്രേസിടന്റ്റ് ആയ അമ്മക്കായിരുന്നു ,അത് കൊണ്ട് ആണത്രേ വരന്‍ കഴിയാത്തത് .കത്ത് വായിച്ചു തീര്‍ന്നപ്പോള്‍ ഒട്ടും സങ്കടം തോന്നിയില്ല.സ്വന്തം മകളെക്കാള്‍ നാടിനെയും ഓണത്തെയും സ്നേഹിക്കുന്ന അമ്മയെ കുറിച്ച് അഭിമാനം തോന്നി .

പിന്നെ സ്കൂള്‍ വിദ്യഭ്യാസം കഴിഞ്ഞതോടെ വീട്ടിലേക്കു താമസം മാറ്റി .ആ നിര്‍ദേശം അച്ചന്റെതായിരുന്നു .എന്തൊരു സ്നേഹം?
ഇനി പറയു...ഞാന്‍ സ്നേഹത്തിനായി കൊതിച്ചത് തെറ്റ് ആണോ?മതിയാവോളം സ്നേഹം തരാമെന്നവന്‍ പറഞ്ഞപ്പോള്‍ ഞാന്‍ എന്നെ തന്നെ മറന്നു പോയി,എന്റെ സ്വപ്നങ്ങളില്‍ എന്നും ഓടിയെതാറുള്ള രാജകുമാരനെ നേരിട്ട് കണ്ടതിലുള്ള ത്രില്ലില്‍ ആയിരുന്നു ഞാന്‍ .അവന്റെ വെള്ളാരം കണ്ണുകളില്‍ ഞാനൊരു സ്നേഹ സാഗരത്തിന്റെ തിരമാലകള്‍ കണ്ടുവോ?

പിന്നെയെത്ര എത്ര ദിവസങ്ങള്‍ ,സ്നേഹിക്കും തോറും എനിക്ക് കൊതിയെറൂകയായിരുന്നു .കാര്മേഖ തുണ്ടുകളില്‍ ഹൃദയം കൊണ്ട് ഞാന്‍ പ്രണയ കവിതകള്‍ എഴുതി .ലോകത്തിലെ ഏറ്റവും ഭാഗ്യവതി ഞാനാനെന്നുവരെ തോന്നി പോയ നിമിഷങ്ങള്‍ .ദിവസങ്ങള്‍ കഴിയും തോറും എന്റെ ഹൃദയം എന്നോടപ്പമില്ലെന്നു ഞാന്‍ മനസിലാക്കുകയായിരുന്നു .സായാഹ്ന ങ്ങളില്‍ അവനെ പിരിയുമ്പോള്‍ ഞാന്‍ മനസിലാക്കി സ്നേഹം ഒരു വേദനയാണ് ഓര്‍ക്കാന്‍ സുഖമുള്ള ഒരു വേദന .
അവനോടപ്പമുള്ള സ്നേഹ സല്ലാപങ്ങല്‍ക്കൊടുവില്‍ വീട്ടില്‍ വൈകി എത്തുന്ന എന്നോട് അച്ഛന്‍ പറയുമായിരുന്നു "ഇത് ഒന്നും നല്ല വീടിലെ പെണ്‍കുട്ടികള്‍ക്ക് ചേര്‍ന്നതല്ല.അത് കേള്‍ക്കുംബോലോക്കെ ഉള്ളില്‍ എനിക്ക് ചിരി ആയിരുന്നു .ഒപ്പം അമര്‍ഷവും .നല്ല വീടനത്രേ !നല്ല വീട്.മൂക്ക് മുട്ടെ കുടിച്ചിട്ട് സ്വന്തം ഭാര്യയെ തോഴികുന്ന അച്ഛനത് പറയാന്‍ എന്ത് യോഗ്യത ?കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് വേലക്കാരി വീട്ടുപടിക്കല്‍ ഗര്‍ഭ സത്യഗ്രഹമിരുന്നതും ഒടുവില്‍ നഷ്ട്ടപരിഹാരം കൊടുത്തു ആ പ്രശ്നം ഒതുക്കിതീര്തതുമെല്ലാം അച്ഛന് പെട്ടെന്ന് മറക്കാന്‍ കഴിയുമായിരിക്കും .പക്ഷെ എനിക്ക്...
അടുത്തത് അമ്മയുടെ ഊഴമായിരുന്നു .ആണുങ്ങള്‍ ചെളി കണ്ടാല്‍ ചവിട്ടും വെള്ളം കണ്ടാല്‍ കഴുകും അത് പോലല്ല പെണ്ണുങ്ങള്‍ .നീയൊരു പെണ്ണ് ആണെന്നോര്‍മ്മ വേണം .പ്രകടനത്മകതയുള്ള ചലനങ്ങളോടെ നാഭി ചുഴിയും പാതി അനാവ്രതമായ മാരിട്നഗലും കാണിച്ചു ദിവസം മുഴുവന്‍ ക്ലബ്ബില്‍ കയറി ഇര്നഗുന്ന അമ്മ അതൊന്നോര്തിരുന്നെകില്‍ ...പിന്നെയൊരു വാശി ആയിഉര്ന്നു,പ്രേമത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടിയുള്ള വാശി .എന്റെ മനസ് മാത്രമല്ല ശരീരവും ഞാനവനു കൊടുത്തു.ഒരു പിടിച്ചു വാങ്ങല്‍ ആയിരുന്നില്ല അത്.ഒരു സമര്‍പ്പനമായിരുന്നു .ഇഷ്ട്ടപെട്ട പുരുഷനു വേണ്ടിയുള്ള സമര്‍പ്പണം .പിന്നെ വൈകിയെങ്കിലും ഞാന്‍ മനസിലാക്കി .ആ സമര്‍പ്പണത്തിന് വേണ്ടി മാത്രമായിരുന്നു അവനെന്നെ സ്നേഹിച്ചതെന്നു .സ്നേഹത്തിനു പുതിയ നിര്‍വചനം ജിവിതം അന്ന് എന്നെ പഠിപ്പിച്ചു "സ്നേഹം സംഗീതമാണ് .താള പിഴകള്‍ക്ക് മുന്‍പേ നിര്‍തേണ്ടുന്ന സംഗീതം .***********************

എല്ലാവരും എഴുനേറ്റു പോയി കുളിക്കു,ഇന്ന് പുതിയ ഡോക്ടര്‍ പരിശോധിക്കാന്‍ വരുന്ന ദിവസമാണ് .വാര്‍ടന്റെ പരുക്കന്‍ ശബ്ദമാണ് റോഷ്നിയെ ഓര്‍മകളില്‍ നിന്നും ഉണര്‍ത്തിയത് .നേരം വെളുത്തു കഴിഞ്ഞിരിക്കുന്നു .കുളി കഴിഞ്ഞു മുറിയിലേക്ക് വരുമ്പോള്‍ അവള്‍ കണ്ടത് പുതിയ ഡോക്ടര്‍ രോഗികളെ സ്നേഹ പൂര്‍വ്വം പരിശോധിക്കുന്നതായിരുന്നു .ഡോക്ടറുടെ മുഖം കണ്ടവള്‍ ഒന്ന് ഞെട്ടി .അവള്‍ അറിയാതെ ചോദിച്ചു പോയി "അപ്പോള്‍ അന്ന് ഒരു ഡിസംബറിന്റെ തണുത്ത രാത്രിയില്‍ എന്റെ കയ്യില്‍ പുരണ്ട രക്തകറകള്‍ ആരുടെതായിരുന്നു ?