Sunday, July 14, 2013

ശശി എങ്ങനെ ശശി ആയി?

അറുപതുകളിലെയും എഴുപതുകളിലെയും സാധാരണ മധ്യ വർഗ ഹൈന്ദവ കുടുംബത്തിൽ ഒരാന്കുട്ടി പിറന്നാൾ സ്വാഭാവികമായും ആ കുഞ്ഞിനു പേരിടാൻ മാതാപിതാക്കൾ അധികം ആലോചിക്കാറില്ല .ഒന്നുകിൽ ശശി അല്ലെങ്കിൽ രവി ....ശശി എന്നാൽ ചന്ദ്രനും രവി എന്നാൽ സൂര്യനും ആണ് ...എങ്കിലും മുൻഗണന ശശിക്ക് തന്നെ . ശശി യുടെ സഹോദരി ക്ക് ശശികല എന്നും പേര് വരാം ... സവര്ന്ന അവരന്ന ഉപരിതല അധോതല വ്യത്യസമില്ലാതെ ശശി മാർ എല്ലാ മേഖലയിലും ഉണ്ട് .

മുന് യു എന പ്രതിനിധി ശശി തരൂര്
സംവിധയകാൻ ഐ വി ശശി ,ശശി ശങ്കർ തുടങ്ങി
ശശി കപൂര് ശശി അയ്യഞ്ചിറ ,ശശിധരൻ ആറാട്ട് വഴി ,കല്ലിയൂർ ശശി ,പി ശശി ,എം ജി ശശി ,കലാമണ്ഡലം ശശിധരൻ നായര് അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ശശിമാർ നിരവധിയുണ്ട് .എന്തിനേറെ പറയുന്നു ഇന്ത്യൻ റാപ്പ് സന്ഗീതന്ജൻ അപ്പാച്ചി ഇന്ത്യൻ "ശശി "എന്നപേരിൽ ഒരു ആല്ബം തന്നെ ഇറക്കിയിട്ടുണ്ട്

അങ്ങനെ ശശിമാർ തലഉയർത്തി വാഴുംബോഴാനുരണ്ടായിരം ആരംഭത്തോടെ മിമിക്രിയിൽ ശശി എന്നാ കഥാപാത്രം രൂപം കൊണ്ടത്‌ ..."അവസാനം നമ്മൾ ആരായി ?നമ്മൾ വെറും ശശി "തുടങ്ങിയ മിമിക്രി പ്രയോഗങ്ങൾ കാരണം ശശി എന്നാ വാക്കിന്റെ അർഥം തന്നെ മണ്ടൻ എന്ന് മാറി .ഇതിന്റെ സ്വാധീനം ജീവിതത്തിലേക്കും നമ്മളിൽ പലരും പകര്ത്തി
"ദെ.. മനുഷ്യനെ വെറും ശശി ആക്കരുത് "എന്ന് പലരും പറഞ്ഞു തുടങ്ങി
ശശി എന്ന പേരുകാരനോട് അല്പ്പം വിദ്വേഷം ഉണ്ടെങ്കിലോ ...അപ്പോഴും പറയാനും ഒരു ടയലോഗ്ഗ് നമ്മൾ കണ്ടെത്തി
"എന്തൊക്കെ ആയാലും ശശി എന്നും ശശി ആണേ "
റാഫി മെക്കാർട്ടിൻ ചിത്രമായ ചതിക്കാത്ത ചന്തു എന്ന ചിത്രത്തിൽ സലിം കുമാറ ഒരു ടയലോഗ്ഗ് പറയുന്നുണ്ട്
"ഇത് തിരുവിതാം കൂറ് ഭരിച്ചിരുന്ന ഒരു രാജാവാണ് ...പേര് ശശി "
റാഫി മേക്കര്ടിന്റെ സിനിമകളിൽ സാധാരണ ചെയും പോലെ സ്ക്ര്പിട്ടിൽ ഇല്ലാത്ത ,പിന്നീട് ഡബ്ബിംഗ് ഇൽ ചേർത്ത ഒരു കോമഡി ആയിരുന്നു അത് ...
തീര്ന്നില്ല ഹോട്ടൽ കാലിഫോര്ണിയ എന്ന ചിത്രത്തിൽ അനൂപ്‌ മേനോണ്‍ എഴുതി പി ബാലചന്ദ്രൻ പറഞ്ഞ ഒരു ദയലോഗ്ഗ് അല്പ്പം കടുത്തു പോയി 
"മലയാളത്തിൽ ശശി എന്നത് ഒരു ഓഞ്ഞ പേര് ആണ് "
അങ്ങനെ ശശി അവിടെയും പരിഹാസ കഥാപാത്രം ആയി...
മൊബൈലും എസ് എം എസ് ഉം സോഷ്യൽ നെറ്റ് വർക്കിംഗ്‌ സൈറ്റുകളും പ്രചാരത്തിലായതോടെ നിർമാണത്തിലെ അപാകതകളെ പരിഹസിച്ചു ഒരു കഥാപാത്രത്തെ കൂടെ നമ്മൾ സൃഷ്ട്ടിച്ചു
"ശശി മേസ്തിരി "
ശശി മേസ്തിരിക്ക് ചാര്തികൊടുത്ത അശ്രദ്ധയും മണ്ടത്തരവും ആസ്വദിക്കാൻ എല്ലാവരും തയ്യാറായി ...

പക്ഷെ ഈ സാഹചര്യങ്ങളിൽ ഒന്നും നമ്മൾ ആലോചിക്കാതെ പോകുന്ന ഒരു സത്യമുണ്ട്
എത്രയൊക്കെ ബുദ്ധിശക്തി പ്രകടിപ്പിച്ചാലും അതിനെയല്ലാം നിസ്സാരമാക്കുന്ന "ശശി വല്ക്കരണം "മൂലം ശശി എന്ന പേര് കാര് അനുഭവിക്കുന്ന മാനസിക വ്യഥ ...
പലരും പേര് മാറ്റത്തെ കുറിച്ച് പോലും ആലോചിച്ചു തുടങ്ങിയിരിക്കുനതായി ശശി എന്ന് പേരുള്ള എന്റെ സുഹ്രത് വെളിപ്പെടുത്തിയിട്ടുണ്ട് ...

എന്തായാലും...ഇനിയെങ്കിലും ശശി മാരെ വെറുതെ വിടുക ..."ശശിയെ "വെറും" ശശി ആക്കരുത് "

2 comments:

ajith said...

എന്തുകൊണ്ടാണ് ശശി പരിഹസിയ്ക്കപ്പെടുന്നത്?

ബൈജു മണിയങ്കാല said...

ശശി ദോശക്കു സ്വന്തം ശ ശി അല്ലാതെ അയ്യേ അങ്ങിനെ വിഷമിക്കണ്ട കാര്യം ഇല്ല ഒരു ശശിയും