Monday, August 18, 2014

മലയാളികള് ഇംഗ്ലീഷ് പ്രയോഗിക്കുമ്പോള് ...


ആംഗലേയ ഭാഷ സംസാരിക്കുന്നവര് ഉയര്ന്ന സംസ്ക്കാരത്തിനു ഉടമയയാവര് ആണെന്ന് ചിന്തിക്കുന്നവരില് മുന്പന്തിയില് നില്ക്കുന്നത് മലയാളികള് ആണ്.മറ്റേതു ഭാഷയെയും പോലെ തന്നെ ഇംഗ്ലീഷ് ഉം ഒരു സംസാര മാധ്യമം ആണ് എന്ന് ഒന്നും ആരും ചിന്തിക്കാന് മിനക്കെടാറില്ല...ഇംഗ്ലീഷ് പ്രയോഗത്തില് സംഭവിക്കുന്ന തെറ്റുകളെ പർവതീകരിച്ച് തമാശകള് സൃഷ്ട്ടിക്കുന്നതിലും നമ്മള് പിന്നില് അല്ല .മാതൃ ഭാഷക്ക് പുറമേ മറ്റു ഭാഷകള് പ്രയോഗിക്കുംബോളും പല കൌതുകങ്ങളും സംഭവിക്കാറുണ്ട് .തമിഴ് നാട്ടുകാരുടെ ഇംഗ്ലീഷ് പ്രയോഗങ്ങള് അല്പ്പം വ്യത്യസ്തമാണ് .ഇംഗ്ലീഷ് ലെ ചില വാക്കുകള് അവര് മറ്റു അർത്ഥങ്ങളില് പ്രയോഗിക്കാറുണ്ട് ."നടു റോട്ടിലെ ഒരു ഫിഗറെ പാതെന്" എന്ന് പറഞ്ഞാല് നടുരോടിൽ വെച്ച് ഒരു സുന്ദരിയെ കണ്ടു എന്ന് ആണ് അർഥം .ഫിഗര് എന്നാ വാക്ക് തമിഴര്ക്ക് സുന്ദരി ഏന് ആണ് ."സുമ്മ റീല് പോടാതെ "എന്ന് വെച്ചാല് "വെറുതെ നുണ പറയരുത് "ഏന് ആണ് അർഥം .ഇല്ലാത്ത കാര്യം ഉണ്ടാക്കി പറയുന്നതിനെ ആണ് സിനിമ അഥവാ "റീല് " എന്നാ വാക് കൊണ്ട് അവര് ഉധേശിക്കുനത്.ലൂസ് പയ്യന് എന്ന് വെച്ചാല് സമ നില തെറ്റിയവന് എന്ന് ആണ് തമിഴില് അർഥം .

മലയാളികള് ഇംഗ്ലീഷ് പ്രയോഗിക്കുമ്പോള് തെറ്റി പോകുമോ എന്നാ ഭയം കാരണം വെറുതെ റിസ്ക് എടുക്കണ്ട എന്ന് വിചാരിച്ചു പലരും പല ഇംഗ്ലീഷ് വാക്കുകളും മലയാളീകരിക്കാറുണ്ട്.ഉദാഹരണത്തിന് ,ഒരിക്കലു ഒരു ബെക്കരിയില് വെച്ച് ഒരു അമ്മുമ്മ കടക്കാരനോട് ചോടികുനത് കേട്ടു"മോനെ മുട്ട വെച്ച കേക്ക് ഉണ്ടോ "എന്ന് .puffs ആണ് അവര് ഉദ്ദേശിച്ചത് .ഒരിക്കല് കുണ്ടമണ്കടവ് ബസ് സ്റൊപ്പില് വെച്ച് രണ്ടു അമുമ്മമാര് സംസാരിക്കുന്നതു കേട്ടു
"വീട്ടില് കുട വാങ്ങിച്ചതോടെ പിള്ളേര് ഇപ്പോഴും ടിവിക്ക് മുന്പിലാണ് "
"കുടയോ ?"
"ഓ .റ്റെറസ്സിലു വെയ്ക്കുന്ന കുടയെ"
ഓ..ഡിഷ് ആന്റിന "
ഓ ഓ അത് തന്നെ "
എന്റെ ഒരു സുഹ്ര്ത്തിനു ഒരിക്കല് ഒരു പെണ്ണിനോട് പ്രേമം മൂത്തു.അവളെ ഇപ്പോഴും കണ്ടു കൊണ്ടിരിക്കണം എന്ന് ഒരു ആഗ്രഹം .അവളുടെ ഒരു pass port size photo വേണം .പക്ഷെ അവനു ചോദിക്കാന് ഒരു മടി .ഈ പാസ്പോർട്ട് സൈസ് എന്ന് ഒക്കെ പറയുമ്പോള് തെറ്റി പോകുമോ എന്ന് ഒരു പേടി .പക്ഷെ അവന് അത് അഡ്ജസ്റ്റ് ചെയ്തതിങ്ങനെ ആണ് "എടി ,നിന്റെ കയ്യും കാലും ഇല്ലാത്ത ഒരു ഫോട്ടോ തരുമോ "

പണ്ട് വഴുതക്കാട് ഞങ്ങളുടെ ഒരു പരിചയക്കാരി ചേച്ചി താമസിച്ചിരുന്നു .വര്ഷങ്ങള്ക്ക് മുന്പാണ് .അന്ന് നഗരത്തിലെ മാലിന്യങ്ങൾ നിക്ഷേപിക്കാന് വലിയൊരു ബാസ്ക്കെറ്റ് സ്ഥാപിച്ചിരുന്നു .അതില് "use me "എന്ന് എഴുതിയിരിക്കും .ചവറുകള് നിലതിടാതെ ബാസ്ക്കറ്റില് ഇടാന് ആണ് ഉദേശിക്കുന്നത് .ഒരിക്കല് ഈ ചേച്ചി ചവറു കളയാനായി പോവുകയാണ് .അപ്പോൾ ദൂരെ നിന്നും അവരുടെ പരിചയക്കാരി വിളിച്ചു ചോദിച്ചു "ബീനേ എങ്ങോട്ടാ" അപ്പോൾ ചേച്ചി ഉറക്കെ വിളിച്ചു പറഞ്ഞു "use me ..use me .."
ചേച്ചി ഉദേശിച്ചത് ചവറു കളയാന് പോകുന്നു എന്ന് ആയിരുന്നെകിലും അത് കേട്ട ചില പുരുഷ കേസരികള് അവരെ സംശയത്തോടെ നോക്കി കൊണ്ട് പോയി …

എനിക്കൊരു സുഹ്ര്തുണ്ട് .പേര് ശ്രീകാന്ത് (പേര് സങ്കല്പ്പികം അല്ല ).അവനു ഇംഗ്ലീഷ് ഭാഷയോട് ഭയങ്കര ഭ്രമം ആണ് .രാവിലെ എഴുനേറ്റു ആദ്യം വായിക്കുന്നത് സ്പോക്കെൻ ഇംഗ്ലീഷ് പുസ്തകങ്ങള് ആണ് .ഒരിക്കല് ഇവനും കുറച്ചു പെണ് പിള്ളേരും കൂടി ഒരു ഓഫീസ്സില് പോയി . അവിടെ വെച്ച് സെക്യുരിറ്റി അവരെ തടഞ്ഞു .എനിട്ട് ചോദിച്ചു വിടെ പോകുന്നു?"അപ്പോൾ പെണ്കുട്ടികളു പറഞ്ഞു "ഞങ്ങള് ട്രൈനീസ്ആണ് .."
സെകുരിട്ടി പറഞ്ഞു "നിങ്ങള്കുള്ള വഴി ഇതല്ല ,അത് അപ്പുറത്തെ ഗേറ്റ് ആണ് ഇതുവഴി വരരുത് “"..."പെണ്കുട്ടികളു പറഞ്ഞു "സോറി ഞങ്ങള്ക്ക് അറിയില്ലാരുന്നു "
സെകുരിട്ടി പറഞ്ഞു"ശരി സാരം ഇല്ല പൊയ്ക്കോളൂ "
പ്രശ്നം അവിടെ തീര്ന്നു എങ്കിലും നമ്മുടെ സുഹ്ര്ത്തിനു ഒരു ആഗ്രഹം ,ഇവളുമാരുടെ മുന്പില് ഒന്ന് ഇംഗ്ലീഷ് പറയണം .അവന് സെക്യുരിട്ടിയുടെ അടുത്ത് ചെന്ന് പറഞ്ഞു
"sorry sir,,, dont repeat it ..ok "

കുറച്ചു നാൾ മുൻപ് നടന്ന ഒരു സംഭവം ആണ് ...ഒരു സ്റെജ്ജ് ഷോ നടക്കുന്നു ,നമ്മുടെ ജാസ്സി ചേട്ടൻ പാട്ട് പാടുന്നു .
ചൈന ടൌണ് എന്നാ സിനിമയിലെ "അരികെ നിന്നാലും അറിയുവാൻ ആകുമോ സ്നേഹം "എന്ന പാട്ട് ആണ് ...
(ഈ പാട്ട് ആദ്യം വന്നത് ,കന്നടയിൽ ആണ് സഞ്ജു വേഡ്സ് ഗീത എന്ന ചിത്രത്തിൽ ...)പല്ലവി കഴിഞ്ഞു അനുപല്ലവി കഴിഞ്ഞു
അടുത്ത ഭാഗം വന്നപ്പോൾ ജസ്സീ ചേട്ടൻ ഈ പാട്ടിന്റെ കന്നഡ വേർഷൻ ആണ് പാടിയത് ...

"ജീവന ...എക്ഷണ ..ശുരുവാദന്തിതെ ...
കനാസിന ഊരിനാ കദ തെരിയുധിദെ ...
അല ബേക്ക് ഉമ്മേ അന്തനിസിടെ
ഖുഷിയെഗ മേരെ മീരി "

ഈ വരികൾ കന്നഡ ആണ് എന്ന് ഒരാൾക്ക് മനസിലായില്ല .അയാൾ അടുത്ത് നിന്ന എന്നോട് പറഞ്ഞു
"ഇവൻ എന്തരടേ പാടനത് ?....
വെള്ളം അടിച്ചു വെള്ളം അടിച്ചു ഇവന് നാക്ക് തിരിയണില്ല "...