Monday, November 23, 2015

പക്ഷം

മധ്യ വർഗ ബിംബങ്ങളെ പ്രകീര്തിച്ചു 
ഭൂരിപക്ഷ തീരുമാനങ്ങളെ പിന്തുണച്ചു 
അടിച്ചമർത്തലുകളെ കണ്ടില്ലെന്നു നടിച്ചു 
സേഫ് മോഡ് രാഷ്ട്രീയത്തിന്റെ വ്യക്താക്കൾ ആയി 
ഇരക്കു പകരം നമുക്ക് വേട്ടക്കാരന്റെ പക്ഷം ചേരാം ...
ഇല്ലെങ്കിൽ നമ്മൾ ഒറ്റപ്പെടും ....

Tuesday, November 17, 2015

ഓണ്‍ലൈൻ പെണ് വാണിഭം

ഓണ്‍ലൈൻ പെണ് വാണിഭം നടത്തിയതിനു ചുംബന സമര നേതാക്കളായ ദമ്പതികൾ പിടിയിൽ ആയി എന്ന വാര്ത്ത മാധ്യമങ്ങളിൽ നിറയുകയാണ് ..സാങ്കേതികമായ പഴുതുകളിലൂടെ ഇവരെ കുടുക്കിയതാണോ എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല എങ്കിലും ചില കാര്യങ്ങൾ പറയട്ടെ ....
രാജ്യത്തു ആകമാനം നിലനില്ക്കുകയും വളര്ച്ച പ്രാപിക്കുകയും ചെയുന്ന കപട സദാചാര ഫാസിസത്തിനെതിരെ ഉള്ള ധീരമായ പ്രതിക്ഷേധ മാര്ഗം എന്ന തരത്തിൽ മാത്രമാണ് ചുംബന സമരം എന്ന ആശയത്തെ പലരും പിന്തുണച്ചത്‌ .അല്ലാതെ ഒരു രാഷ്ട്രീയ നേതാവ് പറഞ്ഞത് പോലെ ബെഡ് റൂമിൽ ഇതിനു സൗകര്യം ഇല്ലഞ്ഞിട്ടായിരുന്നില്ല ...ഈ പെണ് വാണിഭ വാര്ത്ത ശരി ആണ് എങ്കിൽ ,ഇടവും വലവും നോക്കാതെ ഈ സമരത്തെ പിന്തുണച്ചവരെ ഇവർ ഇപ്പോൾ പ്രതികൂട്ടിൽ ആകിയിരിക്കുകയല്ലേ?...അനധികൃത സ്വത്തു സമ്പാദനവും വ്യാപാരവും ആണ് ഇവരുടെ ഒക്കെ ലക്‌ഷ്യം എങ്കിൽ അത് അവര്ക്ക് സ്വന്തം റിസ്കിൽ തുടരാമായിരുന്നു ...എന്തിനാണ് 'സോഷ്യൽ ആക്റ്റിവിസ്സത്തെ ' ഇതിനെല്ലാം മറ ആക്കിയത് ?
സാമൂഹിക വിഷയങ്ങളിൽ പ്രതികരിക്കുന്നതിന്റെ പേരില് ആക്ടിവിസ്സ്ട്ടുകൾ എന്താണ് സമ്പാദിക്കുന്നത് ? പരിചിതരും അപരിചിതരുമായ കുറെ പേരുടെ പിന്തുണ ,കുടുംബത്തിലെയും ബന്ധുക്കളിലെയും കുറെ പേരുടെ വെറുപ്പ്‌ ,ചിലരുടെയൊക്കെ സംശയത്തിന്റെ കഴുകൻ കണ്ണുകളുടെ നിരീക്ഷണം ,അതിലെല്ലാം ഉപരി വ്യക്തിപരമായി ഒരു പരിചയമോ ബന്ധമോ ഇല്ലാത്ത കുറെ പേരുടെ ശത്രുത ...ഇത് മാത്രം ആണ് സോഷ്യൽ ആക്ടിവിസത്തിന്റെ ആകെ മൂല ധനം ...സോഷ്യൽ ആക്ടിവിസ്റ്റുകൾ നിയമ വിരുദ്ധ വ്യാപാരത്തിന്റെയും സാമ്പത്തിക തട്ടിപിന്റെയും കണ്ണികൾ ആകുമ്പോൾ ഓര്ക്കുക , കേവലം നിങ്ങൾ മാത്രം അല്ല പ്രതികൂട്ടിൽ ആകുന്നതു ...നിങ്ങളുടെ ആശയങ്ങളെ പിന്തുണച്ച കുറെ മനുഷ്യര് ,നിങ്ങളെയും നിങ്ങളുടെ ആശയങ്ങളെയും മറ്റുള്ളവരിൽ എത്തിച്ച മാധ്യമങ്ങളും മാധ്യമ പ്രവര്ത്തകരും ...ഇവരെ കൂടി നിങ്ങൾ പ്രതികൂട്ടിൽ ആക്കുകയാണ്

Saturday, November 14, 2015

ശിശു ദിനം

ശിശു ദിനം എന്ന് കേള്‍ക്കുമ്പോള്‍ ഓര്മ വരുന്നത് പണ്ട് നാലാം ക്ലാസ്സില്‍ പടികുമ്പോള്‍ പങ്കെടുത്ത ശിശു ദിന റാലി ആണ് ...റാലി ക്കായുള്ള വെയിലത്തുള്ള പരിശീലനവും ...ശിശു ദിനത്തിന് രാവിലെ തന്നെ സ്കൂളില്‍ പോയി ...ചെന്ന കുറച്ചു കഴിഞ്ഞപ്പോള്‍ ആണ് അറിഞ്ഞത് .റാലിക്ക് മുന്‍പ് ആയി മേക്ക് അപ്പ്‌ ഉണ്ട് എന്ന് .അന്ന് എന്റെ മുഖത്ത് പാന്‍ കേക്ക് ഇടുമ്പോള്‍ ഒരു അധ്യാപകന്‍ പറഞ്ഞത് ഇപ്പോഴും എനികൊര്‍മയുണ്ട് "മനുഷ്യര്‍ഇങ്ങനെയും കറുക്കുമോ "എന്ന് ...ഇന്ന് ഉള്ള കറുപ്പിന്റെ പകുതി പോലും അന്ന് ഇല്ലായിരുന്നു എങ്കിലും അദ്ദേഹം എന്തിനാണ് അങ്ങനെ പറഞ്ഞത് എന്ന് മനസിലായില്ല ...കൂട്ടത്തില്‍ കൂടുതല്‍ കറുത്ത കുട്ടി ഞാന്‍ ആയിരുന്നത് കൊണ്ട് ആയിരിക്കാം...ആ അധ്യാപകന്‍ തന്നെ എന്നെ മേക്ക് അപ്പ്‌ ചെയ്തു തന്നു .ഒരു ഒന്നര കിലോ പാന്‍ കേക്ക് എങ്കിലും ഉപയോഗിച്ച് കാണും എനിക്ക് വേണ്ടി ....അവസാനം സെന്റര്‍ സറെടി യത് എന്നെ കാണാന്‍ വന്ന അച്ഛനും അമ്മയും എന്നെ കണ്ടു പിടിക്കാന്‍ ബുദ്ധി മുട്ടി...കണ്ട ഉടനെ അമ്മ പറഞ്ഞു "മോനെ നീ അങ്ങ് വെളുതല്ലോട ..."ഇന്നലെ ഈ സംഭവം എന്റെ സുഹ്ര്തുക്കളോട് പറഞ്ഞപ്പോള്‍ അവര്‍ തലതല്ലി ചിരികുന്നത് കണ്ടു....
അന്ന് റാലിക്ക് മുന്പായി കുടിച്ച റോസ് മില്‍ക്ക് ന്റെ രുചി ഇപ്പോളും നാവിന്‍ തുമ്പില്‍ ഉണ്ട് ...എനിക്ക് മോള്‍ ജനിച്ചപ്പോള്‍ അമ്മ പറഞ്ഞത് ഇങ്ങനെ ആണ് ."ഇത്തിരി കളര്‍ ഉണ്ട് .ബാക്കി നമുക്ക് നാല്പ്പാമാരാതി തൈലം തേച്ചു വെളുപ്പിക്കാം "എന്ന്
എന്തായാലും ,എല്ലാ കറുത്ത കുട്ടികള്‍ക്കും വെളുത്ത കുട്ടികള്‍ക്കും മനസില്‍ കുട്ടിത്വം സൂക്ഷിക്കുന്ന എല്ലാവര്ക്കും എന്റെ ശിശു ദിന ആശംസകള്‍ ..

Tuesday, November 3, 2015

നവ മാധ്യമങ്ങളിൽ ജീവിതം

പണ്ടൊക്കെ മോശം പ്രതിശ്ചായ ഉള്ള ഒരാൾക്ക്‌ ജനങ്ങൾക്കിടയിൽ നല്ല പ്രതിശ്ചായ ഉണ്ടാക്കാൻ വർഷങ്ങൾ എടുക്കുമായിരുന്നു ...എന്നാലും ഭൂരിഭാഗം പേരും അവരെ അന്ഗീകരിക്കണം എന്നും ഇല്ല .പക്ഷെ ഇന്ന് അതല്ല സ്ഥിതി .സോഷ്യൽ മീഡിയകൾ വഴി നമ്മൾ ആഗ്രഹിക്കുന്ന ഇമേജ് നമുക്കുണ്ടാക്കാം ...അതിൽ കൂടുതലൊന്നും കൂടുതൽ പേരും അന്വേഷിക്കാനും വരില്ല ..യഥാര്ത വ്യക്തിത്വം മറച്ചു വെയ്ക്കാനും കഴിയും .. .അതാണ്‌ കാലം ...സ്വന്തം പിഞ്ചു കുഞ്ഞിനെ യും ഭർത്താവിനെയും അമ്മായി അമ്മയെയും കൊല്ലാൻ കാമുകനെ ഏര്പ്പാട് ആക്കിയ തിരുവനന്തപുരം സ്വദേശിനി ആയ 'ടെക്കി'യുടെ പ്രൊഫൈൽ ചിത്രം ഭര്ത്താവിനും കുഞ്ഞിനും ഒപ്പം ഉള്ള കുടുംബ ചിത്രം ആയിരുന്നു ...ആ കൊലപാതകം പുറം ലോകം അറിഞ്ഞപ്പോൾ ആണ് ആ സ്ത്രീയുടെ തനി നിറം എല്ലാവരും അറിഞ്ഞത് ...ഇതൊരു ഉദാഹരണം മാത്രം ....കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന ഒരു വ്യക്തിക്ക് സംസ്ക്കാരത്തെ കുറിച്ച് ലേഖനങ്ങള് എഴുതി എഴുതി മറ്റൊരു പ്രതിശ്ചായ ഉണ്ടാക്കാം ,(സോഷ്യൽ മീഡിയകളിൽ സ്ത്രീ സംരക്ഷണത്തെ കുറിച്ച് വാ തോരാതെ സംസാരിച്ചു സ്ത്രീകളുടെ തന്നെ ശ്രദ്ധ നേടുന്ന ,പൂര്വകാല സ്ത്രീ ലംബടനെ എനിക്കറിയാം...അയാളുടെ തനി നിറം അറിയുന്ന സ്ത്രീ കളെയും എനിക്കു നേരിട്ടറിയാം )..ഫേസ് ബൂകിലെ തീപാറുന്ന വിപ്ലവ പോസ്റ്റുകൾ ഇടുന്ന പലരും ഞാൻ മനസിലാകിയിടത്തോളം വളരെ ലോല ഹൃദയർ ആണ് ..അത് സ്ത്രീ ആയാലും പുരുഷൻ ആയാലും ...
ജീവിതത്തിൽ വഴിയിൽ വെച്ച് കൂട്ടി മുട്ടിയാൽ പോലും മിണ്ടാത്തവർ ഫേസ് ബുക്കിൽ സുഹ്ര്തുക്കൾ ആകും...അടുത്ത വീട്ടിൽ താമസിച്ചാലും പിറന്നാൾ ആശംസിക്കാത്തവർ ഫേസ് ബുക്കിൽ പിറന്നാൾ ആശംസിക്കുകയും കേക്കിന്റെ പടം അയച്ചു സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യും ....
ഏകലവ്യൻ സിനിമയിൽ സുരേഷ് ഗോപി പറയുന്ന ഒരു ടയലോഗ്ഗ് ഉണ്ട് ...."സന്യാസ്സിക്കൊരു തെമ്മാടി ആകാം .പക്ഷെ തെമ്മാടിക്കു ഒരിക്കലും ഒരു സന്യാസി ആകാൻ കഴിയില്ല "
അതൊക്കെ പണ്ട് ,"നവ മാധ്യമങ്ങളിൽ ജീവിതം സുതാര്യം ആണ് എന്ന് ഒരു തോന്നല് ഉണ്ടാക്കി നിഗൂടതകൾ മറച്ചു വെച്ചാൽ സന്യാസിക്കും തെമ്മാടി ആകാം ,തെമ്മാടിക്കും സന്യാസി ആകാം ..."