Thursday, November 28, 2013

"നെഞ്ച് പൊട്ടി മരിച്ചു "

ഓണ്‍ലൈൻ ന്യൂസ്‌ വെബ്‌ പോര്ടലുകളുടെ തലകെട്ടുകളുടെ നിലവാര തകര്ച്ച കുറിച്ചാണ് പറയുന്നത് ...ആള്ക്കാരെ അവരുടെ സൈറ്റിൽ എത്തിക്കാനായി വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന തലകെട്ടുകൾ ആണ് ഇവര ഉപയോഗിക്കുന്നത് ...കൂടുതൽ പേര് സൈറ്റിൽ എത്തുന്നതോടെ വരുമാനവും വര്ധിക്കുന്നു ...ഈ കൌശലം വര്ഷങ്ങള്ക്ക് മുൻപേ ചില മഞ്ഞ പത്രങ്ങൾ വിജയിപ്പിചെടുത്ത ഒരു വിദ്യ ആണ് ...കൂടാതെ ,യാത്രയിൽ ആയിരിക്കുന്ന വായനക്കാരെ കൊണ്ട് പത്രം വാങ്ങിപ്പികാൻ സായാഹ്ന പത്രക്കാരും ഉപയോഗിക്കുന്ന trick ഇത് തന്നെയാണ് ...ബസ്സിൽ യാത്ര ചെയുംബോളായിരിക്കും സായാഹ്ന പത്രകര്ന്റെ കയിലെ പത്രത്തിന്റെ തലകെട്ട് കാണുന്നത് ,അതും പോസ്റ്റർ വലുപ്പത്തിൽ "നെഞ്ച് പൊട്ടി മരിച്ചു "...ആകാംഷയോടെ പത്രം വാങ്ങി നോക്കുമ്പോൾ കാണാം "ധാക്ഷയനി അമ്മ നെഞ്ച് വേദനയെ തുടർന്ന് നിര്യാത ആയി "എന്ന് ...

വര്ഷങ്ങള്ക്ക് മുന്പാണ് അന്ന് ഇത്രയും ന്യൂസ്‌ ചനെലുകൾ ഇല്ല ...exclusive വാര്ത്ത വായിക്കണം എങ്കിൽ മഞ്ഞ പത്രങ്ങളെ ഉള്ളു ശരണം ...ക്രൈം,ഫയർ ഇവക്കാന് demand ...അതിലും വ്യാജന്മാർ ഉണ്ട് ...palco ക്രൈം ,ക്രൈം ഫയൽ എന്നീ പേരുകളിൽ ആയിരിക്കും അത് ഒക്കെ ...ഒരിക്കൽ ബസ്‌ കത്ത് നിന്നപ്പോൾ ആണ് ഒരു മാസികയുടെ തലകെട്ട് കണ്ടത് "നാട്ടിൽ എയിഡ്സ് പടരുന്നു ...കാരണക്കാരി വനിതാ എം എല് എ ..."
എന്താ സംഭവം ആന്നരിയാൻ ഞാൻ ആ മാസിക വാങ്ങി ...അപ്പോഴാണ്‌ വാര്ത്ത അറിഞ്ഞത് സംഭവം ഇങ്ങനെ "നാട്ടിൽ എയിഡ്സ് പടരുന്നതായി ജനങ്ങള് ക്ക് ആശങ്ക ഉണ്ട് ,എന്നിട്ടും വേണ്ടത്ര പ്രതിരോധ പ്രവര്തനങ്ങല്ക്കോ ബോധവല്ക്കരണ പരിപടികല്ക്കോ വനിതാ എം എല് എ താല്പര്യം കാനിക്കുനില്ല എന്നും പരാതി ഉണ്ട് "
(അങ്ങനെ എന്റെ പത്തു രൂപ പോയി 

Wednesday, November 13, 2013

16

പതിനാറു വയസ്സിനോട് എനികിപ്പോൾ ഭയങ്കര ഭ്രമം ആണ് ...വീണ്ടും തിരിച്ചു കിട്ടാൻ ഞാൻ ആഗ്രഹിക്കുന്ന വയസ്സ് .ഇന്നത്തെ കാലഘട്ടത്തിലെ പതിനാറിനെ കുറിച്ചാണ് പറയുന്നത് ... നിന്നെ കണ്ടാൽ പ്രായം തോനില്ല എന്ന് ഒക്കെ മറ്റുള്ളവര പറയുന്നത് കേള്ക്കാൻ വല്ലാത്ത സുഖം ആണ് ..എന്നാലും എന്റെ ശരീരത്തിന്റെ വണ്ണം ആണ് പ്രായം പലപ്പോഴും കുറച്ചു കാണിക്കാൻ വിഘാതം ആയി നില്ക്കുന്നത് ...ഒരിക്കൽ ഒരു പെണ് സുഹ്ര്തിനോട് എന്റെ മറ്റൊരു സുഹ്രത്തായ ഒരു ചേച്ചി "അറിഞ്ഞോ രാഹുൽ അച്ഛൻ ആയി "എന്ന് പറഞ്ഞപ്പോൾ ആ പെണ്ണ് പറഞ്ഞത് ഇപ്പോഴും ഒരു സ്വകാര്യ സന്തോഷത്തോടെ ഞാൻ ഓര്ക്കാറുണ്ട് "രാഹുൽ കല്യാണം കഴിച്ചതാണോ?ഞാൻ കൊച്ചു പയ്യന് എന്നല്ലേ വിചാരിച്ചത് "
സ്വഭാവവും ഏറെ കുറെ അങ്ങനെ ഒക്കെ തന്നെയാണ്
ശരീരത്തിന്റെ വലുപ്പം ഞാൻ പലപ്പോഴും എന്റെ സ്വഭാവം കൊണ്ട് ആണ് മൈന്റൈൻ ചെയുന്നത് ...ഒരു ടപ്പാം കുത്ത് കേട്ടാൽ ഡാൻസ് ചെയുക ,ഏറ്റവും പുതിയ പട്ടു കേള്ക്കുക ,കഴിവതും ചെറുപ്പക്കാരുമായി സംസാരിക്കുക ഇത് ഒക്കെ ആണ് താല്പര്യം ..

ഇപ്പോൾ കഴിവതും ടി ഷർട്ടും ജീനസ് ഉമാണ് ഇഷ്ട്ടവേഷം...ഭാര്യയുടെ ചേച്ചിയുടെ മോൾ പ്ലസ്‌ വണ്ണിനാണ് പഠിക്കുന്നത് ...വല്ലപ്പോഴും കാണുമ്പോഴൊക്കെ എന്നോട് സംസാരിക്കുന്നതു പുതിയ പാട്ടുകളെ കുറിച്ചും സ്കൂളിലെ പുതിയ ട്രെൻഡ്കളെ കുറിച്ചുമാണ് ...അത് ഒക്കെ സംസാരിക്കാൻ പറ്റിയ ആള് ഞാൻ ആണ് എന്നത് കൊണ്ടാണ് ...അടുത്ത കാലത്ത് കുടുംബ ഫോട്ടോ എടുത്തപ്പോഴും ഒരു സ്കൂൾ uniform പോലെ ഒരു ഡ്രസ്സ്‌ ആണ് ഞാൻ ഇട്ടതും ...

അങ്ങനെ പതിനാറു വയസ്സിനോട് അടങ്ങാത്ത അഭിനിവേശവുമായി കഴിയുകയായിരുന്നു .നാല് ദിവസ്സം മുന്പാണ് ,വഴുതയ്കാട്‌ ബസ്‌ കാത്തു നില്ക്കുകയായിരുന്നു ..സ്കൂൾ വിട്ട സമയം .വിദ്യാധിരാജ സ്കൂളിലെ പ്ലസ്‌ വണ്ണിനു പഠിക്കുന്ന ആണ്‍ കുട്ടികൾ ബസ്‌ സ്റ്റോപ്പിൽ അരുമാതികുകയാണ് ...തമാശയും ബഹളവും ...അത് ഒക്കെ ശ്രദ്ധിച്ചു ഞാൻ നില്കുകയായിരുന്നു .. അത് ഒക്കെ കണ്ടപ്പോൾ എനിക്കും പതിനാറു വയസ്സാണ് എന്ന് മനസ്സില് ഞാൻ സങ്കല്പ്പിച്ചു ...കുറെ നിന്നിട്ടും ബസ്‌ വരാത്തപ്പോൾ അക്കൂട്ടത്തിൽ ഒരു പയ്യനോട് ഞാൻ ചോദിച്ചു
"ഇപ്പോൾ ഇത് വഴി ബസ്‌ ഉണ്ടോ ?"
എന്നെ ഞെട്ടിച്ചു കൊണ്ട് അവൻ പറഞ്ഞു
"അറിഞ്ഞൂടാ മാമാ"