Saturday, April 29, 2017

അൽനിമ


അവസരം മുതലാക്കി ഞാൻ പബ്ലിസിറ്റി അടിച്ചെടുക്കുകയാണെന്ന് പറയരുത്... പറഞ്ഞാലും കുഴപ്പം ഇല്ല... മന്ത്രിയുടെ വിവാദ ഓഡിയോ വാർത്തയെ തുടർന്ന് ആ ചാനലിൽ തുടരാൻ ധാർമ്മികത അനുവദിക്കാത്തതിന്റെ പേരിൽ രാജി വച്ച എന്റെ സുഹൃത്ത് അൽനിമയെ കുറിച്ചാണ്... ജോലിയിൽ മാത്രം അല്ല സൗഹൃദങ്ങളിലും അവൾ 100 % sincere ആണ് എന്നെനിക്കറിയാം... അവൾ അറിയപ്പെടുന്ന കമ്യൂണിസ്റ്റ് കുടുംബത്തിലെ അംഗമാണ്, പത്രപ്രവർത്തനത്തിൽ റാങ്ക് ജേതാവാണ്... അതിന്റെ എല്ലാം സ്വാധീനം അവളുടെ ലിബറൽ നിലപാടുകളിൽ എപ്പോഴും ഉണ്ട്... ഞങ്ങളുടെ സൗഹൃദം പോലും പലരും പലപ്പോഴും തെറ്റിദ്ധരിക്കുകയും അതിൽ അസഹിഷ്ണുത പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്,,, അപ്പോഴൊക്കെ എന്നെ പോലും ഞെട്ടിച്ചു കൊണ്ട് അസഹിഷ്ണുത പ്രകടിപ്പിച്ചവരോടുള്ള സൗഹൃദം അവൾ ഉപേക്ഷിച്ച് എന്റെ കൂടെ അവൾ നിന്നിട്ടുണ്ട്. കഴിഞ്ഞ film festival മുതൽ എന്റെ ഭാര്യയുടെയും അടുത്ത സുഹൃത്താണവൾ... (ക്ലീഷേ ഡയലോഗല്ല... സത്യം ആണ് ).
എന്റെ സ്വഭാവം വെച്ച് സുഹൃത്തുക്കൾ എനിക്ക് അധികകാലം വാഴാറില്ല... അതു കൊണ്ട് തന്നെ ഇനി എന്നന്നേക്കുമായി നമ്മൾ പിണങ്ങിയാലും എന്റെ ഏറ്റവും അടുത്ത അഞ്ച് സുഹൃത്തുക്കളിൽ ഒരാൾ നീ ആയിരിക്കും... നിന്റെ ഈ ധൈര്യവും ധാർമ്മികതയും എന്നും കൂടെ ഉണ്ടാകട്ടെ... My dear ജുജ്ജു....

ഭീമൻ,

എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം നോവൽ മോഹൻലാലിനെ നായകനാക്കി സിനിമയാകുന്നു എന്ന വാർത്ത അത്യന്തം സന്തോഷം തരുന്നു... ദൈവികതയും അമാനുഷികതയും നിറച്ചു നാം കേട്ട മഹാഭാരതകഥയിൽ നിന്ന് വ്യത്യസ്തമായി ജീവിതത്തിൽ ജയിക്കുകയും തോൽക്കുകയും ഒറ്റപ്പെടുകയും ചെയ്യുന്ന വെറും മനുഷ്യരായ കഥാപാത്രങ്ങളായി പാണ്ഡവരും കൗരവരും വരുന്നത് നമ്മുടെ ചിന്താഗതികളെ തന്നെ മാറ്റിമറിക്കും... വായു പുത്രനെന്ന് വിശ്വസിച്ചു നടന്ന ഭീമൻ, തന്റെ അമ്മ കുന്തിയുടെ ശക്തനായ മകൻ വേണമെന്ന ആഗ്രഹ സാക്ഷാത്കാരത്തിനായികാട്ടിൽ നിന്നും ചങ്ങല അഴിച്ചു വന്ന കാട്ടാളനെ തന്റെ അമ്മ പ്രാപിച്ചതിൽ ജനിച്ചവനാണ് താനെന്ന് മനസിലാക്കുന്നിടത്ത് തന്റെ അഹങ്കാരം അവസാനിപ്പിക്കുകയാണ് രണ്ടാമൂഴത്തിൽ....
അഞ്ചു ഭർത്താക്കൻമാരിൽ ഒരുവനാണ് താനെങ്കിലും തന്നെ കുറച്ച് നേരത്തേക്ക് ഒഴിവാക്കാനായി കാട്ടിലേക്ക് കല്യാണസൗഗന്ധികം കൊണ്ടുവരാൻ അയക്കുന്ന ദ്രൗപതി, അവസാനം ആ പൂക്കൾ ഒന്നു മണപ്പിച്ചു പോലും നോക്കാതെ വഴിയിൽ ഉപേക്ഷിച്ചത് നിർവികാരതയോടെ കാണേണ്ടി വന്ന ഭീമന്റെ നിശബ്ദമായ തേങ്ങൽ കേൾക്കാം രണ്ടാമൂഴത്തിൽ....
ത്രേദാ യുഗത്തിൽ ജീവിച്ചിരുന്ന ഹനുമാനെ വഴിയിൽ വെച്ച് താൻ കണ്ടെന്ന കൊട്ടാരത്തിലെ സ്ത്രീകൾ ഉണ്ടാക്കിയ വീരകഥ കേട്ടു ചിരിക്കാൻ തോന്നിയ ഭീമനെ കാണാം രണ്ടാമൂഴത്തിൽ...
കേവലം ചെറിയൊരു നാട്ടുപ്രദേശത്തെ രാജാവായ, പിന്നോക്ക ജാതിക്കാരനായ കൂർമ്മ ബുദ്ധിയിൽ ആരെയും വീഴ്ത്തുന്ന കൃഷ്ണൻ എന്ന സാധാരണ മനുഷ്യനെ കാണാം രണ്ടാമൂഴത്തിൽ...
തീർച്ചയായും വളരെ പ്രതീക്ഷയാണ്
ദൂരദർശനിലെ മഹാഭാരതം സീരിയലിലെ പോലെ അമാനുഷികത നിറഞ്ഞ കഥാപാത്രങ്ങളുടെ കൂട്ടില്ലാതെ മോഹൻലാലിനെ സാധാരണ മനുഷ്യനായ ഭീമനായി ബിഗ് സ്ക്രീനിൽ കാണാൻ....
കാത്തിരിക്കുന്നു.....

മോഹൻലാലിന്റെ മുഖം ഹിന്ദി സിനിമക്ക് മാച്ച് ആകില്ല"

ബോളിവുഡ് നടൻ KRK യുടെ മോഹൻലാലിനെ കുറിച്ചുള്ള ട്വീറ്റ് വൻ ചർച്ച ആയി കൊണ്ടിരിക്കുകയാണ്... മോഹൻലാലിനെ കണ്ടാൽ ഛോട്ടാ ഭീമിനെ പോലെയാണിരിക്കുന്നത് എന്നും ഇദ്ദേഹം എങ്ങനെ മഹാഭാരതം എന്ന ചിത്രത്തിൽ ഭീമനാകും "എന്നു മാണ് കെ ആർ കെ യുടെ ചോദ്യം "
കെ ആർക്കെ യുടെ ട്വിറ്റർ അക്കൗണ്ടിൽ തെറി അഭിഷേകം നടത്തിയും അക്കൗണ്ട് പൂട്ടിച്ചുമാണ് മലയാളികൾ മറുപടി കൊടുക്കുന്നത്...
താരങ്ങൾ ട്വിറ്റർ യുദ്ധങ്ങളിൽ ഏർപ്പെടുന്നത് ഇതാദ്യം അല്ല... തലൈവാ സിനിമയുടെ റിലീസ് സമയത്ത് പ്രശസ്ത നടൻ പ്രേംജി അമരനും വിജയ് ഫാൻസും തമ്മിൽ പൊരിഞ്ഞ പോര് ട്വിറ്ററിൽ നടന്നിട്ടുണ്ട്... വിജയ്തന്റെ അടുത്ത സുഹൃത്തിയിട്ടു പോലും പ്രേംജി അമരൻ വിട്ടു കൊടുത്തില്ല... ട്രോളും കമന്റ്സും കൊണ്ട് പ്രേംജി കടുത്ത പോരാട്ടം ആണ് നടത്തിയത്... വർഷങ്ങൾക്ക് ശേഷം പ്രേംജിയും വിജയും വീണ്ടും സുഹൃത്തുക്കളാവുകയും ചെയ്തു....
ഇനി മോഹൻലാലിന്റെ ശാരീരിക പ്രത്യേകതകളെ കുറിച്ചുള്ള പരാമർശമാണ് പ്രശ്നം എങ്കിൽ തന്നെ, ഇത് ഇത്തരത്തിലുള്ള ആദ്യ പരാമർശവും അല്ല.... 1992 ൽ മമ്മൂട്ടിയെ നായകനാക്കി ധർത്തി പുത്ര എന്ന ഹിന്ദിചിത്രം സംവിധാനം ചെയ്ത സമയത്ത് ബോളിവുഡ് സംവിധായകനായ ഇക്ബൽ ദുറാനിയോട് "എന്ത് കൊണ്ട് മോഹൻലാലിനെ നായകനാക്കിയില്ല?" എന്നു ചോദിച്ചപ്പോൾ സംവിധായകൻ ഇക്ബൽ ദുറാനി പറഞ്ഞത് "മോഹൻലാലിന്റെ മുഖം ഹിന്ദി സിനിമക്ക് മാച്ച് ആകില്ല" എന്നാണ്....
അന്ന് സോഷ്യൽ മീഡിയ ഇല്ലാതിരുന്നത് കൊണ്ട് മലയാളി ആരാധകർ പ്രതികരിച്ചതും ഇല്ല...
ദിലീപ് ചിത്രങ്ങൾ കന്നഡയിൽ റീമേക്ക് ചെയുമ്പോൾ നായകനായി അഭിനയിക്കുന്ന ജഗ്ഗേ ഷിനെ കളിയാക്കി "കന്നടയിലെ ബോർഡിഗാർഡിനെ കണ്ടോ" എന്നു കളിയാക്കിയും നരസിംഹത്തിന്റെ തെലുങ്ക് റീമേക്കിൽ അഭിനയിച്ച മോഹൻ ബാബുവിനെ അപഹസിച്ചും പ്രേമത്തിന്റെ തെലുങ്കു പതിപ്പിൽ അഭിനയിച്ച നാഗചൈതന്യയെ പരിഹസിച്ചുംസന്തോഷം കണ്ടെത്തിയ അതേ മലയാളികൾ തന്നെയാണ് മോഹൻലാലിനെ അപഹസിച്ചു എന്ന പേരിൽ മുറവിളി കൂട്ടുന്നത് എന്നതാണ് സത്യം..

ഒരു ഫേസ് ബുക്ക് ഉപദേശിയുടെ കേസ് ഡയറി

ജീവിതത്തിൽ പല പ്രതിസന്ധി ഘട്ടത്തിലും നിർണ്ണായകമായി തീരുമാനം എടുക്കാൻ കഴിയാതെ പകച്ചു നിന്നിട്ടുള്ള ഒരു സാധാരണ മനുഷ്യനാണ് ഞാൻ... പക്ഷേ സോഷ്യൽ മീഡിയയിൽ പല സാമൂഹിക വിഷയങ്ങളെ കുറിച്ചും പ്രതികരിക്കുന്നത് കൊണ്ട് ഞാനെന്തോ സംഭവം ആണെന്നും മികച്ച ഒരു ബൗദ്ധിക ഉപദേഷ്ടാവ് ആണെന്നും പലരും ചിന്തിച്ചു വച്ചിട്ടുണ്ട് എന്നെനിക്ക് തോന്നിയിട്ടുണ്ട്... അത് കൊണ്ട് തന്നെ ഫേസ്ബുക്ക് സുഹൃത്തുക്കൾക്ക് വേണ്ടി എനിക്ക് ഇടപ്പെടേണ്ടി വന്ന വിഷയങ്ങൾ നിരവധിയാണ്... ( തള്ള് അല്ല സത്യം)
1. നാല് വർഷം മുൻപാണ്, ഒരു പെൺകുട്ടിയുടെ മെസേജ് വന്നു... "രാഹുലേട്ടാ... ഫാനിൽ മുണ്ട് കെട്ടി വച്ചിരിക്കുകയാണ്... ജീവിക്കണോ വേണ്ടയോ "
ഉയർന്ന ജോലിയും വിദ്യാഭ്യാസവും ഉള്ള അതിസുന്ദരി ആയ
ആ പെൺകുട്ടിയുടെ പ്രശ്നം ഇതായിരുന്നു... അമ്മായി അമ്മ പോരുമായി ബന്ധപ്പെട്ടു ഭർത്താവിനോട് വഴക്കുണ്ടാക്കിയപ്പോൾ അപ്പോഴത്തെ ദേഷ്യത്തിന് താലി സ്വയം പൊട്ടിച്ചെറിഞ്ഞു... എറിഞ്ഞതിന് ശേഷമാണ് പുള്ളിക്കാരിക്ക്കുറ്റബോധം ഉണ്ടായത്... അങ്ങനെ ഉണ്ടായ ഡിപ്രഷൻ ആണ്... ഞാൻ സമാധാനിപ്പിച്ചു " ഇതൊന്നും കാര്യമാക്കണ്ട, താലി എല്ലാം ഒരു സങ്കല്പം ആണ്... സ്വന്തം താലി പല ആവശ്യങ്ങൾക്കും പണയം വച്ചും വിറ്റും, വഴിയിൽ കളഞ്ഞുമൊക്കെ ജീവിക്കുന്ന സ്ത്രീകൾ ഡൂപ്ലിക്കേറ്റ് താലി ഇട്ട് സന്തോഷമായി ജീവിക്കുന്നില്ലേ, നീ അപ്പോഴത്തെ ദേഷ്യത്തിന് ചെയ്തതല്ലേ... മനസിൽ അയാൾ ഇപ്പോഴും ഭർത്താവ് തന്നെയല്ലേ..."
വർഷങ്ങൾക്ക് ശേഷം ഇപ്പോഴും ആ പെൺകുട്ടി സന്തോഷമായി ഭർത്താവിനോടൊപ്പം ജീവിക്കുന്നതായാണ് അറിഞ്ഞത്...
2. ഒരിക്കൽ ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞു
"ഡാ ഞാൻ വരുന്ന വഴിക്ക് കുറച്ച് ചെറുക്കൻമാർ എന്നെ നോക്കി എപ്പോഴും ചിരിക്കുന്നു... എനിക്ക് വല്ലാത്ത ടെൻഷൻ... ഞാൻ പോയി ചോദിക്കട്ടെ? എന്തിനാണ് ചിരിക്കുന്നത് എന്ന്.. "
ഞാൻ ചോദിച്ചു "അതിനെന്തിനാണ് ടെൻഷൻ?"
അവർ പറഞ്ഞു "എന്റെ വല്ല ക്ലിപ്പും ഇറങ്ങിയോ എന്നൊരു സംശയം "
" മൊബൈൽ ക്ലിപ്പ് വരാൻ നിങ്ങൾ ആരോടെങ്കിലും സഹകരിച്ചിട്ടുണ്ടോ?"
എന്റെ ആ ചോദ്യത്തിന് അവരുടെ മറുപടി ഇതായിരുന്നു...
"എയ്... അതൊന്നുമില്ല... ഇനി വല്ല മോർഫിങ്ങോ മറ്റോ...."
ഞാൻ പറഞ്ഞു... "നിങ്ങൾ വെറുതെ ടെൻഷൻ അടിക്കണ്ട... ഒരു വിധം എല്ലാ പോൺ സൈറ്റും കാണുന്ന ഒരാളാണ് ഞാൻ... അങ്ങനെ വരാൻ ഒരു സാധ്യതയും ഇല്ല... ഇനി ഉണ്ടായാൽ ഞാൻ അറിയിക്കാം "
ഫോൺ വെച്ച് കഴിഞ്ഞ ശേഷം എന്നോട് ഉപദേശം ചോദിച്ച സ്ത്രീ ഒരു അഭിഭാഷകയാണ് എന്ന് ഓർത്തപ്പോൾ തോന്നിയത് അത്ഭുതമാണോ അഭിമാനമാണോ എന്നറിയില്ല..
3. കഴിഞ്ഞ വർഷം ആണ്, ഒരു സ്ത്രീയെ ഫേസ് ബുക്കിൽ പരിചയപ്പെട്ടത്... ഒരിക്കൽ അവർ വിളിക്കുന്നു, നേരിട്ട് കാണണം എന്ന്... അന്ന് അവരെ പരിചയപ്പെട്ടിട്ട് രണ്ടാഴ്ച ആയിട്ടേ ഉള്ളു...
ഞാൻ ഒരു വൈകും നേരം വണ്ടി എടുത്തു അവരുടെ വീട്ടിൽ ചെന്നു... അവരുടെ പ്രശ്നം കുറച്ച് സങ്കീർണ്ണമായിരുന്നു...
ആദ്യവിവാഹത്തിലെ പൊരുത്തകേടുകൾക്കിടയിൽ മറ്റൊരു ബന്ധം ഉണ്ടാവുകയും, ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ഒരുമിച്ച് ജീവിക്കാൻ അവർ തീരുമാനിക്കുകയും ഒപ്പം ചില സാമ്പത്തിക ഇടപാടുകൾ നടത്തുകയും ചെയ്തിരുന്നു... പക്ഷേ ആ ബന്ധത്തിലും പ്രശ്നങ്ങൾ ഉണ്ടായി... രണ്ടാം ബന്ധത്തിലെ വ്യക്തി ദിവസവും അവരെ ഫോണിൽ വിളിച്ചു നിന്നെ ഇത്ര ദിവസത്തിനകം കൊല്ലും എന്ന് നിരന്തരം ഭീഷണിപ്പെടുത്തുന്നു.. ഇതിനൊരു പരിഹാരമാണ് അവർ ചോദിച്ചത്...
ഞാൻ എന്റെ സുഹൃത്തായ സാമൂഹിക പ്രവർത്തക വഴി ആ കോൾ റെക്കോർഡ് അടക്കം വെച്ച് പോലീസിന്റെ ഉന്നത തലത്തിൽ പരാതിപ്പെടുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തു... പക്ഷേ അതിന് ചിലർ എന്നോട് പകരം വീട്ടിയത് ഞാനും അവരും കൂടിയുള്ള ഫോട്ടോ വെച്ച് അശ്ശീല കമന്റുകൾ വെച്ചുള്ള ഫേസ്ബുക്ക് ആക്രമണംകൊണ്ടാണ്...
അന്ന് അവൾ വിളിച്ചു
" രാഹുലേട്ടന് എന്നോട് ദേഷ്യം ഉണ്ടോ... ഞാൻ കാരണം അല്ലേ ഇങ്ങനെ സംഭവിച്ചത്..."
അന്ന് ഞാൻ പറഞ്ഞു "എനിക്കൊരു പ്രശ്നവും ഇല്ല... നിന്റെ ജീവൻ രക്ഷിക്കണം എന്നു മാത്രമേ ഞാൻ ചിന്തിച്ചിട്ടുള്ളു... "
4. ഫേസ്ബുക്കിൽ വളരെ അറിയപ്പെടുന്ന ഒരു ബുദ്ധിജീവി സ്ത്രീ വിളിച്ചത് അവരുടെ കൂട്ടുകാരിക്ക് വേണ്ടിയാണ്... വിവാഹേതരബന്ധം തന്നെയാണ് വിഷയം... ആ സ്ത്രീയെക്കാളും പ്രായം കുറഞ്ഞ വ്യക്തിയുമായുള്ള ശാരീരിക ബന്ധത്തിന് ശേഷം ആ സ്ത്രീയുടെ നഗ്നചിത്രം കാണിച്ച് അവൻ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ വാങ്ങുകയും ഭീഷണി തുടരുകയും ചെയ്യുന്നുവത്രേ...
ആരും അറിയാതെ അവനെ ക്ലിപ് ഇടാൻ ഉള്ള ഓപ്പറേഷൻ ഞാൻ നിർദ്ദേശിച്ചു... കൂടാതെ ഒരു മുൻകരുതലും ഉപദേശിച്ചു...
" ഇത്തരം അവസരങ്ങളിൽ കൂടെ ഉള്ളപുരുഷന്റെ നഗ്നഫോട്ടോ കൂടി സത്രീഎടുത്തു സൂക്ഷിക്കണം. അവൻ ഇങ്ങോട്ട് ഭീഷണിപ്പെടുത്തിയാൽ തിരിച്ച് അവനെയും ഭീഷണിപ്പെടുത്താമല്ലോ.. "
ഇങ്ങനെ എഴുതാൻ തുടങ്ങിയാൽ എഴുതി കൊണ്ടേ ഇരിക്കാം... എന്തായാലും ഒരു ഫേസ് ബുക്ക് ഉപദേശിയുടെ കേസ് ഡയറി എന്ന പേരിൽ ഒരു പുസ്തകം എഴുതേണ്ട കാര്യത്തെ കുറിച്ച് ഗൗരവമായി ആലോചിക്കേണ്ടിയിരിക്കുന്നു...
(തുടരും)