Wednesday, September 25, 2013

ഈ മോൾ വിളിയിലെ മനശാസ്ത്രംമണൽ മാഫിയ്ക്ക് എതിരെ പോരാടുന്ന ജസ്സീര അബ്ദുല്ലക്കുട്ടിക്കു എഴുതി,മാതൃഭൂമി വാരിക പ്രസിദ്ധീകരിച്ച കത്തിലെ പ്രസക്ത ഭാഗമാണിത് ....എന്താണ് ഈ മോൾ വിളിയിലെ മനശാസ്ത്രം ?സ്ത്രീക്ക് മേലുള്ള പുരുഷന്റെ ആധിപത്യം സൂചിപ്പിക്കാൻ ആണോ ഈ വിളി?അപ്പോൾ സ്ത്രീ പുരുഷനെ മോനെ എന്ന് വിളിക്കുമ്പോൾ ഉണ്ടാകുന്ന വ്യത്യാസം എന്താണ്?
തികച്ചും എന്റെ വ്യക്തി പരമായ ചില നിരീക്ഷണങ്ങൾ മാത്രം ആണ് സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നത് ...രാഷ്ട്രീയവുമായി ഒരു ബന്ധവും ഇല്ല .

അച്ഛന്റെ നാട് കോട്ടയം ആണ് എങ്കിലും തിരുവനന്ത പുരതു ജനിച്ചു വളർന്ന ഞാൻ ഈ മോൾ വിളി ആദ്യം കേള്ക്കുന്നത് പണ്ട് എന്റെ ചേച്ചിയെ അമ്മയും അച്ചനും വിളിക്കുന്നത്‌ ആണ്...ചെറു പ്രായത്തിൽ ആ വിളിയുടെ അർഥം അറിയാതെ ഞാനും കുറച്ചു നാൾ ചേച്ചിയെ മോൾ എന്ന് വിളിച്ചത് നേരിയ ഓര്മ്മ ഉണ്ട് ...കൌമാരം ഒക്കെ കഴിഞ്ഞ കാലഘട്ടത്തിൽ ഞാനും അടുപ്പമുള്ള ഇളയ പെണ്‍കുട്ടികളെ മോളെ എന്ന് വിളിച്ചിരുന്നത്‌ ചിലപ്പോൾ വടക്കുള്ള ബന്ധുക്കളുടെ സ്വാധീനം കൊണ്ട് ആയിരിക്കാം ...തിരുവനന്ത പുറം കാരി ആയ ഒരു പെണ് കുട്ടി എന്നോട് ചോടിചിടുണ്ട് "ഞാൻ ചേട്ടന്റെ മോൾ ആണോ ?"എന്ന് ..(അന്ന് ഈ മോൾ വിളി തിരുവന്നതപുരത്ത് പുതിയ സംഭവം ആയിരുന്നു ...ഐഡിയ സ്റ്റാർ സിങ്ങർ പരിപാടിയിലെ വിധികര്താക്കളുടെ അഭിസംബോധനകൾ ഒന്നും ആക്കാലത്ത്‌ ഇല്ലായിരുന്നല്ലോ ...)
തിരുവനന്ത പുരതു കാര് "മോനെ" എന്നോ "മോളെ " എന്നോ ഒരാളെ വിളിച്ചാൽ അതിനു മുൻപ് ഒരു" നാമ വിശേഷണം 'കാണും എന്ന് ഒരു തമാശ തന്നെ ഉണ്ട് ...
കുറച്ചു വര്ഷങ്ങള്ക്ക് മുൻപ് എന്നെ കാളും ഇളയഒരു കണ്ണൂര് കാരി പെണ് സുഹ്രത് ഉണ്ടായിരുന്നു ...എന്റെ സ്വഭാവത്തിലെ പ്ലസ്‌ പോയിന്റ്‌ ഉം മൈനസ് പോയിന്റും ആയ "കുട്ടിത്തം "കൊണ്ട് ആയിരിക്കാം അവൾ സംസരികുമ്പോൾ എന്നെ "എടാ മോനെ "എന്ന് ആയിരുന്നു വിളിച്ചിരുന്നത്‌ ...
പിന്നെ ഒരു വര്ഷത്തെ എറണാകുളം ജീവിതത്തിൽ ആണ് ഈ" മോനെ മോളെ" വിളി ഞാൻ കൂടുതൽ കേള്ക്കുന്നത് ...ഒരു കടയിൽ ചെന്നാൽ ,വഴി അരികിൽ നില്ക്കുന്ന ആൾ സമയം ചോദിക്കുമ്പോൾ അങ്ങനെ എല്ലാ സന്ദര്ഭങ്ങളിലും തന്നെകാൾ ഇളയത് എന്ന് തോനുന്നവരെ വിളിക്കുന്നത്‌ മോനെ മോളെ എന്ന് ആണ് എന്ന് ഞാൻ അറിഞ്ഞു ...വല്ലാത്തൊരു അനുഭൂതി ആണ് അത് കേൾക്കുമ്പോൾ തോന്നുക ...ഒരിക്കൽ എന്റെ സുഹ്രത് ഒരു കടയിൽ നിന്ന് ഹാൻസ് എന്ന ലഹരിവസ്തു വാങ്ങി .കടയിൽ ഇരുന്നത് ഒരു ചേച്ചി ആയിരുന്നു .ചേച്ചിയെ ഒന്ന് ചൊടിപ്പിക്കാൻ അവൻ എന്നെ നിര്ബന്ധിച്ചു ..."എടാ ഇത് വെയ്ക്ക് ..നല്ലതാണ് "
ഞാൻ വേണ്ട എന്ന് പറയുന്നു .അവൻ വീണ്ടും നിര്ബ്നധിക്കുന്നു ..അപ്പോഴേക്കും ആ ചേച്ചി എന്നോട് പറഞ്ഞു "മോനെ വേണ്ട..കഴിക്കരുത് "....അന്നും ആ വിളിയുടെ കരുതൽ ഞാൻ അറിഞ്ഞു ...

വര്ഷങ്ങള്ക്ക് ശേഷം ( ഈ അടുത്ത കാലത്ത് ) ഒരു ഫേസ് ബുക്ക്‌ പ്രണയത്തിൽ വീണപ്പോഴും ,ആ പെണ്‍കുട്ടിയെ ഞാൻ വിളിച്ചിരുന്നതും മോളെ എന്ന് ആയിരുന്നു .എന്നെ കാലും ഒന്പത് വയസ്സിനു ഇളയതായിരുന്നു അവൾ...ഫോണ്‍ വിളിക്കുമ്പോൾ പോലും ഞാൻ ഹലോ പറയരില്ലയിരുന്നു ..ഫോണ്‍ എടുത്താൽ ഉടനെ പറയുന്നത് "മോളെ " എന്ന് ആയിരുന്നു ...ആ വിളി അവള്ക്കൊരുപാട് ഇഷ്ട്ടമായിരുന്നു എന്ന് എനിക്ക് അറിയാമായിരുന്നു ..അവസാനം അഭിപ്രയവ്യത്യസങ്ങൽക്കൊടുവിൽ പിരിയേണ്ടി വന്ന സാഹചര്യത്തിൽ എല്ലാ വെറുപ്പും മറന്നു അറിയാതെ ഞാൻ "മോളെ"എന്ന് വിളിച്ചപ്പോൾ അവൾ പറഞ്ഞത് ഇങ്ങനെ ആണ് "ഇനി എനിക്ക് കേള്ക്കരുത് ആ വിളി ...ഇനിയെന്നെ അങ്ങനെ വിളിക്കരുത് "....
അപ്പോൾ ഞാൻ അവളോട്‌ പറഞ്ഞു "ഒരിക്കൽ ഈ വിളി കേള്ക്കാൻ നീ കൊതിക്കും "(അവൾ പിന്നെ വിളിച്ചിട്ടില്ല)

സത്യത്തിൽ ഈ വിളിയിൽ ഉള്ളത് എന്താണ്?പുരുഷാധിപത്യത്തിന് അപ്പുറം ഒരു കരുതലും വല്സ്സല്യവും സ്നേഹവും ഒക്കെ തന്നെ അല്ലെ?....

Sunday, September 22, 2013

ആൾകൂട്ടത്തിൽ ഞങ്ങൾ


റീത്താ മേരി (നോവൽ)
പ്രാർഥനകൾ നിറയുന്ന ഹൃദയത്തിൽ നിന്ന്  ദൈവത്തിലേക്കുള്ള ദൂരം എത്രയാണ് ?പ്രഖ്യാപിത അളവ് കോലുകൾക്കുമപ്പുറം ദുഷ്ക്കരമായൊരു നിര്ണയം ആണോ അത്?

Friday, September 20, 2013

ഓര്മകളും പാട്ടുകളും ...എപ്പോഴക്കയോ കേട്ട പാട്ടുകൾ പലതും എന്റെ ഓർമകളുമായി ബന്ധപെട്ടിരിക്കുന്നു ...വീണ്ടും ആ ഓര്മകളിലേക്ക് പോകാനുള്ള പാളങ്ങൾ ആണ് ചില പാട്ടുകൾ ...എനികിഷ്ട്ടമുള്ള ചില തമിഴ് ഗാനങ്ങൾ ....

1.വെണ്മതി വെണ്മതി (മിന്നലെ)
ഒരു കാമുകന്റെ നിരാശ മുഴുവനും നിറഞ്ഞിരിക്കുന്ന പാട്ട്...ഈ പാട്ടുമായി ബന്ധപെട്ടു കുറെ ഓർമ്മകൾ ഉണ്ട് ...വിവാഹം ഉറപ്പിച്ച ശേഷം പ്രതിശ്രുത വധു വിനു ഞാൻ ഫോണ്‍ ഇൽ പാടികൊടുത്ത പാട്ട് ...സുഹ്ര്തുക്കളുടെ ഇടയില നിൽക്കുമ്പോൾ വെറുതെ മൂളുന്ന പാട്ട് ..പ്രത്യേകിച്ച് അനു പല്ലവി
"ജന്നലിൻ ഒളി വന്ധു വിഴുന്തത് മിന്നലിൽ ഒളി അതിൽ തെരിന്ച്ചത് അഴക്‌ ദേവതൈ അതിസയ മുഗമെ ...."
2.കരികാല കല പോല (വേട്ടക്കാരൻ)
വിവാഹം കഴിഞ്ഞ കാലഘട്ടത്തിൽ എന്റെ റിംഗ് ടോണ്‍ ആയിരുന്നു ...ഇപ്പോഴും ആ പാട്ട് കേൾക്കുമ്പോൾ കല്യാണ നാളുകൾ ആണ് ഓര്മ വരുന്നത് ...
3.മൂന്ഗിൽ തോട്ടം മൂലിക വാസം (കടൽ)
ഫേസ് ബുക്കിലെ പ്രണയം തുടങ്ങിയ സമയത്ത് ഇറങ്ങിയ പാട്ട്...പാതി രാത്രി ഈ പാട്ടിനെ കുറിച്ച് കാമുകിയോട് കുറെ സംസാരിച്ചതും പാടിയതും എല്ലാം ഇപ്പോഴും ഓര്മ്മവരും ...
4.അന്പേ അന്പേ കൊല്ലാതെ (ജീൻസ്)
1998 ഇൽ ഇറങ്ങിയ പാട്ട് ആണ് എങ്കിലും എന്റെ മനസ്സിൽ തട്ടിയത് ഈ അടുത്ത കാലത്ത് ആണ് ...
പ്രത്യേകിച്ച് ഈ വരികൾ
"അഴകിയ നിലവില ഒക്സിജെൻ നിറപ്പി അങ്കെ ഉണക്കൊരു വീട് സെയ് വെൻ
ഉൻ ഉയിര് കാക്ക എന ഉയിര് കൊണ്ട് ഉയിരിക്കു ഉയിരാൽ ഉറയിടുവെൻ "
കാമുകന്റെ വാഗ്ദാനങ്ങൾ വളരെ ലളിതമായ വരികളില ആണ് വൈരമുത്തു എഴുതിയിര്ക്കുന്നത് "ചന്ദ്രനിൽ ഒക്സിജെൻ നിറച്ചു അവിടെ പ്രണയിനിക്ക് വേണ്ടി വീടൊരുക്കും എന്ന് പറയുന്നത് തികച്ചും ശാസ്ത്രീയമായ ഭാവന ആണ് .പക്ഷെ അടുത്ത വരികളിൽ കാമുകി വിയർക്കുമ്പോൾ നക്ഷത്രം കൊണ്ട് ഞാൻ തുടയ്ക്കും എന്ന് പറയുമ്പോൾ വീണ്ടും കവി ഭാവന കാല്പനികതയിലേക്ക് പോവുകയാണ് ...
5.പെയ്കളെ നന്ബാതെ പിഞ്ചിലെ വെന്ബാതെ (മഹാ നദി )
ഞാൻ ഒന്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറങ്ങിയ പാട്ട് ആണ് ..കമൽഹാസൻ പാടിയതിൽ എനികേറ്റവും ഇഷ്ട്ടപെട്ട പാട്ട്...സ്കൂള ജീവിതത്തിന്റെ ആ കാലഘട്ടം ഒര്മാവരുന്ന പാട്ട് ...
6.പച്ചമല പൂവ് (കിഴക്ക് വാസൽ )
പണ്ട് ദൂരദർശനിൽ തിരൈ മലര് എന്ന പരിപാടിയിൽ സ്ഥിരം കേള്പ്പികുന്ന പാട്ട് ...അന്ന് ഒക്കെ തമിഴ് പാട്ട് കേള്ക്കണം എങ്കിൽ ആഴ്ചയിൽ ഒരിക്കലെ പറ്റൂ ..ഇതും സ്കൂൾ ജീവിതം ഒര്മിപ്പികുന്ന പാട്ട് ആണ്...
7.അന്തിവരും നേരം (മുന്താണി മുടിച്ചു)

എനിക്ക് മൂന്ന് വയസ്സുള്ളപ്പോൾ ഇറങ്ങിയ സിനിമ ...ഭാഗ്യരാജ് തപസു ഇരിക്കുന്ന പടമുള്ള ഓഡിയോ കാസ്സെറ്റ്‌ ന്റെ കവർ ഇപ്പോഴും ഒര്മയുണ്ട് ..ഈ സിനിമ തീറ്റ്രൈൽ കാണാൻ പോയതും നേരിയ ഓർമയിൽ ഉണ്ട് ...