Friday, February 25, 2011

രതി നിര്‍ വേദ സംസ്ക്കാരം രൂപമെടുക്കുമ്പോള്‍....രതി നിര്‍വേദം എന്നാ പദ്മരാജന്‍ ഭരതന്‍ ടീം ന്റെ അനശ്വര ചിത്രം remakeചെയ്യുന്നു എന്നാ വാര്‍ത്ത‍ വന്നപ്പോള്‍ തന്നെ അതിനു ഇത്രയും ജനശ്രദ്ധകിട്ടിയത് എങ്ങനെ ആണ്?മലയാളിയുടെ മനസ്സില്‍ ഇപ്പോളും ഇത്തരം ഇക്കിളിവികാരങ്ങള്‍ ഉറങ്ങി കിടക്കുന്നു എന്നുള്ളത് കൊണ്ട് തന്നെ,പ്രായത്തില്‍ഇളയ ഒരു ആണ്‍കുട്ടിക്ക് തന്നെ ക്കള്‍ പ്രായം കൂടിയ ഒരു സ്ത്രീയോട്(ആസ്ത്രീ ബന്ധു കൂടെ ആണ്)തോനുന്ന ലൈന്കിക വികാരം ആണ് ചിത്രത്തിലെ തീം.കൌമാര പ്രായത്തില്‍ ഇങ്ങനെ ഒരു ഫാന്റസി എല്ലപെരിലും തോന്നാറുണ്ട് എന്നത്വാസ്തവം തന്നെ,പക്ഷെ അത് നല്‍ക്കുന്ന സന്ദേശം ആരോഗ്യപരമാണോ എന്ന്ചിന്തികെണ്ടാതാണ്.1953 ഇല ജനിച്ച എന്ന് പറയപെടുന്ന ജയഭാരതിക്ക് ഈ ചിത്രം ഇറങ്ങുമ്പോള്‍ഉള്ള പ്രായം 25 ആണ്,നായകനായ കൃഷ്ണ ചന്ദ്രന് 16 ഉം,സിനിമയിലെ കഥപാത്രങ്ങളുടെ പ്രായ വ്യത്യാസം 4 വയസ്സ് ആണ്,അത് ജയഭാരതി യുടെരതി ചേച്ചിയെന്ന കഥാപാത്രത്തിന്റെ ബാല്യകലസ്മരനകളെ കുറിച്ചുള്ള ഒരുസംഭാഷണത്തില്‍ മനസിലാകുകയും ചെയ്യും.ഇത് remakeചെയ്യുമ്പോള്‍നായകനായി വരുന്ന പയ്യന് കാഴ്ചയില്‍ 20 -22 വയസു തോനിക്കുംനായികയായി അഭിനയിക്കുന്ന ശ്വേത മേനോന് ,അവര്‍ അനശ്വരം എന്നാ ആദ്യചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ഉള്ള പ്രായം 16 എന്ന് കൂട്ടിയാല്‍ തന്നെഇപ്പോള്‍ 35 വയസു പ്രായം വരും.പ്രായത്തില്‍ വളരെ മുതിര്‍ന്ന സ്ത്രീകളെലൈന്കിക വികാരങ്ങള്‍ക്ക് ആയി ഉപയോഗിക്കാന്‍ ഉള്ള പ്രചോദനം നല്കുകയാണോ ഈചിത്രത്തിന്റെ ലക്‌ഷ്യം.ഇന്ത്യന്‍ സിനിമയില്‍ മുതിര്‍ന്ന സ്ത്രീകളോടുള്ളഅഭിനിവേശത്തിന്റെ കഥകള്‍ ഒരു പാട് ഉണ്ട്യിഅട്ടുണ്ട്,അതില്‍ 99 -2000കാലഘട്ടത്തില്‍ ഉണ്ടായ കിന്നാരത്തുമ്പി തരംഗ ചിത്രങ്ങളും ഉള്‍പ്പെടും,ഇരുപതു കാരന് നാല്‍പ്പതു കാരിയോട് തോനുന്ന പ്രണയം ആണ് vk പ്രകാശിന്റെഫ്രീകി ചക്ര എന്നാ ഹിന്ദി ചിത്രം,ഏക്‌ ചോട്ടിസി ലവ് സ്റ്റോറി ,ദില്‍ചാഹതാ ഹായ്,അപൂരവരാഗങ്ങള്‍ ,ഇട നാഴിയില്‍ ഒരു കാലൊച്ച,സുരേഷ്ഉണ്ണിത്താന്റെ ഇര്ശ്യസ്രിങ്കന്‍,mt വാസുദേവന്‍‌ നായരുടെ വേനല്‍കിനാവുകള്‍ എന്ന ചിത്രങ്ങളുടെ പ്രമേയവും മറ്റൊന്നല്ല,രതിനിര്‍വേദം remake നെ കുറിച്ച് ന്യായമായി തോനുന്ന ഒരു കാര്യം ഉണ്ട്.ശ്വേത മേനോന്‍ ഇനി എന്ത് ആണ് ബാകി വെച്ചിരിക്കുനത്?അവരുടെ മറ്റുചിത്രങ്ങള്‍ കണ്ടിട്ടുള്ളവര്‍ക്ക് അത് മനസിലവുകയും ചെയ്യും,തൊണ്ണൂരുകളിലെശ്വേത മേനോന്റെ കാമ സുത്ര പരസ്യം കണ്ടിട്ടുള്ളവര്‍ക്ക് ഇത്തോനിയില്ലെന്കിലെ അത്ഭുദം ഉള്ളു,എങ്കിലും കേരളത്തിലെ പ്രായമായ സ്ത്രീകള്‍ സൂക്ഷിക്കുക

ഓരോ പ്രായക്കാരും അവരുടെ പ്രയക്കരെക്കളും മുതിര്‍ന്ന സ്ത്രീകളെഅഭിനിവേശത്തോടെ കാണുന്ന ഒരു രതിനിര്‍വേദ സംസ്ക്കാരം ഇനി ഉള്ള നാളുകളില്‍രൂപപെട്ടു വളര്‍ച്ച പ്രാപിച്ചേക്കാം...

Tuesday, February 8, 2011

ഒരു ട്രെയിന്‍ യാത്രയുടെ ഓര്‍മ്മകുറിപ്പ്


ട്രയിനിലെ യാത്രക്കാരുടെ സുരക്ഷിതത്തെ കുറിച്ച് ചൂടേറിയ ചര്‍ച്ചകള്‍
നടക്കുന്ന ഒരു സമയം ആണല്ലോ ഇത്.ഈ വാര്‍ത്തകള്‍ വായിക്കുന്ന അവസരത്തില്‍
എന്റെ മനസിലേക്ക് ഓടിയെത്തുന്നത് 5 വര്ഷം മുന്‍പ് ഉള്ള ഒരു ട്രെയിന്‍
യാത്ര ആണ് ...

അന്ന് ഏറണാകുളത്തു നിന്ന് തിരുവനന്തപുറത്തേക്കു ട്രെയിനില്‍ ഞാനും എന്റെ
2 സുഹ്ര്തുക്കളും യാത്ര ചെയ്യുകയായിരുന്നു ...കൂടെ ഉള്ള സുഹ്ര്തുക്കള്‍
കായംകുളത്തും കരുനഗപല്ലിയിലും ഇറങ്ങി ...ട്രെയിനില്‍ സാമാന്യം നല്ല
തിരക്ക് ഉണ്ടായിരുന്നു ...ഇനി ഉള്ള യാത്ര തനിച്ചു ആണല്ലോ എന്ന്
ചിന്തിച്ചു ഇരുന്നപ്പോലാണ് ഞാന്‍ ഇരുന്ന compartment ഇലേക്ക് 4
മനുഷ്യര്‍ കടന്നു വന്നത് ,അവരെ കണ്ടതും ഞാന്‍ ഒന്ന് ഞെട്ടി ,കാരണം
അവരില്‍ രണ്ടു പേരെ വീതം ഓരോ വിലങ്ങില്‍ ബന്ധിച്ചിരുന്നു .ഒപ്പം രണ്ടു
പോലീസെ കാറും ഉണ്ടയിരുന്നു , 2 പേര് ഞാന്‍ ഇരുന്നതിനു തൊട്ടു അടുത്തും
മറ്റു രണ്ടു പേര്‍ എനിക്ക് അഭിമുഖം യും ആണ് ഇരന്നത്‌ ,എല്ലാവരുടെയും
ശ്രദ്ധ അവരിലേക്ക്‌ ആയിരുന്നു,കൊടും കുറ്റവാളിയെ കാണുന്ന പോലെ ഉള്ള
നോട്ടം...ഞാന്‍ അവരെ ശ്രദ്ധിച്ചു, അവര്‍ മറ്റുള്ളവരുടെ നോട്ടം ഒന്നും
ശ്രധിക്കുനില്ല ...എന്റെ അടുത്ത് ഇരുന്ന ചെറുപ്പക്കാരന്‍ എന്നോട്
സ്നേഹത്തോടെ ചോദിച്ചു"എവിടെ ഇറങ്ങുന്നു ?"ഞാന്‍ പറഞ്ഞു തിരുവനന്തപുരം
"..അയാള്‍ ഒരു പുഞ്ചിരിയോടെ ശരി എന്ന് പറഞ്ഞു,അവരില്‍ 3 പേര്‍
ചെറുപ്പക്കാരായിരുന്നു ,ഒരാള്‍ക്ക്‌ മാത്രം 50 വയസിനോട് അടുത്തുള്ള പ്രായം
തോന്നി...ഇവര്‍ ചെയ്തത് എന്ത് കുറ്റം ആയിരിക്കാം,കൊലപാതകികള്‍
ആയിരിക്കുമോ,സ്ത്രീ പീഡന കേസ് ഇലെ പ്രതികള്‍ ആയിരികുമോ ...എന്റെ മനസ്
അവര്‍ക്ക് പിന്നാലെ ആയിരുന്നു...പെട്ടെന്ന് ആയിരുന്നു അതില്‍ പ്രായം ചെന്ന
ആള് അടുത്ത് ഇരുന്ന യാട്രക്കരനോട് ഒരു ചോദ്യം "നിങ്ങള്‍ക്ക് നാറാണത്ത്‌
ഭ്രാന്തനെ അറിയാമോ ?"മറ്റേ ആള് അല്‍പ്പം ഭീതിയോടെ പറഞ്ഞു "ഇല്ല"...പിന്നെ
എന്നെ അത്ഭുദപെടുതികൊണ്ട് പ്രായമായ ജയില്‍ പുള്ളിയുടെ വക ഒരു മിമിക്രി
അരങ്ങേറി....ഒരു സുവിശേഷ പ്രാസന്ഗികന്‍ നാറാണത്ത്‌ ഭ്രാന്തന്റെ കഥ
പറഞ്ഞാല്‍ എങ്ങനെ ഇരിക്കും എന്ന് ആണ് അയാള്‍ ഉദേശിച്ചത്‌ എന്ന് അയാളുടെ
മിമിക്രി കണ്ടപ്പോള്‍ എനിക്ക് തോന്നി
അത് ഇപ്രകാരം ആയിരുന്നു "നാറാണത്ത്‌ ഭ്രാന്തന്‍ എന്നാ ഒരു മനുഷ്യന്‍
ഉണ്ടായിരുന്നു ഹല്ലേലൂയ സ്തോത്രം....അയാളുടെ പ്രധാന ജോലി,ഹല്ലേലൂയ
സ്തോത്രം ,കല്ല്‌ ഉരുട്ടി ഉരുട്ടി മലമുകളിലേക്ക് കൊണ്ട് പോയിട്ട്
ഹല്ലേലൂയ സ്തോത്രം താഴേക്കു ഇടുന്നതായിരുന്നു ,ഹള്ളീലൂയ
സ്തോത്രം...."മിമിക്രി കഴിഞ്ഞതും കൂടെ ഉള്ള ജയില്‍ പുള്ളികള്‍ എല്ലാം
പൊട്ടിച്ചിരിച്ചു കൊണ്ട് അത് ആസ്വദിച്ചു,എനിക്കും ചിരിക്കാതിരിക്കാന്‍
തോന്നിയില്ല .കൂടെ ഉള്ള പോലീസുകാര്‍ അവരോടു സുഹ്ര്തുക്കളോട് എന്നാ പോലെ
ആയിരുന്നു പെരുമാറിയത് ,കുടിക്കാന്‍ ചായയും വടയും ഒകെ വാങ്ങി
കൊടുത്തു...ട്രെയിനില്‍ യാത്ര തുടങ്ങിയതു മുതല്‍ ,എന്നോട് എവിടെ
ഇറങ്ങുന്നു എന്ന് ചോദിച്ച ജയില്‍ പുള്ളി യുടെ ചുണ്ടില്‍ ഒരു പാട്ട്
ഉണ്ടായിരുന്നു,ആ പാട്ട് ഞാന്‍ ആദ്യമായി കേള്‍ക്കുകയാണ് ,വളരെ
അര്‍ത്ഥമുള്ള പാട്ട് ആയിരുന്നു അത്.....
ഇടയ്ക്കു സ്വന്തം പോക്കറ്റ്‌ പരിശോധിച്ച ഒരു യാത്രക്കാരനോട് ഒരു ജയില്‍
പുലി കയര്‍ത്തു"അണ്ണാ ഞങ്ങള്‍ കള്ളന്മാരോ പിടിച്ചു പറിക്കാരോ
അല്ല.നിങ്ങള്‍ പോക്കറ്റ്‌ തപ്പണ്ട:"...ഞാന്‍ ആ അര്‍ത്ഥത്തില്‍ അല്ല
പോക്കറ്റ്‌ തപ്പിയത് എന്ന് അയാള്‍ ക്ഷമാപണം നടത്തി....

മരങ്ങളെയും മലകളെയും പുഴകളെയും ഇലക്ട്രിക്‌ പോസ്റ്കളെയും പിന്നിലാക്കി
കൊണ്ട് ട്രെയിന്‍ പോയികൊന്ടെയിരുന്നു ....യാത്രയിലുടനീളംഉള്ള ഇവരുടെ
കളിയും ചിരിയും പാട്ടുകളും ശ്രദ്ധിച്ചാല്‍ ഒരു വിനോടയട്രക്ക്
പോകുന്നതയിട്ടെ തോന്നു...കൂടെ ഉള്ള ഒരു യാത്ര ക്കാരന്‍ അതില്‍ പ്രായമുള്ള
ജയില്‍ പുള്ളിയെ പരിചയ പെട്ടു"എന്താ കേസ്?"അയല്പറഞ്ഞു "സ്പിരിറ്റ്‌
കടത്തു ആണ്.ഞങ്ങള്‍ വിചാരണക്ക് കോടതിയില്‍ പോയിട്ട് വരുന്നതാണ് "
"എത്ര നാളായി ജയിലില്‍ ആയിട്?2 മാസം ആയി കാണുമോ?"അയാള്‍ പറഞ്ഞു" 2
മാസമോ...3 വര്‍ഷം ആയി അകത്തു ആണ്...കേസ് ഒകെ വാദിച്ചിട്ടു അല്ലെ പുറത്തു വിടു..."
അപ്പോഴാണ് അവര്‍ കള്ളന്മാരോ കൊലപാതകി കളോ അല്ല എന്ന് നെഇക്ക് മനസിലായത്
.സ്പിരിറ്റ്‌ കടത്തിയ ലോറി യിലെ ഒരു ഡ്രൈവര്‍ ഉം മൂന്നു സഹായികളും
ആയിരുന്നു അവര്‍...
ഇടയ്ക്കു അവരില്‍ ഒരാള്‍ക്ക്‌ ബാത്‌റൂമില്‍ പോകാന്‍ ആയി ഒരു പോലീസുകാരന്‍
വിലങ്ങു അഴിച്ചു കൊടുത്തു,ഒറ്റ കയ്യില്‍ വിലങ്ങുമായി ബാത്ത് റൂമിലേക്ക്‌
പോകുമ്പോള്‍ ഒരു സ്ത്രീ അയാളെ ഭീതിയോടെ നോല്‍ക്കുനത് കണ്ടു ,തല ചൊറി
യനായി കയ്യ് ഉയര്‍ത്തും പോലെ വിലങ്ങു മറയ്ക്കാനായി അയാള്‍ ഒരു വിഫല
ശ്രമം നടത്തി....ട്രെയിന്‍ യാത്രയില്‍ കളിയും ചിരിയും ഒക്കെ ആയിരുന്നു എങ്കിലും
ചില്പോഴൊക്കെ അവര്‍ നിര്‍വികാരതയോടെ ഇരിക്കുനതും
കണ്ടു...സൂര്യസ്തമനതിന്റെ വര്‍ണവിസ്മയം ജനാലയിലൂടെ അവര്‍ കണ്കുളിര്‍ക്കെ
കാണുന്നത് ഞാന്‍ ശ്രദ്ധിച്ചു ,അതില്‍ ഒരാള്‍ മറ്റു ഒരാളോട്
പറഞ്ഞു"കലണ്ടറില്‍ കാണുന്ന പടം പോലെ ഉണ്ട് അല്ലെ ആകാശം?"......ഇങ്ങനെ
ഉള്ള പുറംലോക കാഴ്ചകള്‍ അവര്‍ക്ക് അപൂര്‍വ്വം ആയി മാറുകയാണ്‌ എന്ന്
എനിക്ക് തോന്നി ...
ട്രെയിന്‍ പിന്നെയും മുനോട്ടു പാഞ്ഞു ...അപ്പോഴും ഒരു ജയില്‍ പുള്ളിയുടെ
ചുണ്ടില്‍ ആ ഗാനം നിറഞ്ഞു നിന്നു...
ട്രെയിന്‍ തിരുവനതപുരത്ത് എത്താറായി ,കൂട്ടത്തിലെ ലോറി ഡ്രൈവര്‍ എന്നോട്
പേര് ചോദിച്ചു ,ഞാന്‍ പേര് പറഞ്ഞു ,വീട് എവിടെ ?"ഞാന്‍ പറഞ്ഞു
"കുണ്ടാമാണ്ണ്‍ കടവ് "..അയാള്‍ പറഞ്ഞു"ഓ ഞാന്‍ അവിടെ ഒകെ പണിക്കു
വന്നിട്ടുണ്ട് ,മണല്‍ ലോറിയില്‍ "
ഇത് കേട്ടതും പ്രായം ആയ ജയില്‍ പുള്ളി അത്ഭുദതോടെ എന്നോട് ചോദിച്ചു
"കുണ്ടാമന്‍ കടവിലോ നീ ?ഞാന്‍ വട്ടിയൂര്‍കാവ് ആണ്,നിന്നെ കണ്ടപ്പോള്‍
ഞാന്‍ വിചാരിച്ചത് നീ ഏതോ തമിഴന്‍ എന്ന് ആണ് "...കൂടെ ഉള്ള ജയില്‍
പുള്ളികള്‍ അത് കേട്ട് ചിരിച്ചു ,ഞാനും ആ ചിരിയില്‍ പങ്കു
ചേര്‍ന്നു...
ആഡ്രൈവര്‍ എന്നോട് പത്തു രൂപ ചോദിച്ചു ഞാന്‍ 20 കൊടുത്തു,
ഞാന്‍ പൈസ കൊടുക്കുനത് പോലീസുകാര്‍ കണ്ടു ...അവര്‍ ഒന്നും ചോദിച്ചില്ല
.അവര്‍ക്ക് സംശയം അവര്‍ നിര്‍ബന്ദിച്ചു ചോദിച്ചതാണോ എന്നായിരുന്നു എന്ന്
അവരുടെ നോട്ടം കണ്ടപ്പോള്‍ എനിക്ക് തോന്നി...
ട്രെയിനില്‍ നിന് ഇറങ്ങാന്‍ നേരം ഒരു ജയില്‍ പുള്ളി എന്നോട് ചോദിച്ചു

വീട്ടില്‍ പോകാന്‍ കയ്യില്‍ പൈസ ഉണ്ടല്ലോ?"ഞാന്‍ ഉണ്ട് എന്ന്
പറഞ്ഞു,അപ്പോള്‍ അയാള്‍ കൂട്ടത്തില്‍ ഒരാളോട് പറയുന്നത് ഞാന്‍
കേട്ടു"പാവം പയ്യന്‍"...
അവരോടു യാത്ര പറഞ്ഞു റെയില്‍വേ സ്റ്റേഷന്‍ ന്റെ പടികള്‍ ഇറങ്ങിയപ്പോള്‍
അവരെ കുറിച്ച് ഓര്‍ത്തു ,ജീവിക്കാന്‍ വേണ്ടി ചെയ്ത ഒരു തെറ്റ് ,അതിനു
വേണ്ടി നഷ്ടപെടുന്നത് ജീവിതത്തിന്റെ നല്ല ഒരംശം ,കള്ളന്മാരും
കൊള്ളക്കാരും സ്ത്രീ പീഡന ക്കാരും പുറം ലോകത്ത് അരങ്ങു വാഴുമ്പോള്‍
ഇവരുടെ ഈ അവസ്ഥ നിര്‍ഭാഗ്യകരം എന്ന് മാത്രം തോന്നി...
ബസ്സിനായി ബസ്‌ സ്റ്റാന്റ് ലേക്ക് നടന്നപ്പോള്‍ ആ ജയില്‍ പുള്ളിയുടെ
ചുണ്ടില്‍ നിറഞ്ഞു നിന്ന പാട്ട് എന്റെ ചെവിയില്‍ ഓടിയെത്തി
"ദൈവത്തെ മറന്നു കുഞ്ഞേ ജീവിക്കരുതേ...."

Friday, February 4, 2011

അപ്രതീക്ഷിത ഡയലോഗുകള്‍

പ്രിയ സുഹ്ര്തുക്കളെ ,എന്റെ പോസ്റ്റ്‌കള്‍ ഒരുപാടു സീരിയസ് ആകുന്നുഎന്നും അമിതമായ ദളിറ്റ് വാദം കടന്നു കൂടുന്നു എന്നും ഒകെ എന്റെസുഹ്ര്തുക്കള്‍ പരാതി പെടുന്നു ...ദളിറ്റ് വാദം എന്റെ സ്വഭാവത്തിന്റെഒരു വശം മാത്രം ആണ് ...അടിസ്ഥാനപരമായി ഞാന്‍ ഒരു സഹ്ര്‍ദയന്‍ ആണ്...നമ്മുടെ ജീവിതത്തില്‍ പലപ്പോഴും നാം അറിഞ്ഞും അറിയാതെയും ചിലവ്യക്തികളുടെ നിഷ്കളങ്ങമായ dialogues കേട്ട് പൊട്ടിചിരിക്കാറില്ലേ?അതില്‍ പലതും അപ്രതീഷിതം ആയിരിക്കും...അങ്ങനെ ഉള്ള ചിലഅനുഭവങ്ങള്‍ ആണ് പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുനത്...അനുഭവങ്ങളുടെസത്യസന്തമായ അവിഷ്ക്കരമായത് കൊണ്ട് പൊടിപ്പും തൊങ്ങലും ലേശം പോലുംചേര്‍ത്തിട്ടില്ല .....................................................................................................................................ഡിസംബര്‍ 31 ,2010 ,സ്ഥലം തിരുവനതപുരത്തെ ബേക്കറി junction .നുഅടുത്തുള്ള ബീവറെജു ഷോപ്പ്...പുതുവര്‍ഷം ആഘോഷിക്കാന്‍ ഉള്ള സാധനം വാങ്ങാന്‍ ക്യൂ ഇല്‍ നിന്നസുഹ്രത്തിനെ കാത്തു പുറത്തു നില്‍ക്കുകയായിരുന്നു ഞാന്‍ ...പെട്ടെന്ന്ആണ് ക്യൂ ഇല്‍ ഒരു ബഹളം കേട്ടത്...സാധാരണ മദ്യം വാങ്ങാന്‍നില്‍ക്കുന്നവര്‍ തമ്മില്‍ വഴക്ക് പതിവല്ല ...എന്ടാണ് സംഭവം എന്ന് ഞാന്‍നോക്കി...തിരുവനന്തപുരത്തെ നഗര മധ്യ ത്തില്‍ ഉള്ള കുറച്ചു കോളനിനിവാസികള്‍ ആണ്..അതില്‍ അല്‍പ്പം പ്രായം ചെന്ന ആളു ആണ് വഴക്ക് ഉണ്ടാക്കുന്നത്.... വഴക്ക് കുറെ കഴിഞ്ഞ ശേഷം ആ വൃദ്ധന്‍ പുറത്തുവന്നു ,അപ്പോള്‍ അദ്ധേഹത്തിന്റെ സുഹ്ര്തുക്കള്‍ കാര്യം തിരക്കി "എന്താഅണ്ണാപ്രശ്നം ?ക്യൂ ഇല്‍ വഴക്ക് കേട്ടല്ലോ ,എന്ട കാര്യം?"....വൃദ്ധന്‍യുവാക്കളെ തോല്‍പ്പിക്കുന്ന ചുരുച്ചുരുക്കോടെ മറുപടി പറഞ്ഞു"ആ ക്യൂ ഇല്‍നില്‍ക്കുന്ന ഒരുത്തന് എന്റെ idendity കാര്‍ഡ്‌ ന്റെ photostat വേണംഎന്ന് .......എന്റെ photostat അവനു വേണം എങ്കില്‍ ആ .....മോന്റെscaning complete എടുത്തിട്ടേ ഞാന്‍ ഇവിടുന്നു പോകൂ ......"
.................................................................................................................................................
എന്റെ ഒരു സ്നേഹിതന്റെ ജാതകം കൊടുക്കല്‍ ചടങ്ങിനു ആയി ഞങ്ങള്‍ ഒരു മിനിബസില്‍ പോവുകയായിരുന്നു, വധുവിന്റെ വീട് ആലപുഴ ആയിരുന്നു,തിരുവനനതപുറത്തുനിന്ന് എന്റെ സ്നേഹിതന്റെ അടുത്ത സുഹ്ര്തുക്കളും അടുത്ത ബന്ടുക്കളും ആണ്ബസില്‍ യാത്ര പോകുന്നത്,യാത്രയുടെ നേതൃത്വം മുഴുവനും ഒരു അമ്മാവന്ആയിരുന്നു,എല്ലാവരെയും ബസില്‍ കയറ്റാന്‍ ആയി മുന്‍കൈ എടുത്തതും രാഹുകാലത്തിനു മുന്‍പ് യാത്ര പുറപ്പെടാന്‍ വേണ്ടി മുന്‍കൈ എടുത്തതും ആഅമ്മാവന്‍ ആയിരുന്നു....ബസ്‌ തിരുവനതപുരം കഴിഞ്ഞു കൊട്ടാരക്കരഎത്തിയപ്പോളെക്കും ആ അമ്മാവന്റെ ഒരു വിളി ആണ് കേട്ടത്....."മക്കളേ മക്കളേവണ്ടി തിരിച്ചു വിട്,വണ്ടി തിരിച്ചു വിട് "...എല്ലാവരും ഉള്ക്കണ്ടാകുലര്‍ആയി ,എന്റെ സ്നേഹിതന്‍ അമ്മാവനോട് ചോദിച്ചു "എന്‍ട് പറ്റിഅമ്മാവാ?..."മോനെ ഞാന്‍ എന്റെ തോര്‍ത്ത്‌ എടുത്തില്ല ,വണ്ടി തിരിച്ചുവീടിലേക്ക്‌ വിട്"...എന്റെ സുഹ്രത് പറഞ്ഞു"അത്രെ ഉള്ളോ മനുഷ്യന്‍പേടിച്ചു പോയല്ലോ,തോര്‍ത്ത്‌ എല്ലാം ഇനി കാണുന്ന ഏതേലും കടയില്‍ നിന്വാങ്ങാം,ഇതിനു വേണ്ടി ഇനി വണ്ടി തിരിച്ചു വിടണ്ട "...അപ്പോള്‍ അമ്മാവന്‍പറഞ്ഞു"അതല്ല മക്കളേ ആ തോര്‍ത്തില്‍ ആണ് ഞാന്‍ ജാതകം പൊതിഞ്ഞുവെച്ചിരുന്നത്...."