Tuesday, February 8, 2011

ഒരു ട്രെയിന്‍ യാത്രയുടെ ഓര്‍മ്മകുറിപ്പ്


ട്രയിനിലെ യാത്രക്കാരുടെ സുരക്ഷിതത്തെ കുറിച്ച് ചൂടേറിയ ചര്‍ച്ചകള്‍
നടക്കുന്ന ഒരു സമയം ആണല്ലോ ഇത്.ഈ വാര്‍ത്തകള്‍ വായിക്കുന്ന അവസരത്തില്‍
എന്റെ മനസിലേക്ക് ഓടിയെത്തുന്നത് 5 വര്ഷം മുന്‍പ് ഉള്ള ഒരു ട്രെയിന്‍
യാത്ര ആണ് ...

അന്ന് ഏറണാകുളത്തു നിന്ന് തിരുവനന്തപുറത്തേക്കു ട്രെയിനില്‍ ഞാനും എന്റെ
2 സുഹ്ര്തുക്കളും യാത്ര ചെയ്യുകയായിരുന്നു ...കൂടെ ഉള്ള സുഹ്ര്തുക്കള്‍
കായംകുളത്തും കരുനഗപല്ലിയിലും ഇറങ്ങി ...ട്രെയിനില്‍ സാമാന്യം നല്ല
തിരക്ക് ഉണ്ടായിരുന്നു ...ഇനി ഉള്ള യാത്ര തനിച്ചു ആണല്ലോ എന്ന്
ചിന്തിച്ചു ഇരുന്നപ്പോലാണ് ഞാന്‍ ഇരുന്ന compartment ഇലേക്ക് 4
മനുഷ്യര്‍ കടന്നു വന്നത് ,അവരെ കണ്ടതും ഞാന്‍ ഒന്ന് ഞെട്ടി ,കാരണം
അവരില്‍ രണ്ടു പേരെ വീതം ഓരോ വിലങ്ങില്‍ ബന്ധിച്ചിരുന്നു .ഒപ്പം രണ്ടു
പോലീസെ കാറും ഉണ്ടയിരുന്നു , 2 പേര് ഞാന്‍ ഇരുന്നതിനു തൊട്ടു അടുത്തും
മറ്റു രണ്ടു പേര്‍ എനിക്ക് അഭിമുഖം യും ആണ് ഇരന്നത്‌ ,എല്ലാവരുടെയും
ശ്രദ്ധ അവരിലേക്ക്‌ ആയിരുന്നു,കൊടും കുറ്റവാളിയെ കാണുന്ന പോലെ ഉള്ള
നോട്ടം...ഞാന്‍ അവരെ ശ്രദ്ധിച്ചു, അവര്‍ മറ്റുള്ളവരുടെ നോട്ടം ഒന്നും
ശ്രധിക്കുനില്ല ...എന്റെ അടുത്ത് ഇരുന്ന ചെറുപ്പക്കാരന്‍ എന്നോട്
സ്നേഹത്തോടെ ചോദിച്ചു"എവിടെ ഇറങ്ങുന്നു ?"ഞാന്‍ പറഞ്ഞു തിരുവനന്തപുരം
"..അയാള്‍ ഒരു പുഞ്ചിരിയോടെ ശരി എന്ന് പറഞ്ഞു,അവരില്‍ 3 പേര്‍
ചെറുപ്പക്കാരായിരുന്നു ,ഒരാള്‍ക്ക്‌ മാത്രം 50 വയസിനോട് അടുത്തുള്ള പ്രായം
തോന്നി...ഇവര്‍ ചെയ്തത് എന്ത് കുറ്റം ആയിരിക്കാം,കൊലപാതകികള്‍
ആയിരിക്കുമോ,സ്ത്രീ പീഡന കേസ് ഇലെ പ്രതികള്‍ ആയിരികുമോ ...എന്റെ മനസ്
അവര്‍ക്ക് പിന്നാലെ ആയിരുന്നു...പെട്ടെന്ന് ആയിരുന്നു അതില്‍ പ്രായം ചെന്ന
ആള് അടുത്ത് ഇരുന്ന യാട്രക്കരനോട് ഒരു ചോദ്യം "നിങ്ങള്‍ക്ക് നാറാണത്ത്‌
ഭ്രാന്തനെ അറിയാമോ ?"മറ്റേ ആള് അല്‍പ്പം ഭീതിയോടെ പറഞ്ഞു "ഇല്ല"...പിന്നെ
എന്നെ അത്ഭുദപെടുതികൊണ്ട് പ്രായമായ ജയില്‍ പുള്ളിയുടെ വക ഒരു മിമിക്രി
അരങ്ങേറി....ഒരു സുവിശേഷ പ്രാസന്ഗികന്‍ നാറാണത്ത്‌ ഭ്രാന്തന്റെ കഥ
പറഞ്ഞാല്‍ എങ്ങനെ ഇരിക്കും എന്ന് ആണ് അയാള്‍ ഉദേശിച്ചത്‌ എന്ന് അയാളുടെ
മിമിക്രി കണ്ടപ്പോള്‍ എനിക്ക് തോന്നി
അത് ഇപ്രകാരം ആയിരുന്നു "നാറാണത്ത്‌ ഭ്രാന്തന്‍ എന്നാ ഒരു മനുഷ്യന്‍
ഉണ്ടായിരുന്നു ഹല്ലേലൂയ സ്തോത്രം....അയാളുടെ പ്രധാന ജോലി,ഹല്ലേലൂയ
സ്തോത്രം ,കല്ല്‌ ഉരുട്ടി ഉരുട്ടി മലമുകളിലേക്ക് കൊണ്ട് പോയിട്ട്
ഹല്ലേലൂയ സ്തോത്രം താഴേക്കു ഇടുന്നതായിരുന്നു ,ഹള്ളീലൂയ
സ്തോത്രം...."മിമിക്രി കഴിഞ്ഞതും കൂടെ ഉള്ള ജയില്‍ പുള്ളികള്‍ എല്ലാം
പൊട്ടിച്ചിരിച്ചു കൊണ്ട് അത് ആസ്വദിച്ചു,എനിക്കും ചിരിക്കാതിരിക്കാന്‍
തോന്നിയില്ല .കൂടെ ഉള്ള പോലീസുകാര്‍ അവരോടു സുഹ്ര്തുക്കളോട് എന്നാ പോലെ
ആയിരുന്നു പെരുമാറിയത് ,കുടിക്കാന്‍ ചായയും വടയും ഒകെ വാങ്ങി
കൊടുത്തു...ട്രെയിനില്‍ യാത്ര തുടങ്ങിയതു മുതല്‍ ,എന്നോട് എവിടെ
ഇറങ്ങുന്നു എന്ന് ചോദിച്ച ജയില്‍ പുള്ളി യുടെ ചുണ്ടില്‍ ഒരു പാട്ട്
ഉണ്ടായിരുന്നു,ആ പാട്ട് ഞാന്‍ ആദ്യമായി കേള്‍ക്കുകയാണ് ,വളരെ
അര്‍ത്ഥമുള്ള പാട്ട് ആയിരുന്നു അത്.....
ഇടയ്ക്കു സ്വന്തം പോക്കറ്റ്‌ പരിശോധിച്ച ഒരു യാത്രക്കാരനോട് ഒരു ജയില്‍
പുലി കയര്‍ത്തു"അണ്ണാ ഞങ്ങള്‍ കള്ളന്മാരോ പിടിച്ചു പറിക്കാരോ
അല്ല.നിങ്ങള്‍ പോക്കറ്റ്‌ തപ്പണ്ട:"...ഞാന്‍ ആ അര്‍ത്ഥത്തില്‍ അല്ല
പോക്കറ്റ്‌ തപ്പിയത് എന്ന് അയാള്‍ ക്ഷമാപണം നടത്തി....

മരങ്ങളെയും മലകളെയും പുഴകളെയും ഇലക്ട്രിക്‌ പോസ്റ്കളെയും പിന്നിലാക്കി
കൊണ്ട് ട്രെയിന്‍ പോയികൊന്ടെയിരുന്നു ....യാത്രയിലുടനീളംഉള്ള ഇവരുടെ
കളിയും ചിരിയും പാട്ടുകളും ശ്രദ്ധിച്ചാല്‍ ഒരു വിനോടയട്രക്ക്
പോകുന്നതയിട്ടെ തോന്നു...കൂടെ ഉള്ള ഒരു യാത്ര ക്കാരന്‍ അതില്‍ പ്രായമുള്ള
ജയില്‍ പുള്ളിയെ പരിചയ പെട്ടു"എന്താ കേസ്?"അയല്പറഞ്ഞു "സ്പിരിറ്റ്‌
കടത്തു ആണ്.ഞങ്ങള്‍ വിചാരണക്ക് കോടതിയില്‍ പോയിട്ട് വരുന്നതാണ് "
"എത്ര നാളായി ജയിലില്‍ ആയിട്?2 മാസം ആയി കാണുമോ?"അയാള്‍ പറഞ്ഞു" 2
മാസമോ...3 വര്‍ഷം ആയി അകത്തു ആണ്...കേസ് ഒകെ വാദിച്ചിട്ടു അല്ലെ പുറത്തു വിടു..."
അപ്പോഴാണ് അവര്‍ കള്ളന്മാരോ കൊലപാതകി കളോ അല്ല എന്ന് നെഇക്ക് മനസിലായത്
.സ്പിരിറ്റ്‌ കടത്തിയ ലോറി യിലെ ഒരു ഡ്രൈവര്‍ ഉം മൂന്നു സഹായികളും
ആയിരുന്നു അവര്‍...
ഇടയ്ക്കു അവരില്‍ ഒരാള്‍ക്ക്‌ ബാത്‌റൂമില്‍ പോകാന്‍ ആയി ഒരു പോലീസുകാരന്‍
വിലങ്ങു അഴിച്ചു കൊടുത്തു,ഒറ്റ കയ്യില്‍ വിലങ്ങുമായി ബാത്ത് റൂമിലേക്ക്‌
പോകുമ്പോള്‍ ഒരു സ്ത്രീ അയാളെ ഭീതിയോടെ നോല്‍ക്കുനത് കണ്ടു ,തല ചൊറി
യനായി കയ്യ് ഉയര്‍ത്തും പോലെ വിലങ്ങു മറയ്ക്കാനായി അയാള്‍ ഒരു വിഫല
ശ്രമം നടത്തി....ട്രെയിന്‍ യാത്രയില്‍ കളിയും ചിരിയും ഒക്കെ ആയിരുന്നു എങ്കിലും
ചില്പോഴൊക്കെ അവര്‍ നിര്‍വികാരതയോടെ ഇരിക്കുനതും
കണ്ടു...സൂര്യസ്തമനതിന്റെ വര്‍ണവിസ്മയം ജനാലയിലൂടെ അവര്‍ കണ്കുളിര്‍ക്കെ
കാണുന്നത് ഞാന്‍ ശ്രദ്ധിച്ചു ,അതില്‍ ഒരാള്‍ മറ്റു ഒരാളോട്
പറഞ്ഞു"കലണ്ടറില്‍ കാണുന്ന പടം പോലെ ഉണ്ട് അല്ലെ ആകാശം?"......ഇങ്ങനെ
ഉള്ള പുറംലോക കാഴ്ചകള്‍ അവര്‍ക്ക് അപൂര്‍വ്വം ആയി മാറുകയാണ്‌ എന്ന്
എനിക്ക് തോന്നി ...
ട്രെയിന്‍ പിന്നെയും മുനോട്ടു പാഞ്ഞു ...അപ്പോഴും ഒരു ജയില്‍ പുള്ളിയുടെ
ചുണ്ടില്‍ ആ ഗാനം നിറഞ്ഞു നിന്നു...
ട്രെയിന്‍ തിരുവനതപുരത്ത് എത്താറായി ,കൂട്ടത്തിലെ ലോറി ഡ്രൈവര്‍ എന്നോട്
പേര് ചോദിച്ചു ,ഞാന്‍ പേര് പറഞ്ഞു ,വീട് എവിടെ ?"ഞാന്‍ പറഞ്ഞു
"കുണ്ടാമാണ്ണ്‍ കടവ് "..അയാള്‍ പറഞ്ഞു"ഓ ഞാന്‍ അവിടെ ഒകെ പണിക്കു
വന്നിട്ടുണ്ട് ,മണല്‍ ലോറിയില്‍ "
ഇത് കേട്ടതും പ്രായം ആയ ജയില്‍ പുള്ളി അത്ഭുദതോടെ എന്നോട് ചോദിച്ചു
"കുണ്ടാമന്‍ കടവിലോ നീ ?ഞാന്‍ വട്ടിയൂര്‍കാവ് ആണ്,നിന്നെ കണ്ടപ്പോള്‍
ഞാന്‍ വിചാരിച്ചത് നീ ഏതോ തമിഴന്‍ എന്ന് ആണ് "...കൂടെ ഉള്ള ജയില്‍
പുള്ളികള്‍ അത് കേട്ട് ചിരിച്ചു ,ഞാനും ആ ചിരിയില്‍ പങ്കു
ചേര്‍ന്നു...
ആഡ്രൈവര്‍ എന്നോട് പത്തു രൂപ ചോദിച്ചു ഞാന്‍ 20 കൊടുത്തു,
ഞാന്‍ പൈസ കൊടുക്കുനത് പോലീസുകാര്‍ കണ്ടു ...അവര്‍ ഒന്നും ചോദിച്ചില്ല
.അവര്‍ക്ക് സംശയം അവര്‍ നിര്‍ബന്ദിച്ചു ചോദിച്ചതാണോ എന്നായിരുന്നു എന്ന്
അവരുടെ നോട്ടം കണ്ടപ്പോള്‍ എനിക്ക് തോന്നി...
ട്രെയിനില്‍ നിന് ഇറങ്ങാന്‍ നേരം ഒരു ജയില്‍ പുള്ളി എന്നോട് ചോദിച്ചു

വീട്ടില്‍ പോകാന്‍ കയ്യില്‍ പൈസ ഉണ്ടല്ലോ?"ഞാന്‍ ഉണ്ട് എന്ന്
പറഞ്ഞു,അപ്പോള്‍ അയാള്‍ കൂട്ടത്തില്‍ ഒരാളോട് പറയുന്നത് ഞാന്‍
കേട്ടു"പാവം പയ്യന്‍"...
അവരോടു യാത്ര പറഞ്ഞു റെയില്‍വേ സ്റ്റേഷന്‍ ന്റെ പടികള്‍ ഇറങ്ങിയപ്പോള്‍
അവരെ കുറിച്ച് ഓര്‍ത്തു ,ജീവിക്കാന്‍ വേണ്ടി ചെയ്ത ഒരു തെറ്റ് ,അതിനു
വേണ്ടി നഷ്ടപെടുന്നത് ജീവിതത്തിന്റെ നല്ല ഒരംശം ,കള്ളന്മാരും
കൊള്ളക്കാരും സ്ത്രീ പീഡന ക്കാരും പുറം ലോകത്ത് അരങ്ങു വാഴുമ്പോള്‍
ഇവരുടെ ഈ അവസ്ഥ നിര്‍ഭാഗ്യകരം എന്ന് മാത്രം തോന്നി...
ബസ്സിനായി ബസ്‌ സ്റ്റാന്റ് ലേക്ക് നടന്നപ്പോള്‍ ആ ജയില്‍ പുള്ളിയുടെ
ചുണ്ടില്‍ നിറഞ്ഞു നിന്ന പാട്ട് എന്റെ ചെവിയില്‍ ഓടിയെത്തി
"ദൈവത്തെ മറന്നു കുഞ്ഞേ ജീവിക്കരുതേ...."

3 comments:

ശ്രീ said...

ടച്ചിങ്ങ് പോസ്റ്റ്!

ഒരിയ്ക്കല്‍ ഒരു സ്പിരിറ്റ് കേസ് പ്രതിയായ ഡ്രൈവറുടെ കൂടെ നടത്തിയ യാത്ര ഓര്‍മ്മിപ്പിച്ചു.

humble said...

thanks dear

കൂതറHashimܓ said...

നന്നായിട്ടെഴുതി.
നല്ല പോസ്റ്റ്

(ഒന്നൂടെ ശ്രദ്ധിച്ചാല്‍ അക്ഷരതെറ്റ് ഇനിയും ഒഴിവാക്കാം)