Friday, February 4, 2011

അപ്രതീക്ഷിത ഡയലോഗുകള്‍

പ്രിയ സുഹ്ര്തുക്കളെ ,എന്റെ പോസ്റ്റ്‌കള്‍ ഒരുപാടു സീരിയസ് ആകുന്നുഎന്നും അമിതമായ ദളിറ്റ് വാദം കടന്നു കൂടുന്നു എന്നും ഒകെ എന്റെസുഹ്ര്തുക്കള്‍ പരാതി പെടുന്നു ...ദളിറ്റ് വാദം എന്റെ സ്വഭാവത്തിന്റെഒരു വശം മാത്രം ആണ് ...അടിസ്ഥാനപരമായി ഞാന്‍ ഒരു സഹ്ര്‍ദയന്‍ ആണ്...നമ്മുടെ ജീവിതത്തില്‍ പലപ്പോഴും നാം അറിഞ്ഞും അറിയാതെയും ചിലവ്യക്തികളുടെ നിഷ്കളങ്ങമായ dialogues കേട്ട് പൊട്ടിചിരിക്കാറില്ലേ?അതില്‍ പലതും അപ്രതീഷിതം ആയിരിക്കും...അങ്ങനെ ഉള്ള ചിലഅനുഭവങ്ങള്‍ ആണ് പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുനത്...അനുഭവങ്ങളുടെസത്യസന്തമായ അവിഷ്ക്കരമായത് കൊണ്ട് പൊടിപ്പും തൊങ്ങലും ലേശം പോലുംചേര്‍ത്തിട്ടില്ല .....................................................................................................................................ഡിസംബര്‍ 31 ,2010 ,സ്ഥലം തിരുവനതപുരത്തെ ബേക്കറി junction .നുഅടുത്തുള്ള ബീവറെജു ഷോപ്പ്...പുതുവര്‍ഷം ആഘോഷിക്കാന്‍ ഉള്ള സാധനം വാങ്ങാന്‍ ക്യൂ ഇല്‍ നിന്നസുഹ്രത്തിനെ കാത്തു പുറത്തു നില്‍ക്കുകയായിരുന്നു ഞാന്‍ ...പെട്ടെന്ന്ആണ് ക്യൂ ഇല്‍ ഒരു ബഹളം കേട്ടത്...സാധാരണ മദ്യം വാങ്ങാന്‍നില്‍ക്കുന്നവര്‍ തമ്മില്‍ വഴക്ക് പതിവല്ല ...എന്ടാണ് സംഭവം എന്ന് ഞാന്‍നോക്കി...തിരുവനന്തപുരത്തെ നഗര മധ്യ ത്തില്‍ ഉള്ള കുറച്ചു കോളനിനിവാസികള്‍ ആണ്..അതില്‍ അല്‍പ്പം പ്രായം ചെന്ന ആളു ആണ് വഴക്ക് ഉണ്ടാക്കുന്നത്.... വഴക്ക് കുറെ കഴിഞ്ഞ ശേഷം ആ വൃദ്ധന്‍ പുറത്തുവന്നു ,അപ്പോള്‍ അദ്ധേഹത്തിന്റെ സുഹ്ര്തുക്കള്‍ കാര്യം തിരക്കി "എന്താഅണ്ണാപ്രശ്നം ?ക്യൂ ഇല്‍ വഴക്ക് കേട്ടല്ലോ ,എന്ട കാര്യം?"....വൃദ്ധന്‍യുവാക്കളെ തോല്‍പ്പിക്കുന്ന ചുരുച്ചുരുക്കോടെ മറുപടി പറഞ്ഞു"ആ ക്യൂ ഇല്‍നില്‍ക്കുന്ന ഒരുത്തന് എന്റെ idendity കാര്‍ഡ്‌ ന്റെ photostat വേണംഎന്ന് .......എന്റെ photostat അവനു വേണം എങ്കില്‍ ആ .....മോന്റെscaning complete എടുത്തിട്ടേ ഞാന്‍ ഇവിടുന്നു പോകൂ ......"
.................................................................................................................................................
എന്റെ ഒരു സ്നേഹിതന്റെ ജാതകം കൊടുക്കല്‍ ചടങ്ങിനു ആയി ഞങ്ങള്‍ ഒരു മിനിബസില്‍ പോവുകയായിരുന്നു, വധുവിന്റെ വീട് ആലപുഴ ആയിരുന്നു,തിരുവനനതപുറത്തുനിന്ന് എന്റെ സ്നേഹിതന്റെ അടുത്ത സുഹ്ര്തുക്കളും അടുത്ത ബന്ടുക്കളും ആണ്ബസില്‍ യാത്ര പോകുന്നത്,യാത്രയുടെ നേതൃത്വം മുഴുവനും ഒരു അമ്മാവന്ആയിരുന്നു,എല്ലാവരെയും ബസില്‍ കയറ്റാന്‍ ആയി മുന്‍കൈ എടുത്തതും രാഹുകാലത്തിനു മുന്‍പ് യാത്ര പുറപ്പെടാന്‍ വേണ്ടി മുന്‍കൈ എടുത്തതും ആഅമ്മാവന്‍ ആയിരുന്നു....ബസ്‌ തിരുവനതപുരം കഴിഞ്ഞു കൊട്ടാരക്കരഎത്തിയപ്പോളെക്കും ആ അമ്മാവന്റെ ഒരു വിളി ആണ് കേട്ടത്....."മക്കളേ മക്കളേവണ്ടി തിരിച്ചു വിട്,വണ്ടി തിരിച്ചു വിട് "...എല്ലാവരും ഉള്ക്കണ്ടാകുലര്‍ആയി ,എന്റെ സ്നേഹിതന്‍ അമ്മാവനോട് ചോദിച്ചു "എന്‍ട് പറ്റിഅമ്മാവാ?..."മോനെ ഞാന്‍ എന്റെ തോര്‍ത്ത്‌ എടുത്തില്ല ,വണ്ടി തിരിച്ചുവീടിലേക്ക്‌ വിട്"...എന്റെ സുഹ്രത് പറഞ്ഞു"അത്രെ ഉള്ളോ മനുഷ്യന്‍പേടിച്ചു പോയല്ലോ,തോര്‍ത്ത്‌ എല്ലാം ഇനി കാണുന്ന ഏതേലും കടയില്‍ നിന്വാങ്ങാം,ഇതിനു വേണ്ടി ഇനി വണ്ടി തിരിച്ചു വിടണ്ട "...അപ്പോള്‍ അമ്മാവന്‍പറഞ്ഞു"അതല്ല മക്കളേ ആ തോര്‍ത്തില്‍ ആണ് ഞാന്‍ ജാതകം പൊതിഞ്ഞുവെച്ചിരുന്നത്...."

2 comments:

mottamanoj said...

നന്നായി, ചിലപ്പോള്‍ ഇത്തരം ചെറിയ ചെറിയ നിമിഷങ്ങള്‍ മനസ്സില്‍ തട്ടും

humble said...

thanks