Friday, June 5, 2015

തെളിയാത്ത ബന്ധത്തിൻ ചിത്രങ്ങൾ

വര്ഷങ്ങള്ക്ക് മുന്പാണ് ...തിരുവനതപുരം ചാലയിൽ വെച്ച് ഞാൻ കണ്ട ഒരു ചെറിയ സംഭവം ...ഒരു ചെറുപ്പക്കാരി ആയ സ്ത്രീ തന്റെ പുരുഷ സുഹ്ര്തിനോട് ചോദിക്കുകയാണ് "ഡാ ഇവിടെ അടുത്ത് നല്ല സ്റ്റുഡിയോ എവിടെ ഉണ്ട്?"
"എന്തിനാ?"
ഈ ഫോട്ടോ ഒന്ന് ശരി ആക്കി എടുക്കാനാ "ഇത് പറഞ്ഞിട്ട് അവൾ തന്റെ ഹാൻഡ്‌ ബാഗിൽ നിന്ന് ഒരു ഫോട്ടോ എടുത്തു ...കൈ കൊണ്ട് ചുരുട്ടി മടക്കി കേടായ ഒരു ഫോട്ടോ ..ഞാൻ ആ ഫോടോയിലേക്ക് നോക്കി ....അവളുടെയും ഭാര്തവിന്റെയും സ്റ്റുഡിയോയിൽ എടുത്ത ഒരു കുടുംബ ചിത്രം ...
അവളുടെ സുഹ്രത് ചോദിച്ചു "ഇതെന്തു പറ്റിയതാ ?"
അവൾ കുറ്റബോധത്തിന്റെ ശബ്ദത്തില് പറഞ്ഞു "ഡാ കുറച്ചു ദിവസ്സം മുൻപ് ചേട്ടനുമായി വഴക്കുണ്ടായപ്പോൾ അപ്പോഴത്തെ ദേഷ്യത്തിന് ചെയ്തതാ ..."
ഈ സംഭവം ഒര്ക്കുംബോഴൊക്കെ എന്റെ മനസ്സിൽ വരുന്നത് അക്ഷരത്തെറ്റ് എന്ന ചിത്രത്തിന് വേണ്ടി ശ്രീകുമാരൻ തമ്പി സർ എഴുതിയ ഒരു പാട്ടിലെ വരി ആണ്
"തെളിയാത്ത ബന്ധത്തിൻ ചിത്രങ്ങൾ വീണ്ടും സഹന വർണ്ണങ്ങളാൽ എഴുതണം നമ്മൾ "