Friday, November 30, 2012


പ്രണയം


നിന്റെ വാര്‍ നെറ്റിയില്‍ നിന്ന് എന്റെ കവിള്‍ തടത്തിലേക്കു നീ പടര്‍ത്തിയ സിന്ദൂരം വാരിയെറിഞ്ഞു എനിക്കീ മാനം ചുവപ്പിക്കണം നിന്റെ കണ്മഷി യില്‍ നിന്ന് എന്റെ ചുണ്ടിലേക്ക്‌ പടര്‍ന്ന ഇരുള്‍ കൊണ്ട് എനിക്കീ സന്ധ്യയെ കറുപ്പിക്കണം ഹൃദയം ഹൃദയതോടടുക്കുമ്പോള്‍ നിന്റെ കൈകള്‍ എന്നെ പൊതിയുമ്പോള്‍ ഭാഷയ്ക്കതീതമായി നിന്റെ വാക്കുകള്‍ മുറിയുമ്പോള്‍ എനിക്കീ ലോകം കേള്‍ക്കെ പൊട്ടിച്ചിരിക്കണം ആ ചിരിയില്‍ എന്റെ പ്രണയസാഫല്യം നിറഞ്ഞിരിക്കും

Tuesday, November 6, 2012

Friday, September 28, 2012

എം എസ് സുബ്ബലക്ഷ്മി ബ്രാഹ്മണ സ്ത്രീ അല്ല ...ഒരു ദേവദാസി


എം എസ്‌ സുബ്ബലക്ഷ്മി (സെപ്റ്റംബർ 16, 1916 - ഡിസംബർ 11, 2004) നിരന്തരമായ സാധനകൊണ്ട്‌ കർണ്ണാടക സംഗീതത്തിന്റെ ഉയരങ്ങൾ താണ്ടിയ അതുല്യ പ്രതിഭയായിരുന്നു. വെങ്കിടേശ്വര സുപ്രഭാതം എന്ന കീർത്തനത്തിലൂടെ ഇന്ത്യക്കാരുടെ പ്രഭാതങ്ങളെ സംഗീത സാന്ദ്രമാക്കിയ സുബലക്ഷ്മി മരണംവരെ ഭാരതീയരുടെ സ്നേഹാദരങ്ങൾ പിടിച്ചു പറ്റി. ചലച്ചിത്ര പിന്നണിഗാന മേഖലയിൽ ശ്രദ്ധയൂന്നാതെ ഇത്രയേറെ ജനപ്രീതി നേടിയ സംഗീതപ്രതിഭകൾ ഇന്ത്യയിൽ വിരളമാണ്‌. 'ഭാരതത്തിന്റെ സാംസ്കാരിക മൂല്യങ്ങളുടെ കലവറ' എന്നാണ്‌ മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി ഈ വാനമ്പാടിയെ വിശേഷിപ്പിച്ചത്‌. വിലക്കപ്പെട്ട സമൂഹമായ ദേവദാസികളുടെ ഇടയിൽനിന്ന്‌ സംഗീതത്തിന്റെ ഉത്തുംഗങ്ങളിലെത്തിയ ചരിത്രമാണ്‌ സുബ്ബലക്ഷ്മിയുടേത്‌. പുരുഷന്മാർ ആധിപത്യം സ്ഥാപിച്ചിരുന്ന കർണ്ണാടക സംഗീത രംഗത്തേക്ക്‌ സധൈര്യം കടന്നുവന്ന് സംഗീതശുദ്ധികൊണ്ടുമാത്രം നേട്ടങ്ങൾ വെട്ടിപ്പിടിച്ച ഇവർ ശാസ്ത്രീയ സംഗീതലോകത്തെ ഇതിഹാസമാണ്‌. തമിഴ്‌നാട്ടിലെ ക്ഷേത്രനഗരമായ മധുരയിലെ പരമ്പരാഗത സംഗീതകുടുംബത്തിൽ 1916 സെപ്റ്റംബർ 16-നാണ്‌ സുബ്ബലക്ഷ്മി ജനിച്ചത്‌. അമ്മ ഷൺമുഖവടിവുവിൽനിന്നാണ്‌ സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്‌. പിന്നീട്‌ മധുരൈ ശ്രീനിവാസ അയ്യങ്കാർ, ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ എന്നിവരുടെ കീഴിലായി ശിക്ഷണം. പതിമൂന്നാം വയസിൽ ആദ്യ കച്ചേരി അവതരിപ്പിച്ച സുബ്ബലക്ഷ്മി ഗുരുക്കന്മാരെ വിസ്മയിപ്പിച്ച വളർച്ചയുടെ പടവുകൾ ചവിട്ടി. പണ്ഡിറ്റ്‌ നാരായണ റാവു വ്യാസിന്റെ കീഴിൽ ഹിന്ദുസ്ഥാനി സംഗീതവും ഇതിനിടയിൽ വശമാക്കിയിരുന്നു. പതിനേഴാം വയസിൽ മദ്രാസ്‌ സംഗീത അക്കാദമിയിലെ കച്ചേരിയോടെ സുബ്ബലക്ഷ്മി പൊതുരംഗത്ത്‌ അറിയപ്പെടാൻ തുടങ്ങി. ഇവിടന്നങ്ങോട്ട്‌ ഹിന്ദി, ബംഗാളി, ഗുജറാത്തി, തമിഴ്‌, മലയാളം, തെലുങ്ക്, സംസ്കൃതം, കന്നഡ തുടങ്ങിയ എല്ലാ ഭാഷകളിലും അവർ സംഗീതക്കച്ചേരി അവതരിപ്പിച്ചു. സംഗീതജ്ഞനും സ്വാതന്ത്ര്യ സമരസേനാനിയും രാജാജിയുടെ അനുയായിയുമായിരുന്ന സദാശിവത്തെ കണ്ടുമുട്ടിയത്‌ സുബ്ബലക്ഷ്മിയുടെ ജീവിതത്തിൽ വഴിത്തിരിവായി. 1936-ലായിരുന്നു ഇത്‌. എം എസിൽ മറഞ്ഞുകിടന്ന മാധുര്യമേറിയ സ്വരരാഗങ്ങളെ പുറത്തെടുക്കാൻ ഈ ബന്ധം നിമിത്തമായി. 1940-ൽ ഇവർ വിവാഹിതരായി. ഭർത്താവുമാത്രമല്ല ഗുരുവും വഴികാട്ടിയുമൊക്കെയായിരുന്നു സദാശിവം. സദാശിവവുമായുള്ള ബന്ധം ഗാന്ധിജി, നെഹ്‌റു തുടങ്ങിയ ദേശീയനേതാക്കളുമായി കണ്ടുമുട്ടുന്നതിനും സഹായകമായി. എം എസിന്റെ മീരഭജനകളുടെ ആരാധകനായിരുന്ന ഗാന്ധിജി ഒരിക്കൽ ഹരി തും ഹരോ ജാൻ കി ഭീർ എന്ന കീർത്തനം ആലപിക്കാൻ ആവശ്യപ്പെട്ടു. കനത്ത ജലദോഷമായതിനാൽ മഹാത്മാവിന്റെ ആഗ്രഹം നിറവേറ്റാൻ എം എസിനായില്ല. ഇതവരെ ദുഃഖിതയാക്കി. 'സുബലക്ഷ്മി ആ കീർത്തനം പറയുന്നതാണ്‌, മറ്റുള്ളവർ പാടികേൾക്കുന്നതിലുമിഷ്ടം' എന്നു പറഞ്ഞാണ്‌ ഗാന്ധിജി ആശ്വസിപ്പിച്ചത്‌. 1952 നവംബര് 29ന് ഡൽഹിയിലെ രാമകൃഷ്ണാശ്രമത്തിൽ സുബലക്ഷ്മി പാടുമ്പോൾ അന്നത്തെ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റുവും കേൾവിക്കാരനായുണ്ടായിരുന്നു. ആ സ്വരമാധുരിയിൽ ലയിച്ചുപോയ നെഹ്‌റു എം എസിനെ വണങ്ങി നൽകിയ അഭിനന്ദനവാക്കുകൾ പ്രശസ്തമാണ്‌. " ഈ സ്വര രാജ്ഞിക്കുമുമ്പിൽ ഞാനാര്‌?, വെറുമൊരു പ്രധാനമന്ത്രി രാജ്യാന്തര വേദികളിൽ
ഒട്ടേറെ രാജ്യാന്തര വേദികളിലും സുബ്ബലക്ഷ്മി പാടി. 1966ലെ ഐക്യ രാഷ്ട്ര സഭാദിനത്തിൽ ഐക്യരാഷ്ട്ര പൊതുസഭയ്ക്കു മുന്നിൽ പാടാനും അവർക്ക്‌ നിയോഗമുണ്ടായി. 1977-ൽ ന്യൂയോർക്കിലെ കർണീഗ്‌ ഹാളിലെ കച്ചേരിയും 1987-ൽ ഇന്ത്യയുടെയും സോവ്യറ്റ്‌യൂണിയന്റെയും പ്രധാനമന്ത്രിമാരുടെ സാന്നിധ്യത്തിൽ ക്രെംലിൻ പാലസിൽ അവതരിപ്പിച്ച കച്ചേരിയും ഏറെ പ്രധാനമാണ്‌. കാനഡ, ലണ്ടൻ എന്നിവിടങ്ങളിലും എം എസ്‌ പാടിയിട്ടിണ്ട്‌. രാജ്യാന്തരവേദികളിൽ സുബ്ബലക്ഷ്മി ഇന്ത്യയുടെ സാംസ്കാരിക അംബാസഡറായി അറിയപ്പെട്ടു. ചലച്ചിത്ര രംഗം സുബലക്ഷ്മി പാടിഅഭിനയിച്ച 'ശകുന്തള'യിലെ ഒരൂ രംഗം എം എസ്‌ വളരെക്കുറച്ച് സിനിമകളിലേ പാടിയിട്ടുള്ളു. ഏതാനും ചിത്രങ്ങളിൽ പാടി അഭിനയിച്ചിട്ടുമുണ്ട്‌. സാവിത്രി, ശകുന്തള, മീര എന്നിവയാണവ. 1945-ൽ പുറത്തിറങ്ങിയ മീരയിലെ ഭക്തമീരയെ എം എസ്‌ അനശ്വരയാക്കി. ഈ സിനിമയിലെ മീരാഭജനകൾ എം എസിന്‌ ഒട്ടേറെ ആരാധകരെ നേടിക്കൊടുത്തു. ഈ വൻവിജയത്തിനുശേഷം അവർ സിനിമകളിൽ അഭിനയിച്ചിട്ടില്ല. അഭിനേത്രി എന്നതിനേക്കാൾ സംഗീതക്കച്ചേരികളുമായി ഉലകം ചുറ്റുന്നതിലാണ്‌ എം എസ്‌ ആനന്ദം കണ്ടെത്തിയത്‌. പുരസ്കാരങ്ങൾ, പ്രശംസകൾ സമകാലികരായ ഒട്ടേറെ സംഗീത പ്രതിഭകളുടെ സ്നേഹാദരം പിടിച്ചുപറ്റാൻ സുബ്ബലക്ഷ്മിക്കു ഭാഗ്യമുണ്ടായി.'വാനമ്പാടിയെന്ന എന്റെ ബഹുമതി ഞാൻ ഇവക്ക് നൽകുന്നു' എന്നാണു എം.എസ്സിനെപ്പറ്റി സരോജിനി നായിഡു പറഞ്ഞത്.ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഉസ്താദ്‌ ഗുലാം അലി ഖാൻ 'സ്വരലക്ഷ്മി' എന്നാണ്‌ എം എസിനെ വിശേഷിപ്പിച്ചിരുന്നത്‌.കിഷോർ അമോൻകർ ഒരു പടികൂടിക്കടന്ന് 'എട്ടാമത്തെ സ്വരം' എന്ന് അവരെ വിശേഷിപ്പിച്ചു. ലതാ മങ്കേഷ്കർക്ക്‌ എം എസ്‌ 'തപസ്വനി'യായിരുന്നു. ഹിന്ദുസ്ഥാനി, കർണ്ണാടക സംഗീതവേദികളിൽ എം എസ്‌ എന്നാൽ ഏവരും ബഹുമാനിച്ചിരുന്ന നാമമായിരുന്നു. ഒട്ടേറെ പുരസ്കാരങ്ങളും സുബ്ബലക്ഷ്മിയേത്തേടിയെത്തി. പരമോന്നത ബഹുമതിയായ ഭാരത രത്നം(1998) നൽകി രാഷ്ട്രം അവരെ ആദരിച്ചു[1]. 1975-ൽ പത്മവിഭൂഷൺ, 1974-ൽ മാഗ്സസെ അവാർഡ്[2],1985-ൽ സ്പിരിറ്റ്‌ ഓഫ് ഫ്രീഡം അവാർഡ്‌ 1988-ൽ കാളിദാസ സമ്മാൻ, 1990-ൽ ദേശീയോദ്ഗ്രഥനത്തിനുള്ള ഇന്ദിരാ ഗാന്ധി പുരസ്കാരം എന്നിവ സുബ്ബലക്ഷ്മിയുടെ സംഗീത ജീവിതത്തിലെ പ്രധാനപ്പെട്ട ബഹുമതികളാണ്‌. 1997-ൽ ഭർത്താവ്‌ സദാശിവത്തിന്റെ മരണത്തോടെ സുബ്ബലക്ഷ്മി പൊതുവേദികളിൽ പാടുന്നത്‌ അവസാനിപ്പിച്ചു. ഹൃദയത്തിന്റെ ക്രമംതെറ്റിയ പ്രവർത്തനമും ന്യുമോണിയയും മൂലം 2004 ഡിസംബർ 11-ന്‌ ആ സ്വരരാഗ ഗംഗാപ്രവാഹം നിലച്ചു

Friday, June 8, 2012

എന്റെ പ്രണയം


.പ്രണയത്തെ കുറിച്ച് പലരും വായ്തോരാതെ പറയുന്നതും എഴുതുന്നതും ഒകെ കാണുമ്പോള്‍ പലപ്പോഴും ഞാനും ആലോചിച്ചതാണ് എന്റെ പ്രണയത്തെ കുറിച്ച് എഴുതണം എന്ന് .പ്രണയത്തിന്റെ എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയ ബന്ധങ്ങള്‍ ഒന്നും ആയിരുന്നില്ല എങ്കിലും എന്റെ ജീവിതം ഞാന്‍ വിലയിരുത്തുമ്പോള്‍ അതിനെയും പ്രണയത്തിന്റെ പട്ടികയില്‍ ചേര്‍ക്കാനെ എനിക്ക് കഴിയു .പ്രണയിച്ചിരുന്ന കാലത്തും പ്രണയം നഷ്ട്ടപെട്ട കാലത്തും അതിനെ കുറിച്ച് ഞാന്‍ എഴുതിയിരുനെങ്കില്‍ വാക്കുകളില്‍ കാല്പനികത കുത്തി നിറച്ചു ചിലപ്പോഴോകെ എകപക്ഷീയമായും ഞാന്‍ താളുകള്‍ നിറയുവോളം എഴുതുമായിരുന്നു .പക്ഷെ ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കു ഇപ്പുറം ,ജീവിതത്തില്‍ ഞാന്‍ ആര്‍ജിച്ചത് എന്ന് എനിക്ക് തോന്നുന്ന നേരിയ പക്വത കൊണ്ടായിരിക്കാം ഞാന്‍ രണ്ടു പ്രനയങ്ങളെയും വിലയിരുതുന്നത് ഇങ്ങനെയാണ് ഒന്നാം പ്രണയം :കുരിശുകള്‍ ശേഖരിക്കുന്ന വ്യക്തികളുടെ കൈവശം ഉള്ള കുരിശുകള്‍ പരിശോധിച്ചാല്‍ അതില്‍ കര്‍ത്താവിന്റെ കുരിശുകളുടെ കൂടെ ഒരു സാതാനിക്ക് കുരിശു (സാത്താന്റെ കുരിശു )എങ്കിലും കാണും .അതിനു കാരണം അത് "ഒരു വെറൈറ്റി "ആയതു കൊണ്ട് ആണ് .അത് പോലെ ആയിരുന്നു അവള്‍ക്കു എന്നോടുള്ള പ്രണയം .അവളുടെ കമുകന്മാരില്‍ ഞാന്‍ "ഒരു വെറൈറ്റി "ആയിരുന്നു ... രണ്ടാം പ്രണയം :എസ് എല്‍ സി തോറ്റ പെണ്‍കുട്ടികള്‍ ടൈപ്പ് പഠിക്കാന്‍ പോകുന്നത് പോലെ ആയിരുന്നു അവള്‍ക്കു എന്നോടുള്ള പ്രണയം .അവള്‍ക്കു ഒരു കല്യാണം ഉറയ്ക്കുന്നത് വരെ സമയം പോകാന്‍ ഒരു മാര്‍ഗം ...

Tuesday, May 15, 2012

"ഇയാള്‍ ഇതൊകെ എന്തിനാ നമ്മളോട് പറയുന്നത് ?


കുറച്ചു നാളായി മനസ് നിറയെ ഉള്ള ചിന്ത ഓണ്‍ലൈന്‍ ബന്ധങ്ങളുടെ നൈമിഷികതയെ കുറിച്ചാണ് ,ഞാന്‍ പറയാന്‍ പോകുന്ന ഈ സംഭവം അത്ര സാമൂഹിക പ്രസക്തി ഉള്ളതല്ല ,ഇത് വായിച്ചാല്‍ പലര്‍ക്കും "ഇയാള്‍ ഇതൊകെ എന്തിനാ നമ്മളോട് പറയുന്നത് ?"എന്നും തോന്നാം .എന്നാലുംവളരെ ചുരുക്കി പറയുകയാണ്‌ ... ഇന്റര്‍നെറ്റ്‌ ന്റെ ലോകത്തേക്ക് വളരെ നേരത്തെ വന്ന വ്യക്തിയാണ് ഞാന്‍.കൃത്യമായി പറഞ്ഞാല്‍ പതിനൊന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ്. അത് കൊണ്ട് തന്നെ ജീവിതത്തില്‍ ഉണ്ടായ ഓണ്‍ലൈന്‍ സൌഹൃദങ്ങളും അനവധി .ഇത്തരം ബന്ധങ്ങളിലെ ആത്മാര്‍ത്ഥതയും കുസ്രതിയും,സ്നേഹവും ,കാപട്യവും , ദ്വന്ത വ്യക്തിത്വങ്ങളും എല്ലാം നേരത്തെ തിരിച്ചരിയനായിട്ടുണ്ട് .പക്ഷെ അവരില്‍ നിന്ന് ഒകെ വ്യത്യസ്ത ആയിരുന്നു വിദ്യ (പേര് സാങ്കല്‍പ്പികം) നാല് വര്‍ഷങ്ങള്‍ക്കു മുന്‍പ് ആണ്,അന്ന് ഓര്‍കുടില്‍ എല്ലാവരും സജീവം ആയിരുന്ന കാലം .ഒരു പ്രൊഫൈലില്‍ കണ്ട പെണ്‍കുട്ടിയോട് "ആരാണാവോ ?"എന്നാ എന്റെ ചോദ്യത്തിന് മറുപടി "ഒരു പെണ്ണ് ആണ്" എന്നായിരുന്നു .അങ്ങനെ ആയിരുന്നു അവളെ പരിചയ പെട്ടത് .ആലപ്പുഴയാണ് വീട് .രസ തന്ത്രത്തില്‍ ബിരുതനത ബിരുദത്തിനു പഠിക്കുന്നു .എന്ന് ഒകെ അവള്‍ പറഞ്ഞു .ഞങ്ങള്‍ പെട്ടെന്ന് തന്നെ നല്ല സുഹ്ര്തുക്കലായി .അങ്ങനെ ഒരു വര്ഷം കഴിഞ്ഞപോലാണ് അവളെ ഓര്‍കുടില്‍ കാണാതായത് . വീണ്ടും ഒരു വര്‍ഷത്തിനു ശേഷം പിന്നെയും സ്ക്രാപ്പ് കണ്ടു "വീട്ടില്‍ നെറ്റ് കട്ട്‌ ചെയ്തതാണ് "...ഇടവേളയ്ക്കു ശേഷം വീണ്ടും സൌഹ്രദം തുടര്‍ന്നു. മുന്പുല്ലതിനെകാലും പേര്‍സണല്‍ കാര്യങ്ങള്‍ എന്നോട് പറഞ്ഞു തുടങ്ങി .കൂട്ടത്തില്‍ അവളുടെ പ്രണയത്തെ കുറിച്ചും .ഇത്രയും നിഷ് കളങ്ക ആയ ഒരു പെണ്‍കുട്ടിക്ക് പ്രനയിക്കനോക്കെ അറിയാമോ എന്നായിരുന്നു ആദ്യം എനിക്ക് തോന്നിയത് .ആ സമയത്ത് ആയിരുന്നു എന്റെ വിവാഹം .വിവാഹം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞ ഒരു ദിവസം ,ഞാനും ഭാര്യയും എന്റെ സുഹ്രത്തിന്റെ കല്യാണത്തിന് പോയി മടങ്ങുന്ന സമയം ആദ്യമായി അവള്‍ എന്നെ വിളിച്ചു .അപ്പോഴാണ് അവളുടെ ശബ്ദം കേള്‍ക്കുന്നത് .ബി എഡ് നു പഠിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ശബ്ദം ആണോ ഇത് എന്ന് പോലും തോന്നി .അത്രയും പാവം പിടിച്ച ഒരു ശബ്ദം . എന്നോടും ഭാരയോടും സംസാരിച്ചു അവള്‍ ഫോണ്‍ വെchu .പിന്നെ കാണുന്നത് ഓര്‍കുടില്‍ ചാറ്റില്‍ ആണ്. "ഏട്ടാ സുഖം ആണോ?"" ഇല്ല ഭയങ്കര തലവേദന "എന്ത് പറ്റിയേട്ടാ?" ഫുഡ്‌ കഴിച്ചില്ല അത് കൊണ്ടായിരിക്കും " "പെട്ടെന്ന് പോയി ഫുഡ്‌ കഴിക്കു " "വേണ്ട എന്റെ കയില്‍ അമ്രിതന്ജന്‍ ഉണ്ട്" "ഓരോന്ന് വരുത്തി വെക്കല്ലേ " അപ്പോള്‍ തന്നെ അവള്‍ വീണ്ടും വിളിച്ചു ,ഞാന്‍ അവളുടെ ശബ്ദത്തെയും സംസാരത്തെ യും കുറെ കളി ആക്കി .ശബ്ദം അനുകരിക്കുകയും ചെയ്തു ഇടയ്ക്കു ഞാന്‍ ചോദിച്ചു "എന്താ ഇപ്പോള്‍ വിളിച്ചത് ?" ഏട്ടന്‍ പോയി ഫുഡ്‌ കഴിക്കാന്‍ പറയാന്‍ വിളിച്ചതാ... എന്റെ കാര്യത്തിലെ അവളുടെ ശ്രദ്ധ ഞാന്‍ മനസിലാകിയിരുന്നു .ഈ കാലയളവില്‍ അവള്‍ എന്റെ ഭാര്യയുടെയും അടുത്ത സുഹ്ര്തായി മാറി (സ്ത്രീ സംബന്ധ വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ സിനിമാക്കാര് പറയുന്നത് പോലെയുള്ള ജാട പറച്ചില്‍ അല്ല .ഇതാണ് സത്യം)...എപ്പോള്‍ വേണം എനികിലും അവള്‍ വിളിക്കും ,മെസേജ് അയക്കും ,ചിലപ്പോള്‍ മേസജില്‍ അധികം ഒന്നും കാണില്ല "ഏട്ടാ "എന്ന വിളി മാത്രം .പലപ്പോഴും ഞാന്‍ മറുപടി കൊടുക്കാറുമില്ല .ഭാര്യയെ അവള്‍ ഏട്ടത്തി "എന്നാണ് വിളിച്ചിരുന്നത്‌ ....ട്ചലപ്പോള്‍ അവള്‍ എസ എം എസ് അയക്കും "ഏട്ടാ നമ്മള്‍ പരിചയ പെട്ടത് എങ്ങനെ എന്ന് ഓര്‍മ്മയുണ്ടോ "....അത് കാണുമ്പോള്‍ ഒകെ ഇവള്‍ക്ക് ഇത്രയും സ്നേഹം ആണോ എന്നോട് എന്ന് തോന്നിയിരുന്നു ,ഒരിക്കല്‍ ഭാര്യ പറഞ്ഞു "കുട്ടികളുടെ സ്വഭാവം ആണ് അവള്‍ക്കു" ഒരിക്കല്‍ കുടുംബം ആയി ഒരു കല്യാണത്തിന് പോയി വരുമ്പോള്‍ അവളുടെ നാട് വഴി ആയിരുന്നു വന്നത് .അപ്പോള്‍ ഭാര്യ അവളെ വിളിച്ചു ..."ഏട്ടന് കൊടുത്തെ "എന്ന് വിദ്യ ഭാര്യയോട്‌ പറഞ്ഞു .അവള്‍ ഫോണ്‍ എനിക്ക് തന്നു "ഏട്ടാ വണ്ടി തിരിക്കു ,അടുത്താ വീട്,ആ ഇടവഴി ഇങ്ങു കേറി വന്നാല്‍ മതി ""വേണ്ടട അച്ഛനും അമ്മയും ഒകെ ഉണ്ട് ,വേറെ ഒരു ദിവസം വരാം"ഞാന്‍ പറഞ്ഞു .പിന്നെയും അവള്‍ കുറെ കെഞ്ചി പറഞ്ഞു ...ഞങ്ങള്‍ പോയില്ല ... ഈ സമയത്ത് എപ്പോളോ അവളുടെ പ്രണയം വീട്ടില്‍ അറിഞ്ഞതുമായി ബന്ധ പെട്ടുള്ള സംഭവങ്ങള്‍ ഉണ്ടായതായി അവള്‍ പറഞ്ഞു .ആ വിവാഹം നടക്കില്ല എന്ന് അവള്‍ക്കു മനസിലായി....അപ്പോഴൊക്കെ എനിക്ക് വായി തോനിയത് ഒകെ ഞാന്‍ പറയും ,"നീ വരുത്തി വെച്ചതല്ലേ ,കഴിഞ്ഞത് കഴിഞ്ഞു ,അത് ഒകെ മറന്നേക്കു" "മറക്കാന്‍ പറ്റണ്ടേ ഏട്ടാ ,കുറെ ആഗ്രഹിച്ചു പോയി "എന്ന് ഒകെ പറഞ്ഞു കരച്ചില്‍ ആണ് പലപ്പോഴും .കുറെ മാസങ്ങള്‍ കഴിഞ്ഞു കുറെ വിവാഹ ആലോചനകള്‍ വന്നു ,അതില്‍ ഒരാളുമായി നിശ്ചയവും കഴിഞ്ഞു "അപ്പോളും അവള്‍ പറയും "ഏട്ടാ പഴയത് ഒകെ എങ്ങനെ മറക്കാനാ " "എന്ത് മറക്കാന്‍ നീയും അവനും തമ്മില്‍ വേറെ ബന്ധങ്ങള്‍ ഒന്നും ഇല്ലായിരുന്നല്ലോ പിന്നെ എന്താ ""കുറെ ആഗ്രഹിച്ചു പോയി "..സ്ഥിരം പല്ലവി.... അപ്പോള്‍ ഞാന്‍ പറഞ്ഞു"എടി നീ കൊച്ചു കുട്ടി ഒന്നും അല്ല ,ഇത്രയും വിദ്യാഭ്യാസം ഉള്ള ഒരു പെണ്‍കുട്ടി കുറച്ചു പക്വത കണികണം... ..മാസങ്ങള്‍ക്ക് ശേഷം .പിന്നെ ഒരിക്കല്‍ അവള്‍ പറഞ്ഞു അവളുടെ പ്രതിശ്രുത വരനോടൊപ്പം അവള്‍ ഡ്രസ്സ്‌ എടുക്കാന്‍ പോയി എന്ന് .അവളുടെ സ്വഭാവത്തിലെ മാറ്റം ഞാന്‍ അറിഞ്ഞു ... പിന്നെ അവള്‍ക്കു നല്ല ജോലി കിട്ടി .വേറെ ജില്ലയില്‍ ഹോസ്റ്റല്‍ ഇലേക്ക് മാറി .വല്ലപ്പോഴും ആണ് എങ്കിലും വിളിക്കും കുറെ സംസാരിക്കും ....പിന്നെ പിന്നെ ഫോണ്‍ വിളി നിന്ന് എസ് എം എസ് നിന്ന് ,എന്റെ മെസ്സജിനു ഒന്നും മറുപടി ഇല്ല .കഴിഞ്ഞ ഡിസംബറില്‍ ക്രിസ്മസ്സിനു തലേ ദിവസം ഒരു എസ എം എസ് വന്നു ."ഏട്ടാ ഞാന്‍ കസിന്റെ വീട്ടില്‍ ആയിരുന്നു "...പിന്നെ അതും നിന്നു...ഞാന്‍ അച്ഛന്‍ ആകാന്‍ പോകുന്നു എന്ന എന്റെ മെസ്സജിനു പോലും മറുപടി ഇല്ല ...അത് ഒരിക്കലും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല ... ഞാനും ഭാര്യയും മാറി മാറി വിളിച്ചു എങ്കിലും അവള്‍ ഫോണ്‍ എടുത്തില്ല .കഴിഞ്ഞ മാര്‍ച്ച്‌ മാസം ഞാന്‍ ഒരു മെസ്സേജു അയച്ചു"എന്നോട് ഇങ്ങനെ പെരുമാറാന്‍ ഞാന്‍ എന്ത് തെറ്റ് ചെയ്തു?"പെട്ടെന്ന് തന്നെ മറുപടിയും കിട്ടി "രഹുലെട്ടാ എന്റെ വീട്ടില്‍ കുറെ പ്രോബ്ലെംസ് ഉണ്ട് .എല്ലാം കഴിയട്ടെ ഞാന്‍ ഏട്ടനെ വിളി ചോളം " അത് കണ്ടതോടെ മനസിന്‌ സമധാനം ആയി .എന്തായാലും അവള്‍ ജീവനോടെ ഉണ്ടല്ലോ ....ഏപ്രില്‍ അയപോലെക്കും ഞാന്‍ പിന്നെയും മെസ്സേജു അയച്ചു "മോളെ ഈ മാസം അല്ലെ കല്യാണം ,നീ എന്താ കല്യണം വിളികാത്തത് ?"....ഒരു മറുപടിയും കിട്ടിയില്ല ....അവളുടെ കല്യാണത്തിനു സമ്മാനമായി നല്ലൊരു പട്ടു സാരി വാങ്ങി കൊടുക്കണം എന്ന് മനസില്‍ വിചാരിച്ചിരുന്നു ....ഒരിക്കല്‍ ജോലി അക്ഴിഞ്ഞു വീട്ടില്‍ എതിയപോള്‍ ഭാര്യ പറഞ്ഞു "ഞാന്‍ ഇന്ന് വിദ്യയെ വിളിച്ചിരുന്നു .ഒരു പുരുഷനാ ഫോണ്‍ എടുത്തത്‌ " എനിട്ട്‌? അപ്പോളേക്കും അവള്‍ ഫോണ്‍ എടുത്തു സംസാരിച്ചു "ചേച്ചി ,ഞാന്‍ തിരക്കില്‍ ആണ് പിന്നെ വിളിചോലാം" നേരത്തെ ഫോണ്‍ എടുത്തത്‌ ആരാ?" അത് എന്റെ ഹസ്ബണ്ട് ആണ് " അത്രയും നാള്‍ ഏട്ടത്തി എന്ന് വിളിച്ചിരുന്ന അവളുടെ "ചേച്ചി വിളി "യെ പറ്റി ഞങ്ങള്‍ സംസാരിച്ചു .അപ്പോഴും ഞാന്‍ ആലോചിച്ചത് കല്യാണം എങ്കിലും അവള്‍ക്കു അറിയിക്കംയിരുന്നല്ലോ ,ഇത്രയും അകല്‍ച്ച എന്ത് കൊണ്ട് ഉണ്ടായി ?".....അവസാനമായി ഒരു മെസ്സേജു ഞാന്‍ അവള്‍ക്കയച്ചു "ഞങ്ങളുടെ വിദ്യ ഞങ്ങളുടെ ഹ്രദയത്തില്‍ മരിച്ചു... ആദരാജ്ഞലികള്‍ "അത്രയും അറിയിച്ചപോള്‍ മനസിന്‌ ഒരു സമാധാനം ആയി,അപ്പോളും ഭാര്യ പറഞ്ഞു"അവളെ പോകാന്‍ പറ ,അവള്‍ ഒരു ഭൂലോക തരികിട ആയിരുന്നു എന്ന് നമുക്ക് വിചാരിക്കാം " "എന്റെ വലിയ ആഗ്രഹം ആയിരുന്നു ,അവളുടെ കല്യാണത്തിന് പട്ടു സാരി വാങ്ങി കൊടുക്കണം എന്നത് "ഞാന്‍ പറഞ്ഞു അപ്പോള്‍ ഭാര്യ പറഞ്ഞു "അത് സാരം ഇല്ല ,ആ സാരി എനിക്ക് വാങ്ങി തന്നാല്‍ മതി "

Sunday, March 18, 2012

സുവിശേഷ യോഗം

നിരീശ്വര വാദി ആയിരുന്നു കുട്ടപ്പന്‍ പിള്ള .സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ,കുടുംബ നാഥന്‍.ഒരിക്കല്‍ ഞായറാഴ്ച വെറുതെ ടിവി കണ്ടപ്പോള്‍ ആണ് അയാള്‍ ആ കാര്യം ശ്രദ്ധിച്ചത് ,ഒരു സുവിശേഷ യോഗം കാണിക്കുകയാണ് .സുവിശേഷകന്‍ പ്രസങ്ങിക്കുന്നു .അതിനൊടുവില്‍ പ്രാര്‍ഥി ക്കുന്നു .ആ പ്രാര്‍ഥനയില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുന്നു .പ്രാര്‍ഥനയില്‍ സുവിശേഷകന്‍ ഓരോ പേര് വിളിച്ചു പറയുന്നു "ആരാണ് തോമസ് ?.ആരാണ് തോമസ് ?പ്രിഅയ് സഹോദരന്‍ തോമസ് കര്തവിതാ നിന്റെ നെഞ്ച് വേദന സൌഖ്യം ആക്കുന്നു ."ഉടനെ തന്നെ ഒരാള്‍ സുവിശേഷകന്റെ അടുത്ത് വന്നു പറയുന്നു "എന്റെ പേര് തോമസ് എന്ന് ആണ് ,ഇന്ന് സാര്‍ എന്റെ പേര് വിളിച്ചപ്പോള്‍ എന്റെ നെഞ്ച് വേദന സൌഖ്യം ആയിരിക്കുന്നു പ്രൈസ് ദി ലോര്‍ഡ്‌ " ഇത് കണ്ടപ്പോള്‍ കുട്ടപ്പന്‍ പിള്ളക് ഒരു സംശയം സംഭവം ശരിയാണോ ?പതിനായിരങ്ങല്കിടയില്‍ നിന്ന് എങ്ങനെയാണു ഒരാളുടെ പേര് വിളിച്ചു അയാളുടെ കാര്യങ്ങള്‍ പ്രവചിക്കുന്നത് .ഇത് ഒന്ന് പരിക്ഷികുക തന്നെ,അടുത്ത ദിവസം കുട്ടപ്പന്‍ പിള്ള ഒരു സുവിശേഷ യോഗത്തില്‍ ചെന്ന് ,"ഇത് ഒകെ സത്യം ആണ് എങ്കില്‍ ഇന്ന് എന്റെ പേര് വിളിച്ചു കാര്യങ്ങള്‍ പ്രവചിക്കട്ടെ ,എന്നാല്‍ ഞാന്‍ വിശ്വസിക്കാം "അയാള്‍ വിചാരിച്ചു .പ്രാര്‍ത്ഥന തുടങ്ങി ,സുവിശേഷകന്‍ പലരുടെയും പേര് വിളിച്ചു ഓരോ കാര്യങ്ങള്‍ പ്രവചിച്ചു ,ആ പേര് കാരെല്ലാം ആ പ്രവചനങ്ങള്‍ സത്യം ആയിരുന്നു എന്ന് സാക്ഷ്യവും പറഞ്ഞു ,പ്രാര്‍ത്ഥന തീരാറായി .അപ്പോള്‍ കുട്ടപ്പന്‍ പറഞ്ഞു"ഹും .ഇത് ഒകെ വെറുതെയ ,എന്റെ പേര് വിളിച്ചില്ലല്ലോ ."കുട്ടപ്പന്‍ സുവിശേഷ യോഗത്തില്‍ നിന്ന് പോകാന്‍ തുടങ്ങിയപ്പോലായിരുന്നു മൈക്കിലൂടെ ഞെട്ടിക്കുന്ന ശബ്ദം കേട്ടത് "ആരാണ് കുട്ടപ്പന്‍ ?ആരാണ് കുട്ടപ്പന്‍ ?ബാങ്കില്‍ ജോലി ചെയുന്ന ,തിരുവനതപുരത്ത് താമസിക്കുന്ന കുട്ടപ്പന്‍ ആരാണ് "ഇത് കേട്ടതും കുട്ടപ്പന്‍ ഞെട്ടി."അത്ഭുദം ,ഇതാ എന്റെ പേര് വിളിച്ചിരിക്കുന്നു" , കുട്ടപ്പന്‍ കൈ ഉയര്‍ത്തി ഉറക്കെ പറഞ്ഞു "ഞാന്‍ ആണ് സാറേ കുട്ടപന്‍ "...അപ്പോള്‍ ആ സുവിശേഷകന്‍ മൈക്കിലൂടെ പറഞ്ഞു "നിങ്ങളുടെ ഒരു ഐടെടെന്റിട്ടി card കളഞ്ഞു കിട്ടിയിട്ടുണ്ട് വന്നു വാങ്ങി കൊണ്ട് പോവുക "

Saturday, February 4, 2012

രോഷ്നി


(2001 ഇല്‍ ഞാന്‍ എഴുതിയ കഥയാണ് "രോഷ്നി" .കൃത്യം പതിനൊന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് .അന്ന് നടന്ന ഒരു ചെറുകഥ മത്സരത്തില്‍ ഈ കഥക്ക് സമ്മാനം കിട്ടിയിട്ടുണ്ട് .രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം കാസര്‍കോട്‌ നിന്നും പ്രസിദ്ധീകരിക്കുന്ന ഉത്തരദേശം
എന്ന പത്രത്തില്‍ ഈ കഥ പിന്നെ പ്രസിദ്ധീകരിച്ചു

***********************************************************************************8

പതിവിലും നേരത്തെയാണ് രോഷ്നി അന്നുന്നര്‍ന്നത്‌ .ഉണര്ന്നയുടനെ ചുറ്റുമൊന്നു കണ്ണ് ഓടിച്ചു .കൂടെ ഉള്ളവര്‍ ആരും ഉണര്‍ന്നിട്ടില്ല .എല്ലാവരും സുഖ നിദ്രയില്‍ ആണ്.ആരെയും തട്ടി ഉണര്‍ത്താനും തോന്നിയില്ല .എന്തിനു വെറുതെ...താളംതെറ്റിയ മനസുള്ളവര്‍ ആണെങ്കിലും ഉറക്കം അവരുടെയും അവകാശമാണല്ലോ .അവള്‍ പതിയെ എഴുനേറ്റു .മുറിയുടെ വാതിലിനടുത്തേക്ക് നടന്നു.കമ്പി അഴികളിലൂടെ പുറത്തേക്കു നോക്കി .നേരം വെളുത്തിട്ടില്ല.എങ്ങും നിശബ്ദത .നിശബ്ദതയില്‍ സന്ഗീതമുണ്ടെന്നു പണ്ട് ആരോ പറഞ്ഞതോര്‍മ്മ വന്നു .മേലെ ആകാശത്ത് രാത്രിയോട്‌ വിട പറയാന്‍ മടിക്കുന്ന നക്ഷത്രങ്ങള്‍ .ഒരിറ്റു കണ്ണുനീര്‍ മോഹിചിട്ടെന്ന പോലെ അവ ചിമ്മുന്നു .നേരം വെളുക്കാന്‍ ഇനിയും മണിക്കൂറുകള്‍ കഴിയണമെന്ന് തോന്നുന്നു.അവള്‍ വാതിലിനോടു ചേര്‍ന്ന് ഇരുന്നു .രോഷ്നി ഭ്രാന്താശുപത്രിയുടെ മതിലുകള്‍ക്കുള്ളില്‍ വന്നിട്ട് വര്ഷം കുറെ ആയിരിക്കുന്നു .എത്ര വര്ഷം ആയെന്നു അവള്‍ക്കു തന്നെ ഒരു നിശ്ചയവും ഇല്ല .അല്ലെങ്കില്‍ തന്നെ കൂട്ടലുകള്‍ക്കും കിഴിക്കലുകള്‍ക്കും ഭ്രാന്താശുപത്രിയില്‍ എന്ത് പ്രസക്തി?
ഓര്‍മകളില്‍ നിന്നോടിയോളിക്കാന്‍ ഭ്രാന്താശുപത്രിയും തന്നെ സഹായിക്കില്ല എന്ന് രോഷ്നിക്കറിയാം.അവിടെ വന്നതില്‍ പിന്നെ അവളുടെ സ്വര്‍ഗ്ഗവും നര്ഗവും എല്ലാം ഈ ആശുപത്രിയാണ് .ഏകാന്തതയുടെ നിമിഷങ്ങളില്‍ അവളെന്നും മനസ് കൊണ്ടൊരു തീര്‍ഥാ ടനതിനു ഒരുങ്ങുമായിരുന്നു .അന്നും അവലോരുങ്ങി .ഓര്‍മകളിലേക്ക് ഒരു തീര്‍ഥടനതിനായി.തുടയ്ക്കും തോറും തിളക്കമേറുന്ന ഓര്‍മകളിലേക്ക്....

ഞാന്‍ എങ്ങനെയാണ് ഭ്രാന്തി ആയതു ?ഭ്രാന്തമായ ചിന്തകലായിരുന്നോ എനിക്കുണ്ടായിരുന്നത്?എനിക്ക് ഭ്രാന്തില്ലെന്നോരായിരം വട്ടം ഞാനന്ന് പറഞ്ഞതായിരുന്നു .അതാര് കേള്‍ക്കാന്‍ ?ഭ്രാന്തുള്ള എല്ലാവരും പറയുന്നത് അതാണത്രേ .ഒരു കണക്കിന് അത് തന്നെയല്ലേ ഭ്രാന്തിന്റെ ലക്ഷണവും .പറഞ്ഞു വരുമ്പോള്‍ ഞാനൊരു ഭ്രാന്തി മാത്രമല്ല .ചെയ്തത് കൊല കുറ്റമാണ് .ആരിലും അറപ്പുളവാക്കുന്ന കൊല .അതോര്‍ക്കുമ്പോള്‍ ഇപ്പോളും മൂക്കില്‍ തുളച്ചു കയറുന്നത് ചോരയുടെയും പച്ച മാംസത്തിന്റെയും ഗന്ധം .പലരും പിന്നെ എന്നോട് ചോദിച്ചിട്ടുണ്ട് .നിസ്സാരം ഒരു പാട്ട് കേള്‍ക്കുമ്പോള്‍ പോലും കണ്ണ് നിറയുന്ന നിനക്കിതു എങ്ങനെ സാധിച്ചു എന്ന് .അവരുടെ ഒകെ മനസ്സില്‍ ഞാനൊരു തെറ്റുകാരി ആയിരിക്കും.പക്ഷെ ഞാന്‍ എങ്ങനെ ഒരു തെറ്റുകാരിയാവും?ഇഷ്ട്ടപെട്ട പുരുഷനെ കൊന്നത് എങ്ങനെ തെറ്റാവും?
അവനെ എന്റേത് മാത്രമാക്കാന്‍ വേണ്ടിയല്ലേ ഞാനവനെ കൊന്നത്?അവനോടുള്ള സ്നേഹം കൊണ്ട് അല്ലെ ഞാനങ്ങനെ ചെയ്തത് ?എന്റെ സ്നേഹം ആര്‍ക്കും മനസിലാക്കാന്‍ കഴിഞ്ഞില്ല .എല്ലാവര്ക്കും ഞാനൊരധിക പെറ്റായിരുന്നു.വെറും കറിവേപ്പില.
ജീവിതത്തില്‍ ആദ്യമായി മധുരം നുണയുന്നത് അച്ചനില്ലാത്ത സമയത്ത് വീട്ടിലെത്തുന്ന അങ്കിള്‍മാരും അമ്മയില്ലാത്ത സമയത്ത് വീടിലെതുന്ന ആന്റിമാരും തരുന്ന മധുര പലഹാരങ്ങളില്‍ നിന്നുമായിരുന്നു .പിന്നെ പിന്നെ ആ പലഹാരങ്ങള്‍ക്കും കയ്പ്പന് എന്ന് തോന്നി തുടങ്ങി .അകലെയുള്ള സ്കൂള്‍ ബോര്‍ഡിങ്ങില്‍ എന്നെ ചേര്‍ത്തപ്പോള്‍ അമ്മയുടെ മുഖത്ത് കണ്ട്ടഹു ഒരു ഭാരം ഒഴിഞ്ഞതിന്റെ സംതൃപ്തി ആയിരുന്നു.സ്കൂള്‍ ബോര്ടിങ്ങിലെ എന്റെ കിടപ്പ് മുറിയിലെ തലയണകല്‍ക്കെന്നും ഈര്പ്പമായിരുന്നു .ആ ഈര്പ്പമായിരുന്നു എനിക്കെന്നും കൂട്ട് .ഏകാന്തതയുടെ നിമിഷങ്ങള്‍ എനിക്ക് തന്നത് വേദന മാത്രമായിരുന്നു .അച്ഛന്റെ സ്നേഹവും അമ്മയുടെ താരാട്ടും എനിക്ക് വെറും സങ്കല്പ്പങ്ങലായിരുന്നു .അകലെയുള്ള കുന്നിന്‍ ചെരുവിലെ പള്ളി മണികളില്‍ ഞാനൊരു താരാട്ടിന്റെ സംഗീതം കേട്ടുവോ?
ഞാന്‍ വയസ്സറി യിച്ചപ്പോലെങ്കിലും അമ്മ വന്നു എന്നെ കാണുമെന്നു കരുതിയത്‌ എന്റെ തെറ്റ് .വന്നത് അമ്മയുടെ ഒരു കത്ത് ആയിരുന്നു .ക്ലബിലെ ഓണാഘോഷ പരിപാടികളുടെ മുഴുവന്‍ ചുമതല വനിതാ വിംഗ് പ്രേസിടന്റ്റ് ആയ അമ്മക്കായിരുന്നു ,അത് കൊണ്ട് ആണത്രേ വരന്‍ കഴിയാത്തത് .കത്ത് വായിച്ചു തീര്‍ന്നപ്പോള്‍ ഒട്ടും സങ്കടം തോന്നിയില്ല.സ്വന്തം മകളെക്കാള്‍ നാടിനെയും ഓണത്തെയും സ്നേഹിക്കുന്ന അമ്മയെ കുറിച്ച് അഭിമാനം തോന്നി .

പിന്നെ സ്കൂള്‍ വിദ്യഭ്യാസം കഴിഞ്ഞതോടെ വീട്ടിലേക്കു താമസം മാറ്റി .ആ നിര്‍ദേശം അച്ചന്റെതായിരുന്നു .എന്തൊരു സ്നേഹം?
ഇനി പറയു...ഞാന്‍ സ്നേഹത്തിനായി കൊതിച്ചത് തെറ്റ് ആണോ?മതിയാവോളം സ്നേഹം തരാമെന്നവന്‍ പറഞ്ഞപ്പോള്‍ ഞാന്‍ എന്നെ തന്നെ മറന്നു പോയി,എന്റെ സ്വപ്നങ്ങളില്‍ എന്നും ഓടിയെതാറുള്ള രാജകുമാരനെ നേരിട്ട് കണ്ടതിലുള്ള ത്രില്ലില്‍ ആയിരുന്നു ഞാന്‍ .അവന്റെ വെള്ളാരം കണ്ണുകളില്‍ ഞാനൊരു സ്നേഹ സാഗരത്തിന്റെ തിരമാലകള്‍ കണ്ടുവോ?

പിന്നെയെത്ര എത്ര ദിവസങ്ങള്‍ ,സ്നേഹിക്കും തോറും എനിക്ക് കൊതിയെറൂകയായിരുന്നു .കാര്മേഖ തുണ്ടുകളില്‍ ഹൃദയം കൊണ്ട് ഞാന്‍ പ്രണയ കവിതകള്‍ എഴുതി .ലോകത്തിലെ ഏറ്റവും ഭാഗ്യവതി ഞാനാനെന്നുവരെ തോന്നി പോയ നിമിഷങ്ങള്‍ .ദിവസങ്ങള്‍ കഴിയും തോറും എന്റെ ഹൃദയം എന്നോടപ്പമില്ലെന്നു ഞാന്‍ മനസിലാക്കുകയായിരുന്നു .സായാഹ്ന ങ്ങളില്‍ അവനെ പിരിയുമ്പോള്‍ ഞാന്‍ മനസിലാക്കി സ്നേഹം ഒരു വേദനയാണ് ഓര്‍ക്കാന്‍ സുഖമുള്ള ഒരു വേദന .
അവനോടപ്പമുള്ള സ്നേഹ സല്ലാപങ്ങല്‍ക്കൊടുവില്‍ വീട്ടില്‍ വൈകി എത്തുന്ന എന്നോട് അച്ഛന്‍ പറയുമായിരുന്നു "ഇത് ഒന്നും നല്ല വീടിലെ പെണ്‍കുട്ടികള്‍ക്ക് ചേര്‍ന്നതല്ല.അത് കേള്‍ക്കുംബോലോക്കെ ഉള്ളില്‍ എനിക്ക് ചിരി ആയിരുന്നു .ഒപ്പം അമര്‍ഷവും .നല്ല വീടനത്രേ !നല്ല വീട്.മൂക്ക് മുട്ടെ കുടിച്ചിട്ട് സ്വന്തം ഭാര്യയെ തോഴികുന്ന അച്ഛനത് പറയാന്‍ എന്ത് യോഗ്യത ?കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് വേലക്കാരി വീട്ടുപടിക്കല്‍ ഗര്‍ഭ സത്യഗ്രഹമിരുന്നതും ഒടുവില്‍ നഷ്ട്ടപരിഹാരം കൊടുത്തു ആ പ്രശ്നം ഒതുക്കിതീര്തതുമെല്ലാം അച്ഛന് പെട്ടെന്ന് മറക്കാന്‍ കഴിയുമായിരിക്കും .പക്ഷെ എനിക്ക്...
അടുത്തത് അമ്മയുടെ ഊഴമായിരുന്നു .ആണുങ്ങള്‍ ചെളി കണ്ടാല്‍ ചവിട്ടും വെള്ളം കണ്ടാല്‍ കഴുകും അത് പോലല്ല പെണ്ണുങ്ങള്‍ .നീയൊരു പെണ്ണ് ആണെന്നോര്‍മ്മ വേണം .പ്രകടനത്മകതയുള്ള ചലനങ്ങളോടെ നാഭി ചുഴിയും പാതി അനാവ്രതമായ മാരിട്നഗലും കാണിച്ചു ദിവസം മുഴുവന്‍ ക്ലബ്ബില്‍ കയറി ഇര്നഗുന്ന അമ്മ അതൊന്നോര്തിരുന്നെകില്‍ ...പിന്നെയൊരു വാശി ആയിഉര്ന്നു,പ്രേമത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടിയുള്ള വാശി .എന്റെ മനസ് മാത്രമല്ല ശരീരവും ഞാനവനു കൊടുത്തു.ഒരു പിടിച്ചു വാങ്ങല്‍ ആയിരുന്നില്ല അത്.ഒരു സമര്‍പ്പനമായിരുന്നു .ഇഷ്ട്ടപെട്ട പുരുഷനു വേണ്ടിയുള്ള സമര്‍പ്പണം .പിന്നെ വൈകിയെങ്കിലും ഞാന്‍ മനസിലാക്കി .ആ സമര്‍പ്പണത്തിന് വേണ്ടി മാത്രമായിരുന്നു അവനെന്നെ സ്നേഹിച്ചതെന്നു .സ്നേഹത്തിനു പുതിയ നിര്‍വചനം ജിവിതം അന്ന് എന്നെ പഠിപ്പിച്ചു "സ്നേഹം സംഗീതമാണ് .താള പിഴകള്‍ക്ക് മുന്‍പേ നിര്‍തേണ്ടുന്ന സംഗീതം .***********************

എല്ലാവരും എഴുനേറ്റു പോയി കുളിക്കു,ഇന്ന് പുതിയ ഡോക്ടര്‍ പരിശോധിക്കാന്‍ വരുന്ന ദിവസമാണ് .വാര്‍ടന്റെ പരുക്കന്‍ ശബ്ദമാണ് റോഷ്നിയെ ഓര്‍മകളില്‍ നിന്നും ഉണര്‍ത്തിയത് .നേരം വെളുത്തു കഴിഞ്ഞിരിക്കുന്നു .കുളി കഴിഞ്ഞു മുറിയിലേക്ക് വരുമ്പോള്‍ അവള്‍ കണ്ടത് പുതിയ ഡോക്ടര്‍ രോഗികളെ സ്നേഹ പൂര്‍വ്വം പരിശോധിക്കുന്നതായിരുന്നു .ഡോക്ടറുടെ മുഖം കണ്ടവള്‍ ഒന്ന് ഞെട്ടി .അവള്‍ അറിയാതെ ചോദിച്ചു പോയി "അപ്പോള്‍ അന്ന് ഒരു ഡിസംബറിന്റെ തണുത്ത രാത്രിയില്‍ എന്റെ കയ്യില്‍ പുരണ്ട രക്തകറകള്‍ ആരുടെതായിരുന്നു ?

Monday, January 30, 2012

കളങ്കിതം (ചെറുകഥ -രാഹുല്‍ ഹമ്പിള്‍ സനല്‍ )


നഗര മധ്യത്തിലൂടെ ഇന്നോവ ചീറി പായുമ്പോള്‍ അങ്കിത അതിനുള്ളിലിരുന്നു വീര്‍പ്പു മുട്ടുകയായിരുന്നു .അല്‍പ്പം മുന്‍പ് കഴുത്തില്‍ വീണ താലി മാലയിലൂടെ അവള്‍ വിരലോടിച്ചു .റോസാപ്പൂ കൊണ്ടുള്ള ഭാരമേറിയ ഹാരം അസ്വസ്ഥത ഉണ്ടാകിയെങ്കിലും അവള്‍ അത് ഊരി മാറ്റിയില്ല .അവള്‍ അടുത്തിരുന്ന സതീഷ്‌ ന്റെ മുഖത്ത് നോക്കി .അവന്റെ അവസ്ഥയും ഇത് തന്നെയാണ് എങ്കിലും അവന്റെ മുഖത്തെ അസ്വസ്ഥതയുടെ കാരണം രോസ്സാപ്പൂ മാല ആണെന്ന് തോന്നിയില്ല ."ഇനി എത്ര ദൂരം ഉണ്ട് ?"
അവള്‍ അവനോടു ചോദിച്ചു "മൂന്ന് മണിക്കൂര്‍ കൂടെ "അവന്‍ പറഞ്ഞു .
കുഞ്ഞു നാളു മുതലേ അറിഞ്ഞോ അറിയാതെയോ പലതവണ കണ്ട സ്വപ്നങ്ങളില്‍ ഒന്നായിരുന്നു ഇത് പോലൊരു യാത്ര .പട്ടു സാരി ചുറ്റി നിറയെ അഭാരങ്ങലനിഞ്ഞു ,അച്ഛന്റെയും അമ്മയുടെയും കാല്‍ തൊട്ടു വന്ദിച്ചു ,യാത്ര ചോദിക്കുമ്പോള്‍ പൊട്ടിക്കരഞ്ഞു ,കാറില്‍ കയറി ബന്ധു മിത്രാദികളെ കൈ വീശി കാണിച്ചു,ഈറന്‍ കണ്ണുകള്‍ സാരി തലപ്പ്‌ കൊണ്ട് തുടച്ചു ഒരു സ്വപ്ന സാക്ഷകാരത്തിന്റെ നിര്‍വൃതി യോടെയൊരു യാത്ര .പക്ഷെ ഇന്ന് കണ്ണുകള്‍ നിറയുന്നത് സ്വപ്ന സാക്ഷകര്തിന്റെ നിര്‍വൃതി കൊണ്ടല്ല എന്നറിയാം .എപ്പോഴാണ് സ്വപ്ന യാത്രയിലെ എന്റെ വസ്ത്രത്തിന് രൂപ മാറ്റം വന്നത് ?എപ്പോഴാണ് പട്ടു സാരിക്ക് പകരം മാലാഖയുടെ വസ്ത്രം ഞാന്‍ സ്വപ്നം കണ്ടത്?"അങ്കിതയുടെ മനസില്‍ ഓര്‍മ്മകള്‍ അലയടിച്ചു .


കാര്‍ പിന്നെയും ചീറി പാഞ്ഞു കൊണ്ടിരുന്നു .വഴിവക്കിലെതോ പള്ളിയിലെ പടവുകള്‍ ഓരോന്ന് കയറുമ്പോഴുംകൂടുതല്‍ അടുക്കുന്ന യുവ മിഥുനങ്ങളെ അവള്‍ കണ്ടു.നാളെയുടെ ഒത്തുചേരലിന് വേണ്ടിയുള്ള പ്രാര്‍ത്ഥന മാത്രം ആയിരിക്കാം അവരുടെ മനസില്‍ ഇപ്പോള്‍ .അല്ലെങ്കില്‍ കുറച്ചു നേരം സ്വസ്ഥമായി സംസാരിച്ചിരിക്കാന്‍ ഒരിടം .
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതുപോലൊരു യാത്രയില്‍ ആയിരുന്നു എന്റെ ഹൃദയം അവനു കൈമാറിയത് .വിവേക് ആന്റണി ...അന്ന് അവനോടൊപ്പം മെഴുക്തിരി കത്തിച്ചു ക്രൂശിത രൂപത്തിന് മുന്നില്‍ കണ്ണുകള്‍ അടച്ചു പ്രാര്‍ഥിചപ്പോളൊന്നും ആദ്യമായി പള്ളിയില്‍ പ്രാര്‍ത്ഥിക്കുന്നതിന്റെ അപരിചിതത്വം തോന്നിയിരുന്നില്ല .

സമൂഹം കെട്ടി പൊക്കിയ വേലിക്കെടിനുള്ളില്‍ നിസ്സഹായ ആയി ഒരു പിന്തിരിപ്പന്‍ ആദര്‍ശത്തിന്റെ ബലിയാടായി നിന്റെ വേര്‍പാട്‌ ഏറ്റു വങ്ങേണ്ടി വന്നതിന്റെ കുറ്റ ബോധം എന്നെ കാര്‍ന്നു തിന്നുകയാണ് ...ഒന്ന് പൊട്ടിതെറിക്കമായിരുന്നില്ലേ നിനക്ക്?
മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പി. ചെകിടത്ത് ആഞ്ഞുഒരടി ...അത് ഞാന്‍ ഒരുപാടു ആഗ്രഹിച്ചിരുന്നു .അവിടെയും ഞാന്‍ തോറ്റു പോയി .എല്ലാം കേട്ടിട്ടും നിര്‍വികാരമായി നീ തന്ന പുഞ്ചിരി എന്നെ ഇന്നും വേട്ടയാടുകയാണ് .
നമ്മളെ അകറ്റിയത് മതം ആണ് എന്ന് നിന്നോട് പറയേണ്ടി വന്ന കള്ളം നീ മനസിലാകിയതിന്റെ പ്രതികരണം ആയിരുന്നു ആ പുഞ്ചിരി എന്ന് ഞാന്‍ മനസിലാക്കുന്നു .അതല്ലാതെ ഞാന്‍ എങ്ങനെ പറയണമായിരുന്നു ?അച്ഛന്‍ പറഞ്ഞ അതേ വാക്കുകള്‍ ആവര്‍ത്തിക്കണം എന്ന് ആണോ നീ ആഗ്രഹിച്ചത്?പുതുമനക്കല്‍ രാഘവ മേനോന്റെ മകള്‍ക്ക് അച്ചന്റെ അത്രയും മനകട്ടി ഇല്ലാതെ പോയി ...അവസാനമയി നീ യാത്ര പറഞ്ഞു പോയപ്പോള്‍ അച്ചന്റെ വാക്കുകള്‍ എന്നെ കുത്തി നോവിക്കുകയായിരുന്നു "അവന്‍ ഒരു സത്യക്രിസ്ത്യാനി ആയിരുനെകില്‍ പിന്നെയും പോട്ടെ എന്ന് വെക്കാമായിരുന്നു "...

"വിവേക് ..,ലോകത്തിന്റെ ഏതോ ഒരു കോണില്‍ നിന്നുള്ള നിന്റെ ശാപം ഈ ജന്മം മുഴുവനും ഞാന്‍ അനുഭവിച്ചു തീര്‍ക്കുകയാണെന്നു ഒന്ന് സമാധാനിച്ചോട്ടെ ."

വേഗത്തിലായിരുന്ന കാര്‍ ചെക്ക്‌ പോസ്റ്റിനു അടുത്തായി പെട്ടെന്ന് സ്ലോ ചെയ്തു .ഇത് നാലാമത്തെ ചെക്കിംഗ് ആണ് ,വിവാഹ വണ്ടി ആണെന്ന് കണ്ട്ടതോടെ പോലീസ് വാഹനം വേഗം കടന്നു പോകാന്‍ കൈ കാണിച്ചു . മൂന്ന് മണികൂര്‍ പിന്നിട്ട കാര്യം അങ്കിത അപ്പോള്‍ ആണ് ഓര്‍ത്തത്‌ .
കാര്‍ വേഗം ആളൊഴിഞ്ഞ ഒരു വീടിനുള്ളിലേക്ക് പോയി.വണ്ടിയില്‍ നിന്ന് അങ്കിതയും സതീഷും പുറത്തിറങ്ങി .ഹാരവും ആഭരണങ്ങളും എല്ലാം ഊരി സതീഷിനെ എല്പ്പികുമ്പോള്‍ അവള്‍ പറഞ്ഞു
"സതീഷ്‌ ,താല്‍പ്പര്യം ഉണ്ടായിട്ടു അല്ല ,ഇതല്ലാതെ വേറെ നിവൃത്തി ..."
"ങ്ങാ...മതി മതി,"അവന്‍ അവളെ മുഴുവന്‍ പറയാന്‍ അനുവദിച്ചില്ല .കാറിനുള്ളില്‍ നിന്ന് ഒരു ബാഗ്‌ അയാള്‍ പുറത്തെടുത്തു ,അതില്‍ നിന്ന് നോട്ടു കെട്ടുകള്‍ അവള്‍ക് കൈ മാറി ...അവള്‍ ആ നോട്ടു കെട്ടുകള്‍ എണ്ണി നോക്കുമ്പോള്‍ അവന്‍ കാറിനുള്ളില്‍ നിന്നും സ്പിരിറ്റ്‌ നിറച്ച കന്നാസുകള്‍ വീടിനുള്ളിലേക്ക് മാറ്റാന്‍ ഉള്ള തിരക്കില്‍ ആയിരുന്നു .