Tuesday, May 15, 2012

"ഇയാള്‍ ഇതൊകെ എന്തിനാ നമ്മളോട് പറയുന്നത് ?


കുറച്ചു നാളായി മനസ് നിറയെ ഉള്ള ചിന്ത ഓണ്‍ലൈന്‍ ബന്ധങ്ങളുടെ നൈമിഷികതയെ കുറിച്ചാണ് ,ഞാന്‍ പറയാന്‍ പോകുന്ന ഈ സംഭവം അത്ര സാമൂഹിക പ്രസക്തി ഉള്ളതല്ല ,ഇത് വായിച്ചാല്‍ പലര്‍ക്കും "ഇയാള്‍ ഇതൊകെ എന്തിനാ നമ്മളോട് പറയുന്നത് ?"എന്നും തോന്നാം .എന്നാലുംവളരെ ചുരുക്കി പറയുകയാണ്‌ ... ഇന്റര്‍നെറ്റ്‌ ന്റെ ലോകത്തേക്ക് വളരെ നേരത്തെ വന്ന വ്യക്തിയാണ് ഞാന്‍.കൃത്യമായി പറഞ്ഞാല്‍ പതിനൊന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ്. അത് കൊണ്ട് തന്നെ ജീവിതത്തില്‍ ഉണ്ടായ ഓണ്‍ലൈന്‍ സൌഹൃദങ്ങളും അനവധി .ഇത്തരം ബന്ധങ്ങളിലെ ആത്മാര്‍ത്ഥതയും കുസ്രതിയും,സ്നേഹവും ,കാപട്യവും , ദ്വന്ത വ്യക്തിത്വങ്ങളും എല്ലാം നേരത്തെ തിരിച്ചരിയനായിട്ടുണ്ട് .പക്ഷെ അവരില്‍ നിന്ന് ഒകെ വ്യത്യസ്ത ആയിരുന്നു വിദ്യ (പേര് സാങ്കല്‍പ്പികം) നാല് വര്‍ഷങ്ങള്‍ക്കു മുന്‍പ് ആണ്,അന്ന് ഓര്‍കുടില്‍ എല്ലാവരും സജീവം ആയിരുന്ന കാലം .ഒരു പ്രൊഫൈലില്‍ കണ്ട പെണ്‍കുട്ടിയോട് "ആരാണാവോ ?"എന്നാ എന്റെ ചോദ്യത്തിന് മറുപടി "ഒരു പെണ്ണ് ആണ്" എന്നായിരുന്നു .അങ്ങനെ ആയിരുന്നു അവളെ പരിചയ പെട്ടത് .ആലപ്പുഴയാണ് വീട് .രസ തന്ത്രത്തില്‍ ബിരുതനത ബിരുദത്തിനു പഠിക്കുന്നു .എന്ന് ഒകെ അവള്‍ പറഞ്ഞു .ഞങ്ങള്‍ പെട്ടെന്ന് തന്നെ നല്ല സുഹ്ര്തുക്കലായി .അങ്ങനെ ഒരു വര്ഷം കഴിഞ്ഞപോലാണ് അവളെ ഓര്‍കുടില്‍ കാണാതായത് . വീണ്ടും ഒരു വര്‍ഷത്തിനു ശേഷം പിന്നെയും സ്ക്രാപ്പ് കണ്ടു "വീട്ടില്‍ നെറ്റ് കട്ട്‌ ചെയ്തതാണ് "...ഇടവേളയ്ക്കു ശേഷം വീണ്ടും സൌഹ്രദം തുടര്‍ന്നു. മുന്പുല്ലതിനെകാലും പേര്‍സണല്‍ കാര്യങ്ങള്‍ എന്നോട് പറഞ്ഞു തുടങ്ങി .കൂട്ടത്തില്‍ അവളുടെ പ്രണയത്തെ കുറിച്ചും .ഇത്രയും നിഷ് കളങ്ക ആയ ഒരു പെണ്‍കുട്ടിക്ക് പ്രനയിക്കനോക്കെ അറിയാമോ എന്നായിരുന്നു ആദ്യം എനിക്ക് തോന്നിയത് .ആ സമയത്ത് ആയിരുന്നു എന്റെ വിവാഹം .വിവാഹം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞ ഒരു ദിവസം ,ഞാനും ഭാര്യയും എന്റെ സുഹ്രത്തിന്റെ കല്യാണത്തിന് പോയി മടങ്ങുന്ന സമയം ആദ്യമായി അവള്‍ എന്നെ വിളിച്ചു .അപ്പോഴാണ് അവളുടെ ശബ്ദം കേള്‍ക്കുന്നത് .ബി എഡ് നു പഠിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ശബ്ദം ആണോ ഇത് എന്ന് പോലും തോന്നി .അത്രയും പാവം പിടിച്ച ഒരു ശബ്ദം . എന്നോടും ഭാരയോടും സംസാരിച്ചു അവള്‍ ഫോണ്‍ വെchu .പിന്നെ കാണുന്നത് ഓര്‍കുടില്‍ ചാറ്റില്‍ ആണ്. "ഏട്ടാ സുഖം ആണോ?"" ഇല്ല ഭയങ്കര തലവേദന "എന്ത് പറ്റിയേട്ടാ?" ഫുഡ്‌ കഴിച്ചില്ല അത് കൊണ്ടായിരിക്കും " "പെട്ടെന്ന് പോയി ഫുഡ്‌ കഴിക്കു " "വേണ്ട എന്റെ കയില്‍ അമ്രിതന്ജന്‍ ഉണ്ട്" "ഓരോന്ന് വരുത്തി വെക്കല്ലേ " അപ്പോള്‍ തന്നെ അവള്‍ വീണ്ടും വിളിച്ചു ,ഞാന്‍ അവളുടെ ശബ്ദത്തെയും സംസാരത്തെ യും കുറെ കളി ആക്കി .ശബ്ദം അനുകരിക്കുകയും ചെയ്തു ഇടയ്ക്കു ഞാന്‍ ചോദിച്ചു "എന്താ ഇപ്പോള്‍ വിളിച്ചത് ?" ഏട്ടന്‍ പോയി ഫുഡ്‌ കഴിക്കാന്‍ പറയാന്‍ വിളിച്ചതാ... എന്റെ കാര്യത്തിലെ അവളുടെ ശ്രദ്ധ ഞാന്‍ മനസിലാകിയിരുന്നു .ഈ കാലയളവില്‍ അവള്‍ എന്റെ ഭാര്യയുടെയും അടുത്ത സുഹ്ര്തായി മാറി (സ്ത്രീ സംബന്ധ വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ സിനിമാക്കാര് പറയുന്നത് പോലെയുള്ള ജാട പറച്ചില്‍ അല്ല .ഇതാണ് സത്യം)...എപ്പോള്‍ വേണം എനികിലും അവള്‍ വിളിക്കും ,മെസേജ് അയക്കും ,ചിലപ്പോള്‍ മേസജില്‍ അധികം ഒന്നും കാണില്ല "ഏട്ടാ "എന്ന വിളി മാത്രം .പലപ്പോഴും ഞാന്‍ മറുപടി കൊടുക്കാറുമില്ല .ഭാര്യയെ അവള്‍ ഏട്ടത്തി "എന്നാണ് വിളിച്ചിരുന്നത്‌ ....ട്ചലപ്പോള്‍ അവള്‍ എസ എം എസ് അയക്കും "ഏട്ടാ നമ്മള്‍ പരിചയ പെട്ടത് എങ്ങനെ എന്ന് ഓര്‍മ്മയുണ്ടോ "....അത് കാണുമ്പോള്‍ ഒകെ ഇവള്‍ക്ക് ഇത്രയും സ്നേഹം ആണോ എന്നോട് എന്ന് തോന്നിയിരുന്നു ,ഒരിക്കല്‍ ഭാര്യ പറഞ്ഞു "കുട്ടികളുടെ സ്വഭാവം ആണ് അവള്‍ക്കു" ഒരിക്കല്‍ കുടുംബം ആയി ഒരു കല്യാണത്തിന് പോയി വരുമ്പോള്‍ അവളുടെ നാട് വഴി ആയിരുന്നു വന്നത് .അപ്പോള്‍ ഭാര്യ അവളെ വിളിച്ചു ..."ഏട്ടന് കൊടുത്തെ "എന്ന് വിദ്യ ഭാര്യയോട്‌ പറഞ്ഞു .അവള്‍ ഫോണ്‍ എനിക്ക് തന്നു "ഏട്ടാ വണ്ടി തിരിക്കു ,അടുത്താ വീട്,ആ ഇടവഴി ഇങ്ങു കേറി വന്നാല്‍ മതി ""വേണ്ടട അച്ഛനും അമ്മയും ഒകെ ഉണ്ട് ,വേറെ ഒരു ദിവസം വരാം"ഞാന്‍ പറഞ്ഞു .പിന്നെയും അവള്‍ കുറെ കെഞ്ചി പറഞ്ഞു ...ഞങ്ങള്‍ പോയില്ല ... ഈ സമയത്ത് എപ്പോളോ അവളുടെ പ്രണയം വീട്ടില്‍ അറിഞ്ഞതുമായി ബന്ധ പെട്ടുള്ള സംഭവങ്ങള്‍ ഉണ്ടായതായി അവള്‍ പറഞ്ഞു .ആ വിവാഹം നടക്കില്ല എന്ന് അവള്‍ക്കു മനസിലായി....അപ്പോഴൊക്കെ എനിക്ക് വായി തോനിയത് ഒകെ ഞാന്‍ പറയും ,"നീ വരുത്തി വെച്ചതല്ലേ ,കഴിഞ്ഞത് കഴിഞ്ഞു ,അത് ഒകെ മറന്നേക്കു" "മറക്കാന്‍ പറ്റണ്ടേ ഏട്ടാ ,കുറെ ആഗ്രഹിച്ചു പോയി "എന്ന് ഒകെ പറഞ്ഞു കരച്ചില്‍ ആണ് പലപ്പോഴും .കുറെ മാസങ്ങള്‍ കഴിഞ്ഞു കുറെ വിവാഹ ആലോചനകള്‍ വന്നു ,അതില്‍ ഒരാളുമായി നിശ്ചയവും കഴിഞ്ഞു "അപ്പോളും അവള്‍ പറയും "ഏട്ടാ പഴയത് ഒകെ എങ്ങനെ മറക്കാനാ " "എന്ത് മറക്കാന്‍ നീയും അവനും തമ്മില്‍ വേറെ ബന്ധങ്ങള്‍ ഒന്നും ഇല്ലായിരുന്നല്ലോ പിന്നെ എന്താ ""കുറെ ആഗ്രഹിച്ചു പോയി "..സ്ഥിരം പല്ലവി.... അപ്പോള്‍ ഞാന്‍ പറഞ്ഞു"എടി നീ കൊച്ചു കുട്ടി ഒന്നും അല്ല ,ഇത്രയും വിദ്യാഭ്യാസം ഉള്ള ഒരു പെണ്‍കുട്ടി കുറച്ചു പക്വത കണികണം... ..മാസങ്ങള്‍ക്ക് ശേഷം .പിന്നെ ഒരിക്കല്‍ അവള്‍ പറഞ്ഞു അവളുടെ പ്രതിശ്രുത വരനോടൊപ്പം അവള്‍ ഡ്രസ്സ്‌ എടുക്കാന്‍ പോയി എന്ന് .അവളുടെ സ്വഭാവത്തിലെ മാറ്റം ഞാന്‍ അറിഞ്ഞു ... പിന്നെ അവള്‍ക്കു നല്ല ജോലി കിട്ടി .വേറെ ജില്ലയില്‍ ഹോസ്റ്റല്‍ ഇലേക്ക് മാറി .വല്ലപ്പോഴും ആണ് എങ്കിലും വിളിക്കും കുറെ സംസാരിക്കും ....പിന്നെ പിന്നെ ഫോണ്‍ വിളി നിന്ന് എസ് എം എസ് നിന്ന് ,എന്റെ മെസ്സജിനു ഒന്നും മറുപടി ഇല്ല .കഴിഞ്ഞ ഡിസംബറില്‍ ക്രിസ്മസ്സിനു തലേ ദിവസം ഒരു എസ എം എസ് വന്നു ."ഏട്ടാ ഞാന്‍ കസിന്റെ വീട്ടില്‍ ആയിരുന്നു "...പിന്നെ അതും നിന്നു...ഞാന്‍ അച്ഛന്‍ ആകാന്‍ പോകുന്നു എന്ന എന്റെ മെസ്സജിനു പോലും മറുപടി ഇല്ല ...അത് ഒരിക്കലും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല ... ഞാനും ഭാര്യയും മാറി മാറി വിളിച്ചു എങ്കിലും അവള്‍ ഫോണ്‍ എടുത്തില്ല .കഴിഞ്ഞ മാര്‍ച്ച്‌ മാസം ഞാന്‍ ഒരു മെസ്സേജു അയച്ചു"എന്നോട് ഇങ്ങനെ പെരുമാറാന്‍ ഞാന്‍ എന്ത് തെറ്റ് ചെയ്തു?"പെട്ടെന്ന് തന്നെ മറുപടിയും കിട്ടി "രഹുലെട്ടാ എന്റെ വീട്ടില്‍ കുറെ പ്രോബ്ലെംസ് ഉണ്ട് .എല്ലാം കഴിയട്ടെ ഞാന്‍ ഏട്ടനെ വിളി ചോളം " അത് കണ്ടതോടെ മനസിന്‌ സമധാനം ആയി .എന്തായാലും അവള്‍ ജീവനോടെ ഉണ്ടല്ലോ ....ഏപ്രില്‍ അയപോലെക്കും ഞാന്‍ പിന്നെയും മെസ്സേജു അയച്ചു "മോളെ ഈ മാസം അല്ലെ കല്യാണം ,നീ എന്താ കല്യണം വിളികാത്തത് ?"....ഒരു മറുപടിയും കിട്ടിയില്ല ....അവളുടെ കല്യാണത്തിനു സമ്മാനമായി നല്ലൊരു പട്ടു സാരി വാങ്ങി കൊടുക്കണം എന്ന് മനസില്‍ വിചാരിച്ചിരുന്നു ....ഒരിക്കല്‍ ജോലി അക്ഴിഞ്ഞു വീട്ടില്‍ എതിയപോള്‍ ഭാര്യ പറഞ്ഞു "ഞാന്‍ ഇന്ന് വിദ്യയെ വിളിച്ചിരുന്നു .ഒരു പുരുഷനാ ഫോണ്‍ എടുത്തത്‌ " എനിട്ട്‌? അപ്പോളേക്കും അവള്‍ ഫോണ്‍ എടുത്തു സംസാരിച്ചു "ചേച്ചി ,ഞാന്‍ തിരക്കില്‍ ആണ് പിന്നെ വിളിചോലാം" നേരത്തെ ഫോണ്‍ എടുത്തത്‌ ആരാ?" അത് എന്റെ ഹസ്ബണ്ട് ആണ് " അത്രയും നാള്‍ ഏട്ടത്തി എന്ന് വിളിച്ചിരുന്ന അവളുടെ "ചേച്ചി വിളി "യെ പറ്റി ഞങ്ങള്‍ സംസാരിച്ചു .അപ്പോഴും ഞാന്‍ ആലോചിച്ചത് കല്യാണം എങ്കിലും അവള്‍ക്കു അറിയിക്കംയിരുന്നല്ലോ ,ഇത്രയും അകല്‍ച്ച എന്ത് കൊണ്ട് ഉണ്ടായി ?".....അവസാനമായി ഒരു മെസ്സേജു ഞാന്‍ അവള്‍ക്കയച്ചു "ഞങ്ങളുടെ വിദ്യ ഞങ്ങളുടെ ഹ്രദയത്തില്‍ മരിച്ചു... ആദരാജ്ഞലികള്‍ "അത്രയും അറിയിച്ചപോള്‍ മനസിന്‌ ഒരു സമാധാനം ആയി,അപ്പോളും ഭാര്യ പറഞ്ഞു"അവളെ പോകാന്‍ പറ ,അവള്‍ ഒരു ഭൂലോക തരികിട ആയിരുന്നു എന്ന് നമുക്ക് വിചാരിക്കാം " "എന്റെ വലിയ ആഗ്രഹം ആയിരുന്നു ,അവളുടെ കല്യാണത്തിന് പട്ടു സാരി വാങ്ങി കൊടുക്കണം എന്നത് "ഞാന്‍ പറഞ്ഞു അപ്പോള്‍ ഭാര്യ പറഞ്ഞു "അത് സാരം ഇല്ല ,ആ സാരി എനിക്ക് വാങ്ങി തന്നാല്‍ മതി "

2 comments:

Harinath said...

മനസമാധാനമായി ജീവിക്കാൻ പറ്റാൻ പോലുമാകാത്ത ചുറ്റുപാടിലേക്ക് മാറിയിട്ടുണ്ടാവാം. പുറത്തുള്ളവരുമായി യാതൊരു ബന്ധവുമില്ലാതെ ഒതുങ്ങിക്കഴിഞ്ഞുപോയാൽ ജീവിച്ചുപോകാം എന്നതായിരിക്കാം അവസ്ഥ. ഇത്തരം ഒറ്റപ്പെട്ട ചുറ്റുപാടുകൾ പലപ്പോഴും ആത്മഹത്യകൾക്കുപോലും കാരണമാകാറുണ്ട്; പ്രത്യേകിച്ചും സുഹൃദ്ബന്ധം എല്ലാവരുമായും ആഗ്രഹിക്കുന്നവർക്കിടയിൽ. ഒരുപക്ഷെ, മറ്റുള്ളവരുടെ ഹൃദയത്തിലെങ്കിലും തനിക്ക് സ്ഥാനമുണ്ടെന്ന് തോന്നാനിടയായാൽ അതവർക്ക് ആശ്വാസമായേക്കും. അവസാനമയച്ചുകൊടുത്ത ആ മെസ്സേജ് ക്രൂരമായിപ്പോയി.

Harinath said...

വീട്ടിൽ കുറെ പ്രോബ്ലംസ് ഉണ്ടെന്ന് പറഞ്ഞിരുന്നല്ലോ. വിവാഹത്തിന്‌ ക്ഷണിക്കുന്നത് ഒരാൾ മാത്രം തീരുമാനിച്ചാൽ നടക്കുമോ പ്രത്യേകിച്ചും പെൺകുട്ടികളുടെ കാര്യത്തിൽ. ഏതെങ്കിലും ഒരു സന്ദർഭത്തിലെ പെരുമാറ്റംകൊണ്ട്മാത്രം ആരെയും ഉപേക്ഷിക്കരുത്. നല്ലരീതിയിൽ മുന്നോട്ടുപോവാൻ അവനവനെക്കൊണ്ട് ആവുംവിധം ശ്രമിക്കണം. ജീവിക്കാൻ സ്വാതന്ത്ര്യമുല്ലാത്തവർക്ക് അതിന്‌ മുൻകൈയെടുക്കാൻ ബുദ്ധിമുട്ടുണ്ടാവും.