Monday, September 21, 2015

തമിഴ് പോരാളി ഇസൈ പ്രിയ ഒളിവീച്ചു എന്നാ ശോഭ

26 വര്ഷമായി ശ്രീലങ്കയിൽ നടന്ന തമിഴ് വിടുതലൈ (സ്വാതന്ത്ര്യ)പോരാട്ടത്തിന്റെ അവസാനം 2009 ല് ശ്രിലങ്കൻ സേനയുടെ ക്രൂര പീടനത്തില് ജീവൻ പൊലിഞ്ഞ തമിഴ് പോരാളി ആണ് ഇസൈ പ്രിയ ഒളിവീച്ചു എന്നാ ശോഭ ...കൊല്ലപെടുമ്പോൾ 27 വയസ്സായിരുന്നു പ്രായം ....എല് ടി ടി യുടെ വാര്ത്ത ചാനെലിന്റെ പത്രപ്രവര്തകയും വാര്ത്ത അവതാരകയും ,ഗായികയും നര്തകിയും ആയിരുന്നു ഇസൈ പ്രിയ ...എല് ടി ടി യില് ലെഫ്റ്റനന്റ് കേണൽ പദവി ഉണ്ടായിരുന്ന ഇസൈ പ്രിയ പക്ഷെ സൈനിക ആക്രമണങ്ങളില് ഒന്നും പങ്കെടുത്തിരുന്നില്ല എന്നാണു വിവരം .പക്ഷെ അവരുടെ ഗാനങ്ങളിലൂടെ അവർ എല് ടി ടി യെ പിന്തുണച്ചിരുന്നു ...അവസാന നാളുകളില് ഹൃദ്രോഗം അവരെ വളരെ ഏറെ ബുദ്ധി മുട്ടിച്ചിരുന്നു .2007 ല് ഒരു എല് ടി ടി പ്രവര്തകനെ അവർ വിവാഹം ചെയുകയും ഒരു മകള് ജനിക്കുകയും ചെയ്തിരുന്നു ...2009 ലെ ശ്രിലന്കാൻ സൈന്യത്തിന്റെ ആക്രമണത്തില് ഭർത്താവും മകളും കൊല്ലപെടുകയുണ്ടായി ...2010 ല് ചാനെൽ 4 ന്യൂസ്‌ പുറത്തു വിട്ട വാർതയീലൂടെ ആണ് ഇസൈ പ്രിയ ക്രൂര പീടനതിനു ശേഷം വെടിവെച്ചു കൊല്ലപെടുക ആയിരുന്നു എന്ന് റിപ്പോർട്ട്‌ ചെയ്യപെട്ടത്‌ ....അര്ഥ നഗ്നആയ അവളെ കുട്ടികൾ ഉളപ്പടെ ഉള്ള മറ്റു തമിഴ് വംശജരോടൊപ്പം കൈകള് ബന്ധിച്ചു ആണ് ഒരു ചതുപ്പ് നിലത്തില് ഇരുത്തി വെടി വെച്ച് കൊന്നത് ...2013 ഒക്ടോബർ 31 നു ചന്ലെ 4 ന്യൂസ്‌ ഇസൈ പ്രിയയെ ശ്രിലന്കാൻ സൈന്യം പിടികൂടുന്ന ദൃശ്യവും പുറത്തു വിട്ടു ..ചതുപ്പ് നിലത്തില് കിടന്നിരുന്ന അവൾക്കു അരക്കു മേല്പ്പോട്ട് വസ്ത്രം ഇല്ലായിരുന്നു ...അവളെ പിടികൂടുമ്പോൾ ശരി ലങ്കാൻ സൈന്യം പ്രഭാകരന്റെ മകള് ആണ് അവൾ എന്ന് തെറ്റിദ്ധരിക്കുക ആയിരുന്നു .."ഞാൻ അവൾ അല്ല"എന്ന് ഇസൈ പ്രിയ പറയുന്നതും വീഡിയോ യില് ഉണ്ട് ...
അത് തമിഴ് വംശജരുടെ ഇടയില് പുതിയ ചര്ച്ചകള്ക്ക് വഴി തെളിച്ചു .അത് വരെ ഇസൈ പ്രിയ ഷെൽ ആക്രമണത്തില് കൊല്ലപെടുക ആയിരുന്നു എന്ന് ആണ് അവളുടെ കുടുംബം വിശ്വസിച്ചിരുന്നത് ..ശ്രിലന്കാൻ സൈന്യം നടത്തിയ കൂട്ട വംശ ഹത്യയുടെ പ്രതീകമായി ഇസൈ പ്രിയ എന്നും ഒര്മിക്കപെടും .(ഇസൈ പ്രിയയുടെ ജീവിതം ആധാരം ആക്കി 'ഇസൈ പ്രിയ ' എന്നാ തമിഴ് ചിത്രം ഉടനെ പുറത്തിറങ്ങും ).

Sunday, September 20, 2015

സുപ്പെര് താരങ്ങൾ തങ്ങളുടെ ആരധകരിലൂടെ വെളിപ്പെടുത്തുന്നത് സ്വന്തം നിലപാടാണോ?

ഒരു ടെലിവിഷൻ അവതാരകാൻ തെരുവ് നായകളുമായി ബന്ധ പെട്ട വിഷയത്തിൽ നടന്ന ചർച്ചയിൽ ഒരു സുപ്പെര്താരതിനെ വിമര്ശിക്കുകയും അതിന്റെ പേരില് അവതരകന്റെ ഫേസ് ബുക്ക്‌ പേജില് ആ സുപ്പെര് താരതിന്റ്റ് ആര്ധകർ കേട്ടാൽ അറക്കുന്ന തെറി അഭിക്ഷേകവും തുടരുകയാണ് .....ഇവിടെ അവതാരകാൻ പറഞ്ഞതിന്റെ പൊരുൾ തെരുവ് നായകളിൽ നിന്ന് മനുഷ്യരെ രക്ഷിക്കണം എന്ന് തന്നെ ആണ് ...സുപ്രീം കോടതി വിധിയോടു അനുകൂലമായി പ്രതികരിച്ചു കൊണ്ടാണ് അദ്ദേഹം അത് പറഞ്ഞതും ...ആ പോസ്റ്റിനു താഴെ ,ഒരു സുപ്പെര് താരം വളര്ത് നായ്ക്കളുമായി ഇരിക്കുന്ന പടം ഒരാള് പോസ്റ്റ്‌ ചെയ്തപ്പോൾ "ഇവന്റെ അല്ല ഇവന്റെ തന്തയുടെ പട്ടി ആണ് എങ്കിലും മനുഷ്യരെ കടിച്ചാൽ ഞാൻ കൊല്ലും"എന്ന് ആണ് അവ്തരകാൻ കമെന്റ് ചെയ്തത് ...അയാളുടെ ഭാഷയോട് യോജിക്കുന്നില്ല എങ്കിലും അദ്ദേഹം പറഞ്ഞത് തീര്ത്തും അനുകൂലിക്കാവുന്ന കാര്യം തന്നെ ആണ്...സ്വാഭാവികം ആയും ആ പ്രയോഗങ്ങലോടും വിയോജിപ്പ് പലര്ക്കും തോനാം ...അങ്ങനെ തോന്നുമ്പോൾ ആശയ പരമായി അതിനെ വിമർശിക്കുകയാണ് വേണ്ടത്...അതല്ലാതെ മാതാപിതാക്കളെ ചേർത്ത് തെറി പ്രയോഗിച്ചു കൂട്ടമായി ആക്രമിക്കുന്നത് നാലാം കിട ഫാസിസം ആണ്...ആരാധനാ പാത്രങ്ങൾ ആരാധകരെ നിയന്ത്രിക്കാതെ ഇങ്ങനെ കയറൂരി വിടുന്നത് ധാര്മികം ആണോ എന്ന് അവർ ചിന്തിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു ...മുൻപ് സുകുമാര് അഴികോട് മോഹന ലാലിനെ വിമര്ശിച്ചപ്പോഴും സമൂഹ മാധ്യമങ്ങളിൽ സമാനം ആയ പ്രതികരണങ്ങൾ ആണ് ആരാധകരില് നിന്നുണ്ടായത് ...അന്ന് സുകുമാര് അഴികോട് പറഞ്ഞ ഒരു പ്രസ്താവന വളരെ പ്രസക്തം ആണ് "എന്റെ കോലം കത്തിക്കാൻ തീപ്പെട്ടി എടുത്തു കൊടുക്കുന്നത് ഈ സുപ്പെര് താരം ആണ് "എന്ന് ...ഇപ്പോഴും അതല്ലേ അവസ്ഥ ...ഇത്രയും സംസ്കര ശൂന്യമായി തന്റെ ആരാധകർ പെരുമാറുമ്പോൾ ,അവർ ആശയപരമായി പ്രതികരിക്കണം എന്നോ പക്വതയോടെ മാന്യമായ ഭാഷ ഉപയോഗിക്കന്മെന്നോ ,അല്ലെങ്കിൽ ഇത്തരം സംഭവങ്ങൾ അവഗണിക്കണം എന്നോ എന്ത് കൊണ്ട് ആരാധന പാത്രങ്ങൾ പറയുന്നില്ല ?സമൂഹ മാധ്യമങ്ങളിൽ നിരന്തരം നേരിട്ടും അഡ്മിൻ ന്റെ സഹായതോടും ഇടപെടുന്ന ഇവർ എന്തിനാണ് ഈ സാംസ്ക്കാരിക ജീർണതക്ക് കുട പിടിക്കുന്നത്‌? ഒരു face book പോസ്റ്റ്‌ പോരെ ഈ പ്രവണത തടയാൻ?

തമിഴ് സിനിമയിൽ ഏറ്റവും കൂടുതൽ ഫാൻസ്‌ അസോസിയേഷൻ
ഉണ്ടായിരുന്ന സുപ്പെര് താരം ആയിരുന്നു'തല ' എന്ന അജിത്‌ ...2006 ല് അജിത്‌ ഫാന്സ്സും വിജയ്‌ ഫാൻസും തമ്മിൽ ഉണ്ടായാ സംഘർഷത്തിൽ ഒരു യുവാവ് മരിച്ചപ്പോൾ ,ഇത്തരം സംഭവങ്ങൾ തുടർന്നാൽ ഫാൻസ്‌ അസോസിയേഷൻ പിരിച്ചു വിടും എന്നാ അന്ത്യശാസനം വിജയ്‌ തന്റെ ആര്ധകർക്ക് നല്കിയിരുന്നു ...അജിത്‌ 2011 ല് ഒരു പടി കൂടെ കടന്നു ,തന്റെ എല്ലാ ഫാൻസ്‌ അസോസിയേഷൻ സും പിരിച്ചു വിടുകയുണ്ടായി ...അന്ന് അജിത്‌ ഇറക്കിയ പത്രകുരിപ്പിലെ വാചകം ഇങ്ങനെ ആണ് ....

I have never used my fans for my personal interests and will never do such things at any point of time. If my films are good, they have the rights to appreciate it and on pars if not done well, they own the rights to criticize and advise me. At the same time, I am clear about the fact that all my fans are not the members of my fans club. I have never differentiated my fans on this ground.

The fans club members haven’t been affirmative towards my requests and there is no unity amongst them. It makes me so distressed to see that some of them have misused the fans club identity in political arenas.
എന്ത് കൊണ്ട് ഈ സാമൂഹ്യ പ്രതിബദ്ധത കേരളത്തിലെ താരങ്ങള്ക്കു ഇല്ലാതെ പോകുന്നു? സുപ്പെര് താരങ്ങൾ തങ്ങളുടെ ആരധകരിലൂടെ വെളിപ്പെടുത്തുന്നത് സ്വന്തം നിലപാടാണോ എന്ന് സംശയിച്ചലും അതിൽ തെറ്റ് ഉണ്ടോ?

Thursday, September 17, 2015

ചില ഗാനങ്ങളും അവയുടെ ശാസ്ത്രീയ അവലോകനവും

ചില ഗാനങ്ങളും അവയുടെ ശാസ്ത്രീയ അവലോകനവും
1".മാനത്തെ കായലിൻ മണ പ്പുരതിന്നൊരു താമര കളി തോണി"
ശാസ്ത്രം:മാനത്ത് എവിടെയാ കായല?മാനത്ത് കായല് ഇല്ലാതെ എങ്ങനെ മണപ്പുറം ഉണ്ടാകും?
2.പൊന്നാമ്പൽ പുഴ ഇരമ്ബില് നമ്മൾ "
ശാസ്ത്രം:പൊന്നാമ്പല് എന്നൊരു ആമ്പൽ ഇല്ല ,പുഴയില ആമ്പൽ വളരില്ല ,കെട്ടി കിടക്കുന്ന വെള്ളത്തിലെ ആമ്പൽ വളരു...ഉദാഹരണം കുളം 
3.മാനേ....കുറുംബിന്റെ കൊമ്പ് കുലുക്കണ ചോല പെന്മാനെ ..."
ശാസ്ത്രം:പെണ്മാനിനു കൊമ്പ് ഇല്ല ..ആണ്‍ മാനിനു ആണ് കൊമ്പ് ഉള്ളത് ...
4."ചക്കര പന്തലിൽ തേന് മഴ ചൊരിയും ചക്രവര്ത്തി കുമാരാ "
ശാസ്ത്രം:ചക്കര കൊണ്ട് എങ്ങനെ ആണ് പന്തല് ഉണ്ടാക്കുന്നത്‌?അതിൽ തേന് ങ മഴ ചൊരിഞ്ഞാൽ അവിടെ ഇരിക്കുന്ന ചക്ര്വര്തിയുടെ അവസ്ഥ എന്താകും?
5.കാക്ക കുയിലേ ചൊല്ല്,കൈ നോക്കാൻ അറിയാമോ ?"
ശാസ്ത്രം:കാക്ക കുയിൽ എന്ന് ഒരു കുയിൽ ഇല്ല ..കാക്കയും കുയിലും ഇണ ചേരാറില്ല...അങ്ങനെ ഒരു സങ്കര സന്തതി ഉണ്ടാകാൻ ഉള്ള സാധ്യത ശാസ്ത്രീയമായി വളരെ തെറ്റ് ആണ്
6."എല്ലാവര്ക്കും തിമിരം
നമ്മൾ എല്ലാവര്ക്കും തിമിരം
മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം
കണ്ണടകൾ വേണം"
ശത്രീയമായി പരിശോദിച്ചാൽ ഈ കവിത തെറ്റ് ആണ് ...തിമിരം വന്നാൽ കണ്ണട വെച്ചിട്ട് കാര്യം ഇല്ല...ശസ്ത്രക്രിയ തന്നെ ചെയ്യണം ....
(will continue)

"ഐ ഹാവ് എ ഡ്രീം '


"....യുവതി ,വെളുത്ത നിറം ,26 " ഞായരാഴ്ചകളിലെ വിവാഹാലോചന പത്ര പരസ്യങ്ങളില് സ്ഥിരം കാണുന്ന രീതി ആണ് ഇത് ...ജാതി കഴിഞ്ഞാൽ പിന്നെ അറിയിക്കേണ്ടത് നിറം ആണ്... കറുത്ത നിറം അറിയിച്ചു കൊണ്ടുള്ള പരസ്യങ്ങൾ സാധാരണ കാണാറും ഇല്ല ...ഇനി അങ്ങനെ ഒരു പരസ്യം വന്നാൽ തന്നെ "വെളുപ്പ്‌ പ്രതീക്ഷിച്ചു ആരും വരരുത് "എന്നാ അർത്ഥത്തിൽ ആകാനെ സാദ്ധ്യത ഉള്ളൂ ...കാലങ്ങൾ ആയി വെളുപ്പ്‌ വെളുപ്പിനോടും കറുപ്പ് കറുപ്പിനോടും മാത്രമേ ചേരാവു എന്നാ വർണ്ണാധിഷ്ട്ടിത പൊതു ബോധം നമ്മളിലെല്ലാം ഉറഞ്ഞു കൂടിയിരിക്കുന്നു ...

സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ കാണുന്ന ഒരു പ്രവണത ഉണ്ട് .കറുത്ത പയ്യന് വെളുത്ത പെണ്ണിനെ വിവാഹം കഴിച്ച ഫോട്ടോ കളിൽ അവരെ അപഹസിക്കുന്ന കാപ്ഷൻ ചേർത്ത് പ്രചരിപ്പിക്ക (ഉദാഹരണം :കാരുണ്യ ലോട്ടെരി,സൌഭാഗ്യ ലോട്ടെരി ,"എനിക്കൊന്നും വേണ്ട എന്റെ അമ്മക്ക് ഒരു സുന്ദരി മരുമകളെ മതി )...ഇങ്ങനെ പ്രച്ചരിപ്പികുമ്പോൾ അത് പ്രച്ചരിപ്പിക്കുന്നവനും സ്വീകരിക്കുന്നവർക്കും നെഞ്ചിലെ ഭാരം ഇറക്കി വെച്ച പ്രതീതി ആണ് ...ഇങ്ങനെ നിങ്ങളോട് ഒരു ബന്ധവും ഇല്ലാത്ത ,അവരുടെ ജീവിതത്തിൽ ഇടപെടാൻ നിങ്ങളെ ക്ഷണിക്കാത്ത അവരുടെ ചിത്രങ്ങൾ ഇങ്ങനെ അപഹസിക്കതക്ക വിധത്തില പ്രചരിപ്പിക്കാൻ എന്ത് ധാര്മിക അവകാശം ആണ് നിങ്ങള്ക്കുള്ളത് ?അതിൽ ഒരാളുടെ നിറം കറുപ്പ് ആയതാണോ?
വര്ഷം തോറും വിവാഹമോച നം നേടുന്നവരിൽ ഒരേ നിറം ഉള്ളവരും ,വ്യത്യസ്ത നിറം ഉള്ളവരും ,ജാതകം നോക്കി കല്യാണം കഴിച്ചവരും ,ജാതകം നോക്കാതെ കഴിച്ചവരും എല്ലാം ഉള്പ്പെടും ...ദാമ്പത്യ, സ്നേഹ ബന്ധങ്ങൾ നില നില്ക്കുന്നത് പരസപര വിശ്വാസത്തിലും,പരസപര ബഹുമാനത്തിലും വിട്ടു വീഴ്ച മനോഭാവത്തിലും ആണ് ..അല്ലാതെ നിറം അവിടെ ഒരു ഘടകമേ ആകുനില്ല ...കരുതവരോടൊപ്പം വെളുത്തവരെ കാണുമ്പോൾ പലര്ക്കും ഈ അസ്വസ്ഥത തോനുന്നതിനു എന്താണ് കാരണം?...വെളുത്തവർ എല്ലാം നല്ലവരും കറുത്തവർ എല്ലാം മോശക്കാരും ആണ് എന്നാ പൊതു ബോധം അല്ലെ?വെളുത് തുടുത്ത ഹിട്ലെരും നൂറു കണക്കിന് മനുഷ്യരെ കൊന്നിട്ടുണ്ട് കരുത്ത് ഇരുണ്ട ഈതി അമീനും നൂറു കണക്കിന് മനുഷ്യരെ കൊന്നിട്ടുണ്ട് ,വെളുത് തുടുത്ത മദർ തെരെസ്സയും സമധാനത്തിനുള്ള നോബൽ സമ്മാനം നേടിയിട്ടുണ്ട് കറുത്ത് ഇരുണ്ട ഹെലെൻ ജോന്സനും സമധാനത്തിനുള്ള സമ്മാനം നേടിയിട്ടുണ്ട് ....പിന്നെ എങ്ങനെ നിറങ്ങൾ ഇങ്ങനെ മഹത്വ വല്ക്കരിക്കപെടുകയും ,അപഹസിക്കപെടുകയും ചെയ്യുന്നു?...സിനിമകളിലും ഇത്തരം സംഭാഷണങ്ങൾ ആണ് അധികവും .("സാറെ ഇതെവിടുന്നോ അടിച്ചു മാറ്റി കൊണ്ട് വന്നതാ ..കണ്ടില്ലേ രണ്ടും...രാവും പകലും "...."അത് എന്റെ അമ്മയുടെ കുഴപ്പം ആണ് സര് ...അമ്മ എന്ത് ഉണ്ടാകിയാലും കരിഞ്ഞു പോകും"---ഭാസ്ക്കർ ദി രസ്ക്കൾ)

കറുത്ത നിറമുള്ളവർ വിവേച്ചനങ്ങളെ കുറിച്ച് പ്രതികരിച്ചാൽ തന്നെ അവരെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന വാക്ക് ആണ് അപകര്ഷത ബോധം ...പൊതു സമൂഹത്തിന്റെ ഇത്തരം വിവേചന പരമായ പ്രതികരണങ്ങൾ അനുഭവിക്കുന്നവർക്ക് എങ്ങനെ ആണ് അപകര്ഷത ബോധം തോന്നാതെ ഇരിക്കുന്നതും അഭിമാന ബോധം തോന്നുന്നതും ?

മാർട്ടിൻ ലുതെർ കിംഗ്‌ ന്റെ പ്രശസ്തമായ "ഐ ഹാവ് എ ഡ്രീം ' എന്ന പ്രസംഗത്തിലെ അദ്ധേഹത്തിന്റെ സ്വപ്നം ഇന്നും സ്വപ്നം ആയി അവശേഷിക്കുന്നു

"എന്റെ നാല് മക്കളും ,അവരുടെ തൊലിയുടെ നിറം കൊണ്ടല്ലാതെ ,അവരുടെ സ്വഭാവത്തിന്റെ വിശേഷത കൊണ്ട് അവരെ വിലയിരുത്തുന്ന ഒരു ലോകത്ത് ജീവിക്കും...."