Thursday, September 17, 2015

"ഐ ഹാവ് എ ഡ്രീം '


"....യുവതി ,വെളുത്ത നിറം ,26 " ഞായരാഴ്ചകളിലെ വിവാഹാലോചന പത്ര പരസ്യങ്ങളില് സ്ഥിരം കാണുന്ന രീതി ആണ് ഇത് ...ജാതി കഴിഞ്ഞാൽ പിന്നെ അറിയിക്കേണ്ടത് നിറം ആണ്... കറുത്ത നിറം അറിയിച്ചു കൊണ്ടുള്ള പരസ്യങ്ങൾ സാധാരണ കാണാറും ഇല്ല ...ഇനി അങ്ങനെ ഒരു പരസ്യം വന്നാൽ തന്നെ "വെളുപ്പ്‌ പ്രതീക്ഷിച്ചു ആരും വരരുത് "എന്നാ അർത്ഥത്തിൽ ആകാനെ സാദ്ധ്യത ഉള്ളൂ ...കാലങ്ങൾ ആയി വെളുപ്പ്‌ വെളുപ്പിനോടും കറുപ്പ് കറുപ്പിനോടും മാത്രമേ ചേരാവു എന്നാ വർണ്ണാധിഷ്ട്ടിത പൊതു ബോധം നമ്മളിലെല്ലാം ഉറഞ്ഞു കൂടിയിരിക്കുന്നു ...

സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ കാണുന്ന ഒരു പ്രവണത ഉണ്ട് .കറുത്ത പയ്യന് വെളുത്ത പെണ്ണിനെ വിവാഹം കഴിച്ച ഫോട്ടോ കളിൽ അവരെ അപഹസിക്കുന്ന കാപ്ഷൻ ചേർത്ത് പ്രചരിപ്പിക്ക (ഉദാഹരണം :കാരുണ്യ ലോട്ടെരി,സൌഭാഗ്യ ലോട്ടെരി ,"എനിക്കൊന്നും വേണ്ട എന്റെ അമ്മക്ക് ഒരു സുന്ദരി മരുമകളെ മതി )...ഇങ്ങനെ പ്രച്ചരിപ്പികുമ്പോൾ അത് പ്രച്ചരിപ്പിക്കുന്നവനും സ്വീകരിക്കുന്നവർക്കും നെഞ്ചിലെ ഭാരം ഇറക്കി വെച്ച പ്രതീതി ആണ് ...ഇങ്ങനെ നിങ്ങളോട് ഒരു ബന്ധവും ഇല്ലാത്ത ,അവരുടെ ജീവിതത്തിൽ ഇടപെടാൻ നിങ്ങളെ ക്ഷണിക്കാത്ത അവരുടെ ചിത്രങ്ങൾ ഇങ്ങനെ അപഹസിക്കതക്ക വിധത്തില പ്രചരിപ്പിക്കാൻ എന്ത് ധാര്മിക അവകാശം ആണ് നിങ്ങള്ക്കുള്ളത് ?അതിൽ ഒരാളുടെ നിറം കറുപ്പ് ആയതാണോ?
വര്ഷം തോറും വിവാഹമോച നം നേടുന്നവരിൽ ഒരേ നിറം ഉള്ളവരും ,വ്യത്യസ്ത നിറം ഉള്ളവരും ,ജാതകം നോക്കി കല്യാണം കഴിച്ചവരും ,ജാതകം നോക്കാതെ കഴിച്ചവരും എല്ലാം ഉള്പ്പെടും ...ദാമ്പത്യ, സ്നേഹ ബന്ധങ്ങൾ നില നില്ക്കുന്നത് പരസപര വിശ്വാസത്തിലും,പരസപര ബഹുമാനത്തിലും വിട്ടു വീഴ്ച മനോഭാവത്തിലും ആണ് ..അല്ലാതെ നിറം അവിടെ ഒരു ഘടകമേ ആകുനില്ല ...കരുതവരോടൊപ്പം വെളുത്തവരെ കാണുമ്പോൾ പലര്ക്കും ഈ അസ്വസ്ഥത തോനുന്നതിനു എന്താണ് കാരണം?...വെളുത്തവർ എല്ലാം നല്ലവരും കറുത്തവർ എല്ലാം മോശക്കാരും ആണ് എന്നാ പൊതു ബോധം അല്ലെ?വെളുത് തുടുത്ത ഹിട്ലെരും നൂറു കണക്കിന് മനുഷ്യരെ കൊന്നിട്ടുണ്ട് കരുത്ത് ഇരുണ്ട ഈതി അമീനും നൂറു കണക്കിന് മനുഷ്യരെ കൊന്നിട്ടുണ്ട് ,വെളുത് തുടുത്ത മദർ തെരെസ്സയും സമധാനത്തിനുള്ള നോബൽ സമ്മാനം നേടിയിട്ടുണ്ട് കറുത്ത് ഇരുണ്ട ഹെലെൻ ജോന്സനും സമധാനത്തിനുള്ള സമ്മാനം നേടിയിട്ടുണ്ട് ....പിന്നെ എങ്ങനെ നിറങ്ങൾ ഇങ്ങനെ മഹത്വ വല്ക്കരിക്കപെടുകയും ,അപഹസിക്കപെടുകയും ചെയ്യുന്നു?...സിനിമകളിലും ഇത്തരം സംഭാഷണങ്ങൾ ആണ് അധികവും .("സാറെ ഇതെവിടുന്നോ അടിച്ചു മാറ്റി കൊണ്ട് വന്നതാ ..കണ്ടില്ലേ രണ്ടും...രാവും പകലും "...."അത് എന്റെ അമ്മയുടെ കുഴപ്പം ആണ് സര് ...അമ്മ എന്ത് ഉണ്ടാകിയാലും കരിഞ്ഞു പോകും"---ഭാസ്ക്കർ ദി രസ്ക്കൾ)

കറുത്ത നിറമുള്ളവർ വിവേച്ചനങ്ങളെ കുറിച്ച് പ്രതികരിച്ചാൽ തന്നെ അവരെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന വാക്ക് ആണ് അപകര്ഷത ബോധം ...പൊതു സമൂഹത്തിന്റെ ഇത്തരം വിവേചന പരമായ പ്രതികരണങ്ങൾ അനുഭവിക്കുന്നവർക്ക് എങ്ങനെ ആണ് അപകര്ഷത ബോധം തോന്നാതെ ഇരിക്കുന്നതും അഭിമാന ബോധം തോന്നുന്നതും ?

മാർട്ടിൻ ലുതെർ കിംഗ്‌ ന്റെ പ്രശസ്തമായ "ഐ ഹാവ് എ ഡ്രീം ' എന്ന പ്രസംഗത്തിലെ അദ്ധേഹത്തിന്റെ സ്വപ്നം ഇന്നും സ്വപ്നം ആയി അവശേഷിക്കുന്നു

"എന്റെ നാല് മക്കളും ,അവരുടെ തൊലിയുടെ നിറം കൊണ്ടല്ലാതെ ,അവരുടെ സ്വഭാവത്തിന്റെ വിശേഷത കൊണ്ട് അവരെ വിലയിരുത്തുന്ന ഒരു ലോകത്ത് ജീവിക്കും...."

2 comments:

Shahid Ibrahim said...

വെളുപ്പില്ലെങ്കില്‍ കറുപ്പും
കറുപ്പില്ലെങ്കില്‍ വെളുപ്പും
മേഘം വെളുത്തു കറുത്തോരാകാശത്തി -
ലേഴു നിറങ്ങളുമില്ല

ajith said...

വെളുപ്പിക്കുന്നത് കോടികളുടെ ബിസിനസ് ആണ്