Monday, September 21, 2015

തമിഴ് പോരാളി ഇസൈ പ്രിയ ഒളിവീച്ചു എന്നാ ശോഭ













26 വര്ഷമായി ശ്രീലങ്കയിൽ നടന്ന തമിഴ് വിടുതലൈ (സ്വാതന്ത്ര്യ)പോരാട്ടത്തിന്റെ അവസാനം 2009 ല് ശ്രിലങ്കൻ സേനയുടെ ക്രൂര പീടനത്തില് ജീവൻ പൊലിഞ്ഞ തമിഴ് പോരാളി ആണ് ഇസൈ പ്രിയ ഒളിവീച്ചു എന്നാ ശോഭ ...കൊല്ലപെടുമ്പോൾ 27 വയസ്സായിരുന്നു പ്രായം ....എല് ടി ടി യുടെ വാര്ത്ത ചാനെലിന്റെ പത്രപ്രവര്തകയും വാര്ത്ത അവതാരകയും ,ഗായികയും നര്തകിയും ആയിരുന്നു ഇസൈ പ്രിയ ...എല് ടി ടി യില് ലെഫ്റ്റനന്റ് കേണൽ പദവി ഉണ്ടായിരുന്ന ഇസൈ പ്രിയ പക്ഷെ സൈനിക ആക്രമണങ്ങളില് ഒന്നും പങ്കെടുത്തിരുന്നില്ല എന്നാണു വിവരം .പക്ഷെ അവരുടെ ഗാനങ്ങളിലൂടെ അവർ എല് ടി ടി യെ പിന്തുണച്ചിരുന്നു ...അവസാന നാളുകളില് ഹൃദ്രോഗം അവരെ വളരെ ഏറെ ബുദ്ധി മുട്ടിച്ചിരുന്നു .2007 ല് ഒരു എല് ടി ടി പ്രവര്തകനെ അവർ വിവാഹം ചെയുകയും ഒരു മകള് ജനിക്കുകയും ചെയ്തിരുന്നു ...2009 ലെ ശ്രിലന്കാൻ സൈന്യത്തിന്റെ ആക്രമണത്തില് ഭർത്താവും മകളും കൊല്ലപെടുകയുണ്ടായി ...2010 ല് ചാനെൽ 4 ന്യൂസ്‌ പുറത്തു വിട്ട വാർതയീലൂടെ ആണ് ഇസൈ പ്രിയ ക്രൂര പീടനതിനു ശേഷം വെടിവെച്ചു കൊല്ലപെടുക ആയിരുന്നു എന്ന് റിപ്പോർട്ട്‌ ചെയ്യപെട്ടത്‌ ....അര്ഥ നഗ്നആയ അവളെ കുട്ടികൾ ഉളപ്പടെ ഉള്ള മറ്റു തമിഴ് വംശജരോടൊപ്പം കൈകള് ബന്ധിച്ചു ആണ് ഒരു ചതുപ്പ് നിലത്തില് ഇരുത്തി വെടി വെച്ച് കൊന്നത് ...2013 ഒക്ടോബർ 31 നു ചന്ലെ 4 ന്യൂസ്‌ ഇസൈ പ്രിയയെ ശ്രിലന്കാൻ സൈന്യം പിടികൂടുന്ന ദൃശ്യവും പുറത്തു വിട്ടു ..ചതുപ്പ് നിലത്തില് കിടന്നിരുന്ന അവൾക്കു അരക്കു മേല്പ്പോട്ട് വസ്ത്രം ഇല്ലായിരുന്നു ...അവളെ പിടികൂടുമ്പോൾ ശരി ലങ്കാൻ സൈന്യം പ്രഭാകരന്റെ മകള് ആണ് അവൾ എന്ന് തെറ്റിദ്ധരിക്കുക ആയിരുന്നു .."ഞാൻ അവൾ അല്ല"എന്ന് ഇസൈ പ്രിയ പറയുന്നതും വീഡിയോ യില് ഉണ്ട് ...
അത് തമിഴ് വംശജരുടെ ഇടയില് പുതിയ ചര്ച്ചകള്ക്ക് വഴി തെളിച്ചു .അത് വരെ ഇസൈ പ്രിയ ഷെൽ ആക്രമണത്തില് കൊല്ലപെടുക ആയിരുന്നു എന്ന് ആണ് അവളുടെ കുടുംബം വിശ്വസിച്ചിരുന്നത് ..ശ്രിലന്കാൻ സൈന്യം നടത്തിയ കൂട്ട വംശ ഹത്യയുടെ പ്രതീകമായി ഇസൈ പ്രിയ എന്നും ഒര്മിക്കപെടും .(ഇസൈ പ്രിയയുടെ ജീവിതം ആധാരം ആക്കി 'ഇസൈ പ്രിയ ' എന്നാ തമിഴ് ചിത്രം ഉടനെ പുറത്തിറങ്ങും ).

1 comment:

ajith said...

ഓ.. ഹൃദയം ഉറഞ്ഞുപോകുന്ന ഫോട്ടോകള്‍