Wednesday, May 11, 2011

കേരള നിയമസഭയും അംബേദ്‌കര്‍ പ്രതിമയും -pc sanal kumar ias

കേരളത്തിന്റെ സാമൂഹികച്ചരിത്രം പരിശോധിച്ചാല്‍ ലളിതമായിമനസ്സിലാക്കാന്‍ കഴിയുന്ന ചില സത്യങ്ങളുണ്ട്.ആദിവാസികളും അധസ്ഥിതരുമാണ് ഏറ്റവും കൂടുതല്‍ കബളിപ്പിക്ക പെട്ടത്. ഇവിടത്തെ സമ്പന്ന വര്‍ഗ്ഗത്തിന്റെ ഭൌതിക സ്വത്തുക്കള്‍ അവരുടെ വിയര്‍പ്പിന്റെയും അധ്വാനത്തിന്റെയും നേട്ടമാണ്.അവരുടെ ഉയിര്തെഴുനെല്പ്പിനു ഒരു കാലഘട്ടത്തില്‍ കംമുനിസ്ടുകാരും ചില നിമിത്തങ്ങളായിരുന്നുപക്ഷെ പാര്‍ട്ടിയുടെ സംഘടന ബലം കൂടിയതോടെ പാര്‍ട്ടി അവരെ അകറ്റി നിര്‍ത്തിയ ചരിത്രമാണ്‌ കേരളത്തിനുള്ളത്.ഈ വിഭാഗങ്ങള്‍ കൂടുതലായി കോണ്‍ഗ്രസില്‍ ചേക്കേറാന്‍ തുടങ്ങിയത് അതിനു ശേഷമാണു.കേരളത്തിലെ അധസ്ഥിത ജന വിഭാഗങ്ങളുടെ എക്കാലത്തെയും വലിയ നേതാവും മുന്നനിപ്പോരളിയും ആയിരുന്ന അയ്യങ്കാളിയുടെ പൂര്‍ണകായ പ്രതിമ തലസ്ഥാന നഗരിയിലെ ഏറ്റവും കണ്ണായ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.മറ്റൊരു നേതാവിനും കിട്ടാത്ത പരിഗണന അയ്യങ്കാളിക്ക്‌ കിട്ടി.അതിന്റെ പൂര്‍ണ ക്രെഡിറ്റ്‌ നല്‍കേണ്ടത് എ കെ ആന്റണിയുടെ നല്ലമനസ്സിനാണ്അധസ്ഥിതന്റെ ആത്മാഭിമാനമാണ് ആന്റണി സംരക്ഷിച്ചത്. ഡല്‍ഹിയില്‍ parliament മന്ദിരത്തിനു മുന്‍പില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ഒരു മഹാ പ്രതിമയുണ്ട്. ഡോക്ടര്‍ ബീ ആര്‍ ambedkarudethanu ആ പ്രതിമ .കേരളത്തിലെ അധസ്ഥിത വിഭാഗങ്ങളുടെ ഏറ്റവും വലിയ ഒരു അഭിലാഷമായിരുന്നു തലസ്ഥാന നഗരിയിലെ അസ്സെംബ്ളി മന്ദിരത്തിനു മുന്‍പില്‍ അത് പോലെ അംബേദ്‌ കറുടെ ഒരു പ്രതിമ സ്ഥപിക്കപ്പെടുക എന്നത്. അതിനു ഒരു വിപ്ലവ നേതാവ് പ്രതികരിച്ചത് അതങ്ങ് ചെങ്കല്‍ ചൂളയില്‍ വച്ചാലെന്താ എന്നാണ്. നീണ്ട സമരങ്ങള്‍ക്കൊടുവില്‍ പ്രതിമ സ്ഥാപിക്കപ്പെട്ടു.അവിടെയാണ് അധസ്തിതന്‍ കബളിപ്പിക്കപ്പെട്ടത്.അമ്ബട്കരോടോപ്പംനെഹൃവും ഗാന്ധിയും.അപ്പോള്‍ അമ്ബദ് കറുടെ പ്രാധാന്യം കുറയുമല്ലോ. നെഹ്രുവിന്റെയും ഗാന്ധിയുടെയും പ്രതിമ ആരും ആവശ്യപ്പെട്ടതല്ല.അവരുടെ പ്രതിമകള്‍ ഇഷ്ടം പോലെകേരളത്തില്‍ ഉണ്ട് താനും. ഗാന്ധിജിക്ക് യൂനിവേര്സിടി തന്നെ ഉണ്ട്. അമ്ബട്കരുടെ പ്രാധാന്യം കുറയ്ക്കുക എന്നുദ്ദേശം തന്നെ ആയിരുന്നു ഇതിനു പിന്നില്‍.ഗാന്ധിജിയുടെ പ്രതിമയുടെ പകുതി വലിപ്പമേ മറ്റു രണ്ടു പ്രതിമകള്‍ക്കും ഉള്ളൂ.ഇതാണ് വിപ്ലവ കേരളം. അമ്ബട്കര്‍ ഭരണ ഘടനാ ശില്പിയാണ്. അതുല്യനാണ്‌.കേവലം അധസ്ഥിതനല്ല. ....ഇന്ദ്ര പ്രസ്ഥത്തില്‍ അമ്ബട്കാര്‍ക്ക് രാഷ്ട്രം കല്പിച്ച പരമ പ്രാധാന്യം കേരളത്തിലെത്തിയപ്പോള്‍ ഏതു വിധത്തില്‍ വഴിമാറി എന്നുമനസ്സിലാക്കുക. നമ്മുടെവിപ്ലവചെഗുവേരകള്‍ അധസ്ഥിതനെ ചവിട്ടു പടിയാക്കുക മാത്രമേചെയ്തിട്ടുള്ളൂ.ആ കലാപരമായ വഞ്ചനയുടെ ബാക്കി പത്രമാണ്‌ നിങ്ങള്‍ നമ്മുടെ അസ്സെമ്ബിളി മന്ദിരത്തിനു മുന്നില്‍ കാണുന്ന അമ്ബട്കര്‍ പ്രതിമ.

2 comments:

സീഡിയൻ. said...

വെച്ചിട്ടുണ്ടല്ലോ..അല്ലേ..?പക്ഷേ ഒറ്റക്കുവേണ്ടന്നു തീരുമാനിച്ചു.കൂടെ രണ്ടുപേർ കൂട്ടിന്.

humble said...

മന്നത് പടമനഭാനെ കൂടെ വെക്യ്കാത്തത് ഭാഗ്യം