Friday, September 20, 2013

ഓര്മകളും പാട്ടുകളും ...



എപ്പോഴക്കയോ കേട്ട പാട്ടുകൾ പലതും എന്റെ ഓർമകളുമായി ബന്ധപെട്ടിരിക്കുന്നു ...വീണ്ടും ആ ഓര്മകളിലേക്ക് പോകാനുള്ള പാളങ്ങൾ ആണ് ചില പാട്ടുകൾ ...എനികിഷ്ട്ടമുള്ള ചില തമിഴ് ഗാനങ്ങൾ ....

1.വെണ്മതി വെണ്മതി (മിന്നലെ)
ഒരു കാമുകന്റെ നിരാശ മുഴുവനും നിറഞ്ഞിരിക്കുന്ന പാട്ട്...ഈ പാട്ടുമായി ബന്ധപെട്ടു കുറെ ഓർമ്മകൾ ഉണ്ട് ...വിവാഹം ഉറപ്പിച്ച ശേഷം പ്രതിശ്രുത വധു വിനു ഞാൻ ഫോണ്‍ ഇൽ പാടികൊടുത്ത പാട്ട് ...സുഹ്ര്തുക്കളുടെ ഇടയില നിൽക്കുമ്പോൾ വെറുതെ മൂളുന്ന പാട്ട് ..പ്രത്യേകിച്ച് അനു പല്ലവി
"ജന്നലിൻ ഒളി വന്ധു വിഴുന്തത് മിന്നലിൽ ഒളി അതിൽ തെരിന്ച്ചത് അഴക്‌ ദേവതൈ അതിസയ മുഗമെ ...."
2.കരികാല കല പോല (വേട്ടക്കാരൻ)
വിവാഹം കഴിഞ്ഞ കാലഘട്ടത്തിൽ എന്റെ റിംഗ് ടോണ്‍ ആയിരുന്നു ...ഇപ്പോഴും ആ പാട്ട് കേൾക്കുമ്പോൾ കല്യാണ നാളുകൾ ആണ് ഓര്മ വരുന്നത് ...
3.മൂന്ഗിൽ തോട്ടം മൂലിക വാസം (കടൽ)
ഫേസ് ബുക്കിലെ പ്രണയം തുടങ്ങിയ സമയത്ത് ഇറങ്ങിയ പാട്ട്...പാതി രാത്രി ഈ പാട്ടിനെ കുറിച്ച് കാമുകിയോട് കുറെ സംസാരിച്ചതും പാടിയതും എല്ലാം ഇപ്പോഴും ഓര്മ്മവരും ...
4.അന്പേ അന്പേ കൊല്ലാതെ (ജീൻസ്)
1998 ഇൽ ഇറങ്ങിയ പാട്ട് ആണ് എങ്കിലും എന്റെ മനസ്സിൽ തട്ടിയത് ഈ അടുത്ത കാലത്ത് ആണ് ...
പ്രത്യേകിച്ച് ഈ വരികൾ
"അഴകിയ നിലവില ഒക്സിജെൻ നിറപ്പി അങ്കെ ഉണക്കൊരു വീട് സെയ് വെൻ
ഉൻ ഉയിര് കാക്ക എന ഉയിര് കൊണ്ട് ഉയിരിക്കു ഉയിരാൽ ഉറയിടുവെൻ "
കാമുകന്റെ വാഗ്ദാനങ്ങൾ വളരെ ലളിതമായ വരികളില ആണ് വൈരമുത്തു എഴുതിയിര്ക്കുന്നത് "ചന്ദ്രനിൽ ഒക്സിജെൻ നിറച്ചു അവിടെ പ്രണയിനിക്ക് വേണ്ടി വീടൊരുക്കും എന്ന് പറയുന്നത് തികച്ചും ശാസ്ത്രീയമായ ഭാവന ആണ് .പക്ഷെ അടുത്ത വരികളിൽ കാമുകി വിയർക്കുമ്പോൾ നക്ഷത്രം കൊണ്ട് ഞാൻ തുടയ്ക്കും എന്ന് പറയുമ്പോൾ വീണ്ടും കവി ഭാവന കാല്പനികതയിലേക്ക് പോവുകയാണ് ...
5.പെയ്കളെ നന്ബാതെ പിഞ്ചിലെ വെന്ബാതെ (മഹാ നദി )
ഞാൻ ഒന്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറങ്ങിയ പാട്ട് ആണ് ..കമൽഹാസൻ പാടിയതിൽ എനികേറ്റവും ഇഷ്ട്ടപെട്ട പാട്ട്...സ്കൂള ജീവിതത്തിന്റെ ആ കാലഘട്ടം ഒര്മാവരുന്ന പാട്ട് ...
6.പച്ചമല പൂവ് (കിഴക്ക് വാസൽ )
പണ്ട് ദൂരദർശനിൽ തിരൈ മലര് എന്ന പരിപാടിയിൽ സ്ഥിരം കേള്പ്പികുന്ന പാട്ട് ...അന്ന് ഒക്കെ തമിഴ് പാട്ട് കേള്ക്കണം എങ്കിൽ ആഴ്ചയിൽ ഒരിക്കലെ പറ്റൂ ..ഇതും സ്കൂൾ ജീവിതം ഒര്മിപ്പികുന്ന പാട്ട് ആണ്...
7.അന്തിവരും നേരം (മുന്താണി മുടിച്ചു)

എനിക്ക് മൂന്ന് വയസ്സുള്ളപ്പോൾ ഇറങ്ങിയ സിനിമ ...ഭാഗ്യരാജ് തപസു ഇരിക്കുന്ന പടമുള്ള ഓഡിയോ കാസ്സെറ്റ്‌ ന്റെ കവർ ഇപ്പോഴും ഒര്മയുണ്ട് ..ഈ സിനിമ തീറ്റ്രൈൽ കാണാൻ പോയതും നേരിയ ഓർമയിൽ ഉണ്ട് ...

1 comment:

ajith said...

നല്ല പാട്ടുകള്‍