Monday, December 26, 2011

ദൂര ദര്‍ശന്‍ നൊസ്റ്റാള്‍ജിയ

ഇന്നത്തെ ഇളം തലമുറ വിനോദ tv ചനെലുകള്‍ മാറി മാറി രസിക്കുമ്പോള്‍ തൊട്ടു മുന്‍പുള്ള തലമുറയുടെ telivision അഭിരുചികള്‍ ഒരു ഗ്രഹാതുരതയോടെ അയവിറക്കാന്‍ തോനുന്നു .കൊച്ചു ടിവിയും സീബിബീസും കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്കും ഒന്നും ഇല്ലാത്ത ഒരു കാലം ,ആകെയുള്ളത് ദൂര ദര്‍ശന്‍ മാത്രം ,1984 ഇല ആണ് telivision വീടുകളില്‍ എത്തുന്നത്‌ .ടെലിവിഷന്‍ ഉള്ള വീടുകള്‍ അന്ന് പണക്കാരന്റെ വീടുകള്‍ ആയിട്ടാണ് പരിഗണിക്കപ്പെട്ടിരുന...്നത് .1984 ഇല്‍ തന്നെ ഞങ്ങളുടെ വീട്ടില്‍ tv വാങ്ങിച്ചു .ഷട്ടര്‍ ഇട്ടു അടക്കുന്ന ടയനോര ടിവി, അന്ന് തിരുവനതപുരത്തെ കുന്നുകുഴി എന്ന സ്ഥലത്ത് ടെലിവിഷന്‍ ഉള്ള ഒരേ ഒരു വീട് ഞങ്ങളുടെ വീട് ആയിരുന്നു ,അത് ഒരു അഹങ്കാരം ആയി തന്നെ ഞാന്‍ കൊണ്ട് നടന്നിരുന്നു .ചുറ്റുമുള്ള വീട്ടിലെ കുട്ടികളടക്കം ഉള്ളവര്‍ വീട്ടിലേക്കു tv കാണാന്‍ വരുമ്പോള്‍ അവരെ കാണാന്‍ അനുവദിക്കാതെ ഇരിക്കുകയെ ഉണ്ടയിരുന്നുള്ളൂ പോംവഴി .അത്രയും ജന സമുദ്രമായിരുന്നു വീടിനു മുന്നില്‍ .മുന്‍ പ്രധാന മന്ത്രി ഇന്ദിര ഗാന്ധി മരിച്ച ദിവസം ഇന്നും ഓര്‍മയുണ്ട് .എനിക്ക് അന്ന് മൂന്ന് വയസേ കാണു.ഇന്ദിര ഗാന്ധിയുടെ മരണാ നന്തര ചടങ്ങുകള്‍ ദൂര ദര്ശ്നില്‍ ലൈവ് ആയികാണിച്ചിരുന്നു.അന്ന് വീട്ടില്‍ വലിയ ഒരു ജനം തടിച്ചു കൂടി ,പ്രധാന വിഷയം ആയതു കൊണ്ട് ആകാം എല്ലാവരെയും അത് കാണാന്‍ ഞങ്ങള്‍ അനുവദിച്ചു ,അവസാനം ഞങ്ങള്‍ക്ക് പോലും അത് നേരെ ചൊവേ കാണാന്‍ പോലും കഴിയാതെ വന്നപ്പോള്‍ ,അടുക്കളയിലെ അടുപ്പിന്റെ മുകളില്‍ കയറി നിന്ന് ടിവി കണ്ടതായി ആണ് ഓര്‍മ്മ ...ദൂര ദര്‍ശനില്‍ മലയാളം പരിപാടികള്‍ വളരെ കുറവായിരുന്നു ,ക്രമേണ മലയാള പരിപാടികളുടെ എണ്ണം കൂടി .വ്യാഴാഴ്ച ആയാല്‍ ചിത്ര ഗീതം കാണാന്‍ ഉള്ള കാത്തിരിപ്പു ആയിരുന്നു,ബുധന്ഴ്ച്ചയെ നാളെ കാണിക്കുന്ന ഗാങ്ങള്‍ ഏതു സിനിമയില്‍ നിന്ന് ആണ് എന്ന് അറിയിപ്പ് വരും,സന്ദര്‍ഭം ,ആട്ടകലാശം ,താളവട്ടം എന്നീ സിനിമകളിലെ പാട്ടുകള്‍ ഉണ്ട് എന്നറിഞ്ഞാല്‍ രാത്രി ഉറക്കം വരില്ല .പഞ്ചാഗ്നി യിലെ "സാഗരങ്ങളെ "എന്ന ഗാനത്തിനിടയില്‍ മോഹന്‍ലാലിന്‍റെ ഒരു ഡയലോഗ് ഉണ്ട് "ഒരു ജൈലര്‍ക്കും നിന്നെ ഞാന്‍ വിട്ടു കൊടുകില്ല "അപ്പോള്‍ ഗീത പറയും "ഇനി എനിക്ക് ബാക്കി ...."അപ്പോള്‍ മോഹന്‍ലാല്‍"പറയരുത്...പറയരുത് "പിന്നെ മോഹന്‍ലാലും ഗീതയും തമ്മില്‍ ഉള്ള ആലിംഗനം തുടങ്ങുമ്പോഴേക്കും ഒരു പൂവിന്റെ പടം ദൂര ദര്‍ശന്കാര് എഡിറ്റ്‌ ചെയ്തു കാണിക്കും "ചിത്രഗീതം തുടരുന്നു എന്ന അറിയിപ്പും എഴുതികാനിക്കും "അത് എന്തിനാണ് എന്ന് എനിക്ക് അന്ന് അറിയില്ലായിരുന്നു .(ഇന്നത്തെ കുട്ടികള്‍ ക്ക് അത് വല്ലതും അറിയണോ ?)...ശനി ആഴ്ച ആയാല്‍ മലയാളം സിനിമ ,പിന്നെ അത് ഞായര്‍ ആഴ്ച ആക്കി .സിനിമയ്ക്കു മുന്‍പ് ജയിന്‍ റോബോട്ട് എന്ന സീരിയല്‍ ,സിനിമ കണ്ടാല്‍ പിന്നെ സ്കൂളിലെ പ്രധാന ചര്‍ച്ച ആ സിനിമയെ കുറിച്ചായിരിക്കും .പിന്നെ അടുത്ത ആഴ്ച വരെ ആ ചര്‍ച്ച തുടരും .ഞായരാഴ്ചയുള്ള രാമായണം സീരിയല്‍ ,പിന്നെ മഹഭാരതം ,ടിപ്പുവിന്റെ വാള്‍,കുരച്ചുനാളെ ഉണ്ടായിരുന്നു എങ്കിലും ബൈബിള്‍ സീരിയല്‍,വെള്ളിയാഴ്ച രാത്രിയുള്ള പാതിരപടം ,തമിഴ് ഗാങ്ങള്‍ ഉള്ള തിരൈമലര്‍ ഇവയെല്ലാം ആ തലമുറയുടെ വികാരങ്ങള്‍ ആയിരുന്നു ,See More