Sunday, December 4, 2011

jokes

ഒരു കത്തോലിക്കാ ദേവാലയത്തില്‍ ഒരിക്കല്‍ ഒരു ഭിക്ഷക്കാരന്‍ പ്രാര്‍ഥിക്കാന്‍ എത്തി .ആരാധനാ നടക്കുന്ന സമയം അയാള്‍ പള്ളികുള്ളില്‍ കയറി പ്രാര്‍ത്ഥന തുടങ്ങി,പക്ഷെ അത് കണ്ടിട്ട് അച്ചായന്മാര്‍ക്ക്‌ തീരെ ദഹിച്ചില്ല ,"ഒരു ഭിക്ഷക്കാരന്‍ നമ്മുടെ പള്ളിയില്‍ കയറുകയോ "അവര്‍ അയാളെ പിടിച്ചു പുറത്താക്കി ,അയാള്‍ പുറത്തു ഇരുന്നു കരഞ്ഞപ്പോള്‍ ഒരു കൈ അയാളുടെ ചുമലില്‍ പതിച്ചു,ബിക്ഷക്കാരന് തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ ആയില്ല .സാക്ഷാല്‍ കര്‍ത്താവു ഇതാ തന്റെ മുന്നില്‍ ,അയാള്‍ വിഷമത്തോടെ കര്‍ത്താവിനോടു ചോദിച്ചു "കര്‍ത്താവെ നീ കണ്ടില്ലേ അവന്മാര്‍ എല്ലാം കൂടെ ചേര്‍ന്ന് എന്നെ പള്ളിയില്‍ നിന്ന് പുറത്താക്കി "അപ്പോള്‍ കര്‍ത്താവു പറഞ്ഞു "മകനെ നിന്നെ ഇപ്പോള്‍ അല്ലെ പുറത്താകിയത്,എന്നെ അവന്മാര്‍ പണ്ടേ പുറതാക്കിയതാ "
.............................................
ഞായറാഴ്ച ദിവസം പള്ളിക്ക് മുന്നില്‍ വാഹങ്ങളുടെ പാര്‍കിംഗ് കാരണം ബുദ്ധിമുട്ട് ഉണ്ടായപ്പോള്‍ പള്ളിയിലെ അച്ഛന്‍ ഒരു ബോര്‍ഡ്‌ വെച്ചു"പള്ളിക്ക് മുന്നില്‍ വാഹങ്ങള്‍ പാര്‍ക്ക് ചെയ്യരുത് ",പക്ഷെ ആ ബോര്‍ഡ്‌ ആരും മൈന്‍ഡ് ചെയ്തില്ല,വീണ്ടും പാര്‍കിംഗ് കൂടി,ഇതിനെന്താ പരിഹാരം എന്ന് തലപുകഞ്ഞു ആലോചിച്ച പള്ളിയിലെ അച്ഛന്‍ ബോര്‍ഡ് തിരുത്തി ,"പള്ളിക്ക് മുന്നില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത് (1 .പത്രോസ് 35 :36 )
.......................................................
തിരുവനതപുര ത്തിന്റെയും തമിഴ്നാടിന്റെയും ബോര്ടെര്‍ ആയ പാറ ശാലയിലെ ആള്‍ക്കാരുടെ ആംഗലേയ പ്രയോഗങ്ങള്‍ രസകരം ആണ്, ,ഒരിക്കല്‍ ഒരു സ്ത്രീ മറ്റൊരു സ്ത്രീയോട് ചോദികുകയാണ്"പുള്ളേ മോളുടെ ഇന്റെര്‍വ് എന്തരായി ?"അതിന്റെ മറുപടി :"എന്തെര് ആവാന്‍ ,കമ്മ്യുണിസ്റ്റ് സപ്പ്രിടികെറ്റ് (certificate)കിട്ടാത്തത് കൊണ്ട് പെയിന്റിംഗ്(pending) നു വെച്ചിരികുകയാണ് "
........................
ഒരു മരണ വീട്ടില്‍ ആണ് സംഭവം ,ഒരു സ്ത്രീയുടെ മൃതദേഹം എടുക്കാന്‍ സമയം അയ്പോലെക്കും ഒരാള്‍ ഓടി വന്നു പഞ്ചായത്ത് മെമ്ബെരോട് പറയുകയാണ്"മൊമ്പരേ ബാടി ഇപ്പോള്‍ എടുക്കാന്‍ പറ്റൂല "അപ്പോള്‍ മെമ്പര്‍ ചോദിച്ചു "അതെന്താ ?"അപ്പോള്‍ അയാള്‍ പറഞ്ഞു "ഇനി ഒരാള് കൂടെ ദൂരേന്നു വരാന്‍ ഉണ്ട്
"അപ്പോള്‍ മെമ്പര്‍ "അതുവരെ എന്ത് ചെയും ?"
"മൊംബാറെ ഒരു കാര്യം ചെയ്യിന്‍ ,ബാടി മറ്റേ സാധനത്തില്‍ വെച്ചാല്‍ മതി "
മൊബൈല്‍ ഫ്രീസര്‍ എന്ന് ആണ് അയാള്‍ ഉദ്ദേശിച്ചത് പക്ഷെ അയാള് പറഞ്ഞത് ഇങ്ങനെ ആണ് "ബാടി മറ്റേ മൊവീല്‍ ബ്രേസിയര്‍ നു അകത്തു വെച്ചാല്‍ മതി കറക്റ്റ് ആയിരിക്കും"

No comments: