Sunday, October 26, 2014

സുഹ്ര്തുക്കള്


2002 ല് ആണ് ഞാന് ചാറ്റിങ് തുടങ്ങുന്നത് ,ഇന്റർ നെറ്റ് ന്റെ ലോകത്തേക്ക് എന്നെ കൊണ്ട് വന്നത് എന്റെ കുന്ഗ് ഫു മാസ്റ്റര് ആയ അമ്മാവന് ആണ്...ഒരു കാലത്ത് chating വല്ലാതെ addiction ആയിരുന്നു ...2003 -2005 കാലഘട്ടത്തില് യാഹൂ ചാറ്റിലെ കേരള റൂമുകളിലെ സ്ഥിരം സാനിധ്യം ആയിരുന്നു ഞാന് ....ആദ്യമായി ഞാൻ നേരിട്ട് കാണുന്ന ചാറ്റ് സുഹ്ര്തുക്കള് ആയിരുന്നു തിരുവനതപുരത്തെ കിടിലം ആയ വിനോജ് നായര് എന്ന വീക്കെ അണ്ണനും പിന്നെ
ഒരു uk കാരി പെണ്‍കുട്ടിയും .ഞങ്ങളുടെ കണ്ടുമുട്ടലും സൌഹൃദ നിമിഷങ്ങലുമൊക്കെ ഇപ്പോഴും ഒര്മയിലുണ്ട് .2005 ല് ആയിരുന്നു അത്...മുന്കൂട്ടി തീരുമാനിച്ചു കണ്ടുമുട്ടിയ സോഷ്യല് മീഡിയ സുഹ്ര്തുക്കള് ആണും പെണ്ണുമായി നിരവധി ഉണ്ട് എങ്കിലും ഞാൻ ഇവിടെ പറയാന് പോകുനത് യാദൃശികമായി എന്നെ തിരിച്ചറിഞ്ഞ ചില ഫേസ് ബുക്ക്‌ സുഹ്ര്തുക്കളെ കുറിച്ചാണ് ...
ഒരിക്കല് സന്ധ്യക്ക്‌ ബസ്സിൽ ഇരുന്നു യാത്ര ചെയുംബോഴയിരുന്നു അടുത്ത് നിന്ന ഒരാള് ചോദിച്ചത് "രാഹുൽ അല്ലെ?ഫേസ് ബൂകില് കാണാറുണ്ട് "
എന്നെ ആദ്യമായി തിരിച്ചറിഞ്ഞ ആ സുഹ്രത് ആയിരുന്നു ബിജു രേവമ്മ ,,,
പിന്നെ ഒരിക്കല് പോലീസെ കാന്റീനിലു നിന്ന് ഭക്ഷണം കഴിച്ചു പുറത്തിറങ്ങുമ്പോഴും ഇതേ ചോദ്യവുമായി ഒരാള് വന്നു "ബിന്നി ഷാരോണ്‍ "
ഒരിക്കല് ഒരു വനിതാ സുഹ്രത്തിനെ കാണാൻ നെയ്യടിങ്കരക്ക് അടുത്തുള്ള ഒരു ബസ്സ്‌ സ്റ്റോപ്പിൽ കാത്തു നില്ക്കുമ്പോഴായിരുന്നു അത് വഴി പോയ ഒരു ബസ്സില് നിന്നും ഒരു കൈ പുറത്തേക്കു നീണ്ടു വരുനത്‌ കണ്ടത് ..അതും ബിന്നി ആയിരുന്നു ...
ഒരിക്കല് കേരള തമിഴ്നാട് ബോര്ടെരില് വെച്ച് ഞാൻ നടന്നു പോകുമ്പോള് ഒരു കാര് എന്റെ മുന്നില് സ്ലോ ചെയ്തു ...അത് എന്റെ ഫേസ് ബുക്ക്‌ സുഹ്ര്തും പള്ളിളിയിലെ അച്ഛനും ആയ സെലവദാസ് പ്രമോദും ഭാര്യയും ആയിരുന്നു ...
വഴുതക്കാട് രാത്രി ബസ്സ്‌ കത്ത് നില്കുമ്പോള് കുറെ തവണ വണ്ടി നിറുത്തി എനിക്ക് ലിഫ്റ്റ്‌ തരുന്ന ഒരു പയ്യന് ഉണ്ടായിരുന്നു ,പേര് ഞാൻ ഒര്കുനില്ല .ഹെല്മറ്റ് വെച്ചത് കൊണ്ട് മുഖവും അത്ര ഒര്മയിലില്ല ,എങ്കിലും അത് വഴി പോകുമ്പോഴൊക്കെ ഞാൻ അവിടെ ഉണ്ടോ എന്ന് നോക്കി പോകുന്ന്ന ആ ഫേസ് ബുക്ക്‌ സുഹ്ര്തിനോട് എനിക്ക് വളരെ നന്ദി ഉണ്ട് ...
കുറച്ചു നാളുകൾക്കു മുൻപ് മോളെയും കൊണ്ട് തൈക്കാട് സര്ക്കാര് ആശുപത്രിയിൽ പോയതായിരുന്നു ഞങ്ങള് .ഭാര്യയുടെ ചേച്ചിയുടെ പ്രസവുമയി ബന്ധപെട്ടു ഭാര്യ ആശുപത്രി ക്കുള്ളിലേക്ക് പോയി,പുറത്തു മോളെയും കൊണ്ട് കാത്തിരിക്കുമ്പോഴായിരുന്നു ഒരാള് വന്നിട്ട് പരിചയപെട്ടിട്ട് പറഞ്ഞു "ഫേസ് ബുക്കില് നിറഞ്ഞു നില്ക്കുവല്ലേ "
ബിജു ഡേവിഡ്‌ എന്ന പത്തനംതിട്ടകാരൻ ആയിരുന്നു അത് ...
ഫേസ് ബുക്കില് നമ്മള് വലിയ സംഭവം ഒന്നുമല്ല എങ്കിലും ,ഇവിടുത്തെ അല്ലറ ചില്ലറ എഴുത്തുകളുടെ പേരില് മാത്രം എന്നെ തിരിച്ചരിയുന്നതിലെ സന്തോഷം വളരെ അധികമാണ് ...
കഴിഞ്ഞ ആഴ്ചയാണ് ...രാത്രി ബേക്കറി ജങ്ങ്ഷനില് നിന്നപ്പോള് ഒരു സ്കൂട്ടെരു പെട്ടെന്ന് എന്റെ മുന്പില് വന്നു നിന്ന് .സ്കൂട്ടെരു ഓടിച്ചിരുന ആള് രൂക്ഷമായി നോക്കുന്നുമുണ്ട് ,എനിക്ക് ആളെ ഒട്ടും പരിചയവും ഇല്ല .ഫേസ് ബുക്കില് ആണും പെണുമായി അത്യാവശ്യം ശത്രുക്കള് ഉള്ളകാര്യം പെട്ടെന്ന് ഒര്മ്മവന്നു .അങ്ങനെ ആരുടെ എങ്കിലും കൊട്ടേഷന് ആയിരികുമോ "എങ്കിലും അയാളുടെ അടുത്ത് ചെന്ന് ചോദിച്ചു "മനസിലായില്ല ",പുള്ളി പറഞ്ഞു "ധൈര്യമായി കേറിക്കോ "
പിന്നെ ഞാൻ ഒന്നും ആലോചിച്ചില്ല വണ്ടിയില് കയറി ...വണ്ടിയില് പോകുമ്പോഴും പുള്ളി ഒന്നും മിണ്ടുനില്ല .ഞാൻ ഉറപ്പിച്ചു ,ഇതെന്റെ ഫേസ് ബുക്ക്‌ സുഹ്രത് തന്നെ ...ആരാണ് എന്ന് അങ്ങോട്ട്‌ ചോദിയ്ക്കാൻ പോകും മുൻപേ മറുപടി വന്നു "നിങ്ങളുടെ വീട്ടിലെ കാറിന്റെ നമ്പര് പ്ലേറ്റ് എഴുതിയത് ഞാന് ആണ്,നിങ്ങളുടെ വീടിനടുതാണ് താമസം "
ഒരുനിമിഷം ഞാൻ നിശബ്ദന് ആയി ...
ഫേസ് ബൂകില് വന്നു സൂര്യന് കീഴിലുള്ള എല്ലാ കാര്യത്തെ കുറിച്ചും അഭിപ്രായം പറഞ്ഞു ലോകത്ത് എവിടെയൊക്കയോ ഉള്ളവരുമായി സൗഹൃദം ഉണ്ടാക്കിയ എനിക്ക് വീടിനടുത് താമസിക്കുന്ന ഒരാളെ തിരിച്ചറിയാന് കഴിയാത്തതിലുള്ള എന്റെ സാമൂഹിക പ്രതിബദ്ധതയെ കുറിച്ചോർത്തു പുച്ഛം തോന്നി ..

No comments: