Friday, June 2, 2017

കോൾ റെക്കോർഡിങ് എന്ന അഭ്യാസം

ഫോൺ കോളുകൾ record ചെയ്യുക എന്നത് ആദ്യകാലങ്ങളിൽ അധികം ആരും ചെയ്യാത്തതും വക്രബുദ്ധി ബുദ്ധി ഉള്ളവർ മാത്രം ചെയ്തിരുന്നതുമായ ഒന്നായിരുന്നു... ഇന്ന് കാലം മാറി ഓട്ടോമാറ്റിക്ക് കോൾ റെക്കോർഡിങ്ങ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കാത്തവർ വളരെ ചുരുക്കമാണ്... ഇത് വന്നതോടെ നഷ്ട്ടമായത് സംഭാഷണങ്ങളിലെ സത്യസന്ധതയും ആത്മാർത്ഥതയും ധാർമ്മികതയും ആണ്...
കോൾ റെക്കോർഡിങ്ങുകളിലെ ചതിക്കുഴികൾ തിരിച്ചറിഞ്ഞു എങ്ങനെ ഇതിനെ പ്രതിരോധിക്കാം എന്നു നോക്കാം...
1.സംസാരിക്കുമ്പോൾ നമ്മളെ പ്രകോപിതർ ആക്കുകയും മറ്റേയാൾ പ്രകോപിതനാകാതെ സംസാരിക്കുകയും ചെയ്താൽ അത് ദുരുദ്ദേശപരമായ കോൾ recording ആണെന്നു മനസിലാക്കാം...
2. സംഭാഷണത്തിൽ ഏതെങ്കിലും വ്യക്തിയെ കുറിച്ച് തന്ത്രപരമായി പുകഴ്ത്തി സംസാരിക്കുകയും നമ്മളെ പ്രകോപിപ്പിക്കുകയും ചെയ്താൽ ആ വ്യക്തിയെ കേൾപ്പിക്കാനാണ് കോൾ record ചെയ്യുന്നത് എന്ന് മനസിലാക്കാം...
ഉദാഹരണം, "സോമശേഖരൻ എന്ന ഒരു നല്ല മനുഷ്യന്റെ നന്മ കൊണ്ട് മാത്രം ആണ് ഞാൻ എല്ലാം സഹിച്ചത് "
ഇങ്ങനെ പറയുമ്പോൾ നമ്മൾ തിരിച്ച് അയാളെ പ്രതിസന്ധിയിലാക്കി സംസാരിക്കണം...
" നീ നല്ല മനുഷ്യൻ എന്നു പറയുന്ന ഇതേ സോമശേഖരനെ കുറിച്ചല്ലേ "അയാളെ പോലെ ഒരു ഭൂലോക ഫ്രോഡ് വേറെ ഇല്ല എന്നു നീ എന്നോട് പറഞ്ഞത് " എന്ന് അങ്ങ് തട്ടി വിട്ടേക്കണം... ആധികാരികത തോന്നാൻ സ്ഥലവും സമയവും സൗകര്യം പോലെ ചേർക്കണം
3. ഒരു വിഷയത്തെ കുറിച്ച് തുടർച്ച ആയി സംസാരിച്ചുകൊണ്ടിരുന്നാൽ ആ വിഷയത്തെ കുറിച്ച് സംസാരിക്കാൻ താത്പര്യം ഇല്ലാത്തവർ പോലും അറിയാതെ ആ വിഷയത്തെ കുറിച്ച് സംസാരിച്ചു തുടങ്ങും എന്നതൊരു മനശാസ്ത്രമാണ്... ഈ തന്ത്രം തിരിച്ചറിഞ്ഞു ആ വിഷയത്തെ കുറിച്ച് ഒരക്ഷരം മിണ്ടരുത്...
4. "എപ്പോഴെങ്കിലും ഞാൻ നിന്നോട് റോങ്ങ് ആയി സംസാരിച്ചിട്ടുണ്ടോ, നീ തന്നെയല്ലേ പ്രണയമാണ് എന്നു പറഞ്ഞു എന്നെ ശല്യം ചെയ്തത് ""
ഇത്തരത്തിലുള്ള ചോദ്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക...
അപ്പോൾ തിരിച്ചു പറയേണ്ട മറുപടി ഇങ്ങനെയാണ്
"നീ എന്റെ കൂടെ ഇറങ്ങി വരാം എന്നു പറഞ്ഞിട്ടല്ലേ ഞാൻ അങ്ങനെ പറഞ്ഞത്...."
5. സംസാരിച്ചുകൊണ്ടിരുന്നിട്ട് കട്ട് ചെയ്തിട്ട് തിരിച്ചുവിളിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക.. അത് കോൾrecord ചെയ്യാൻ ആയിരിക്കും...
6. നമ്മുടെ ഏതെങ്കിലും ശത്രുവിനെ കുറിച്ച്
ഒരാൾ " അയാൾ എങ്ങനെ ആണ് ഉടായിപ്പാണോ " എന്ന് ചോദിച്ചാൽ, ഒരു കാരണവശാലും കുറ്റം പറയരുത്..." പിന്നേ ഞാൻ അറിഞ്ഞിടത്തോളം നല്ല വ്യക്തിയാണ്" എന്നേ പറയാവു..
7. സംഭാഷണങ്ങൾ record ചെയ്തിട്ട് edit ചെയ്യാൻ സാധ്യത ഉള്ളത് കൊണ്ട് നമ്മളും കോളുകൾ record ചെയ്തു സൂക്ഷിക്കണം...
ഇത് പോലെ തന്ത്രപരമായി ചില പൊടിക്കൈകൾ പ്രയോഗിച്ചാൽ മാത്രമേ കോൾ റെക്കോർഡിങ് എന്ന അഭ്യാസം അവസാനിപ്പിക്കാൻ കഴിയു..

1 comment:

സുധി അറയ്ക്കൽ said...

ഹാ ഹാ ഹാാ.സൂപ്പർ പൊടിക്കൈകൾ.