Friday, June 5, 2015

തെളിയാത്ത ബന്ധത്തിൻ ചിത്രങ്ങൾ

വര്ഷങ്ങള്ക്ക് മുന്പാണ് ...തിരുവനതപുരം ചാലയിൽ വെച്ച് ഞാൻ കണ്ട ഒരു ചെറിയ സംഭവം ...ഒരു ചെറുപ്പക്കാരി ആയ സ്ത്രീ തന്റെ പുരുഷ സുഹ്ര്തിനോട് ചോദിക്കുകയാണ് "ഡാ ഇവിടെ അടുത്ത് നല്ല സ്റ്റുഡിയോ എവിടെ ഉണ്ട്?"
"എന്തിനാ?"
ഈ ഫോട്ടോ ഒന്ന് ശരി ആക്കി എടുക്കാനാ "ഇത് പറഞ്ഞിട്ട് അവൾ തന്റെ ഹാൻഡ്‌ ബാഗിൽ നിന്ന് ഒരു ഫോട്ടോ എടുത്തു ...കൈ കൊണ്ട് ചുരുട്ടി മടക്കി കേടായ ഒരു ഫോട്ടോ ..ഞാൻ ആ ഫോടോയിലേക്ക് നോക്കി ....അവളുടെയും ഭാര്തവിന്റെയും സ്റ്റുഡിയോയിൽ എടുത്ത ഒരു കുടുംബ ചിത്രം ...
അവളുടെ സുഹ്രത് ചോദിച്ചു "ഇതെന്തു പറ്റിയതാ ?"
അവൾ കുറ്റബോധത്തിന്റെ ശബ്ദത്തില് പറഞ്ഞു "ഡാ കുറച്ചു ദിവസ്സം മുൻപ് ചേട്ടനുമായി വഴക്കുണ്ടായപ്പോൾ അപ്പോഴത്തെ ദേഷ്യത്തിന് ചെയ്തതാ ..."
ഈ സംഭവം ഒര്ക്കുംബോഴൊക്കെ എന്റെ മനസ്സിൽ വരുന്നത് അക്ഷരത്തെറ്റ് എന്ന ചിത്രത്തിന് വേണ്ടി ശ്രീകുമാരൻ തമ്പി സർ എഴുതിയ ഒരു പാട്ടിലെ വരി ആണ്
"തെളിയാത്ത ബന്ധത്തിൻ ചിത്രങ്ങൾ വീണ്ടും സഹന വർണ്ണങ്ങളാൽ എഴുതണം നമ്മൾ "

Monday, May 25, 2015

"ആരാണ് സണ്ണി ലിയോണ്?

"കൂടുതൽ സ്ത്രീകളും ജനിക്കുന്നത് ചരിത്രം തിരുത്തി കുറിക്കാൻ ആണ് ,പക്ഷെ ഈ സ്ത്രീ ജനിച്ചത് ചരിത്രം മായ്ക്കാൻ ആണ് "
സണ്ണി ലിയോണ് എന്നാ സ്ത്രീയുടെ ജന്മദിനത്തില് നവ മാധ്യമങ്ങളില് പ്രചരിച്ച ഒരു സന്ദേശത്തിന്റെ മലയാള പരിഭാഷ ആണ് ഇത് ...ഇതില് ചരിത്രം മായ്ക്കുക (ഡിലീറ്റ് ഹിസ്റ്ററി )എന്ന പ്രയോഗത്തിന്റെ അർഥം മന്സിലായവർ ഒരു ചെറു ചിരിയോടെ ആ സന്ദേശത്തില് ഇഷ്ട്ടം രേഖ പെടുത്തി ...അപ്പോഴും അത് മനസിലാകതവര് ചോദിച്ചു
"ആരാണ് സണ്ണി ലിയോണ്?"
ആ ചോദ്യത്തിന് ഉത്തരം അറിയുന്നതിന് മുൻപ് മറ്റൊരു സ്ത്രീ വ്യക്തിത്വത്തെ കുറിച്ചൊരു ഓർമ്മപ്പെടുത്തൽ ...അമേരിക്കാൻ മാധ്യമ ചരിത്രത്തില്  സംവാദ പരിപാടികളില് ഏറ്റവുംകൂടുതൽ  ജനശ്രദ്ധ നേടിയതും മറ്റു സമാന പരിപടികല്ക്ക് എന്നും മാതൃക ആയതും ആയ ടിവി ഷോ യിലൂടെ പ്രശസ്ത ആയ സ്ത്രീ രത്നം    'ഓപ്ര വിന്ഫ്രി '
മാധ്യമ പരിപാടിയിലൂടെയും അഭിനയതിലൂടെയും പ്രശസ്ത ആയി കോടികളുടെ സ്വത്തുക്കളുടെ ഉടമ ആയി മാറിയ  വിന്ഫ്രിയുടെ ഭൂത  കാലത്തിനു വേദനയുടെയും നടകീയതയുടെയും ഒരു പശ്ചാത്തലം ഉണ്ട് .ഒന്പത് വയസ്സ് മുതൽ സ്വന്തം അമ്മാവന്റെയും അര്ഥ സഹോദരന്റെയും കുടുംബ സുഹ്ര്തിന്റെയും ലൈങ്കിക പീടനതിനു ഇര ആകേണ്ടി വന്ന വിധിയുടെ വിളയാട്ടം .പതിനാലാം വയസ്സില് പ്രസവവും മകന്റെ മരണവും ...സാധാരണ ഒരു കുടുംബത്തില് ജനിച്ച ഒരു പെണ്കുട്ടിയുടെ ജീവിതം അവിടെ അവസാനിക്കേണ്ടതാണ് .പക്ഷെ വിന്ഫ്രിക്ക് വിധിക്ക് മുന്നില് തോല്ക്കാൻ മനസില്ലായിരുന്നു .പില്ക്കാലത്ത് അവർ അവരുടെ കഴിവിലൂടെ പ്രശസ്ത ആയപ്പോഴും തന്റെ ഇരുണ്ട ഭൂതകാലം മറച്ചു വെച്ചിരുന്നില്ല .1986 ല് തന്റെ ടിവി ഷോ  ലൈങ്കിക അതിക്രമങ്ങളെ കുറിച്ചുള്ള വിഷയം ചര്ച്ച ചെയ്തപ്പോള് അവർ തന്റെ അനുഭവം തുറന്നു പറഞ്ഞു ..'മുഖം മറയ്ക്കാതെ '...
ലൈങ്കികതയുടെ ഇരകള് ആകേണ്ടി വരുന്നവർ പില്ക്കാലത്ത് പേര് വെളിപ്പെടുതത്തെ മുഖം മറച്ചു ജീവിക്കണം എന്ന സങ്കല്പ്പതോട് ധൈര്യമായി മുഖം തിരിച്ചു ഓപ്ര വിന്ഫ്രി സ്ത്രീത്വത്തിനു പുതിയൊരു മാനം നല്കി ...

പക്ഷെ സണ്ണി ലിയോണ് എന്ന സ്ത്രീയുടെ ജീവിത ത്തിനു  ഓപ്ര വിന്ഫ്രിയുടെ ജീവിതവുമായി വളരെ ഏറെ വ്യത്യാസമുണ്ട് ... പഞ്ചാബികൾ ആയ മാതാപിതാക്കളുടെ മകളായി 1981 ല് ജനിച്ച സണ്ണി നല്ലൊരു കായിക പ്രേമിയും കഴിവുള്ളവളും ആയിരുന്നു …പക്ഷെ  സണ്ണി ലിയോണ് എന്ന പെണ്കുട്ടി  എങ്ങനെ ആണ് മറ്റു വ്യക്തിത്വങ്ങളില്  നിന്ന് വ്യത്യസ്ത ആകുന്നതു? ലൈന്കികതയുടെ പശ്ചാത്തലം സണ്ണിക്ക് ആരും അടിചെല്പ്പിച്ചതോ പീഡനതിലൂടെ നല്കിയതോ ആയിരുന്നില്ല .പതിനാറാം വയസ്സില് അടുത്ത സ്കൂളിലെ ആണ്സുഹ്ര്തിനു അവൾ തന്റെ കന്യകതം പരസ്പര സമ്മതത്തോടെ പങ്കുവെയ്ക്കുക ആയിരുന്നു .പതിനെട്ടാം വയസ്സില് തന്നിലെ ഉഭയ ലൈങ്കിക താല്പര്യം അവൾ തിരിച്ചറിഞ്ഞു …
പതിമൂന്നാം വയസ്സില്  തന്റെ ജീവിതം അമേരിക്കയിലേക്ക് പറിച്ചു നട്ടതിനു ശേഷം ഒരു ജർമൻ ബേക്കറിയിലെ ജീവനക്കാരി ആയി ജോലി ചെയ്തിരുന്നു ...തന്റെ സുഹ്ര്തുക്കളുടെ പ്രേരണ യില് ആണ് അവർ modeling രംഗത്തേക്ക് ചുവടു മാറിയത് ...അമേരിക്കയില് നീല ചിത്ര നിര്മാനവും ഒരു സമാന്തര സിനിമ മേഖലയായി മാറിയാതിന്റെ സാധ്യതകള് മനസിലാക്കി കൊണ്ട്  അവൾ പുതിയൊരു ആശയത്തിന് രൂപം നല്കി .പിന്നെ അവൾ മടിച്ചില്ല ലൈന്കികതയുടെ പച്ച ആയ ആവിഷ്ക്കാരങ്ങൾ ആയ  ചിത്രങ്ങളില് അഭിനയിച്ചു കൊണ്ട് തന്റെ 'പ്രശസ്തി ' അവൾ ആസ്വദിച്ചു..സ്വവര്ഗ ലൈന്കികതയും ,പ്രകൃതി വിരുദ്ധം എന്ന് ഇപ്പോഴും വിശേഷിപ്പിക്കപെടുന്ന മറ്റു ലൈന്കികതകളും  അവൾ മറ ഇല്ലാതെ ക്യാമറക്ക് മുന്നില്  തുറന്നു കാട്ടി ...അങ്ങനെ മൊത്തം 56 ചിത്രങ്ങളില് അഭിനയികുകയും 56 ചിത്രങ്ങൾ നിര്മ്മികുകയും ചെയ്തു ...2012 ആയപ്പോഴേക്കും ജിസ്മ് 2 എന്ന ചിതരതിലൂടെ ബോളി വുഡ് ലേക്കും തന്റെ സാനിധ്യം അറിയിച്ചു .വെറും ഒരു നീല ചിത്ര നടി മാത്രമല്ല താൻ ഒരു മികച്ച അഭിനേത്രി കൂടി ആണ് എന്ന് പിന്നീട് വന്ന രാഗിണി എം എം എസ് 2 ഉള്പ്പടെ ഉള്ള ചിത്രങ്ങളിലൂടെസണ്ണി തെളിയിച്ചു ..തുടർന്ന് തമിഴ് തെലുങ്ക്‌   ചിത്രങ്ങളിലെ ഐറ്റം ഡാന്സ്സ്സുകളിലൂടെ
ദക്ഷിണേന്ദ്യയെയും അവർ ഇളക്കി മറിച്ചു...ചിലപ്പോള് തീര്ത്തും സൌമ്യവും ചിലപ്പോൾ  വികരൊജ്ജലവുമയ മുഖ ഭാവങ്ങളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ ഈ രതി റാണി ക്കെതിരെ 2015 മെയ് മാസത്തില് ഒരു എഫ് ഐ ആര രേജിസ്റെർ ചെയ്യപെട്ടു .സണ്ണിയുടെ ലൈങ്കിക വൈകൃതങ്ങള് നിറഞ്ഞ ദൃശ്യങ്ങള് ഇന്ത്യൻ സംസ്ക്കരതിനെ അവഹേളിക്കുകയാണെന്ന് ആയിരുന്നു പരാതി...ശിക്ഷ നിയമം 292 എ ,292 ,294 എന്നീ വകുപ്പുകളും കാമസൂത്രയുടെ നാട്ടില് അവര്ക്കെതിരെ ചുമത്തി ...
പക്ഷെ സണ്ണി ലീയോണ് ഇപ്പോഴും പ്രയാണം തുടരുകയാണ് ...വിശ്വസിക്കുന്നതോ നില നില്ക്കുന്നതോ ആയ സദാചാര സങ്കല്പ്പങ്ങളുടെ ഇസ്തിരിയിട്ട പ്രതലത്തിലൂടെ തന്റെ നഗ്നപാദ മൂന്നി നടന്നു നീങ്ങി ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടില്,മുഖ്യധാര സമൂഹത്തിനു നേരെ  തന്റെ വശ്യമായ ചിരി ചിരിച്ചു ....
 അവള് ചരിത്രം തിരുത്തുകയല്ല മായ്ക്കുക തന്നെ ആണ് ...
മുഖം മറയ്ക്കാതെ "

Monday, May 11, 2015

ഘര് വാപ്പാസ്സി

ഘര് വാപ്പാസ്സി വ്യാപകമായതോടെ പാറശാല ഒരു പെന്തകൊസ്തു പാസ്റെർ മതം മാറി .മുൻപ് സുവിശേഷ യോഗങ്ങളില് പ്രസങ്ങിച്ചിരുന്ന അദ്ദേഹം പിന്നെ രാമായണ ക്ലാസ്സ് എടുക്കാൻ പോയി ...മതം മാറി എങ്കിലും അദ്ധേഹത്തിന്റെ ശൈലി മാറിയിരുന്നില്ല .അദ്ധേഹത്തിന്റെ രാമായണ ക്ലാസ് ഇങ്ങനെ ആയിരുന്നു ...
"ഇന്ന് നമ്മള് ധ്യാനിക്കാൻ പോകുന്നത് ...വാല്മീകി എഴുതിയ സുവിശേഷം .അതിന്റെ പത്താം അദ്ധ്യായം ...
അന്നൊരു പകല്കാലം ...രാവണൻ പുഷ്പ്പക വിമാനത്തില് സീതാ ദേവിയെ തട്ടിക്കൊണ്ടു പോയി....
ഹലലൂയ ..ഹോ അത്ഭുതം എന്ന് പറയട്ടെ ...അകലെ നിന്ന് ഒരു അശരീരി അപ്പോൾ ഉണ്ടായി .."ഹേരാവണാ നിനക്ക് കൈകൾ തന്നിക്കുന്നത് വേണ്ടാത്തത് ചെയ്യാൻ അല്ല "...ഓ ഗ്ലോറി ...
നിങ്ങളില് എത്ര പേർ വിശ്വസ്സിക്കുണ്ട് ഈ കഥ ?
വിസസിക്കുന്നവർ കരത്തെ അടിച്ചു കൊണ്ട് രാവണനെ മഹത്വ പെടുതുവിൻ ...
ഓ ര ബാബാ ..ഷീ ര ബാബാ ..ഷന്തരിയക്ക...ഷന്തരിയ...."

Saturday, March 21, 2015

ജാതി സര്ടിഫ്ഫിക്കറ്റ്

രണ്ടു ദിവസ്സം മുൻപ് ഭാര്യയുടെ ആവശ്യവുമായി ബന്ധപെട്ടു വില്ലേജ് ഓഫീസിൽ പോയപ്പോൾ ഉണ്ടായ അനുഭവം ആണ് ..ഒരാള് ജാതി സര്ടിഫ്ഫിക്കടിനു വന്നതാണ് ...കുറെ നാളായി ജാതി സര്ട്ടിഫിക്കടിനു വേണ്ടി കയറി ഇറങ്ങി നടന്നിട്ടും അയാൾക്ക്‌ ഓരോരോ കാരണങ്ങൾ പറഞ്ഞു കൊടുക്കുനില്ല .അവസാനം അയാള് സഹികെട്ട് പറഞ്ഞു "എന്റെ രേഖകള് ,ഭാര്യയുടെ രേഖകള് ,മാതാപിതാക്കളുടെ രേഖകള് ഇതെല്ലം ഞാൻ കൊണ്ട് വന്നു കാണിച്ചു ,എന്നിട്ടും നിങ്ങള്ക്കെന്താണ് കുഴപ്പം ?ഞാൻ ഈ ജാതി അല്ലെങ്കിൽ നിങ്ങള് ഒരു കാര്യം ചെയ്യ് ...എനിക്ക് നായരെന്നു സര്ടിഫ്ഫിക്കറ്റ് താ ..."

Saturday, March 7, 2015

ബീഫ്

ഓര്മ്മ വെച്ച നാല് മുതലേ വീട്ടില് മാംസാഹാരം ആണ് കൂടുതൽ ...ബഹുമുഖ പ്രതിഭ ആയിരുന്ന അച്ഛൻ ഒന്നാംതരം ഒരു പാചക വിദഗ്ധൻ കൂടി ആയിരുന്നു എന്നകാര്യം അധികം ആര്ക്കും അറിയില്ല .ചിക്കെണ്‍ കറി ആണ് അച്ഛന്റെ മാസ്റ്റർ പീസ് ...അടുക്കളയിലെ അച്ഛന്റെ പാചകം ഒരു കാഴ്ച തന്നെ ആണ് ...പലപ്പോഴും ഞാൻ പുറത്തു പോകാൻ തുടങ്ങുമ്പോൾ ആയിരിക്കും അച്ഛന്റെ പാചകം ...ഞാൻ ഇറങ്ങാൻ സമയം ആകുമ്പോൾ കറി പൂർണ്ണമായും വറ്റി തീര്ന്നിട്ടുണ്ടാകില്ല ,എങ്കിലും എനിക്ക് അതിൽ നിന്ന് കുറച്ചു ചികെണ്‍ എടുത്തു തന്നിട്ട് പറയും "കാഴ്ച്ചിട്ടു പോടാ "...മരിക്കുന്നതിനു രണ്ടു ദിവസ്സം മുൻപ് അച്ഛൻ ചികെണ്‍ വാങ്ങി കൊണ്ട് വന്നു അസ്സൽ ചിക്കെണ്‍ കറി ഉണ്ടാക്കി ഞങ്ങൾക്ക് തന്നിരുന്നു ...അത് കഴിച്ചപ്പോൾ ഒരിക്കലും വിചാരിച്ചിരുന്നില്ല അച്ഛന്റെ അവസാനത്തെ ചികെണ്‍ കറി ആയിരിക്കും അതെന്നു .....പലപ്പോഴും ബീഫും വീട്ടിൽ വാങ്ങും.അച്ഛൻ മരിക്കുന്നതിന്റെ തലേന്ന് രാത്രി പൊറോട്ടയും ബീഫും വാങ്ങി കൊട്നു വന്നു അതിലൊരു പങ്കു ചേച്ചിക്കും കൊടുത്തിരുന്നു .. ...ഒരിക്കൽ ഔദ്യോഗിക ആവശ്യത്തിനു അച്ഛൻ മൂന്നാര് പോയപ്പോൾ എന്നെയും കൂടെ കൊണ്ട് പോയി .അന്ന് ഗസ്റ്റ് ഹൌസ് ല് രാത്രി എനിക്ക് വേണ്ടി അച്ഛൻ "പന്നി ഇറച്ചി' വരുത്തിച്ചു ...അന്ന് ആണ് ഞാൻ പന്നി ഇറച്ചി ആദ്യമായി കഴികുന്നത് ...അങ്ങനെയൊക്കെ മാംസാഹാരം എന്റെ ജീവിതത്തിന്റെ ഭാഗം ആണ് ...7 മാസം വരെ സസ്യ ഭുക്ക് ആയി ഞാൻ വ്രതവും എടുത്തിട്ടുണ്ട് എന്നത് വേറെ കാര്യം ...വെള്ളായണി കായലില് നിന്ന് മീൻ ലാഭത്തിനു എടുത്തു തരാമെന്നു ഒരു സുഹ്രത് പറഞ്ഞിരുന്നു .അച്ചനും ഞാനും അത് വാങ്ങാൻ പ്ലാൻ ചെയ്തിരുന്നപോലയിരുന്നു അച്ഛന്റെ മരണം ...ഇപ്പോൾ നാല് മാസം ആയി വീട്ടില് ചിക്കെണ്‍ വാങ്ങിയിട്ടില്ല .കഴികണം എന്ന് തോന്നുമ്പോൾ ഹോട്ടലിൽ നിന്ന് വാങ്ങുകയാണ് പതിവ് ...ചികെനും ബീഫും മീനും മാത്രമല്ല സുഹ്ര്തുക്കലോടൊപ്പം ഒരു വെരൈറ്റി 'മാംസവും 'ഞാൻ പണ്ട് കഴിചിടുണ്ട് ...ഈ ബീഫ് നിരോധനത്തിൽ എനികൊരു ആശങ്കയെ ഉള്ളൂ ..പ്രതിക്ഷേധമായി എന്നെ ഇനിയും ബീഫ് തീറ്റികാനുള്ള ഈ ഭരണ കൂട ഭീകരത യില് ഞാൻ എന്റെ ആരോഗ്യം ശ്രധികെണ്ടിയിരിക്കുന്നു ...

Tuesday, February 17, 2015

ആരാധിക

2008 ഇൽ ആണ് .രണ്ടു കോളെജ്ജ് വിധ്യര്തിനകളെ സുഹ്ര്തുക്കളായി കിട്ടി...ഒരു മാസം കഴിഞ്ഞു ഒരിക്കൽ അവരോടു സംസാരിചിരുന്നപോള് അതിലൊരു പെണ്‍കുട്ടി പറഞ്ഞു "ഹമ്പിളേട്ടന് ഞങ്ങളുടെ ക്ലാസ്സിൽ ഒരു ആരാധിക ഉണ്ട് ..."
അത് കേട്ടപോള് എനിക്കൊന്നും മനസിലായില്ല .എന്നോട് ആരാധനാ തോന്നാൻ വേണ്ടി ഇതാരാണ് ..
ഞാൻ ചോദിച്ചു "നല്ല കറുത്ത് തടിച്ച ഏതെങ്കിലും പെണ്ണ് ആയിരിക്കും അല്ലെ ?"
അവൾ പറഞ്ഞു "ഏയ് അല്ല ...കറുപ്പ് ഒന്നും അല്ല "
ഇത് പറഞ്ഞ ഉടനെ ഇത് പറഞ്ഞ ഒരു പെണ്‍കുട്ടിക്ക് ഒരു ഫോണ്‍ വന്നു .അവള്സംസാരിച്ചു ...
"ഇവിടെ എന്റെ അടുത്ത് നില്പ്പുണ്ട് "
അപ്പോൾ തന്നെ മറു വശത്ത് ഫോണ്‍ വെച്ചു..
ഞാൻ ചോദിച്ചു "ആരാ ?"
കൂട്ടുകാരി പറഞ്ഞു "ഞാൻ പറഞ്ഞ ആരാധികയാണ് ...
"ഞങ്ങൾ ചേട്ടനെ കുറിച്ച് കൂട്ടുകാരോടൊക്കെ പറഞ്ഞപ്പോള് ,അവള്കൊരു ഇഷ്ട്ടം "
ആ സമയത്തെ എന്റെ ഒരു മാനസികാവസ്ഥ എന്താണെന്ന് വിവരിക്കണേ വയ്യ
പിന്നെ പിന്നെ ഞാനും സ്വപനങ്ങൾ കാണാൻ തുടങ്ങി ...ഇടയ്ക്കു ഇടയ്ക്കു ഫോണ്‍ ലേക്ക് message വരും
"സുഖമാണോ ?-ആരാധിക " എന്നൊക്കെ ...അയക്കുനത് എന്റെ സുഹ്രത്തായ പെണ്‍കുട്ടിയുടെ ഫോണ്‍ ഇൽ നിന്ന് ആണെന്ന് മാത്രം
എന്നിട്ടും ഞാൻ നമ്പരൊന്നും ചോദിയ്ക്കാൻ പോയില്ല ..അങ്ങനെ കുറെ നാളുകള് കഴിഞ്ഞു
ഒരിക്കൽ ഒരു വൈകും നേരം കൂട്ടുകാരി വിളിച്ചു "ചേട്ടാ അവൾക്കു സംസാരിക്കണമെന്ന് ..."
അവൾ സംസാരിച്ചു "സുഖമാണോ ..."എന്ന് തുടങ്ങി എന്തൊക്കയോ സംസാരിച്ചു
ഇടയ്ക്കു കൂട്ടുകാരി ഫോണ്‍ വാങ്ങി പറഞ്ഞു "ചേട്ടാ ..ഞാൻ എല്ലാം ശരി ആക്കി തന്നിടുണ്ട് ചെലവ് ചെയ്യണം "
.ഞാൻ ചെയ്യാമെന്ന് പറഞ്ഞു ..
അന്ന് രാത്രി ആയപ്പോൾ എന്റെ മനസ്സിനൊരു ചാഞ്ചല്യം ..ഞാൻ ആ നമ്പരിൽ വിളിച്ചു ...അവൾ ഫോണ്‍ എടുത്തിട്ട് പറഞ്ഞു
"അയ്യോ ഇതിൽ വിളിക്കല്ലേ ...പപ്പാ അറിഞ്ഞാൽ എന്നെ കൊല്ലും ..."
അന്ന് കുറെ നേരം സംസാരിച്ചു ..എന്നെക്കാളും കുറെ വയസ്സിനു ഇളയതാണ് എങ്കിലും എന്നെ "നീ ,എടാ "എന്നൊക്കെ ആണ് വിളിച്ചത് ...പലതവണ ഞാൻ സംസാരത്തിന്റെ രൂട്ട് മാറ്റാൻ നോക്കിയിട്ടും നടക്കുനില്ല ...പിന്നെ പിന്നെ മനസിലായി ഒരു പാവം കുട്ടി ആണ് എന്ന് ...ഞാൻ പറഞ്ഞു "ഞാൻ ടെരസ്സിൽ ആണ് നില്ക്കുന്നത് മഴ പെയ്തു തുടങ്ങി "
അപ്പോൾഅവൾ പറഞ്ഞു "അയ്യോ മഴ നനയല്ലേ ...എന്റെ കൂടുകാരന് പനി വരുന്നത് എനികിഷ്ട്ടമല്ല "
ഞാൻ ചോദിച്ചു :ഞാൻ ഇനിയും വിളിച്ചോട്ടെ ,നാളെ ..."
അവളൊന്നു മൂളി ..
"എപ്പോൾ വിളിക്കണം ?"
"ഈ സമയത്ത് വിളിച്ചോളൂ "
പിന്നെ പിന്നെ രാത്രികള് ഞങ്ങളുടെതായി ...പകൽ കോളേജിൽ ഇരുന്നും അവൾ എന്നെ വിളിക്കും ...ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ ഞാൻ പ്രണയം പറഞ്ഞു ...
വലിയ എതിര്പ്പോനും ഉണ്ടായില്ല ..
ഒരിക്കൽ എന്തിനോ നിസ്സാര പ്രശ്നത്തിന് അവളോട്‌ വഴക്കുണ്ടാക്കി ..രാത്രി അയപ്പോലെക്കും എന്റെ ഒരു സുഹ്ര്തിനോടൊപ്പം ഒരു ബാറിൽ കൂട്ട് പോയി .ബാറില് വെച്ചു ഞാനവല്ക്ക് ഒരു മെസ്സേജ് അയച്ചു "ഞാൻ ഇപ്പോൾ ബാറിൽ ആണെന്ന് "
അപ്പോൾ തന്നെ അവൾ എന്നെ വിളിച്ചു ,ഫോണ്‍ എടുതപോൾ ഞാൻ കേട്ടത് ഒരു പൊട്ടികരച്ചിൽ ആണ് "എന്തിനാട ഹമ്പി ളേ നീ കുടിച്ചത് ?"
അവൾ കരുതിയത്‌ അവളോട്‌ പിണങ്ങിയതിന്റെ വിഷമം തീര്ക്കാൻ ആണ് ഞാൻ കുടിച്ചതെന്നാണ് .സത്യമായിട്ടും എന്റെ ഫ്രണ്ട് നു കൂട്ട് പോയതായിരുന്നു ..ഞാൻ അവളെ കുറെ വഴക്ക് പറഞ്ഞു ..ഇങ്ങനെ ആണ് എങ്കില് നമുക്ക് ഇവിടെ വെച്ചു പിരിയാം എന്ന്...അങ്ങനെ നാളുകൾ കഴിഞ്ഞു ..ഞങ്ങളുടെ പ്രണയം ഫോണ്‍ ലൂടെ അങ്ങനെ പടര്ന്നു പന്തലിച്ചു ...നേരിട്ട് കാണുന്ന കാര്യം പലപ്പോഴും പറഞ്ഞിരുന്നു എങ്കിലും ഞങ്ങൾ പരസ്പരം കണ്ടിരുനില്ല ..
അന്ന് ഞാൻ ഓർക്കുട്ടിൽ സജീവം ആയിരുന്നു .ഒരിക്കൽ അവൾ ഓർക്കുട്ടിൽ എന്നെ തിരഞ്ഞു കണ്ടു പിടിച്ചു എന്റെ ഫോട്ടോസ് കണ്ടു ...
അന്ന് ഞാൻ ചോദിച്ചു "എങ്ങനെ ഉണ്ടെടി ഞാൻ ?"
"അവളുമാര് എല്ലാം പറഞ്ഞിട്ടുണ്ടായിരുന്നു എങ്കിലും ഞാൻ ഇത്രയും പ്രതീക്ഷിചില്ലെട "
അപ്പോളും അവളെ ഞാൻ കണ്ടിട്ടിലയിരുന്നു .ഒരിക്കൽ അവളും സുഹ്ര്തുക്കളും ചെയ്ത ഒരു doccumentry -ye കുറിച്ച് ഒരു പത്ര വാര്ത്ത വന്നിരുന്നു .അതിൽ ഇവളുടെയും കൂട്ടുകാരുടെയും ഒരു ഗ്രൂപ്പ്‌ ഫോട്ടോ ഉണ്ടായിരുന്നു ..അതിൽ കടുക് മണിയുടെ വലുപ്പത്തിൽ ഇവളും ഉണ്ടായിരുന്നു ...അങ്ങനെ ഞാൻ അവളെ കണ്ടു ..
പലപ്പോഴും വഴക്കും കരച്ചിലുമൊക്കെ ആയി ,പിന്നെയും പ്രണയം വളര്ന്നു ..
ഇനി കൂടുതല പറഞ്ഞു ബോർ അടിപ്പിക്കുന്നില്ല ..അവൾക്കു ഒരു കല്യാണം ഉറച്ചതോടെ "നമുക്ക് പിരിയാം "എന്നവൾ പറഞ്ഞു ...അങ്ങനെ ഞങ്ങൾ കാണും മുൻപേ പിരിഞ്ഞു ..പിന്നെ രാത്രി അവളെ വിളിക്കുംബോലോക്കെ അവളുടെ ഫോണ്‍ engaged ആയിരുന്നു ..ആ സമയത്ത് ഈ ഭൂമി പിളര്ന്നു അതിലേക്കു ഞാൻ പോയാൽ മതി ആയിരുന്നു എന്ന് തോന്നി... .ആ പ്രണയ നൈരാശ്യത്തിന്റെ അനന്തര ഫലങ്ങള ഞാൻ അനുഭവിച്ചു തീര്ക്കാൻ ഒരു വര്ഷം എടുത്തു ...എപ്പോഴും പാട്ടും പാടി ബഹളം വെച്ചു നടക്കുന്ന ഞാൻ സൈലന്റ് ആയി തുടങ്ങി ...
പലപ്പോഴും അവൾക്കു ഞാൻ കത്തുകൾ എഴുതുമായിരുന്നു ...എന്റെ ഡയറി യിൽ ...അത് എഴുതി തീരുമ്പോൾ ഒരു ആശ്വാസം ആണ് ..അങ്ങനെ മാസങ്ങൾ തള്ളി നീക്കുകയായിരുന്നു ...എന്ന് എങ്കിലും കണ്ടു മുട്ടും എന്ന് തന്നെ വിചാരിക്കും .അവളുടെ വീട് കടല തീരത്ത് ആയിരുന്നു ...പിന്നെ കടലിൽ പോകുമ്പോഴൊക്കെ അവളായിരുന്നു മനസ്സില് ...അവസാനം അവൾ പറഞ്ഞ വാക്കുകൾ
"ഹംബിലെ... ..ഇങ്ങനെ കരയാതെ ..നീ ഇത്രയ്ക്കു പാവം ആകരുത് ..ഞാൻ എന്നും നിനക്ക് വേണ്ടി മാതാവിനോട് പ്രാർഥിക്കാറുണ്ട് ...ഒരിക്കൽ നിനക്ക് എന്നെ ക്കാളും നല്ല പെണ്ണിനെ കിട്ടും "...
...
പിന്നെ യും എത്രയോ നാള് ...ആള്കൂട്ട ത്തിലും ബസ്സിലും ട്രെയിനിലും എല്ലാം ഞാൻ ആ മുഖം തിരയുമായിരുന്നു ...
ആരുവർഷങ്ങൾക്ക് ശേഷം പിന്നെയും അവളെ കുറിച്ച് ഓർത്തു..അവളുടെ അഡ്രെസ്സ് ഉം ലാൻഡ്‌ നമ്പരും ഒക്കെ ഉണ്ടായിരുനെങ്കിലും അങ്ങനെ ബന്ധ പെടാന് തോന്നിയില്ല ,പിന്നെ ഞാൻ ആലോചിച്ചപ്പോള് ഒരേ ഒരു വഴിയെ ഉണ്ടായിരുന്നുള്ളൂ ..അവൾ അവളുടെ സുഹ്രത് ആയ ഒരു പള്ളിയിലെ അച്ഛനെ കുറിച്ച് പറഞ്ഞതോര്മയുണ്ട് ...എന്നെ കുറിച്ചും അയാളോട് അവൾ സംസരിചിടുണ്ട് എന്നും അവൾ പറഞ്ഞിരുന്നു ...ആ ഓർമയിൽ ആ അച്ഛന്റെ പേര് ഞാൻ ഫേസ് ബുക്കിൽ സെർച്ച്‌ ചെയ്തു കണ്ടു പിടിച്ചു ...ഞാൻ ചോദിച്ചു രെമ്യ യുടെ ഫ്രണ്ട് അല്ലെ ?"
പുള്ളിക്ക് എന്നെ മനസിലായി .പള്ളിയിലെ അച്ഛൻ എന്ന് പറഞ്ഞാൽ ഒരു ചെറുപ്പകാരൻ ..ഇപ്പോൾ ഇറ്റലിയിൽ ആണ് ...അച്ഛൻ ഓണ്‍ ലൈൻ ആകുംബോഴൊക്കെ ഞാൻ ഇവളുടെ കാര്യം പറയും ...ഒരിക്കൽ അച്ഛൻ പറഞ്ഞു "ഞാൻ നാട്ടില പോകുമ്പോൾ അവളെ കാണുന്നുണ്ട് ..."
ഞാൻ പറഞ്ഞു "ഞാൻ അന്വേഷിച്ചതായി പറയണം "
പിന്നെയും കുറെ മാസങ്ങള്ക്ക് ശേഷം അച്ഛൻ എന്നോട് പറഞ്ഞു "ഞാൻ നാട്ടിൽ പോയിരുന്നു "
"രെമ്യയെ കണ്ടോ ?"
"ഇല്ല .പക്ഷെ ഞാൻ അവളെ വിളിച്ചിരുന്നു "
കാലാപാനി സിനിമയുടെ climax ല് താബു വിനീതിനോട് ചോദിച്ച അതെ മാനസിക തീവ്രതയോടെ ആണ് ഞാൻ ചോദിച്ചത്
"എന്നെ ചോദിച്ചോ ?"
അപ്പോൾ അച്ഛൻ പറഞ്ഞത് ഇങ്ങനെ ആണ്
"
I can see from your eagerness
what is she for you
but unfortunately
people dont consider us as we consider them
she didnt want to talk about you

Thursday, January 1, 2015

പിസി സനൽ കുമാര്- എന്റെ അച്ഛന്










ഡിസ്സ മ്പര് -08

അച്ഛൻ ഞങ്ങളെ വിട്ടു പോയിട്ട് ഒരു മാസം ആകുന്നു ...അച്ഛനില്ലാതെ ഒരു മാസം എങ്ങനെ  പോയി എന്ന് മന്സിലാകുനില്ല ...ദൂരെ എവിടെയോ പ്രോഗ്രാമിന് അലെങ്കിൽ വിദേശ യാത്രക്ക് അച്ഛൻ പോയി എന്ന് ഒരു തോന്നല്  മാത്രം ആണ് മനസ്സില്...യാത്ര കഴിഞ്ഞു കുറച്ചു സ്നാക്സും ടി ഷർട്ട്‌ ഉം കുട്ടികളുക്കു ഉടുപ്പും  കുറെ ഫോട്ടോ കളുമായി അച്ഛൻ മടങ്ങി  വരും എന്ന് പലപ്പോഴും ചിന്തിച്ചു പോകാറുണ്ട് ...ഇപ്പോളും ഒന്നും വിശ്വസിക്കാനെ കഴിയുന്നില്ല ...ജോലി കഴിഞ്ഞു വീട്ടിൽ ചെല്ലുമ്പോള് അച്ഛൻ computer നു മുന്നില് ഉണ്ട് എന്ന തോന്നല് ആണ്..ഞാൻ പ്രതീക്ഷയോടെ നോക്കും .പക്ഷെ അവിടെ ശൂന്യം ആയിരിക്കും...


നവംബര് -08
രാവിലെ ഉണര്ന്നതെ അച്ഛന്റെ സംസാരം കേട്ടാണ് ... തലേ ദിവസ്സം ചെറിയ അസ്വസ്ഥതകള് അച്ഛൻ കാണിച്ചിരുന്നതും   ആശുപത്രിയില് പോകാനുള്ള അമ്മയുടെ നിര്ബന്ധതോട് അച്ഛൻ ദേഷ്യത്തോടെ പ്രതികരിച്ചതും ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല .തലേ ദിവസ്സം   വൈകും നേരം പ്രസ്‌ ക്ലബ്‌ ലെ അച്ചന്റെ ചിരി അരങ്ങിനു പോകുന്നതിനു മുൻപ് പതിവില്ലാതെ അമ്മയെ വിളിച്ചു പറഞ്ഞു "എടി ഒന്ന് വന്നു നോക്കിയേ , എന്റെ ഗെറ്റ് അപ്പ് "... അത്രയും stylish ആയി ആണ് അച്ഛൻ അന്ന് പോയത് ...നരേന്ദ്ര മോടിയുടെ വസ്ത്രധാരണ രീതി ആണ് അവസാന മാസങ്ങളില് അച്ഛൻ ഫോളോ ച്യെതിരുന്നത് ...ചേച്ചിയുടെ മകന് കാശിയെ  കൊണ്ട് കുറെ ഫോട്ടോയും എടുത്താണ് അച്ഛൻ പരിപാടിക്ക് പോയത് .പരിപാടി വന്നു കഴിഞ്ഞ ഉടനെ അവിടെ അച്ഛന് കഴിക്കാൻ കൊടുത്ത കട്ട് ലെറ്റും ലടുവും കേക്കും പഴവും എനിക്ക് കൊണ്ട് തന്നിട്ടാണ് അച്ഛൻ അകത്തേക്ക് പോയത്...എന്നിട്ട് അമ്മയോട് പറഞ്ഞു"ഞാൻ എല്ലാവരെയും ഇളക്കി മറിചെടി .."
പിന്നീട് സാധാരണ സംസാരിക്കും പോലെ എന്നോട് സംസരികുകയും ചെയ്തു .ഇടയ്ക്കു ഒരു സിഗരട്ട് വലിക്കുനത് കണ്ടിട്ട് ആദ്യം വഴക്ക് പറയണം എന്ന് തോന്നി എങ്കിലും ഞാൻ പറഞ്ഞില്ല ...പിറ്റേ ദിവസ്സം രാവിലെ അമ്മയുടെ കുറെ കുറ്റങ്ങള് എന്നോട് പറഞ്ഞു .ഞാൻ എല്ലാം സാധാരണ കേള്ക്കുംപോലെ കേട്ടിരുന്നത്തെ ഉള്ളൂ  ..അത് അങ്ങനെ ആണ് അമ്മയും അച്ചനും തമ്മിലുള്ള വഴക്കാണ് അവര് തമ്മിലുള്ള കെമിസ്ട്രി ..ഒരു  പത്തു മിനിട്ട് നേരതെക്കയിരിക്കും ഈ വഴക് ...ഇടയ്ക്കു അച്ഛൻ ഇങ്ങനെ കൂടെ പറഞ്ഞു ,എന്റെ മോളെ കുറിച്ച് "നല്ല വണ്ണത്തില് ഇരുന്ന കൊച്ചിനെ അവളുടെ വീടില് കൊണ്ട് പോയി കരുവാട് പോലെ ആക്കി "
എന്താണെന്നറിയില്ല അത് എന്റെ മനസ്സിൽ ഉടക്കി ,രാവിലെ ജോലിക്ക് പോകുമ്പോള് ഇതയിഉർന്നു മനസ്സിൽ .എത്രയും പെട്ടെന്ന്  മോളെ വണ്ണം വെയ്പ്പിക്കണം ...ഞാൻ ഇറങ്ങുമ്പോൾ "കൈ വേദനിക്കുന്നു "എന്ന് പറഞ്ഞു അച്ഛൻ  കിടകുകയായിരുന്നു ...അത് ഞാൻ അത്ര മൈൻഡ് ചെയ്തതും  ഇല്ല ..പിന്നെയാണ് അറിയുന്നത് ഇതൊക്കെ അറ്റാക്ക്‌ ന്റെ ലക്ഷണങ്ങള് ആയിരുന്നു എന്ന്  ...
ഓഫീസി ല് വന്നു കുറച്ചു സമയമേ ആയുള്ളൂ  അടുത്ത വീട്ടിലെ പയ്യന്റെ ഫോണ്‍ "ചേട്ടന്  ഹോസ്പിടളില് വരണം അങ്കിൾ നു ഒരു നെഞ്ച് വേദന "
പത്തു മിനിട്ട് കൊണ്ട് ഞാൻ അവിടെ എത്തി ..അവിടെ ചെന്നപ്പോള് തന്നെ എനിക്ക് ഏകദേശം കാര്യങ്ങള് മനസിലായി .ഡോക്ടറുടെ സഹതാപം നിറഞ്ഞ നോട്ടം ."ഇവിടെ വന്നപ്പോലെ ഡെഡ് ആയിട്ടാണ് വന്നത് " ഇത് കേട്ട്ടഹും ഞാൻ അലറി .അപ്പോഴാണ് അമ്മ അടുത്തുള്ളത് ഞ കണ്ടത് ..അമ്മ പറഞ്ഞു " ഒനും ഇല്ല നോക്കി കൊണ്ടിരിക്കയാണ് .."ഞാൻ പറഞ്ഞു അല്ല അമ്മ അച്ഛൻ പോയി ,എന്നോട് ഡോക്ടര് പറഞ്ഞു
'   പിന്നെ കേട്ടത് അമ്മയുടെ നിലവിളി ആയിഉർന്നു
" പോയോ ഡോക്ടറെ ...പോയോ?"......

രവിലെ ഭക്ഷണം കഴിച്ചിട്ട് പെട്ടെന്ന് നെഞ്ച് വേദന വരുകയായിരുന്നു ...ശ്വാസം കിട്ടുനില്ല ഏന് പറഞ്ഞപ്പോൾ അമ്മ വണ്ടി വിളിക്കട്ടെ എന്ന് ചോദിച്ചപ്പോൾ ദേഷ്യ പെട്ട് "നീ തടവി തന്നാൽ മതി "എന്ന് പറഞ്ഞു .പക്ഷെ അവസാനം വണ്ടി വിളിക്കാൻ അച്ഛൻ പറഞ്ഞു അമ്മ വേഗം  പൈസ എടുക്കാൻ പോയപ്പോലെക്കും അച്ഛൻ പാന്റ് ഇട്നുള്ള ശ്രമത്തില് താഴെ വീഴുക ആയിരുന്നു  ..ഹോസ്പിറ്റലിൽ കൊട്നു പോയെങ്കിലും...അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു ...മരിക്കുന്നതിനു കുറച്ചു മുന്പും  ഹിന്ദി പാട്ട് പാടിയിരുന്നു .ശബ്ദത്തില് ചെറിയ പതര്ച്ച അമ്മക്ക് തോന്നി  എങ്കിലും പുറത്തു പറഞ്ഞില്ല ... ഫേസ് ബൂകിലും കുറെ നേരം ഇരിക്കയും കാരുണ്യ ലോട്ടെരിയെ കുറിച്ച് ഒരു പോസ്റ്റ്‌  ഇടുകയും ചെയ്തിരുന്നു ..
 ഇപ്പോള് എല്ലാം ഒരു സ്വപ്നം പോലെയേ തോനുള്ളൂ ....

അച്ഛനെ കുറിച്ച് എഴുതാൻ തന്നെ എനിക്ക് മടി ആണ് .അച്ഛനോടുള്ള ആരാധനാ  അച്ചനില്  നിന് ഞാൻ മറച്ചു പിടിചിട്ടെ ഉള്ളൂ ..അച്ഛനെ കുരിചെഴുതിയാല് ഇവിടെ ഒന്നും നില്ക്കില്ല ...എന്റെ  ഓര്മകള് തുടങ്ങുന്നതേ അച്ചനില് നിന്ന് ആണ് ..  ഞങ്ങള് സുഹ്ര്തുകളെ പോലെ ആയിരുന്നു ....ഞാൻ പറയുന്ന പല തമാശകളും അച്ഛൻ ഒരു പാട് ആസ്വദിച്ചിരുന്നു .അത് പലപ്പോഴും അച്ഛന്റെ പ്രസംഗത്തില് കയറ്റും .എന്നിട്ട് വീടില്  വരുമ്പോള് പറയും "നീ പറഞ്ഞ  തമാശക്ക് വലിയ കൈ അടി ആയിരുന്നു "എന്ന് . ..

എനിക്ക് പ്രതിസന്തി വരുമ്പോഴൊക്കെ അച്ഛൻ അമ്മയോട് പറയും"ഈ സമയത്ത് അവനെ കുറ്റം പറയരുത് ഈ സമയത്ത്  നമ്മള് അവന്റെ കൂടെ നില്ക്കണം " എന്ന്
പലരും ചോടികാറുണ്ട് "ഒറ്റ മോനു  ആണോ"എന്ന് ...പലര്ക്കും ഇനിയും രണ്ടു മക്കള്  ഉണ്ട് എന്ന് അറിയില്ലായിരുന്നു ...മരണത്തിനു വന്ന പലരും ചേച്ചിയോട്  പറഞ്ഞത് ഇങ്ങനെ ആണ് "അപര്ന്നയുടെ അച്ഛൻ മരിച്ചു എന്ന് അറിഞ്ഞാണ് വന്നത് .സനല് സാറിന്റെമോള് ആണെന്ന്   ഞങ്ങൾക്കരിയില്ലരുന്നു ..."

അച്ഛന്റെ വേര്പാട് അനുഭവിച്ച ഈ ഒരു മാസം കൊണ്ട് ഞാൻ അനുഭവിച്ച കാര്യങ്ങള് അത് എന്റെ ജീവിതത്തില് ഞാൻ പഠിച്ച വലിയ പാഠങ്ങള് ആയി തന്നെ നിലനില്ക്കും ...ഫോണില് വിളിചു കരഞ്ഞ ഞങ്ങള്ക്കരിയാത്ത ആരൊക്കെയോ ...ഇപ്പോളും ഞങ്ങളെ  വിളിച്ച കൊണ്ടിരിക്കുന്ന ആരൊക്കെയോ ...ഇവരുടെ വേദന നിറഞ്ഞ വാക്കുകളില് നിന്നുമാണ് ജീവിതം എന്ത് എന്ന് ഞങ്ങൾ മന്സിലാക്കുനത് ..
അച്ഛന്റെ മരണം വിളിച്ചു പറഞ്ഞപ്പോള് പിന്നീട് തിരിച്ചു വിളിച്ചു ഇനി വിളിക്കരുത് എന്ന് പറഞ്ഞ പൂർവ കാമുകിയോടോ ,കൂടെ ഉണ്ടാകും എന്ന് കരുതി യിട്ടും പതിവഴിയെ തിരിച്ചു പോയ  ചില സുഹ്ര്തുക്കലോ ടോ   എനിക്ക് പരിഭവമില്ല ...ആ അനുഭവങ്ങളാണ് മനസ്സിന് കട്ടി തന്നത് എന്ന് ഇപ്പോളും തോനുന്നു ...

ഇനി അച്ഛനില്ലാത്ത മാസ്സങ്ങള് വര്ഷങ്ങലാകും ....അന്നും അച്ഛന് മരിച്ചു എന്ന് തോന്നില്ല ...എവിടെയോ ചിരി അരങ്ങിനു പോയിട്ട് ,അല്ലെങ്കില് സുഹ്ര്തുക്കളെ കാണാന് പോയിട്ട്,അല്ലെങ്കില്  വിനോദ യാത്ര പോയിട്ട് അച്ഛൻ മടങ്ങി വരും എന്ന് തന്നെ ഞാൻ ചിന്തിക്കും ...അച്ഛൻ ആഗ്രഹിച്ചത് പോലെ തന്നെ എന്റെ മോള് സുബ്ബലക്ഷ്മിയെ ഞാൻ ഒരു  പാട്ടുകാരി ആക്കും ...