Monday, August 24, 2015

അധ്യാപകന്റെ ജാതി പറച്ചിൽ -ദളിത്‌ വിരുദ്ധ പൊതു ബോധത്തിന്റെ ചില ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും

അധ്യാപകന്റെ ജാതി പറച്ചിൽ -ദളിത്‌ വിരുദ്ധ പൊതു ബോധത്തിന്റെ ചില ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും
1.ജാതിയുടെ പേരില് ആനുകൂല്യങ്ങൾ വാങ്ങാം എങ്കിൽ ജാതി പറയുന്നതിൽ എന്താണ് തെറ്റ്?
cet സംഭവം ഒരു വാഹനാപകടം ആണ് ...അവിടെ കുറ്റക്കാര്ക്കെതിരെ നടപടി എടുക്കുന്നതിനെ കുറിച്ച് സംസാരിക്കാം ,പക്ഷെ വിഷയവുമായി ബന്ദം ഇല്ലാത്ത സംവരണം എന്നാ കാര്യം അതിൽ തിരുകി ദളിത്‌ വിരുദ്ധത പ്രകടിപ്പികുകയാണ് അധ്യാപകൻ ചെയ്തത് ...വാഹനം ഓടിച്ച വിധ്യര്തിയുടെ ജാതി അവിടെ സൂചിപ്പിക്കേണ്ട ഒരു ആവശ്യവും അവിടെ ഉദിക്കുന്നില്ല .ആ പ്രതിയുടെ ജാതിയുടെ പേരും പറഞ്ഞു ആരും അയാളെ രക്ഷിക്കാൻ വന്നിട്ടും ഇല്ല...വണ്ടി ഇടിച്ചു കുട്ടി മരിച്ചത് സംവരണം കൊണ്ട് ആണ് എന്ന് തന്നെ ആണ് അയാള് പറഞ്ഞതിന്റെ പൊരുൾ..സംവരണം എന്നത് പര്സ്വ വല്കൃത വിഭാഗത്തിന്റെ അവകാശം ആണ്...നൂറ്റാണ്ടുകളായി മേല്ജാതിക്കാർ അനുഭവിച്ച സംവരണത്തിന്റെ (കയ്യടക്കൾ )പകരം വെയ്യക്കാൻ ആകില്ല കീഴ് ജാതിക്കാരുടെ അറുപതു വര്ഷത്തെ സംവരണം ...
2.ആ വലിയ ലേഖനത്തില ഒരു ഭാഗം മാത്രം അടര്തി എടുത്തു അധ്യപനെതിരെ പ്രതികരിക്കാമോ?ബാക്കി അയാള് പറഞ്ഞതൊക്കെ സത്യം അല്ലെ?
ഇത് ഒരു തരാം താണ സവര്ന്ന തന്ത്രം ആണ്...പച്ചക്ക് പറഞ്ഞാല് "നല്ല സദ്യ വിളംബിയിട്ടു അതിന്റെ അറ്റത് തീട്ടം വെച്ച് മനുഷ്യനെ പറ്റിക്കുന്ന നാലാം കിട സവര്ന്ന ബുദ്ധി ...അത് കഴിക്കണ്ട ബാക്കി സദ്യ കഴിച്ചുകൂടെ ?"എന്ന് ചോദിക്കുന്ന നിലവാരമേ ഈ ചോദ്യതിനുള്ളൂ ...
4.ഈ നാട്ടില സത്യം പറയുന്ന വനെ ജാതികൊമാരങ്ങൾ ആക്രമിക്കുന്നു ...?
ജാതി വിവേചനത്തിനെതിരെ പ്രതികരിക്കുന്നവരെ ജാതി പറയുന്നവരാക്കി ചിത്രീകരിച്ചു വയടപ്പിക്കാം എന്ന ഒരു ബുദ്ധി ..ഇത് മറ്റുള്ളവര്ക്ക് മനസിലാകില്ല എന്ന് ആണ് ഇവരുടെ വിചാരം ...ദളിത്‌ വിഷയങ്ങള സമൂഹത്തിന്റെ ചര്ച്ച ആകുമ്പോൾ അവിടെ സംവരണം എന്ന വിഷയം തിരുകി കയറ്റി പിന്നെ ചര്ച്ച വഴി തിരിച്ചു വിടുന്നത് വെറും ഒരു നെഴ്സ്സരി നിലവാരമുള്ള രീതി ആണ്...വിശദീകരിക്കാം ...
തെങ്ങിനെ കുറിച്ചുള്ള ഉപന്യാസം പഠിച്ചു കൊണ്ട് പോകുന്ന കുട്ടി പരീക്ഷക്ക്‌ ചെല്ലുമ്പോൾ ചോദ്യം പശുവിനെ കുറിച്ചാണ് എന്ന് അറിയുമ്പോൾ പ്രയോഗിക്കുന്ന കണക്റ്റ് ചെയ്യൽ ടെക്നിക്ക് ..."എന്റെ വീട്ടിൽ ഒരു പശു ഉണ്ട് ,പശുവിനെ ഞാൻ കെട്ടുന്നത് തെങ്ങിൽ ആണ്,തെങ്ങ് ഒരു കല്പവൃക്ഷം ആണ് .." ..ഇത് പോലെ ആണ് ദളിതരുടെ പ്രശ്നങ്ങൾ പൊതു സമൂഹത്തില എത്തുമ്പോൾ,അതിനെ സംവരണവുമായി കനെക്റ്റ് ചെയ്തു സവര്ന്നധിഷ്ട്ടിത പൊതു സമൂഹം പ്രതിരോധിക്കുന്നത് .. ..
5.അധ്യാപകൻ മാപ്പ് പറഞ്ഞില്ലേ?ഇനി എന്തിനു വിവാദം ?
ഇത് പ്രസ്തുത അധ്യാപകന്റെ മറ്റൊരു തന്ത്രം ആണ് ഈ മാപ്പ് പറച്ചില് ...അതായതു സത്യം പറഞ്ഞതിന്റെ പേരില് എനിക്ക് തോല്കേണ്ടി വന്നു എന്നും മാപ്പ് പറയേണ്ടി വന്നു എന്നും വരുത്തി തീർത്തു ദളിത്‌ വിരുദ്ധ പൊതു സമൂഹത്തിന്റെ മുന്നില് ഇരവാദം ഉണ്ടാക്കി സഹതാപം നേടുക ...ഇയാള ഇപ്പോഴും ആ പോസ്റ്റ്‌ റിമൂവ് ചെയ്തിട്ടില്ല എന്നത് തന്നെ അയാളുടെ കുടില തത്രം ആണ്...
6.ജാതി സംവരണം ഉള്ളിടത്തോളം കാലം ജാതി ചിന്തയും ജാതി വിവേചനവും ഉണ്ടാകും ..?
ബലാത്സംഗ നിരോധന നിയമം ഉണ്ടായിട്ടും ബലാല്സംഗം വർധിച്ചാൽ ആ നിയമം എടുത്തു കളഞ്ഞിട്ടു ബലാല്സംഗം പ്രോത്സാഹിപ്പിക്കണം എന്നും പറയും പോലെ ആണ് ഈ വാദം

Saturday, August 22, 2015

ഇന്ധനം

ചിലപ്പോഴൊക്കെ പൈസക്ക് 'ടൈറ്റ്' വരുമ്പോൾ നൂറു രൂപയ്ക്കു അടിക്കേണ്ട പെട്രോൾ ചിലപ്പോൾ 50 രൂപയ്ക്കു അടിച്ചാണ് ടു വീലെർ ഞാൻ ഓടിക്കുന്നത് .അപ്പോഴും പെട്ടെന്ന് കുറച്ചു ദൂരം കൂടെ ഓടേണ്ടി വന്നാലും ഒരു ഉദ്ദേശം വെച്ച് അങ്ങനെ പോകും ,ഭാഗ്യത്തിന് അവസാനം വീട്ടില് എത്തും...പെട്രോൾ പമ്പിലെ ചേച്ചി എന്റെ വണ്ടി കാണുമ്പോൾ തന്നെ 50 രൂപയ്ക്കു പെട്രോൾ അടിക്കാനുള്ള ബട്ടണ്‍ ഞെക്കും ...ഒരു ദിവസം 200 രൂപയ്ക്കു അടിക്കാൻ ഞാൻ ചെന്നപ്പോൾ ചേച്ചി പറഞ്ഞു "ശോ ..ഞാൻ 50 രൂപയ്ക്കു ഞെക്കി പോയല്ലോ "എന്ന് ...ഒരിക്കൽ ഒരു പാതിരാത്രി പെട്രോൾ തീര്ന്നു 1 കിലോ മീറെരോളം വണ്ടി തള്ളി തളര്ന്നു വഴി അരികിൽ ഇരുട്ടത്ത്‌ ഞാൻ ശര്ദിക്കാരായി നിന്നപോൾ എവിടെ നിനോ ഒരു ബൈക്ക് യാത്രക്കാരൻ വന്നു വീട് വരെ അയാളുടെ ഒരു കാലു കൊണ്ട് വണ്ടി തള്ളി തന്നു എന്നെ പരോപകാരം എന്തെന്ന് പഠിപ്പിച്ചു .ഹെൽമെറ്റ്‌ വെച്ചിരുന്ന അയാളുടെ മുഖം പോലും എനിക്കോർമ ഇല്ല ...ഇതിന്റെ പേരില് അച്ഛൻ എന്നെ വഴക്ക് പറഞ്ഞു പിറ്റേ ദിവസം വീട്ടിൽ പെട്രോൾ സ്റ്റോക്ക്‌ വാങ്ങി കൊണ്ട് വെയ്ക്കുമായിരുന്നു ...പലപ്പോഴും പെട്രോൾ പമ്പ് വരെ പോകാൻ ഉള്ള മടികൊണ്ടും ഇത് സംഭവിക്കും ...ഇതൊക്കെ സാധാരന്കാരന്റെ പ്രശ്നങ്ങൾ ആണ്...
പക്ഷെ തിരുവനന്തപുരത്ത് 155 യാത്രകരുമായി വന്ന വിമാനത്തിൽ ഇന്ധനം തീരുകയും അവസാനം അപകടം മുന് കൂട്ടികണ്ട്‌ ഇനി ഒന്നും ചെയ്യാനില്ല എന്ന സന്ദേശം ലഭികുകയും ,യാത്രക്കാരെ മരണത്തിന്റെ മുൾ മുനയിൽ നിറുത്തുകയും അവസാനം ഭാഗ്യം കൊണ്ട് വിമാനം ലാൻഡ്‌ ചെയുകയും ചെയ്ത പൈലെട്ടിനെ എല്ലാവരും വാഴ്ത്തുകയാണ് .......മനസിലാകാത്ത കാര്യം ഇതാണ് ,വിമാനത്തിനു ആവശ്യമായ

ഇന്ധനം നിറയ്ക്കാത്തത് ആരുടെ വീഴ്ച ആണ്?ഇന്ധനം നിറയ്ക്കാൻ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നോ?
...(പോളി റ്റെക്നിഖ് പഠിച്ച ആരെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞു തരണേ )

Friday, June 5, 2015

തെളിയാത്ത ബന്ധത്തിൻ ചിത്രങ്ങൾ

വര്ഷങ്ങള്ക്ക് മുന്പാണ് ...തിരുവനതപുരം ചാലയിൽ വെച്ച് ഞാൻ കണ്ട ഒരു ചെറിയ സംഭവം ...ഒരു ചെറുപ്പക്കാരി ആയ സ്ത്രീ തന്റെ പുരുഷ സുഹ്ര്തിനോട് ചോദിക്കുകയാണ് "ഡാ ഇവിടെ അടുത്ത് നല്ല സ്റ്റുഡിയോ എവിടെ ഉണ്ട്?"
"എന്തിനാ?"
ഈ ഫോട്ടോ ഒന്ന് ശരി ആക്കി എടുക്കാനാ "ഇത് പറഞ്ഞിട്ട് അവൾ തന്റെ ഹാൻഡ്‌ ബാഗിൽ നിന്ന് ഒരു ഫോട്ടോ എടുത്തു ...കൈ കൊണ്ട് ചുരുട്ടി മടക്കി കേടായ ഒരു ഫോട്ടോ ..ഞാൻ ആ ഫോടോയിലേക്ക് നോക്കി ....അവളുടെയും ഭാര്തവിന്റെയും സ്റ്റുഡിയോയിൽ എടുത്ത ഒരു കുടുംബ ചിത്രം ...
അവളുടെ സുഹ്രത് ചോദിച്ചു "ഇതെന്തു പറ്റിയതാ ?"
അവൾ കുറ്റബോധത്തിന്റെ ശബ്ദത്തില് പറഞ്ഞു "ഡാ കുറച്ചു ദിവസ്സം മുൻപ് ചേട്ടനുമായി വഴക്കുണ്ടായപ്പോൾ അപ്പോഴത്തെ ദേഷ്യത്തിന് ചെയ്തതാ ..."
ഈ സംഭവം ഒര്ക്കുംബോഴൊക്കെ എന്റെ മനസ്സിൽ വരുന്നത് അക്ഷരത്തെറ്റ് എന്ന ചിത്രത്തിന് വേണ്ടി ശ്രീകുമാരൻ തമ്പി സർ എഴുതിയ ഒരു പാട്ടിലെ വരി ആണ്
"തെളിയാത്ത ബന്ധത്തിൻ ചിത്രങ്ങൾ വീണ്ടും സഹന വർണ്ണങ്ങളാൽ എഴുതണം നമ്മൾ "

Monday, May 25, 2015

"ആരാണ് സണ്ണി ലിയോണ്?

"കൂടുതൽ സ്ത്രീകളും ജനിക്കുന്നത് ചരിത്രം തിരുത്തി കുറിക്കാൻ ആണ് ,പക്ഷെ ഈ സ്ത്രീ ജനിച്ചത് ചരിത്രം മായ്ക്കാൻ ആണ് "
സണ്ണി ലിയോണ് എന്നാ സ്ത്രീയുടെ ജന്മദിനത്തില് നവ മാധ്യമങ്ങളില് പ്രചരിച്ച ഒരു സന്ദേശത്തിന്റെ മലയാള പരിഭാഷ ആണ് ഇത് ...ഇതില് ചരിത്രം മായ്ക്കുക (ഡിലീറ്റ് ഹിസ്റ്ററി )എന്ന പ്രയോഗത്തിന്റെ അർഥം മന്സിലായവർ ഒരു ചെറു ചിരിയോടെ ആ സന്ദേശത്തില് ഇഷ്ട്ടം രേഖ പെടുത്തി ...അപ്പോഴും അത് മനസിലാകതവര് ചോദിച്ചു
"ആരാണ് സണ്ണി ലിയോണ്?"
ആ ചോദ്യത്തിന് ഉത്തരം അറിയുന്നതിന് മുൻപ് മറ്റൊരു സ്ത്രീ വ്യക്തിത്വത്തെ കുറിച്ചൊരു ഓർമ്മപ്പെടുത്തൽ ...അമേരിക്കാൻ മാധ്യമ ചരിത്രത്തില്  സംവാദ പരിപാടികളില് ഏറ്റവുംകൂടുതൽ  ജനശ്രദ്ധ നേടിയതും മറ്റു സമാന പരിപടികല്ക്ക് എന്നും മാതൃക ആയതും ആയ ടിവി ഷോ യിലൂടെ പ്രശസ്ത ആയ സ്ത്രീ രത്നം    'ഓപ്ര വിന്ഫ്രി '
മാധ്യമ പരിപാടിയിലൂടെയും അഭിനയതിലൂടെയും പ്രശസ്ത ആയി കോടികളുടെ സ്വത്തുക്കളുടെ ഉടമ ആയി മാറിയ  വിന്ഫ്രിയുടെ ഭൂത  കാലത്തിനു വേദനയുടെയും നടകീയതയുടെയും ഒരു പശ്ചാത്തലം ഉണ്ട് .ഒന്പത് വയസ്സ് മുതൽ സ്വന്തം അമ്മാവന്റെയും അര്ഥ സഹോദരന്റെയും കുടുംബ സുഹ്ര്തിന്റെയും ലൈങ്കിക പീടനതിനു ഇര ആകേണ്ടി വന്ന വിധിയുടെ വിളയാട്ടം .പതിനാലാം വയസ്സില് പ്രസവവും മകന്റെ മരണവും ...സാധാരണ ഒരു കുടുംബത്തില് ജനിച്ച ഒരു പെണ്കുട്ടിയുടെ ജീവിതം അവിടെ അവസാനിക്കേണ്ടതാണ് .പക്ഷെ വിന്ഫ്രിക്ക് വിധിക്ക് മുന്നില് തോല്ക്കാൻ മനസില്ലായിരുന്നു .പില്ക്കാലത്ത് അവർ അവരുടെ കഴിവിലൂടെ പ്രശസ്ത ആയപ്പോഴും തന്റെ ഇരുണ്ട ഭൂതകാലം മറച്ചു വെച്ചിരുന്നില്ല .1986 ല് തന്റെ ടിവി ഷോ  ലൈങ്കിക അതിക്രമങ്ങളെ കുറിച്ചുള്ള വിഷയം ചര്ച്ച ചെയ്തപ്പോള് അവർ തന്റെ അനുഭവം തുറന്നു പറഞ്ഞു ..'മുഖം മറയ്ക്കാതെ '...
ലൈങ്കികതയുടെ ഇരകള് ആകേണ്ടി വരുന്നവർ പില്ക്കാലത്ത് പേര് വെളിപ്പെടുതത്തെ മുഖം മറച്ചു ജീവിക്കണം എന്ന സങ്കല്പ്പതോട് ധൈര്യമായി മുഖം തിരിച്ചു ഓപ്ര വിന്ഫ്രി സ്ത്രീത്വത്തിനു പുതിയൊരു മാനം നല്കി ...

പക്ഷെ സണ്ണി ലിയോണ് എന്ന സ്ത്രീയുടെ ജീവിത ത്തിനു  ഓപ്ര വിന്ഫ്രിയുടെ ജീവിതവുമായി വളരെ ഏറെ വ്യത്യാസമുണ്ട് ... പഞ്ചാബികൾ ആയ മാതാപിതാക്കളുടെ മകളായി 1981 ല് ജനിച്ച സണ്ണി നല്ലൊരു കായിക പ്രേമിയും കഴിവുള്ളവളും ആയിരുന്നു …പക്ഷെ  സണ്ണി ലിയോണ് എന്ന പെണ്കുട്ടി  എങ്ങനെ ആണ് മറ്റു വ്യക്തിത്വങ്ങളില്  നിന്ന് വ്യത്യസ്ത ആകുന്നതു? ലൈന്കികതയുടെ പശ്ചാത്തലം സണ്ണിക്ക് ആരും അടിചെല്പ്പിച്ചതോ പീഡനതിലൂടെ നല്കിയതോ ആയിരുന്നില്ല .പതിനാറാം വയസ്സില് അടുത്ത സ്കൂളിലെ ആണ്സുഹ്ര്തിനു അവൾ തന്റെ കന്യകതം പരസ്പര സമ്മതത്തോടെ പങ്കുവെയ്ക്കുക ആയിരുന്നു .പതിനെട്ടാം വയസ്സില് തന്നിലെ ഉഭയ ലൈങ്കിക താല്പര്യം അവൾ തിരിച്ചറിഞ്ഞു …
പതിമൂന്നാം വയസ്സില്  തന്റെ ജീവിതം അമേരിക്കയിലേക്ക് പറിച്ചു നട്ടതിനു ശേഷം ഒരു ജർമൻ ബേക്കറിയിലെ ജീവനക്കാരി ആയി ജോലി ചെയ്തിരുന്നു ...തന്റെ സുഹ്ര്തുക്കളുടെ പ്രേരണ യില് ആണ് അവർ modeling രംഗത്തേക്ക് ചുവടു മാറിയത് ...അമേരിക്കയില് നീല ചിത്ര നിര്മാനവും ഒരു സമാന്തര സിനിമ മേഖലയായി മാറിയാതിന്റെ സാധ്യതകള് മനസിലാക്കി കൊണ്ട്  അവൾ പുതിയൊരു ആശയത്തിന് രൂപം നല്കി .പിന്നെ അവൾ മടിച്ചില്ല ലൈന്കികതയുടെ പച്ച ആയ ആവിഷ്ക്കാരങ്ങൾ ആയ  ചിത്രങ്ങളില് അഭിനയിച്ചു കൊണ്ട് തന്റെ 'പ്രശസ്തി ' അവൾ ആസ്വദിച്ചു..സ്വവര്ഗ ലൈന്കികതയും ,പ്രകൃതി വിരുദ്ധം എന്ന് ഇപ്പോഴും വിശേഷിപ്പിക്കപെടുന്ന മറ്റു ലൈന്കികതകളും  അവൾ മറ ഇല്ലാതെ ക്യാമറക്ക് മുന്നില്  തുറന്നു കാട്ടി ...അങ്ങനെ മൊത്തം 56 ചിത്രങ്ങളില് അഭിനയികുകയും 56 ചിത്രങ്ങൾ നിര്മ്മികുകയും ചെയ്തു ...2012 ആയപ്പോഴേക്കും ജിസ്മ് 2 എന്ന ചിതരതിലൂടെ ബോളി വുഡ് ലേക്കും തന്റെ സാനിധ്യം അറിയിച്ചു .വെറും ഒരു നീല ചിത്ര നടി മാത്രമല്ല താൻ ഒരു മികച്ച അഭിനേത്രി കൂടി ആണ് എന്ന് പിന്നീട് വന്ന രാഗിണി എം എം എസ് 2 ഉള്പ്പടെ ഉള്ള ചിത്രങ്ങളിലൂടെസണ്ണി തെളിയിച്ചു ..തുടർന്ന് തമിഴ് തെലുങ്ക്‌   ചിത്രങ്ങളിലെ ഐറ്റം ഡാന്സ്സ്സുകളിലൂടെ
ദക്ഷിണേന്ദ്യയെയും അവർ ഇളക്കി മറിച്ചു...ചിലപ്പോള് തീര്ത്തും സൌമ്യവും ചിലപ്പോൾ  വികരൊജ്ജലവുമയ മുഖ ഭാവങ്ങളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ ഈ രതി റാണി ക്കെതിരെ 2015 മെയ് മാസത്തില് ഒരു എഫ് ഐ ആര രേജിസ്റെർ ചെയ്യപെട്ടു .സണ്ണിയുടെ ലൈങ്കിക വൈകൃതങ്ങള് നിറഞ്ഞ ദൃശ്യങ്ങള് ഇന്ത്യൻ സംസ്ക്കരതിനെ അവഹേളിക്കുകയാണെന്ന് ആയിരുന്നു പരാതി...ശിക്ഷ നിയമം 292 എ ,292 ,294 എന്നീ വകുപ്പുകളും കാമസൂത്രയുടെ നാട്ടില് അവര്ക്കെതിരെ ചുമത്തി ...
പക്ഷെ സണ്ണി ലീയോണ് ഇപ്പോഴും പ്രയാണം തുടരുകയാണ് ...വിശ്വസിക്കുന്നതോ നില നില്ക്കുന്നതോ ആയ സദാചാര സങ്കല്പ്പങ്ങളുടെ ഇസ്തിരിയിട്ട പ്രതലത്തിലൂടെ തന്റെ നഗ്നപാദ മൂന്നി നടന്നു നീങ്ങി ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടില്,മുഖ്യധാര സമൂഹത്തിനു നേരെ  തന്റെ വശ്യമായ ചിരി ചിരിച്ചു ....
 അവള് ചരിത്രം തിരുത്തുകയല്ല മായ്ക്കുക തന്നെ ആണ് ...
മുഖം മറയ്ക്കാതെ "

Monday, May 11, 2015

ഘര് വാപ്പാസ്സി

ഘര് വാപ്പാസ്സി വ്യാപകമായതോടെ പാറശാല ഒരു പെന്തകൊസ്തു പാസ്റെർ മതം മാറി .മുൻപ് സുവിശേഷ യോഗങ്ങളില് പ്രസങ്ങിച്ചിരുന്ന അദ്ദേഹം പിന്നെ രാമായണ ക്ലാസ്സ് എടുക്കാൻ പോയി ...മതം മാറി എങ്കിലും അദ്ധേഹത്തിന്റെ ശൈലി മാറിയിരുന്നില്ല .അദ്ധേഹത്തിന്റെ രാമായണ ക്ലാസ് ഇങ്ങനെ ആയിരുന്നു ...
"ഇന്ന് നമ്മള് ധ്യാനിക്കാൻ പോകുന്നത് ...വാല്മീകി എഴുതിയ സുവിശേഷം .അതിന്റെ പത്താം അദ്ധ്യായം ...
അന്നൊരു പകല്കാലം ...രാവണൻ പുഷ്പ്പക വിമാനത്തില് സീതാ ദേവിയെ തട്ടിക്കൊണ്ടു പോയി....
ഹലലൂയ ..ഹോ അത്ഭുതം എന്ന് പറയട്ടെ ...അകലെ നിന്ന് ഒരു അശരീരി അപ്പോൾ ഉണ്ടായി .."ഹേരാവണാ നിനക്ക് കൈകൾ തന്നിക്കുന്നത് വേണ്ടാത്തത് ചെയ്യാൻ അല്ല "...ഓ ഗ്ലോറി ...
നിങ്ങളില് എത്ര പേർ വിശ്വസ്സിക്കുണ്ട് ഈ കഥ ?
വിസസിക്കുന്നവർ കരത്തെ അടിച്ചു കൊണ്ട് രാവണനെ മഹത്വ പെടുതുവിൻ ...
ഓ ര ബാബാ ..ഷീ ര ബാബാ ..ഷന്തരിയക്ക...ഷന്തരിയ...."

Saturday, March 21, 2015

ജാതി സര്ടിഫ്ഫിക്കറ്റ്

രണ്ടു ദിവസ്സം മുൻപ് ഭാര്യയുടെ ആവശ്യവുമായി ബന്ധപെട്ടു വില്ലേജ് ഓഫീസിൽ പോയപ്പോൾ ഉണ്ടായ അനുഭവം ആണ് ..ഒരാള് ജാതി സര്ടിഫ്ഫിക്കടിനു വന്നതാണ് ...കുറെ നാളായി ജാതി സര്ട്ടിഫിക്കടിനു വേണ്ടി കയറി ഇറങ്ങി നടന്നിട്ടും അയാൾക്ക്‌ ഓരോരോ കാരണങ്ങൾ പറഞ്ഞു കൊടുക്കുനില്ല .അവസാനം അയാള് സഹികെട്ട് പറഞ്ഞു "എന്റെ രേഖകള് ,ഭാര്യയുടെ രേഖകള് ,മാതാപിതാക്കളുടെ രേഖകള് ഇതെല്ലം ഞാൻ കൊണ്ട് വന്നു കാണിച്ചു ,എന്നിട്ടും നിങ്ങള്ക്കെന്താണ് കുഴപ്പം ?ഞാൻ ഈ ജാതി അല്ലെങ്കിൽ നിങ്ങള് ഒരു കാര്യം ചെയ്യ് ...എനിക്ക് നായരെന്നു സര്ടിഫ്ഫിക്കറ്റ് താ ..."

Saturday, March 7, 2015

ബീഫ്

ഓര്മ്മ വെച്ച നാല് മുതലേ വീട്ടില് മാംസാഹാരം ആണ് കൂടുതൽ ...ബഹുമുഖ പ്രതിഭ ആയിരുന്ന അച്ഛൻ ഒന്നാംതരം ഒരു പാചക വിദഗ്ധൻ കൂടി ആയിരുന്നു എന്നകാര്യം അധികം ആര്ക്കും അറിയില്ല .ചിക്കെണ്‍ കറി ആണ് അച്ഛന്റെ മാസ്റ്റർ പീസ് ...അടുക്കളയിലെ അച്ഛന്റെ പാചകം ഒരു കാഴ്ച തന്നെ ആണ് ...പലപ്പോഴും ഞാൻ പുറത്തു പോകാൻ തുടങ്ങുമ്പോൾ ആയിരിക്കും അച്ഛന്റെ പാചകം ...ഞാൻ ഇറങ്ങാൻ സമയം ആകുമ്പോൾ കറി പൂർണ്ണമായും വറ്റി തീര്ന്നിട്ടുണ്ടാകില്ല ,എങ്കിലും എനിക്ക് അതിൽ നിന്ന് കുറച്ചു ചികെണ്‍ എടുത്തു തന്നിട്ട് പറയും "കാഴ്ച്ചിട്ടു പോടാ "...മരിക്കുന്നതിനു രണ്ടു ദിവസ്സം മുൻപ് അച്ഛൻ ചികെണ്‍ വാങ്ങി കൊണ്ട് വന്നു അസ്സൽ ചിക്കെണ്‍ കറി ഉണ്ടാക്കി ഞങ്ങൾക്ക് തന്നിരുന്നു ...അത് കഴിച്ചപ്പോൾ ഒരിക്കലും വിചാരിച്ചിരുന്നില്ല അച്ഛന്റെ അവസാനത്തെ ചികെണ്‍ കറി ആയിരിക്കും അതെന്നു .....പലപ്പോഴും ബീഫും വീട്ടിൽ വാങ്ങും.അച്ഛൻ മരിക്കുന്നതിന്റെ തലേന്ന് രാത്രി പൊറോട്ടയും ബീഫും വാങ്ങി കൊട്നു വന്നു അതിലൊരു പങ്കു ചേച്ചിക്കും കൊടുത്തിരുന്നു .. ...ഒരിക്കൽ ഔദ്യോഗിക ആവശ്യത്തിനു അച്ഛൻ മൂന്നാര് പോയപ്പോൾ എന്നെയും കൂടെ കൊണ്ട് പോയി .അന്ന് ഗസ്റ്റ് ഹൌസ് ല് രാത്രി എനിക്ക് വേണ്ടി അച്ഛൻ "പന്നി ഇറച്ചി' വരുത്തിച്ചു ...അന്ന് ആണ് ഞാൻ പന്നി ഇറച്ചി ആദ്യമായി കഴികുന്നത് ...അങ്ങനെയൊക്കെ മാംസാഹാരം എന്റെ ജീവിതത്തിന്റെ ഭാഗം ആണ് ...7 മാസം വരെ സസ്യ ഭുക്ക് ആയി ഞാൻ വ്രതവും എടുത്തിട്ടുണ്ട് എന്നത് വേറെ കാര്യം ...വെള്ളായണി കായലില് നിന്ന് മീൻ ലാഭത്തിനു എടുത്തു തരാമെന്നു ഒരു സുഹ്രത് പറഞ്ഞിരുന്നു .അച്ചനും ഞാനും അത് വാങ്ങാൻ പ്ലാൻ ചെയ്തിരുന്നപോലയിരുന്നു അച്ഛന്റെ മരണം ...ഇപ്പോൾ നാല് മാസം ആയി വീട്ടില് ചിക്കെണ്‍ വാങ്ങിയിട്ടില്ല .കഴികണം എന്ന് തോന്നുമ്പോൾ ഹോട്ടലിൽ നിന്ന് വാങ്ങുകയാണ് പതിവ് ...ചികെനും ബീഫും മീനും മാത്രമല്ല സുഹ്ര്തുക്കലോടൊപ്പം ഒരു വെരൈറ്റി 'മാംസവും 'ഞാൻ പണ്ട് കഴിചിടുണ്ട് ...ഈ ബീഫ് നിരോധനത്തിൽ എനികൊരു ആശങ്കയെ ഉള്ളൂ ..പ്രതിക്ഷേധമായി എന്നെ ഇനിയും ബീഫ് തീറ്റികാനുള്ള ഈ ഭരണ കൂട ഭീകരത യില് ഞാൻ എന്റെ ആരോഗ്യം ശ്രധികെണ്ടിയിരിക്കുന്നു ...