Monday, December 26, 2011

ദൂര ദര്‍ശന്‍ നൊസ്റ്റാള്‍ജിയ

ഇന്നത്തെ ഇളം തലമുറ വിനോദ tv ചനെലുകള്‍ മാറി മാറി രസിക്കുമ്പോള്‍ തൊട്ടു മുന്‍പുള്ള തലമുറയുടെ telivision അഭിരുചികള്‍ ഒരു ഗ്രഹാതുരതയോടെ അയവിറക്കാന്‍ തോനുന്നു .കൊച്ചു ടിവിയും സീബിബീസും കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്കും ഒന്നും ഇല്ലാത്ത ഒരു കാലം ,ആകെയുള്ളത് ദൂര ദര്‍ശന്‍ മാത്രം ,1984 ഇല ആണ് telivision വീടുകളില്‍ എത്തുന്നത്‌ .ടെലിവിഷന്‍ ഉള്ള വീടുകള്‍ അന്ന് പണക്കാരന്റെ വീടുകള്‍ ആയിട്ടാണ് പരിഗണിക്കപ്പെട്ടിരുന...്നത് .1984 ഇല്‍ തന്നെ ഞങ്ങളുടെ വീട്ടില്‍ tv വാങ്ങിച്ചു .ഷട്ടര്‍ ഇട്ടു അടക്കുന്ന ടയനോര ടിവി, അന്ന് തിരുവനതപുരത്തെ കുന്നുകുഴി എന്ന സ്ഥലത്ത് ടെലിവിഷന്‍ ഉള്ള ഒരേ ഒരു വീട് ഞങ്ങളുടെ വീട് ആയിരുന്നു ,അത് ഒരു അഹങ്കാരം ആയി തന്നെ ഞാന്‍ കൊണ്ട് നടന്നിരുന്നു .ചുറ്റുമുള്ള വീട്ടിലെ കുട്ടികളടക്കം ഉള്ളവര്‍ വീട്ടിലേക്കു tv കാണാന്‍ വരുമ്പോള്‍ അവരെ കാണാന്‍ അനുവദിക്കാതെ ഇരിക്കുകയെ ഉണ്ടയിരുന്നുള്ളൂ പോംവഴി .അത്രയും ജന സമുദ്രമായിരുന്നു വീടിനു മുന്നില്‍ .മുന്‍ പ്രധാന മന്ത്രി ഇന്ദിര ഗാന്ധി മരിച്ച ദിവസം ഇന്നും ഓര്‍മയുണ്ട് .എനിക്ക് അന്ന് മൂന്ന് വയസേ കാണു.ഇന്ദിര ഗാന്ധിയുടെ മരണാ നന്തര ചടങ്ങുകള്‍ ദൂര ദര്ശ്നില്‍ ലൈവ് ആയികാണിച്ചിരുന്നു.അന്ന് വീട്ടില്‍ വലിയ ഒരു ജനം തടിച്ചു കൂടി ,പ്രധാന വിഷയം ആയതു കൊണ്ട് ആകാം എല്ലാവരെയും അത് കാണാന്‍ ഞങ്ങള്‍ അനുവദിച്ചു ,അവസാനം ഞങ്ങള്‍ക്ക് പോലും അത് നേരെ ചൊവേ കാണാന്‍ പോലും കഴിയാതെ വന്നപ്പോള്‍ ,അടുക്കളയിലെ അടുപ്പിന്റെ മുകളില്‍ കയറി നിന്ന് ടിവി കണ്ടതായി ആണ് ഓര്‍മ്മ ...ദൂര ദര്‍ശനില്‍ മലയാളം പരിപാടികള്‍ വളരെ കുറവായിരുന്നു ,ക്രമേണ മലയാള പരിപാടികളുടെ എണ്ണം കൂടി .വ്യാഴാഴ്ച ആയാല്‍ ചിത്ര ഗീതം കാണാന്‍ ഉള്ള കാത്തിരിപ്പു ആയിരുന്നു,ബുധന്ഴ്ച്ചയെ നാളെ കാണിക്കുന്ന ഗാങ്ങള്‍ ഏതു സിനിമയില്‍ നിന്ന് ആണ് എന്ന് അറിയിപ്പ് വരും,സന്ദര്‍ഭം ,ആട്ടകലാശം ,താളവട്ടം എന്നീ സിനിമകളിലെ പാട്ടുകള്‍ ഉണ്ട് എന്നറിഞ്ഞാല്‍ രാത്രി ഉറക്കം വരില്ല .പഞ്ചാഗ്നി യിലെ "സാഗരങ്ങളെ "എന്ന ഗാനത്തിനിടയില്‍ മോഹന്‍ലാലിന്‍റെ ഒരു ഡയലോഗ് ഉണ്ട് "ഒരു ജൈലര്‍ക്കും നിന്നെ ഞാന്‍ വിട്ടു കൊടുകില്ല "അപ്പോള്‍ ഗീത പറയും "ഇനി എനിക്ക് ബാക്കി ...."അപ്പോള്‍ മോഹന്‍ലാല്‍"പറയരുത്...പറയരുത് "പിന്നെ മോഹന്‍ലാലും ഗീതയും തമ്മില്‍ ഉള്ള ആലിംഗനം തുടങ്ങുമ്പോഴേക്കും ഒരു പൂവിന്റെ പടം ദൂര ദര്‍ശന്കാര് എഡിറ്റ്‌ ചെയ്തു കാണിക്കും "ചിത്രഗീതം തുടരുന്നു എന്ന അറിയിപ്പും എഴുതികാനിക്കും "അത് എന്തിനാണ് എന്ന് എനിക്ക് അന്ന് അറിയില്ലായിരുന്നു .(ഇന്നത്തെ കുട്ടികള്‍ ക്ക് അത് വല്ലതും അറിയണോ ?)...ശനി ആഴ്ച ആയാല്‍ മലയാളം സിനിമ ,പിന്നെ അത് ഞായര്‍ ആഴ്ച ആക്കി .സിനിമയ്ക്കു മുന്‍പ് ജയിന്‍ റോബോട്ട് എന്ന സീരിയല്‍ ,സിനിമ കണ്ടാല്‍ പിന്നെ സ്കൂളിലെ പ്രധാന ചര്‍ച്ച ആ സിനിമയെ കുറിച്ചായിരിക്കും .പിന്നെ അടുത്ത ആഴ്ച വരെ ആ ചര്‍ച്ച തുടരും .ഞായരാഴ്ചയുള്ള രാമായണം സീരിയല്‍ ,പിന്നെ മഹഭാരതം ,ടിപ്പുവിന്റെ വാള്‍,കുരച്ചുനാളെ ഉണ്ടായിരുന്നു എങ്കിലും ബൈബിള്‍ സീരിയല്‍,വെള്ളിയാഴ്ച രാത്രിയുള്ള പാതിരപടം ,തമിഴ് ഗാങ്ങള്‍ ഉള്ള തിരൈമലര്‍ ഇവയെല്ലാം ആ തലമുറയുടെ വികാരങ്ങള്‍ ആയിരുന്നു ,See More

Thursday, December 8, 2011

എനിട്ട്‌ പറഞ്ഞാല്‍ പോരെ ഈ ഹിന്ദു ഐക്യം ?

ഇവിടെ മാതാ അമിര്തനത മയിയെ കുറിച്ചുള്ള ചര്‍ച്ചകളില്‍ ,ചില വര്‍ഗീയ വാദികള്‍ വന്നു,ഇത് ഹിന്ദുക്കളുടെ മൊത്തം പ്രശ്നം ആണെന്നും ഹിന്ദുക്കള്‍ ഒരുമിച്ചു നില്‍ക്കണം എന്നും ഒകെ പറഞ്ഞു വിഷയത്തില്‍ നിന്ന് ഒളിച്ചോടുന്നത് കണ്ടു,എന്റെ പ്രിയ ഹിന്ദു സഹോദരങ്ങളെ ,ഒരു കാര്യം ചോദിച്ചോട്ടെ ,ഇവിടെ ഹിന്ദുക്കളുടെ സിംബല്‍ എന്ന് പറയുന്ന മാതാ അമ്രിതനന്ത മയിയുടെ സമുദായത്തില്‍ നിന്ന് (ധീവര ,മുക്കുവ)ഒരു പെണ്‍കുട്ടിയെ ഇവിടെ ഉള്ള ഹിന്ദു ഐക്യം പറയുന്ന നായര്‍, നമ്പൂതിരി ഹിന്ദുക്കള്‍ കല്യണം കഴികുമോ?,എനിട്ട്‌ പറഞ്ഞാല്‍ പോരെ ഈ ഹിന്ദു ഐക്യം?

അമ്മ "യെ വിമര്ഷികുമ്പോള്‍ എല്ലാം പലരും പറയും അവര്‍ സുനാമി വന്നപ്പോള്‍ വീട് പണിതു കൊടുത്തു എന്ന്.ഓക്കേ സമ്മതിച്ചു ,അവര്‍ ജോലി ചെയ്തു സമ്പാദിച്ച പൈസ ആണോ അത്?ആ പൈസയുടെ ഉറവിടം എന്താണ് ?മൊത്തം വരുമാനത്തിന്റെ എത്ര ശതമാനം ആണ് അത്?...അതും പോട്ടെ ,മുല്ലപെരിയാര്‍ വിഷയത്തില്‍ അമ്മയുടെ നിലപാട് എന്താണ് ?എന്റെ അമ്മ ഒന്നും മിണ്ടാതെ?ഡാം പണിയാന്‍ അമ്മ സഹായികുമോ?വേണ്ട തമിഴ് നാടുമായി ചര്‍ച്ച നടത്തുമോ?....അത് ,പിന്നെ,എങ്ങനെയാ മക്കളെ തമിഴ് നാടിനെ പിണക്കുന്നത്?അവരും എന്റെ മക്കള്‍ അല്ലെ?ഡാം തകര്‍ന്നാലും അമ്മക്ക് ലോകം മുഴുവന്‍ പോകാമല്ലോ ..

Sunday, December 4, 2011

jokes

ഒരു കത്തോലിക്കാ ദേവാലയത്തില്‍ ഒരിക്കല്‍ ഒരു ഭിക്ഷക്കാരന്‍ പ്രാര്‍ഥിക്കാന്‍ എത്തി .ആരാധനാ നടക്കുന്ന സമയം അയാള്‍ പള്ളികുള്ളില്‍ കയറി പ്രാര്‍ത്ഥന തുടങ്ങി,പക്ഷെ അത് കണ്ടിട്ട് അച്ചായന്മാര്‍ക്ക്‌ തീരെ ദഹിച്ചില്ല ,"ഒരു ഭിക്ഷക്കാരന്‍ നമ്മുടെ പള്ളിയില്‍ കയറുകയോ "അവര്‍ അയാളെ പിടിച്ചു പുറത്താക്കി ,അയാള്‍ പുറത്തു ഇരുന്നു കരഞ്ഞപ്പോള്‍ ഒരു കൈ അയാളുടെ ചുമലില്‍ പതിച്ചു,ബിക്ഷക്കാരന് തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ ആയില്ല .സാക്ഷാല്‍ കര്‍ത്താവു ഇതാ തന്റെ മുന്നില്‍ ,അയാള്‍ വിഷമത്തോടെ കര്‍ത്താവിനോടു ചോദിച്ചു "കര്‍ത്താവെ നീ കണ്ടില്ലേ അവന്മാര്‍ എല്ലാം കൂടെ ചേര്‍ന്ന് എന്നെ പള്ളിയില്‍ നിന്ന് പുറത്താക്കി "അപ്പോള്‍ കര്‍ത്താവു പറഞ്ഞു "മകനെ നിന്നെ ഇപ്പോള്‍ അല്ലെ പുറത്താകിയത്,എന്നെ അവന്മാര്‍ പണ്ടേ പുറതാക്കിയതാ "
.............................................
ഞായറാഴ്ച ദിവസം പള്ളിക്ക് മുന്നില്‍ വാഹങ്ങളുടെ പാര്‍കിംഗ് കാരണം ബുദ്ധിമുട്ട് ഉണ്ടായപ്പോള്‍ പള്ളിയിലെ അച്ഛന്‍ ഒരു ബോര്‍ഡ്‌ വെച്ചു"പള്ളിക്ക് മുന്നില്‍ വാഹങ്ങള്‍ പാര്‍ക്ക് ചെയ്യരുത് ",പക്ഷെ ആ ബോര്‍ഡ്‌ ആരും മൈന്‍ഡ് ചെയ്തില്ല,വീണ്ടും പാര്‍കിംഗ് കൂടി,ഇതിനെന്താ പരിഹാരം എന്ന് തലപുകഞ്ഞു ആലോചിച്ച പള്ളിയിലെ അച്ഛന്‍ ബോര്‍ഡ് തിരുത്തി ,"പള്ളിക്ക് മുന്നില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത് (1 .പത്രോസ് 35 :36 )
.......................................................
തിരുവനതപുര ത്തിന്റെയും തമിഴ്നാടിന്റെയും ബോര്ടെര്‍ ആയ പാറ ശാലയിലെ ആള്‍ക്കാരുടെ ആംഗലേയ പ്രയോഗങ്ങള്‍ രസകരം ആണ്, ,ഒരിക്കല്‍ ഒരു സ്ത്രീ മറ്റൊരു സ്ത്രീയോട് ചോദികുകയാണ്"പുള്ളേ മോളുടെ ഇന്റെര്‍വ് എന്തരായി ?"അതിന്റെ മറുപടി :"എന്തെര് ആവാന്‍ ,കമ്മ്യുണിസ്റ്റ് സപ്പ്രിടികെറ്റ് (certificate)കിട്ടാത്തത് കൊണ്ട് പെയിന്റിംഗ്(pending) നു വെച്ചിരികുകയാണ് "
........................
ഒരു മരണ വീട്ടില്‍ ആണ് സംഭവം ,ഒരു സ്ത്രീയുടെ മൃതദേഹം എടുക്കാന്‍ സമയം അയ്പോലെക്കും ഒരാള്‍ ഓടി വന്നു പഞ്ചായത്ത് മെമ്ബെരോട് പറയുകയാണ്"മൊമ്പരേ ബാടി ഇപ്പോള്‍ എടുക്കാന്‍ പറ്റൂല "അപ്പോള്‍ മെമ്പര്‍ ചോദിച്ചു "അതെന്താ ?"അപ്പോള്‍ അയാള്‍ പറഞ്ഞു "ഇനി ഒരാള് കൂടെ ദൂരേന്നു വരാന്‍ ഉണ്ട്
"അപ്പോള്‍ മെമ്പര്‍ "അതുവരെ എന്ത് ചെയും ?"
"മൊംബാറെ ഒരു കാര്യം ചെയ്യിന്‍ ,ബാടി മറ്റേ സാധനത്തില്‍ വെച്ചാല്‍ മതി "
മൊബൈല്‍ ഫ്രീസര്‍ എന്ന് ആണ് അയാള്‍ ഉദ്ദേശിച്ചത് പക്ഷെ അയാള് പറഞ്ഞത് ഇങ്ങനെ ആണ് "ബാടി മറ്റേ മൊവീല്‍ ബ്രേസിയര്‍ നു അകത്തു വെച്ചാല്‍ മതി കറക്റ്റ് ആയിരിക്കും"

Friday, October 21, 2011

christian devotional song

പറയാനൊരാളില്ലാതെ എന്‍ ദിനങ്ങള്‍ നീങ്ങിയ നേരം
എന്റെ നെടുവീര്‍പ്പുകള്‍ എന്നും പ്രാര്‍ഥനയായി
ഹൃദയം നീറി ഞാന്‍ അലഞ്ഞപ്പോള്‍
എന്റെ യേശു എന്നെ തേടി വന്നു (പറയാനൊരാളില്ലാതെ)

പാപത്തിന്‍ കര മായ്ക്കാന്‍
ദുഖത്തിന്‍ മറ മാറ്റാന്‍
ദിവ്യ രക്തം എന്നിലവന്‍ ചൊരിഞ്ഞു
ലോക മോഹങ്ങള്‍ അകന്നു പോയി
സമാധാന രാത്രികള്‍ മടങ്ങി വന്നു
എന്റെ ദൈവം എത്ര നല്ലവന്‍
എന്റെ യേശു മതിയായവന്‍ (പറയാനൊരാളില്ലാതെ)

ശാപത്തിന്‍ തീരാ ദുരിതങ്ങള്‍
മോഹത്തിന്‍ തീരാ നഷ്ട്ടങ്ങള്‍
എല്ലമാവന്‍ ഏറ്റെടുത്തു
നഷ്ട്ടങ്ങള്‍ ഒക്കെയും നേട്ടങ്ങളായി
സന്താപമൊക്കെയും
സന്തോഷമായി

എന്റെ ദൈവം എത്ര നല്ലവന്‍
എന്റെ യേശു മതിയായവന്‍ (പറയാനൊരാളില്ലാതെ

Sunday, October 2, 2011

പിള്ള വാതമാണ് (kv sanoop's face book note)

മുസ്ലീം തീവ്രവാദം അരങ്ങു വാഴുമ്പോള്‍"

"ദളിത്‌ തീവ്രവാദത്തിന്റെ നാള്‍വഴികള്‍'

"നക്സല്‍ തീവ്രവാദികള്‍:നിഷ്ടൂരതകള്‍"

ഒരു മാഷേ ആരോ തല്ലിച്ചതച്ചപ്പോള്‍,കൊല്ലാന്‍ ആക്കിയപ്പോള്‍ ആ വിവരം മാത്രം കേട്ട ഹരി നായര്‍ എന്ന പ്രിയപ്പെട്ട പത്രകാരന്‍ തയ്യാറാക്കിയ മൂന്നു വാര്‍ത്തകള്‍.എന്നും ഹരി നായര്‍ ഇങ്ങനെ ആണ്,എന്ത് കേട്ടാലും അപ്പൊ തന്നെ എഴുത്ത് തുടങ്ങും,രണ്ടു മൂന്നു തരത്തിലെങ്കിലും എഴുതി വെക്കും.എഴുതി പൂര്‍ത്തിയായി ശ്വാസം വിട്ടപോളെക്കും പത്രാധിപന്റെ ഫോണ്‍...."ഹരീ,ഇത്തവണ മറ്റെന്തെലും എഴുതൂ..തെളിവുകള്‍ മുഴുവന്‍ രാമകൃഷ്ണ പിള്ളയ്ക്കും മകനും എതിരെ ആണ്'

ഹരി നായര്‍ നിശബ്ദനായി പോയി,എന്തെഴുതും,എങ്ങനെ എഴുതും.നാട്ടില്‍ മുസ്ലീം.ദളിത്‌,നക്സല്‍ തീവ്രവാദം മാത്രല്ലേ ഉള്ളൂ,പിന്നെ ഉള്ളത് പിള്ള വാതമാണ് അല്ലാതെ പിള്ള തീവ്രവാദമോ നായര്‍ തീവ്രവാദമോ സ്വപ്നത്തില്‍ പോലും ഇല്ല...നായന്മാര്‍ തീവ്രവാദികള്‍ ആകുമോ,അതും പത്തനാപുരതെയും തിരോന്തോരതെയും നായന്മാര്‍....

ചിന്തയില്‍ നിന്നും എണീറ്റ ഹരി നായര്‍ ഇങ്ങനെ എഴുതി,'അധ്യാപകനെതിരായ ആക്രമണം:ഭാര്യാ കാമുകനെ സംശയം"...

Thursday, September 1, 2011

പുലരുമ്പോള്‍ ഉണരാന്‍ തീരുമാനിച്ചു
ഉറക്കത്തില്‍ മരണത്തെ പുല്‍കിയ
ഒരു മദ്യപാനിയുടെ മനസാനെനിക്കിപ്പോള്‍
എന്റെ തലച്ചോറ് തിന്നാന്‍ കൊതിക്കുന്ന
കാക്കകളോട് ,
പഴകിയ സ്വപ്നങ്ങളുടെ പുളിപ്പില്‍
നിങ്ങള്ക്ക് ഓക്കാനം വന്നേക്കാം ,
എങ്കിലും എനിക്ക് വേണ്ടി
മുഴുവനും കഴിക്കുക ....

Sunday, July 17, 2011

തീയറ്റര്‍ jokes

സിനിമയിലെ കോമഡി രംഗങ്ങളെ കാളും ചിലപ്പോള്‍ സിനിമ കാണാന്‍ വരുന്നവരുടെ പെട്ടെന്നുള്ള കമെമ്ന്റുകള്‍ കേട്ട് പൊട്ടിച്ചിരിച്ചു പോയ ചില അനുഭവങ്ങള്‍ ഓര്‍ക്കുകയാണ് ....
പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആണ് ,മലയാള സിനിമയില്‍ ഷകീല തരങ്ങതിനു തുടക്കം കുറിച്ച കിന്നരതുംബികള്‍ എന്നാ ചിത്രം തിരുവനതപുരം sl theatre ഇല റിലീസ് ...അയ സമയം .സിനിമ കാണാന്‍ വരുന്നവരില്‍ അധികവും യുവാക്കള്‍ ആണ് ,ഏറെ നേരം ഒരു "തുണ്ട് "scene നു വേണ്ടി കാ തിരുനവരെ അകമ്ഷയില്‍ നിറുത്തി കൊണ്ട് ഒരു രംഗം സ്ക്രീനില്‍ തെളിഞ്ഞു,നായികാ ആയ ഹേമ കട്ടിലില്‍ കിടക്കുന്നു ,വസ്ത്രങ്ങള്‍ അല്‍പ്പം മാറി ശരിരം പ്രദര്‍ശി പ്പിച്ചാണ് കിടപ്പ് ,അപ്പോളാണ് നായകന്‍ അയ ഗോപു (സഞ്ജു)അവിടേക്ക് വരുന്നത് ,നായികയുടെ അടുതെത്തി ശരിരത്തില്‍ മെല്ലെ തടവുന്നു ,ഇപ്പോള്‍ ഒരു സീന്‍ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചവരെ നിരാശര്‍ ആക്കി കൊണ്ട് ക്യാമറ നായികയുടെ ശരിരത്തില്‍ നിനും ചുവരില്‍ തൂക്കിയിരിക്കുന്ന "മനോരമ" കലണ്ടെരിലേക്ക് പാന്‍ ചെയ്യുന്നു ....പെട്ടെന് theatre ഇല നിന്ന് ഒരു കമന്റ്‌ ,നടന്‍ തിലകന്റെ ശബ്ദത്തില്‍ "പടം കമ്പി ആയാലും കലണ്ടര്‍ മനോരമ തന്നെ"
******************************
ചന്ദ്രോത്സവം എന്ന ചിത്രത്തില്‍ മീനയുടെ ഭര്‍ത്താവു മരിച്ചതിനു ശേഷം ആദ്യ കാമുകനായ മോഹന്‍ലാലിന്‍റെ വീട്ടിലേക് മീന ചെല്ലുന്ന ഒരു രംഗം ഉണ്ട് ,എനിട്ട്‌ മീന മോഹന്‍ ലാലിനോട് ചോദിക്കുന്നു "ഞാന്‍ ചെയ്തത് തെറ്റ് ആണോ "എന്ന് ....ഉടനെ വന്നു theatre ഇല്‍ നിന്നു ഒരു കമന്റ്‌ "അല്ലടി...നീ ചെയ്തത് ശരി !കേട്യോന്‍ ചത്തിട്ടു പിറ്റേന്ന് വേറെ ഒരുത്തന്റെ കൂടെ പോയിട്ട് ,നീ ചെയ്തത് ശരി,,,പിന്നെ നമ്മുടെ ലാലേട്ടന്റെ കൂടെ ആയതു കൊണ്ട് ഓക്കേ ...."
**********************************
പണ്ട് മലയാളത്തില്‍ റിലീസ് അയ ഏതോ ഒരു ചിത്രം "ജന്കില്‍ കി ചാന്ത്നി" എന്ന പേരി ല്‍ഹിന്ദിയില്‍ റിലീസ് ആയി....മലയാളത്തിലെ അറിയ പ്പെടുന്ന ഒരു വില്ലന്‍ നടന്‍ ഒരു മുറിയിലേക്ക് കയറുമ്പോള്‍ നായികാ തന്റെ വസ്ത്രം മുട്ടോളം ഉയര്‍ത്തി കിടക്കുകയാണ് .. ,,,theatre ഇല്‍ കാണികള്‍ ശ്വാസം അടക്കി പിടിച്ചു ഇരുന്നു ,ഇപ്പോള്‍ എന്തോ സംഭവിക്കും എന്ന്,എല്ലാവരുടെയും പ്രതീക്ഷ തെറിച്ചു കൊണ്ട് വില്ലന്‍ നായികയുടെ വസ്ത്രം നേരെ ആക്കി പുതപ്പു കൊണ്ട് മൂടി യിട്ട് റൂമില്‍ നിന്ന് ഒറ്റ പോക്ക് ....അപ്പോഴേക്കും ഒരുത്തന്റെ കമന്റ്‌ "നീയൊകെ എന്നടെയ് decent ആയതു?"